Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കടൽക്ഷോഭം : ശംഖുമുഖം ബീച്ചിൽ ഏഴു ദിവസം സന്ദർശകർക്ക് വിലക്ക് കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു: അഞ്ചു ദുരിതാശ്വാസ ക്യാംപുകളി ലായി 489 പേര്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

വിദ്യാഭ്യാസം

കൂടുതല്‍ 

എല്ലാ പ്രൈമറിസ്‌കൂളുകളും രണ്ടുമാസത്തിനകം ഹൈടെക് : വിദ്യാഭ്യാസ മന്ത്രി

6/7/2019

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനു ള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച വലിയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. പൊതു വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അക്കാദമിക മികവ് പുലര്‍ത്തുന്നവരാകണം എന്ന താണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കുന്നതില്‍ നിന്നും മാറി പ്രായോഗിക വിദ്യാഭ്യാസത്തിനാണ് നവീക രിച്ച പാഠ്യപദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാഠ്യപദ്ധതി ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കേരള സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാ പനവും ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍നിന്ന് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദനത്തിനും കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിക്കുന്ന കെ.കെ.ശിവദാസന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പിനുമായി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ക്കിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്ത കുടിവെള്ള ശുദ്ധീകരണസംവിധാനംമന്ത്രി വിദ്യാലയത്തിന് സമര്‍പ്പിച്ചു. എന്റെ സ്‌കൂള്‍ പദ്ധതിയിലൂടെ 100% വിജയം കൈവരിച്ചബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 7 സ്‌കൂളുകളെ ചടങ്ങില്‍ അനുമോദിച്ചു, പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളായ നേഹ നസ്‌റിന്‍,അനുവിന്ദ്, അഭിനവ് കൃഷ്ണ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രൂപലേഖ കൊമ്പിലാട്, വി.എം.കമലാക്ഷി, യശോദ തെങ്ങിട, മെമ്പര്‍മാരായ കെ.കെ.പരീദ്, വി.കെ. ഷീബ, പി.എന്‍.അശോകന്‍, എം.പി.നദീഷ് കുമാര്‍, വി.എം.പ്രമീള, യു.കെ.സിറാജ് മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോക്കല്ലൂര്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മുസ്തഫ ദാരുകല സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ പി.പുഷ്പരാജ് നന്ദിയും പറഞ്ഞു






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

തിരു: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡുംയംഗ് സയന്‍റിസ്റ്റ് കോൺക്ലേവുംകോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ 30, 31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ആശയങ്...തുട൪ന്ന് വായിക്കുക


അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

കൊച്ചി: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡും യംഗ് സയന്‍റിസ്റ്റ് കോൺക്ലേവും കോയമ്പ ത്തൂർ അമൃതസ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ30,31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെവിവിധപ്രശ്നങ്ങൾക്ക് പരിഹാരംകാണു ന്നതിനുള്ള ആശയങ്...തുട൪ന്ന് വായിക്കുക


ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബി വോക് കോഴ്‌സുകള്‍ ആരംഭിക്കുന്നു

കൊച്ചി; പ്രമുഖ ധനകാര്യ മാനേജ്‌മെന്റ് കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എച്ച്എസ്എഇ) രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാ ശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബാച്ചലര്‍ ഓഫ് വൊക്കേഷന...തുട൪ന്ന് വായിക്കുക


ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു:2019 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഉത്ത രക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം ടെക്​നോളജി ബിസിനസ് ഇൻക്യുബേറ്റർ സ്റ്റാർട്ടപ്പുകൾക്കായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള ടെക്​നോളജി ബിസിനസ് ഇൻക്യൂബേറ്റർ സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് സഹായങ്ങൾ നൽകുന്നതിനുമായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു. 15 സംസ്ഥാനങ്ങളി...തുട൪ന്ന് വായിക്കുക


ബി.എഫ്.എ. പ്രവേശനത്തിന് ജൂൺ 11 വരെ അപേക്ഷിക്കാം

തിരു: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർ ക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ 11 വരെ സമർപ്പിക്കാം. പ്രവേശന...തുട൪ന്ന് വായിക്കുക


പാഠപുസ്തകം തയാറാക്കൽ: ദേശീയ ശിൽപശാല മേയ് 20 മുതൽ

തിരു:സംസ്ഥാനത്ത് 2018-19 അധ്യയന വർഷം മുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്)ലെ പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ദേശീയ ശിൽപശാല എസ്.സി.ഇ.ആർ.ടി കേരളയുടെ നേതൃത്വത്തിൽ ശ്രീകാര്യം കോളേജ് ഓഫ് എഞ്ചി...തുട൪ന്ന് വായിക്കുക


അമൃത സർവകലാശാല എംടെക് 2019-ന് അപേക്ഷ ക്ഷണിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠം 33 സ്​പെഷലൈസേഷനുകളുള്ള എം.ടെക് പ്രോഗ്രാമിന് അപേ ക്ഷ ക്ഷണിച്ചു. കൊല്ലം അമൃതപുരി, കോയമ്പത്തൂർ, ബംഗളുരു എന്നീ ക്യാംപസുകളിലാണ് പുതിയതായി അവതരിപ്പിക്കുന്ന ഈ എം.ടെക് കോഴ്​സുകൾ നടത്തുന്നത്. ഗേറ്റ് പാസായവർ അല്ലെങ്കിൽ രണ്ട് വർഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും

വേനലവധിക്കുശേഷം ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്ന ജൂൺ മൂന്നിന‌് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും. ഒന്നുമുതൽ പത്തുവരെ യുള്ള പൊതുവിദ്യാഭ്യാസ മേഖലയുടെ ചുമതലക്കാരനായ ഡയറക്ടർ ഓഫ‌് പബ്ലിക‌് ഇൻസ‌്ട്രക‌്ഷൻ (ഡിപിഐ), 11...തുട൪ന്ന് വായിക്കുക


പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അഷ്‌ന പി.(ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, നന്തൻകോട്)

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അഷ്‌ന പി.(ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, നന്തൻകോട്)...തുട൪ന്ന് വായിക്കുക


പ്ലസ‌്ടു: 84.33 % ജയം ; വൊക്കേഷണലിൽ 80.07% വിജയം ; ടെക്‌നിക്കല്‍ സ‌്കൂളിൽ 69.72 % വിജയം

തിരു:ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ 84.33 ശതമാനം വിജയം. പരീക്ഷഎഴുതിയ 3,69,238 വിദ്യാർഥികളിൽ 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു വിജയം. 183 വിദ്യാർഥികൾക്ക് 1200-ൽ 1200 മാർക്ക‌് ലഭിച്ചു.79 സ്‌കൂ ളുകളിൽ എല്ലാവരും ...തുട൪ന്ന് വായിക്കുക


പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും

തിരു: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും. 2017– 18 വർഷത്തിൽ 1.5 ലക്ഷം കുട്ടി കളാണ‌് വർധിച്ചതെങ്കിൽ 2018–19 വർഷ ത്തിൽ 1.80 ലക്ഷം വിദ്യാർഥികളാ ണ‌് വർധിച്ചത‌്. വ്യാഴാഴ‌്ച പ്രവേശന നടപടികൾ തുടങ്ങി. ആദ്യ മൂന്ന...തുട൪ന്ന് വായിക്കുക


ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പുസ‌്തകങ്ങളുo ഓൺലൈനിൽ

തിരു: ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പുസ‌്തകങ്ങളുo ഓൺലൈനിൽ ലഭിക്കുo. മലയാളം, ഇംഗ്ലീഷ‌്, തമിഴ‌്, കന്നട‌ എന്നിങ്ങനെ കേരളം പ്രസിദ്ധീകരിക്കുന്ന മുഴുവൻ മീഡിയം പാഠപുസ‌്തകങ്ങും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാ ...തുട൪ന്ന് വായിക്കുക


ചുഴലിക്കാറ്റ് അപകടലഘൂകരണം; കാസർകോഡ് ദുരന്തനിവാരണ പരിശീലനം നല്‍കി

കാസർകോഡ് ; ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ (എന്‍സിആര്‍ എംപി) ഭാഗമായി ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.കാസർകോഡ് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളി ല്‍ സംഘടിപ്പിച്ച പരിശീല...തുട൪ന്ന് വായിക്കുക


ജെ.ഡി.സി. കോഴ്‌സ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരു:സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജെ.ഡി.സി കോഴ്‌സിന്റെ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച ജനറൽ/സഹകരണ സംഘം ജീവനക്കാരുടെ പ്രാഥമിക ലിസ്റ്റ് അതത് സഹകരണ പരിശീലന കേന്ദ്രം/കോളേജ്, സംസ്ഥാന സഹകരണ യൂണി യൻ ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ പ്രസ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.