Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ-4 ബാലി സ്‌റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു 25 ലക്ഷത്തോളം കുട്ടികള്‍ക്കു പോളിയോതുള്ളിമരുന്ന് നല്‍കി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷo സമാപിക്കുന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സര്‍ക്കാര്‍ ഒപ്പം നിന്നു : അടച്ചുപൂട്ടിയ സ്‌കൂളിന് തലയെടുപ്പോടെ തിരിച്ചുവരവ്

12/7/2019

തിരു: വിദ്യാര്‍ഥികളില്ലാതെ മാനേജ്‌മെന്റ് അടച്ചുപൂട്ടിയ സ്‌കൂള്‍ തുറക്കുന്നതിന് ഒരു നാട് കൈ കൈകോര്‍ത്തപ്പോള്‍ സര്‍ക്കാര്‍ ഒപ്പം നിന്നു. ഇടവ മാന്തറ എം.വി.എല്‍.പി. സ്‌കൂളില്‍ ഇന്നു പുതുയുഗപ്പിറവിയാണ്. നാലു വര്‍ഷം മുന്‍പു പൂട്ടിപ്പോയ അറിവിന്റെ കേന്ദ്രം നാടിന്റെ വെളിച്ച മായി തിരികെയെത്തുന്ന സന്തോഷത്തിലാണ് നാട്ടുകാരും.

പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്താതായതോടെ 2015 അധ്യയന വര്‍ഷമാണ് മാന്തറഎല്‍.പി.സ്‌കൂള്‍ അടച്ചുപൂട്ടുന്നത്. അടച്ചുപൂട്ടിയതോടെ ആരും തിരിഞ്ഞു നോക്കാതെ കെട്ടിടങ്ങള്‍ ഓരോന്നായി നശിക്കാന്‍ തുടങ്ങി. 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംആരംഭി ച്ചതോടെയാണ് സ്‌കൂളിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ഇടവ പഞ്ചായത്ത് ആലോചിക്കുന്നത്. അങ്ങനെ പഞ്ചായത്തിന്റയും നാട്ടുകാരുടേയും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടേയും സഹായ ത്തോടെ നവീകരണ പദ്ധതികള്‍ ആരംഭിച്ചു. വി. ജോയി എം.എല്‍.എയും പദ്ധതിക്കു പൂര്‍ണ പിന്തുണ നല്‍കി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് സാദിഖ് കെട്ടിട നവീകരണത്തിന് സാമ്പത്തിക സഹായം നല്‍കി. സ്‌കൂളിന് സ്വന്തമായി ഒരു ബസും അദ്ദേഹം വാങ്ങി നല്‍കി.

നാലു വര്‍ഷം മുന്‍പ് ഒരാളും പഠിക്കാനെത്താതിരുന്ന സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം 51 വിദ്യാര്‍ ഥികള്‍ പഠിക്കാനെത്തി. പ്രീ പ്രൈമറിയില്‍ 21 കുട്ടികളും എല്‍.പി. ക്ലാസുകളില്‍ 30 പേരും. നാല് അധ്യാപകരുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ അധ്യാപകരില്ലെന്ന പരാ തിക്കും ശാശ്വത പരിഹാരമായി. ഇവിടെനിന്ന് എല്‍.പി. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കുന്നതിനും സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചി ട്ടുണ്ട്.

മികവിലേക്ക് ഉയര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിന്റെയും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതിയുടേയും ഉദ്ഘാടനം ജൂലൈ 13 രാവിലെ 10ന് വി.ജോയി എം.എല്‍.എ. നിര്‍വ ഹിക്കും. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടേയും പിന്തുണയുടേയും ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് മാന്തറയിലെ ഈ എല്‍.പി. സ്‌കൂള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകെ.ജനാര്‍ദ്ദനന്‍പിള്ള പുരസ്കാരം ജി.സദാനന്ദന്

തിരു: മികച്ച ഗാന്ധിയന്‍ സാമൂഹികപ്രവര്‍ത്തകനുള്ള കെ.ജനാര്‍ദ്ദനന്‍പിള്ള പുരസ്കാരം മുതിര്‍ന്ന സര്‍വോദയപ്രവര്‍ത്തകനും കേരള ഗാന്ധിസ്മാരകനിധി മുന്‍ ചീഫ് ഓര്‍ഗനൈസറും കേരള ഹിന്ദി പ്രചാരസഭ ട്രഷ്രററുമായ ജി.സദാനന്ദന്. 15,000 രൂപ, മഹാത്മാഗാന്ധിയുടെ രേഖാചിത്രം ആല...തുട൪ന്ന് വായിക്കുക


സംസ്ഥാന ആർ ടി മിഷൻ കോർഡിനേറ്റർ രൂപേഷ്കുമാറിനു ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ലീഡർ പുരസ്കാരം

തിരു; സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ രൂപേഷ് കുമാറിനെ ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ലീഡർ ആയി ഔട്ട്‌ലുക്ക്‌ ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജൂറി തിരഞ്ഞെടുത്തു. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരള ടൂറിസത്തെ ഉത്തര വാദിത്ത ടൂറിസം...തുട൪ന്ന് വായിക്കുക


ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്ര ജൂബിലി, ആഘോഷങ്ങൾ സമാപിക്കുന്നു

തിരു: ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഗവൺമെന്റ് ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്ര ജൂബിലി, ആഘോഷങ്ങൾ സമാപിക്കുന്നു. ജനുവരി 22 ബുധനാഴ്ച ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകുന്...തുട൪ന്ന് വായിക്കുക


മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് ഒഴിവ്

തിരു: കുടുംബശ്രീ ജില്ലാ മിഷൻ മുഖേന വാമനപുരം ബ്ലോക്കിൽ നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രനർഷിപ്പ് പ്രോഗ്രാം പദ്ധതിയുടെ നടത്തിപ്പിനായി മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റു മാരെ തെരഞ്ഞെടുക്കുന്നു. വാമനപുരം, മാണിക്കൽ, നെല്ലനാട്, പുല്ലമ്പാറ, കല്...തുട൪ന്ന് വായിക്കുക


തിരു:ജില്ലയിലെ ഹോമിയോ ആശുപത്രികളിൽ ഒഴിവുള്ള നഴ്‌സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു

തിരു:ജില്ലയിലെ ഹോമിയോ ആശുപത്രികളിൽ ഒഴിവുള്ള നഴ്‌സ് തസ്തികയിലേക്ക് താത്കാലിക നിയ മനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. എസ്.എസ്.എൽ.സി, ജി.എൻ.എം/ബി.എസ്.സി നഴ്‌സിംഗ് എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. താത്പര്യമുള്ള ഉ...തുട൪ന്ന് വായിക്കുക


സ്റ്റേഷനറി വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ പാഴ്കടലാസുകൾ ലേലം ചെയ്യുന്നു

തിരു: സ്റ്റേഷനറി വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ പാഴ്കടലാസുകൾ ലേലം ചെയ്യുന്നു. ലേലത്തി ൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 30ന് രാവിലെ 11 മണിയ്ക്കുമുൻപ് നിരതദ്രവ്യമായ 200 രൂപ സ്റ്റേഷനറി വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ പണമായി അടയ്ക്കണമെന്ന് സ്റ്റേഷനറി വകു...തുട൪ന്ന് വായിക്കുക


പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ 20 ജനുവരി മുതൽ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തിരു: കരമന-കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ നാലു വരിപ്പാത വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 20 ജനുവരി മുതൽ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. വെടിവച്ചാൻ കോവിൽവരെ യുള്ള ഗതാഗതം പള്ളിച്...തുട൪ന്ന് വായിക്കുക


തെറ്റിയാറില്‍ തെളിനീരൊഴുകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പ് വെച്ചു

തിരു: തെറ്റിയാറില്‍ തെളിനീരൊഴുക്കാനുള്ള പ്രയത്‌നം തുടരുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ റേഷന്റെ സഹകരണത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെറ്റിയാര്‍ തോട് നവീകരിക്കുന്നതി നുള്ള ധാരണാപത്രം ഒപ്പ് വെച്ചു. 25 ലക്ഷം രൂപയുടെ ധാരണ പത്രം ആണ് മന്ത്രി കടകംപള്...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജനുവരി 20ന്

തിരു: 2020ൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 14 വരെ അപേക്ഷകളും ആക്ഷേപ ങ്ങളും നൽകാം. ആക്ഷേപങ്ങൾ സംബന്ധിച്ച ഹിയറിംഗ് ഫെബ്രുവരി 25ന് പൂർത്തിയാക്കി 28ന് അന്തിമ വോട...തുട൪ന്ന് വായിക്കുക


കായിക വിദ്യാർഥികളെ തെരഞ്ഞെടുക്കാൻ ടാലന്റ് ഹണ്ട്

തിരു ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലും അടുത്ത അദ്ധ്യയന വർഷത്തേക്ക് ഏഴുമുതൽ പ്ലസ് വൺ ക്ലാസ് വരെ അഡ്മിഷൻ നൽകുന്നതിന് കായികയിനങ്ങളിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി കായിക യുവജന കാര്യാലയം ടാലന്റ് ഹണ്ട് നടത്തുന്...തുട൪ന്ന് വായിക്കുക


ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാന ത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു

തിരു: സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാന ത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ബന്ധപ്പെട്ട വിഷ യത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയ...തുട൪ന്ന് വായിക്കുക


ആയുർവേദ കോളേജിലെ രോഗനിദാന, പഞ്ചകർമ്മ വകുപ്പുകളിൽ കരാർ അടി സ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു

തിരു: സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, പഞ്ചകർമ്മ വകുപ്പു കളിൽ കരാർ അടി സ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ബന്ധപ്പെട്ട വിഷ യത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയ...തുട൪ന്ന് വായിക്കുക


സൗജന്യ സിവിൽ സർവ്വീസ് അഭിമുഖ പരിശീലനം

തിരു; സംസ്ഥാനത്തെ പ്രമുഖ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററായ ഐ ലേൺ ഐ.എ.എസ് അക്കാദമിയിൽ നിന്നും ഈ വർഷം യു.പി.എസ്.സി യിൽ മെയിൻ പരീക്ഷയിൽ വിജയിച്ച 60 വിദ്യാർത്ഥികൾക്കും കേരളത്തിൽ നിന്നും വിജയിച്ച മറ്റ് വിദ്യാർത്ഥികൾക്കും വേണ്ടി അഭിമുഖ ത്തിനായുള്ള സൗജന്യ പ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു; നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് ദർ ബാർ ഹാളിൽ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്യോഗസ്ഥർക്ക് പ്രതി ...തുട൪ന്ന് വായിക്കുക


നോർക്ക റൂട്ട്‌സിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു:നാളത്തെ കേരളം ലഹരിമുക്ത നവകേരളം ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷണൻ നമ്പൂതിരി ജീവനക്കാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.