Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

കാര്ഷികം

കൂടുതല്‍ 

പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

7/7/2019

കോഴിക്കോട് :സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം,റബര്‍, നെല്ല് എന്നിവ യുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പച്ച ത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വില താഴ്ന്നതോടെയാണ് പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സംഭരണം ഒരു സ്ഥിരം സംവിധാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 70 ലക്ഷത്തിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലൂടെ 80,000 കോടി രൂപ വായ്പ കൊടുത്തു വെന്നാണ് ബാങ്കുകള്‍ അവകാശപ്പെടുന്നത്. ഇതില്‍ 16 ലക്ഷം പേര്‍ക്ക് 17,000 കോടി മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ വായ്പ നല്‍കിയത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയല്ലാതെ 62,000 കോടി രൂപ നല്‍കി. ഇത് അതീവ ഗുരുതരമായ പ്രശ്‌നമായതിനാല്‍ 100 ദിവസം കൊണ്ട് മുഴു വന്‍ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൊണ്ടു വരാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.

ഈ സര്‍ക്കാര്‍ വന്ന ശേഷം 2011 വരെയുള്ള കടങ്ങള്‍ കാര്‍ഷിക കടാശ്വാസ കമിഷന് പരിധി യില്‍ കൊണ്ടുവന്നു. പ്രളയത്തിന് ശേഷം, 2014 വരെയുള്ള കാര്‍ഷിക കടങ്ങളും ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് വരെയുള്ള കടങ്ങളും കമിഷന്‍ പരിധിയില്‍ കൊണ്ടുവന്നു. ഇന്ത്യ യില്‍ ഏറ്റവും ആകര്‍ഷകമായ നഷ്ടപരിഹാരം കൊടുക്കുന്ന വിള ഇന്‍ഷൂറന്‍സ് സ്‌കീം കേര ളത്തിലേതാണ്. നിര്‍ഭാഗ്യവശാല്‍ കര്‍ഷകര്‍ക്ക് ഇതിനെ കുറിച്ച് അറിയില്ല. ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും. ഇത്തരത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ സുശക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍ വകുപ്പുമായി സഹകരിച്ച് തെങ്ങ് കയറ്റ യന്ത്രം വ്യാവസായി കാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തേങ്ങ തൊണ്ടു സഹിതം ശേഖരിച്ചാല്‍ തൊണ്ട് ഏറ്റെടുക്കാന്‍ കയര്‍ ബോര്‍ഡ് സന്നദ്ധമാണ്. സംഘങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തില്‍ ചകിരി സംസ്‌കരണ യന്ത്രം തരാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നത്. പച്ചത്തേങ്ങക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 27 രൂപക്കോ വിപണി വില വര്‍ധിക്കുന്ന തിനനുസരിച്ച് ഉയര്‍ന്ന വില നല്‍കിയോ, പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കുവാന്‍ അടിസ്ഥാന സൗകര്യമുള്ള സഹകരണസംഘങ്ങള്‍, നാളികേര വികസന ബോര്‍ഡിന് കീഴിലുള്ള നാളികേര ഉദ്പ്പാദന ഫെഡറേഷനുകള്‍/കമ്പനികള്‍ എന്നിവര്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് തേങ്ങ സംഭരി ക്കുന്നതാണ് പദ്ധതി. നാളികേര സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി കേരഫെഡിനെ യാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൃഷി, സഹകരണ വകുപ്പുകള്‍, കേരഫെഡ്, നാളികേര വികസന ബോര്‍ഡ് എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി സൊസൈറ്റികളു ടെ പ്രവര്‍ത്തന രീതി, വിശ്വസ്തത, അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തത എന്നിവ വിലയിരു ത്തിയാണ് സംഭരണ ചുമത ഏല്‍പ്പിക്കുന്നത്. ഇതിനായി സംസ്ഥാന-ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭരണ ഏജന്‍സികളാണ് നല്‍കുക.

നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ സംഭരണ ഏജന്‍സികളില്‍ നിന്ന് മന്ത്രി പച്ചത്തേങ്ങകള്‍ സ്വീകരിക്കുകയും ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശിഷ്ടാതിഥി യായി. കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍ രവികുമാര്‍ പദ്ധതി വിശദീകരിച്ചു. നാളികേര വികസന കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദീപ്തി നായര്‍, ടി വി ബാലന്‍, സി സത്യചന്ദ്രന്‍, കെ ലോഹ്യ, കൃഷി അസി. ഡയറക്ടര്‍ കെ എം സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ഷീല, ഐപ്പ് വടക്കേത്തടം, രാജന്‍ മാസ്റ്റര്‍, ഒ പി മൊയ്തു, ചക്രായുധന്‍, കൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കേരഫെഡ് ചെയർമാന്‍ അഡ്വ. ജെ വേണുഗോപാലന്‍നായര്‍ സ്വാഗത വും വൈസ് ചെയര്‍മാന്‍ ഇ രമേശ്ബാബു നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംരംഭകത്വ പരിശീലന ക്യാമ്പ് നടന്നു

പാറശ്ശാല ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംരംഭകത്വ പരിശീലനക്യാമ്പ് നടന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദേശീയ നൈപുണി വികസന പദ്ധതി പ്രകാരം ആരംഭിച്ച കോഴ്‌സുകളിലെ പഠിതാക്കള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നുദി...തുട൪ന്ന് വായിക്കുക


വാഴ കർഷകർക്ക് സംസ്ഥാനത്ത് ആദ്യമായി സംഘടന

തിരു: സംസ്ഥാനത്ത് ആദ്യമായി വാഴ കർഷകർ സംഘടിക്കുന്നു. കേരളത്തിന്റെ കാർഷിക ചരി ത്രത്തിൽ നാളിതുവരെ ഒരുതരത്തിലുള്ള സംഘടനാ രൂപവും ഇല്ലാതിരുന്ന വാഴക്കൃഷിക്കാരെ കോർത്തിണക്കി സംഘടനാ സംവിധാനവും പ്രവർത്തന പദ്ധതികളും തയ്യാറാക്കുന്നത് തിരുവന ന്തപുരം ആസ്ഥാനമായി പ്...തുട൪ന്ന് വായിക്കുക


പുരയിടങ്ങില്‍ നാളികേരകൃഷി വ്യാപിപ്പിക്കണം - മുഖ്യമന്ത്രി

കോഴിക്കോട് :നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലുംസ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ കേരളത്തില്‍ നാളികേര ഉത്പാദനം വര്‍ധിപ്പിക്കാ നാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

തിരു: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷ ത്തൈ വിതരണം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് ജീവ നക്കാരുടെ ഗ്രീൻ വോളണ്ടിയർ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്ര ട്...തുട൪ന്ന് വായിക്കുക


കാസര്‍കോട് തെങ്ങിന് തടം തുറക്കാന്‍ സഹായം

കാസര്‍കോട്: ജലസംരക്ഷണം, കൃഷിപരിപാലനം എന്നിവയുടെ ഭാഗമായി കാലവര്‍ഷത്തോടനു ബന്ധിച്ച് സൗജന്യമായി തെങ്ങുകള്‍ക്ക് തടം തുറന്നു നല്‍കുന്നതിന് കാസര്‍കോട് നഗരസഭാപരിധി യിലുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൂണഭോക്താക്കള്‍ക്ക് നിബന്ധനകള്‍ക്കുവിധേ യമായി ...തുട൪ന്ന് വായിക്കുക


നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ: നെല്ല് പൂർണമായി സംഭരിക്കാൻ നടപടി

തിരു:നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്‌നങ്ങൾ ഫലപ്രദ മായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റെക്കോഡ് വിളവാണ് ഈ വർഷം ലഭിച്ചത്. ഒരു ലക്ഷം ടൺ കൂടി ഇനി കൃഷിക്കാരിൽ നിന...തുട൪ന്ന് വായിക്കുക


മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുക്കണം:ഡെപ്യൂട്ടി സ്പീക്കർ വി.ശശി

തിരു:ശത്രുക്കൾപോലും അനുമോദിക്കുന്ന ജനക്ഷേമ പദ്ധതികൾ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ചിച്ച ബജറ്റിൽ ഏറെയുള്ളതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി പറഞ്ഞു. ബജറ്റ് വെറും നിർമാണ പ്രവർത്തനങ്ങൾക്കുള്ളതല്ല, മറിച്ച് ഭാവനാപൂർണമാകണമെന്ന് ധനമന്ത്രി വ്യക്ത മാക്കു...തുട൪ന്ന് വായിക്കുക


ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായിവിവിധവകുപ്പു കള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ഉത്സവമേഖ ലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പ...തുട൪ന്ന് വായിക്കുക


കാർഷിക യന്ത്രങ്ങളുടെ സ്ഥിതിവിവരം ഫെബ്രു.28ന് മുൻപ് കൃഷിഭവനിൽ നൽകണം

തിരു: സംസ്ഥാന കാർഷിക യന്ത്രവൽക്കരണമിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിലവിൽ ലഭ്യമായിട്ടുളള എല്ലാ കാർഷികയന്ത്രങ്ങളുടേയും വിവരശേഖരണം നടത്തുന്നു. കാർഷികയന്ത്രങ്ങ ളുടെ (ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, പമ്പുസെറ്റുകൾ, സ്‌പ്രേയറുകൾ, പുൽവെട്ടി യന്ത്രം മുതലായ ...തുട൪ന്ന് വായിക്കുക


അങ്കമാലി നഗരസഭയിൽ തരിശ് നിലത്തിൽ കൃഷി ഇറക്കി

അങ്കമാലി: അങ്കമാലി നഗരസഭയും,കൃഷി ഭവനും സംയുക്തമായി തരിശ് നില കൃഷിയുടെ ഭാഗ മായി നായത്തോട് നഗരസഭ 16-ാം വാർഡിൽ നെൽകൃഷി ഇറക്കി. തൊഴിലുറപ്പ് തൊഴിലാളിക ളാണ് കൃഷി പണികൾ ഏറ്റെടുത്ത് നടത്തുന്നത്.കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപയും, ഭൂഉടമ ക്ക് ഹെക്ടറിന് 5,000 ...തുട൪ന്ന് വായിക്കുക


പ്രണബിനും ഭൂപൻ ഹസാരികയ‌്ക്കും നാനാജി ദേശ‌്മുഖിനും ഭാരതരത‌്ന

ന്യൂഡൽഹി : മുൻരാഷ്ട്രപതി പ്രണബ‌് മുഖർജിക്കും ജനസംഘം നേതാവ‌് നാനാജി ദേശ‌്മുഖിനും കവിയും ഗായകനുമായ ഡോ. ഭൂപൻ ഹസാരികയ‌്ക്കും ഭാരതരത‌്ന. ദേശ‌്മുഖിനും ഹസാരികയ‌്ക്കും മരണാനന്തര ബഹുമതിയായാണ‌് പുരസ‌്കാരം. മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടാംവട്ടമാണ‌് ഭാര...തുട൪ന്ന് വായിക്കുക


തോട്ടണ്ടി ഉത്പാദന വർദ്ധനവിന് മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ വിതരണം ചെയ്യും: മന്ത്രി

പുത്തൂർ(ദക്ഷിണ കന്നട): സംസ്ഥാനത്തെ തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ച എച്ച്-130 ഇനത്തിലെ മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുമെന്ന് ഫിഷറീസ്-ഹാർബർ എൻജിനീയ റിംഗ്-കശുവണ്ടി വ്യവസായ വകു...തുട൪ന്ന് വായിക്കുക


അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്‌ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു

അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ജനു.3ന് നടക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് അസോയിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ (അറ്റോയി)

തിരു: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശരിമല കർമ്മ സമിതി ജനുവരി 3ന് നടത്താൻ തീരുമാനിച്ച ഹർത്താലിനോട് സഹകരിക്കല്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈ സേഷന്സ് ഇന്ത്യ അറിയിക്കുന്നു. അടിക്കടിയുണ്ടാകുന്ന ഹർത്താലുകളെ ടൂറിസം മേഖലയ്ക്ക് ക...തുട൪ന്ന് വായിക്കുക


കര്‍ഷക കൂട്ടായ്മയിലൂടെ ശുദ്ധമായ തേനും വരുമാനവും കുറുമാത്തൂര്‍ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് ശുദ്ധ മായ തേന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുറുമാത്തൂര്‍ ഹണി ആന്‍ഡ് ഇനൊ വേറ്റേഴ്സ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ജെയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്തു...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.