Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ

ആരോഗ്യം

കൂടുതല്‍ 

അപക്‌സ് ടെയിനിംഗ് & സിമുലേഷന്‍ സെന്ററിന്റെ ധാരണാപത്രം ഒപ്പിട്ടു:ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യ സംരംഭം

1/7/2019

തിരു: മികച്ച ട്രോമകെയര്‍ പരിശീലനത്തിനും അടിയന്തര വൈദ്യ സഹായത്തിനുമായി സ്ഥാപി ക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 12 കോടി രൂപയുടെ അപക്‌സ് ട്രെയിനിംഗ് & സിമുലേഷന്‍ സെന്ററിന്റെ (Apex training and simulation Centre in Trauma & Emergency Medicine) ധാരണാപത്രം (എം.ഒ.യു.) ഒപ്പിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിദ്ധ്യത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെയും ടാറ്റ ട്രെസ്റ്റിന് വേണ്ടി ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആഷിഷ് ദേശപാണ്‌ഡെ, ഹെഡ് ഓഫ് ഹെല്‍ത്ത് ശ്രീനിവാസ്, കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ കാശി രാജു എന്നിവരാണ് ധാരണ പത്രം ഒപ്പിട്ടത്.

സംസ്ഥാനത്തെ ട്രോമ കെയര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിനുമാണ് ലോകോത്തര പരിശീലന കേന്ദ്രം ആരംഭിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗമായാണ് ഇത് സ്ഥാപിക്കുന്നത്. ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്.

ധാരണാപത്രം ഒപ്പിട്ട് കഴിഞ്ഞാല്‍ 6 മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനംആരംഭിക്കുമെന്നാണ് ടാറ്റാ ട്രസ്റ്റ് അറിയിച്ചിട്ടുള്ളത്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ടാറ്റ കെയറിന്റെ മേല്‍നോട്ടത്തില്‍ 9,000 ത്തോളം വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതിന്റെ പൂര്‍ണ ചുമതല ലഭിക്കുകയും പരിശീലനം നടത്തേണ്ട പരിശീലകരെ സജ്ജമാക്കുകയും ചെയ്യുന്നു. ഭാവിയില്‍ ഓരോ മെഡിക്കല്‍ വിദ്യാര്‍ ത്ഥിയ്ക്കും ഇത് പഠിക്കേണ്ടതായി വരും. യു.കെ.യിലെ വാര്‍വിക് സര്‍വകലാശാല, ഡല്‍ഹി എയിംസ് എന്നിവയുടെ സഹകരണത്തോടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സര്‍ട്ടി ഫിക്കറ്റ് കോഴ്‌സായിരിക്കുമിത്.

കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ മികച്ച ട്രോമ കെയര്‍ ഒരുക്കാന്‍ ശ്രമിക്കുകയാണ് സര്‍ ക്കാര്‍. ഇതിന്റെ ഭാഗമായി ലോക ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കൊട്ടാരക്കര, കന്യാകുളങ്ങര, അടൂര്‍ ആശുപത്രികളില്‍ 28.21 കോടി രൂപ മുടക്കി ട്രോമകെയര്‍ സംവിധാനം ഒരുക്കുന്നതിന് ധാരണയായിട്ടുണ്ട്. ഇവ നടപടികളുമായി മുന്നോട്ട് പോകുകയാണ്. അതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 20.77 കോടിയാണ് അനുവദിച്ചിരിക്കുന്നത്. മികച്ച ട്രോമ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി 106 തസ്തികകള്‍ സൃഷ്ടിക്കുകയും എമര്‍ജന്‍സി മെഡിസിനായി 41 അധ്യാപക തസ്തികള്‍ സൃഷ്ടിച്ച് പി.എസ്.സി. യ്ക്ക് വിടുകയും ചെയ്തു. ഇതുകൂടാതെ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും ഫണ്ടുപയോഗിച്ച് തിരുവനന്തപുരം ആലപ്പുഴം, എറണാകുളം ജി.എച്ച്., പാലക്കാട് തുടങ്ങിയ 5 സ്ഥലങ്ങളില്‍ ട്രോമകെയര്‍ ലെവല്‍ 2, ലെവല്‍ 3 ട്രോമകെയര്‍ സംവിധാനം നടപ്പിലാക്കി വരിക യാണ്. അതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 11.72 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയെല്ലാം പുരോഗമിച്ച് വരികയാണ്.

ലോകത്തിലെ മികച്ച ട്രോമകെയര്‍ സംവിധാനംസംസ്ഥാനത്ത് ഒരുക്കുന്നതിന്റെഭാഗമായി ആരോ ഗ്യ വകുപ്പ് വിപുലമായ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ലോകത്തിലെ മികച്ച ട്രോമ കെയര്‍ സെന്ററുകളിലൊന്നായ യു.കെ.യിലെ വാര്‍വിക് സര്‍വകലാശാല സന്ദര്‍ ശിക്കുകയും കേരളത്തിലെ സംരംഭങ്ങള്‍ക്ക് അവര്‍ പിന്തുണ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സംഘം ഡല്‍ഹി എയിംസ് സന്ദര്‍ശിക്കുകയും വിദഗ്ധ സഹായം ഉറപ്പാക്കുകയും ചെയ്തു. ടാറ്റ കെയര്‍ ഫൗണ്ടേഷന്റെ സാങ്കേതിക സഹായവും ലഭ്യമാക്കി. കൂടാതെ മന്ത്രിയുടെ നേതൃത്വത്തി ലുള്ള ഡോക്ടര്‍മാരുടെ സംഘം മികച്ച ആംബുലന്‍സ് സംവിധാവും അത്യാധുനിക എമര്‍ജന്‍സി മാനേജ്‌മെന്റ് സമ്പ്രായങ്ങളുമുള്ള ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റല്‍സന്ദര്‍ശിക്കുകയുംചെയ്തു. കേരളത്തിന്റെ സാഹചര്യത്തില്‍ ഇതെങ്ങനെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പ്മന്ത്രി ചര്‍ച്ച നടത്തി.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ട്രോമകെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. വിശ്വനാഥന്‍ കെ.വി., യു.കെ.യിലെ ഡോ. വിനോദ് എന്നിവര്‍ സന്നിഹിതരായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച 3 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റോഡപകടങ്ങളും അവയെ തുടര്‍ന്നുള്ള മരണങ്ങളും അപകടങ്ങള്‍ക്ക് ശേഷം പൂര്‍ണമായ രൂപത്തില്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കു വാന്‍ കഴിയാത്ത തരത്തില്‍ ക്ഷതം സംഭവിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ആണ് സമീപകാലത്തായ...തുട൪ന്ന് വായിക്കുക


കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ ഒപ്പിട്ടു

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയ വുമായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്...തുട൪ന്ന് വായിക്കുക


മാലദീപ് വാസികള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്: കാന്‍സര്‍ ചികിത്സാ രംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവു മായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം

തിരുവനന്തപുരം: പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളുംമൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം വിലയിരുത്തി.സമ്മേള...തുട൪ന്ന് വായിക്കുക


വ്യാജമരുന്നുകള്‍: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരു: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് മരുന്ന് സംഭരണശാലകളിലു...തുട൪ന്ന് വായിക്കുക


കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും

തിരു: പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ പലവിധ മാരക രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം തന്നെ നല്‍കിയാല്‍ രോ...തുട൪ന്ന് വായിക്കുക


ഒമാനി സ്ത്രീയുടെ ഇടുപ്പെല്ലിലെ കടുത്ത വേദന നൂതന പ്രക്രിയയിലൂടെ സുഖപ്പെടുത്തി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡ്‌സിറ്റി സ്‌പൈന്‍ ക്ലിനിക്കിലെ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു ശസ്ത്രക്രിയയ്ക്കിടെ) കൊച്ചി: ഇടുപ്പിന്റെ വലത് ഭാഗത്ത് കടുത്ത വേദനയുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 43 കാരിയായ ഒമാനി സ്ത്രീക്ക് അപൂര്‍വ പ്രക്രിയ...തുട൪ന്ന് വായിക്കുക


രാജ്യത്തെ ആദ്യ ഗവ.ഡെന്റല്‍ ലാബ്: പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി.ആശു പത്രി വളപ്പില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തന ത്തിന് 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോ...തുട൪ന്ന് വായിക്കുക


റോഡ് സുരക്ഷ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആഹ്വാനം ചെയ്ത് ട്രോമാക്‌സ് 2019

കൊച്ചി: തലയോട്ടി, മുഖം, താടിയെല്ല് (ക്രാനിയോമാക്‌സില്ലോഫേഷ്യല്‍) എന്നിവയ്ക്ക് ഏല്‍ക്കു ന്ന പരിക്കുകളുടെ ചികിത്സയെ സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ട്രോമാക്‌സ് 2019 ദ്വിദിന ശില്‍പശാല നടന്നു. റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡില...തുട൪ന്ന് വായിക്കുക


സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം

(ചിത്രം: സിഡിസിയില്‍ നടന്ന സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനത്തിന്റെ ഉദ്ഘാ ടനച്ചടങ്ങ്) തിരു: പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളുംമൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധി ക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമു...തുട൪ന്ന് വായിക്കുക


തിരുവന്തപുരത്തെ മുലയൂട്ടല്‍ സൗഹൃദ നഗരമാക്കുന്നു

തിരു: ടെക്‌നോപാര്‍ക്ക് സ്റ്റാര്‍ട്ട് അപ് മിഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്ത പുരം ശാഖയുടെ സാങ്കേതിക സഹായത്തോടെ തിരുവനന്തപുരം നഗരത്തെ മുലയൂട്ടല്‍ സൗഹൃദ നഗരമാക്കാന്‍ ശ്രമിക്കുകയാണ്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി കുഞ്ഞുങ്ങ ള...തുട൪ന്ന് വായിക്കുക


ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

കൊച്ചി: ദീപിക എക്‌സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ദീപിക സ്ത്രീധനം മാഗ സിന്റെ 25-ാം വാര്‍ഷിക ആഘോഷ, സ്ത്രീ ശാക്തീകരണ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ വച്ചാണ് ...തുട൪ന്ന് വായിക്കുക


ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആലപ്പുഴ: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാ ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ക്യാന്‍സര്‍ ചികിത്സ യ്ക്കാവശ്യമായ മികച്ച സൗകര്യങ്ങളോടു കൂടിയുള്ള ക്യാന്‍സര്‍ സെന്റര്‍ ഈ മാസ...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതി യുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി. ഡി.എസ്.-സി.എ.എസ്. സോഫ്റ്റു...തുട൪ന്ന് വായിക്കുക


അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് 315 അത്യാധുനിക ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

പത്തനംതിട്ട: അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് 315 അത്യാധുനിക ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമ്പൂര്‍ണ പാലിയേറ്റീവ് പരിചരണ ജില്ല വിഷന്‍ 2020 ക്യാമ്പയിന്‍ ഉദ്ഘാടനം പത്തനം തിട്ടയില്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.