Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കടൽക്ഷോഭം : ശംഖുമുഖം ബീച്ചിൽ ഏഴു ദിവസം സന്ദർശകർക്ക് വിലക്ക് കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു: അഞ്ചു ദുരിതാശ്വാസ ക്യാംപുകളി ലായി 489 പേര്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സ്‌പോർട്‌സ് ക്വാട്ട പ്രവേശനം അപേക്ഷ ക്ഷണിച്ചു

10/7/2019

തിരു:സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിൽ 2019-20 വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്ക് സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണി ച്ചു. കേരള എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരം സമർപ്പിക്കുന്ന അപേ ക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം.

2017 ഏപ്രിൽ ഒന്ന് മുതൽ 2019 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് സ്‌പോർടസ് കൗൺസിൽ അംഗീകരി ച്ചിട്ടുളള കായികയിനങ്ങളിൽ സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുക്കുന്നതാണ് ഏറ്റവും കുറഞ്ഞ യോഗ്യത. സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. അസ്സോസിയേഷനുകൾ സംഘ ടിപ്പിയ്ക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറിയും സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. സ്‌പോർട്‌സ് കൗൺസിലിൽ അപേക്ഷ സമർ പ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 ആണ്. സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മഹാപ്രളയത്തെ അതിജീവിച്ച നാം നിശ്ചയമായും നവകേരളം നിര്‍മിക്കും : മന്ത്രി എ.കെ. ബാലന്‍

തിരു: മഹാപ്രളയത്തെ അതിജീവിച്ച മലയാളികള്‍ നവകേരളം നിശ്ചയമായും നിര്‍മിക്കുക തന്നെ ചെയ്യുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറ ഞ്ഞു. ജനപിന്തുണയോടെ സര്‍ക്കാര്‍ നടത്തുന്ന നവകേരള നിര്‍മാണ പ്രക്രിയയ്ക്ക് അക മഴിഞ്ഞ സംഭാവ...തുട൪ന്ന് വായിക്കുക


കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു: അഞ്ചു ദുരിതാശ്വാസ ക്യാംപുകളി ലായി 489 പേര്‍

തിരു:ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. തീരമേഖലയില്‍നിന്ന് 120 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചു ദുരിതാശ്വാസ ക്യാംപു കള്‍ തുറന്നു.തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കടലാ...തുട൪ന്ന് വായിക്കുക


ഐ.എച്ച്.ആര്‍.ഡിയുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍

തിരു:ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി,ചേര്‍ത്തല, അടൂര്‍,കല്ലൂപ്പാറ,പൂഞ്ഞാര്‍,കൊട്ടരക്കര, ആറ്റിങ്ങല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള ബി.ടെക് ബ്രാഞ്ചുകളിലേയ്ക്ക് ജൂലൈ 22 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ...തുട൪ന്ന് വായിക്കുക


യോഗ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

തിരു: ജില്ലാ പഞ്ചായത്തിന്റെ ദിശ പദ്ധതി പ്രകാരം ആണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കു ന്നതിനായി ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള യോഗ ഇന്‍സ്...തുട൪ന്ന് വായിക്കുക


തിരു:വിരമിച്ച ബാങ്ക് ജീവനക്കാർ ബാങ്ക് ദേശസാൽക്കരണദിനമാചരിച്ചു

തിരു:റിട്ടയേർഡ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ ബാങ്ക് ദേശസാൽക്കരണ ത്തിന്റെ അമ്പതാം വാർഷികമാചരിച്ചു. രാവിലെ 11 ന് വിജെടി ഹാൾ ജംഗ്ഷനിൽ നിന്ന് ആരം ഭിച്ച റാലി ജി.പി.ഒ. ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ബാങ്ക് എംപ്ളോയീസ് യൂണിയൻ ഹാളിൽ ചേർന്ന യോഗത്...തുട൪ന്ന് വായിക്കുക


മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം

തിരു: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍നിന്ന് മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടിക ജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ രക്ഷിതാക്കളുടെ വരുമാനം 4.5 ലക്...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐറ്റി ഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം...തുട൪ന്ന് വായിക്കുക


പകല്‍ക്കുറി വി.എച്ച്.എസ്.എസില്‍ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം

തിരു: പകല്‍ക്കുറി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം വി. ജോയി എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്...തുട൪ന്ന് വായിക്കുക


എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരു: ജില്ലയില്‍ എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേ ശം പുറപ്പെടുവിച്ചു. ഗര്‍ഭിണികള്‍, രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍, വാര്‍ധക്യത്തിലെത്തി യവര്‍, പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍,വൃക്ക,കര...തുട൪ന്ന് വായിക്കുക


തിരു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാ നത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, ഹോമിയോപ്പതി എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നും ലഭിച്ച മൂന്ന് വര്‍ഷത്തില്‍കുറയാതെയുള്ളപ്രവൃത്ത...തുട൪ന്ന് വായിക്കുക


നവോത്ഥാന സംരക്ഷണo: ആഗസ്റ്റ് 15 മുതൽ ബഹുജന കൂട്ടായ്മയും കാമ്പസുകളിൽ സെമിനാറും സ്മൃതിയാത്രയും

തിരു: നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. ഒന്നിച്ചു പ്രവർ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടല്‍

തിരു: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ മണ്ണന്തല,ഉള്ളൂര്‍,അരുവിക്കരകോണം എന്നീ പ്രാഥമി ക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. അരുവിക്കരകോണം, മണ്ണന്തല പി.എച്ച്.സികളെ...തുട൪ന്ന് വായിക്കുക


അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം: 2.64 കോടി അനുവദിച്ചു

തിരു: വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂണി ഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് 2,64,40,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അങ്കണവാടി ജീവനക്ക...തുട൪ന്ന് വായിക്കുക


ജനകീയം ഈ അതിജീവനം - പൊതുജന സംഗമം 20ന് എസ്.എം.വി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

തിരു: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളെ അറിയിക്കുന്നതിനായി സംഘടിപ്പിക്കുന്ന ജനകീയം ഈ അതിജീവനം ജില്ലാ തല പൊതുജന സംഗമം ജൂലൈ 20ന്. എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍...തുട൪ന്ന് വായിക്കുക


തൈറോയ്ഡ് ക്യാമ്പ്

തിരു:ഹോമിയോപ്പതി വകുപ്പും ആര്യങ്കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി തൈറോയ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു. തൈറോയ്ഡ് രോഗങ്ങളും ഹോമിയോപ്പതിയും എന്ന വിഷയത്തില്‍ ചീഫ് മെഡി ക്കല്‍ ഓഫീസര്‍ ഡോ.എ.ജെ.അഗസ്റ്റിന്‍ ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.