Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കൈപ്പുണ്യത്തില്‍ ആത്മവിശ്വാസമുണ്ടോ ? ടൂറിസ്റ്റുകളെ വീട്ടിലെത്തിക്കാമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍

10/7/2019

തിരു:കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ടൂറിസം മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്ന പ്രസ്തുത പദ്ധതി പ്രഖ്യാപി ച്ചത്. എക്സ്പീരിയന്‍സ് എത്നിക് കുസിന്‍ എന്ന പേരില്‍ കേരളത്തില്‍ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് ഭരണാനുമതി നല്‍കി . കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകു ക. കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി പ്രവര്‍ത്തനം ആസൂത്രണം ചെയ്യുo.

പദ്ധതിയുടെ ചുരുക്കം

വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയില്‍ കേരളീയ ഭക്ഷണം തയ്യാറാക്കി നല്കുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ചു സഞ്ചാരികള്‍ക്കു പരിചയപ്പെടുതത്തും. ഈ പദ്ധതിയിലൂടെ കുറ ഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു 3 വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമാ യും തൊഴില്‍ നല്‍കുവാന്‍ കഴിയും. ഇതിലൂടെ സംരംഭകരായി മാറുന്നതില്‍ ഭൂരിഭാഗവും സ്ത്രീ കള്‍ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോ ടെ ഇത്തരമൊരു പദ്ധതി ഫലപ്രദമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ നടപ്പിലാക്കുവാന്‍ ഉത്തര വാദിത്ത ടൂറിസം മിഷനു സാധിക്കും.

പശ്ചാത്തലം

കേരളത്തിന് ഒരു തനതു ഭക്ഷ്യ സംസ്‌കാരവും പാചക-ഭക്ഷണരീതികളും ഉണ്ട്. എന്നാല്‍ ഈ ശൈലി വ്യാപകമായി തുടച്ചു മാറ്റിക്കൊണ്ട് ഒരു ഫാസ്റ്റ് ഫുഡ് സംസ്‌കാരം കേരളത്തിലുടനീളം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിരവധി ചെറുകിട ഹോട്ടലുകളില്‍ പോലും ഇന്നു കേരളീയമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് തയ്യാറാക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതും. ഒരു നാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ ആ നാടിന്റെ ഭക്ഷണ ക്രമങ്ങളെക്കുറിച്ചറിയാന്‍ തത്പരര്‍ ആയിരിക്കും. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രുചിച്ചറിയുന്നതിനും അവയുടെ പാചകരീതി പഠിക്കുന്നതിനുമായി യാത്ര ചെയ്യുന്ന നിരവധി സഞ്ചാരികളുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഭക്ഷണ ശൈലിയും പ്രോത്സാഹിപ്പിക്കുവാന്‍ പര്യാപ്തമായ ശക്ത മായ ഒരു സംവിധാനം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ കുറവാണെന്നു പറയാം. ഒരു നാടിനെ വിനോദ സഞ്ചാര രംഗത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന ബ്രാന്‍ഡിംഗ് ഘടകങ്ങളില്‍ തനതു ഭക്ഷണം ഒരു പ്രധാന ഘടകമാണ്.

പദ്ധതി എങ്ങനെ നടപ്പിലാക്കും?

ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാകോ- ഓര്‍ഡിനേറ്റര്‍മാര്‍ അടങ്ങുന്ന ഒരു സമിതി സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം ആയിരിക്കും അവ ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത്. അതിനായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് അതാതു ജില്ലാ തലത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കും. ഒരു രണ്ടംഗ കുടുംബത്തിനു പോലും ഒരു മുഴുദിന ജീവനക്കാരന്റെ / ജീവനക്കാരിയുടെ സഹായത്തോടെ മുപ്പതു പേര്‍ക്കെ ങ്കിലും കേരളീയ ഭക്ഷണം തയ്യാറാക്കി നല്കുവാനും അതിലൂടെ തങ്ങള്‍ക്ക് സുസ്ഥിരമായ ഒരു വരുമാനം കണ്ടെത്താനുമാവും. എന്നാല്‍ എങ്ങിനെ ഇതു ചെയ്യണം എന്ന കാര്യം സംരംഭകര്‍ക്ക് വിശദീകരിച്ചു കൊടുക്കും. ഇതിനു വേണ്ടി വരുന്ന മുതല്‍ മുടക്കിന്റെ ഏകദേശചിത്രവും അവര്‍ ക്ക് നല്‍കും. അതിനുശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി ഒരു മാസത്തെ സമയ വും നല്‍കും. ഈപദ്ധതിയില്‍ രെജിസ്ടര്‍ ചെയ്യുന്ന യൂണിറ്റുകള്‍ നിര്‍ബന്ധമായി പ്രാഥമികകൃത്യ ങ്ങള്‍ നിര്‍വഹിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കണം.

കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഗാര്‍ഹിക ഭക്ഷ്യ ശൃംഖലയെക്കുറിച്ച് പറഞ്ഞു കൊടുക്കു വാനും അവിടെ നിന്നു ഭക്ഷണം കഴിക്കുവാന്‍ പ്രേരിപ്പിക്കുവാനുമായി നമ്മുടെ ഭക്ഷണം ഒരു ബ്രാന്‍ഡായി മാറേണ്ടതാവശ്യമാണ്. ഇത് ഒരു ബ്രാന്‍ഡ് ആയി സ്ഥാപിച്ചെടുക്കുവാന്‍ ഉത്തരവാദി ത്ത ടൂറിസം മിഷന്‍ മുന്‍കൈ എടുത്ത് പ്രയത്നിക്കും. ഉത്തരവാദിത്ത മിഷന്‍ പരിശോധിച്ച് അംഗീകരിക്കുന്ന ഓരോ സംരംഭകരെയും ലൊക്കേഷന്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍ തുടങ്ങി യ വിവരങ്ങള്‍ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെ ടുത്തും.

പദ്ധതി കൊണ്ടുള്ള നേട്ടങ്ങള്‍

1. പ്രത്യക്ഷമായും പരോക്ഷമായും 8000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന 2000 പ്രാദേശിക ഭക്ഷ്യ ശൃംഖല ഒന്നാം ഘട്ടത്തില്‍ രൂപപ്പെടുന്നു. രണ്ടാം ഘട്ടത്തില്‍ ഈ ശൃംഖല കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു പ്രത്യക്ഷമായി തന്നെ തൊഴില്‍ നല്‍കും .

2. കേരളത്തിന്റെ തനതു ഭക്ഷ്യ രുചികള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ അവസരം ലഭിക്കുന്നു

3. സ്ത്രീശാക്തീകരണത്തെ സഹായിക്കുന്ന പദ്ധതി

4. ഗ്രാമീണ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു

5. ടൂറിസം കൊണ്ടുള്ള നേട്ടങ്ങള്‍ തദ്ദേശവാസികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നു

6. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ഭാഗമായി രെജിസ്റ്റര്‍ ചെയ്ത വിവിധ യൂണിറ്റുകള്‍ പ്രത്യേകിച്ച് കരകൌശല യൂണിറ്റുകള്‍, അച്ചാര്‍ യൂണിറ്റുകള്‍, ചിപ്സ് യൂണിറ്റുകള്‍, പപ്പടം യൂണിറ്റുകള്‍, പച്ചക്കറി, പാല്‍, മുട്ട ഉത്പാദന യൂണിറ്റുകള്‍ തുടങ്ങിയ യൂനിട്ടുകള്‍ക്കും വരുമാനം ലഭ്യമാക്കാന്‍ കഴിയുന്നു

പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടം ജൂലൈയില്‍ ആരംഭിക്കും. രെജിസ്ട്രേഷന് താല്‍പര്യമുള്ള വീട്ടമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും ജൂലൈ 25 നു മുന്‍പായി സംസ്ഥാന ടൂറിസം വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത ടൂറിസം മിഷന്‍ ഓഫീസിലോ അതതു ജില്ല ടൂറിസം ഓഫീസു കളില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഉത്തരവാദിത്തടൂറിസം മിഷന്‍ ഓഫീസുകളിലോ രെജിസ്റ്റര്‍ ചെയാ വുന്നതാണ്. അംഗീകൃത ഹോം സ്റ്റേകള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അപേക്ഷിക്കാo. വിശദ വിവരങ്ങള്‍ക്ക് rt@keralatourism.org എന്ന വിലാസത്തില്‍ ഈ മെയില്‍ അയക്കാo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിൽ സംഗീതസദസ്സ് അരങ്ങേറി

തിരു: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തെ സംഗീതലഹരിയിൽ മുഴുകിപ്പിച്ച ചിറയിൻകീഴ് എസ് സുധീഷിന്റെ നേതൃത്വത്തിൽ സംഗീതസദസ്സ് അരങ്ങേറി.ചാലക്കുടി എൻ എസ് മണി വയലി നും കാരയ്ക്കാമണ്ഡപം സുരേഷ് മൃദംഗവും തിരുവനന്തപുരം സജികുമാർ മൂഖർശംഖുകൊണ്ട് താളമേകി. ദേവസ്വം ബോർഡ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ്‌ നിയോജകമണ്ഡലത്തിലെ 168 ബൂത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്ര ങ്ങൾ തെരഞ്ഞെടുത്തു

തിരു: വട്ടിയൂർക്കാവ്‌ നിയോജകമണ്ഡലത്തിലെ 168 ബൂത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്ര ങ്ങൾ തെരഞ്ഞെടുത്തു. ഇവ ശനിയാഴ്‌ച രാഷ്ട്രീയപാർടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. 202 കൺട്രോൾ യൂണിറ്റുക...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വട്ടിയൂർക്കാവിൽ കോൺഗ്രസ്‌ നേതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു

തിരു: വട്ടിയൂർക്കാവിൽ യുഡിഎഫ്‌ സ്ഥാനാർഥിക്കു വേണ്ടി സ്ക്വാഡ് പ്രവർത്തനത്തിനിടെ എ ഐ സി സി അംഗം കവല്ലൂർ മധു കുഴഞ്ഞുവീണ് മരിച്ചു. മൃതദേഹം വട്ടിയൂർക്കാവിലെ സ്വവസ തിയിൽ. തിങ്കളാഴ്‌ച രാവിലെ ഒമ്പതിന് ഡിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്‌കാരം 10.30 ന്. ...തുട൪ന്ന് വായിക്കുക


കണിയാപുരം രാമചന്ദ്രൻ സാഹിത്യ പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി

തിരു: കണിയാപുരം രാമചന്ദ്രൻ സാഹിത്യ പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും ക്രൈസ് നഗർ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. 10,000 രൂപയും വിദ്യാരത്ന പുര സ്കാരവുമടങ്ങുന്നതാണ് അവാർഡ് ...തുട൪ന്ന് വായിക്കുക


എഞ്ചിനീയറിംഗ് ഡിപ്ലോമ മെഴ്‌സി ചാൻസ് പരീക്ഷ 14 മുതൽ

തിരു: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ മെഴ്‌സി ചാൻസ് പരീക്ഷ സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, തിരുവനന്തപുരം, സർക്കാർ പോളിടെക്‌നിക്ക് കോ ളേജ്, കളമശ്ശേരി, കേരള ഗവ. പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഒക്‌ ടോബ...തുട൪ന്ന് വായിക്കുക


കെമാറ്റ് കേരള പ്രവേശന പരീക്ഷ: നവംബർ പത്ത് വരെ അപേക്ഷിക്കാം

തിരു: 2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ(കെമാറ്റ് കേരള) കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും. പരീക്ഷയ്ക്കായി ഇതുവരെയും അപേക്ഷിക്കാത്തവർ നവംബർ പത്ത് നാലിനു മുൻപ് ഓൺ...തുട൪ന്ന് വായിക്കുക


ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

തിരു: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തര ത്തിൽ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫ...തുട൪ന്ന് വായിക്കുക


ബി.എച്ച്.എം.എസ്. സ്‌പോട്ട് അഡ്മിഷൻ

തിരു: ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുളള ഒരു ബി.എച്ച്.എം.എസ് സീറ്റ്ൽ കേരള എൻട്രൻസ് കമ്മീഷണറുടെ 2019-20 ലെ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർ ഥികൾക്കായി സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളും നീറ്റ്-ന്റെ അഡ്മിറ്...തുട൪ന്ന് വായിക്കുക


ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരു: ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ, ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ), അസിസ്റ്റന്റ് ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ/മെക്കാനിക്കൽ/ഇല ക്ട്രിക്കൽ) എന...തുട൪ന്ന് വായിക്കുക


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരു: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ. കെ. ബാലൻ, ഡോ. ടി. എം. തോമസ് ഐസക്ക്...തുട൪ന്ന് വായിക്കുക


സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പിലൂടെ കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ:വിജ്ഞാന ദീപ്തിയ്ക്ക് 1.99 കോടി രൂപയുടെ ഭരണാനുമതി തിരു: സംയോജിത

തിരു: ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പരിപാടിയായ വിജ്ഞാന ദീപ്തിയ്ക്കായി 1.99 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.ജെ.ജെ.ആക്ടിന്റെ പരിധിയില്‍ വര...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി ആന്റ് ബ്രസ്റ്റ് ക്ലിനിക്ക് ആരംഭിക്കുo

തിരു: തൈറോയിഡും അനുബന്ധ അസുഖങ്ങളും സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങളുടെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഒപി ആരംഭിക്കുന്നു. സർജിക്കൽ എൻഡോക്രൈനോളജി ആന്റ് ബ്രസ്റ്റ് ക്ലിനിക്ക് എന്ന പുതിയ ഒപി ഒക്ടോബർ 14 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ...തുട൪ന്ന് വായിക്കുക


അവധി ദിവസമാണെങ്കിലും സാമൂഹ്യനീതി,വനിത ശിശുവികസന വകുപ്പില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ഒക്‌ടോബര്‍ 12 ന്

തിരു: സമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ശനി യാഴ്ച ഒക്‌ടോബര്‍ 12 ന് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം സംഘടിപ്പിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരമാണ് ഫയല്‍ തീ...തുട൪ന്ന് വായിക്കുക


കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശബ്ദാവലിശില്പശാല സംഘടിപ്പിച്ചു

തിരു : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലി ശില്പശാല തിരുവനന്തപുരത്ത് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ആസൂത്രണ ബോര്‍ഡ്‌ അംഗവും കേരള സര്‍വകലാശാല മുന്‍ വി.സിയുമായ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു...തുട൪ന്ന് വായിക്കുക


വോട്ടിംഗ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്റമൈസേഷൻ ഒക്ടോബർ 12 ന്

തിരു: ഉപതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലും ഉപയോഗിക്കേണ്ട വോട്ടിംഗ് മെഷീനുകളെ സോഫ്റ്റ്‌ വെയർ ഉപയോഗിച്ച് തിരഞ്ഞെടുക്കുന്ന രണ്ടാംഘട്ട റാന്റമൈസേഷൻ ഒക്ടോബർ 12 വൈകിട്ട് നാലി ന് തിരു. ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കും. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയക്കുള്ള ആകെ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.