Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ

ആരോഗ്യം

കൂടുതല്‍ 

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍

20/6/2019

തിരു: കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പുതിയ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യില്‍ 22 സ്ഥിരം തസ്തികകളും 15 താത്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 37 തസ്തികകള്‍ സൃഷ്ടി ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക സന വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന സ്ത്രീകളുടേ യും കുട്ടികളുടേയും ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കുന്നതിനും ഒ.പി. തുടങ്ങുന്നതിനുമായാണ് ഇത്രയേറെ തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പ്രൊഫസര്‍ (പ്രസൂതിതന്ത്ര), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (പീഡിയാട്രിക്‌സ്) ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (റേഡിയോളജി), ആര്‍.എം.ഒ. (അലോപ്പതി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അനസ്‌തേഷ്യ) എന്നിവയില്‍ ഓരോ തസ്തികയും 4 സ്റ്റാഫ് നഴ്‌സ് (അലോപ്പതി), 3 നഴ്‌സ് ഗ്രേഡ്-2 (ആയുര്‍വേദ), 2 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2(അലോപ്പതി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദ), തീയറ്റര്‍ അസിസ്റ്റന്റ് എന്നിവയില്‍ ഓരോ തസ്തികകളും 3 നഴ്‌ സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചത്. ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, സ്‌ട്രെച്ചര്‍ കാരിയര്‍, വാച്ചര്‍, അറ്റന്റര്‍, റെക്കോഡ് കീപ്പര്‍, ധോബി, കാഷ്വല്‍ സാനിട്ടേഷന്‍ വര്‍ക്കര്‍, കാഷ്വല്‍ സ്വീപ്പര്‍ എന്നീ താത്ക്കാലിക തസ്തികകളും സൃഷ്ടിച്ചു.

ഉത്തര മലബാറില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് വേണ്ടി ആയുര്‍വേദ വിഭാഗ ത്തില്‍ ആരംഭിക്കുന്ന ഏറ്റവും വലിയ ചികിത്സാ വിഭാഗമായിരിക്കുമിതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി അനുവദിക്കുകയെന്ന ആവശ്യം വളരെ നാളായി നിലനില്‍ക്കുകയായിരുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നിബന്ധന പ്രകാരം ആയുര്‍വേദ യു.ജി., പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നതിന് ഇതോടെ കൂടുതല്‍ സൗകര്യവും ലഭിക്കും.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച 3 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റോഡപകടങ്ങളും അവയെ തുടര്‍ന്നുള്ള മരണങ്ങളും അപകടങ്ങള്‍ക്ക് ശേഷം പൂര്‍ണമായ രൂപത്തില്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കു വാന്‍ കഴിയാത്ത തരത്തില്‍ ക്ഷതം സംഭവിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ആണ് സമീപകാലത്തായ...തുട൪ന്ന് വായിക്കുക


കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ ഒപ്പിട്ടു

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയ വുമായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്...തുട൪ന്ന് വായിക്കുക


മാലദീപ് വാസികള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്: കാന്‍സര്‍ ചികിത്സാ രംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവു മായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം

തിരുവനന്തപുരം: പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളുംമൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം വിലയിരുത്തി.സമ്മേള...തുട൪ന്ന് വായിക്കുക


വ്യാജമരുന്നുകള്‍: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരു: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് മരുന്ന് സംഭരണശാലകളിലു...തുട൪ന്ന് വായിക്കുക


കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും

തിരു: പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ പലവിധ മാരക രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം തന്നെ നല്‍കിയാല്‍ രോ...തുട൪ന്ന് വായിക്കുക


ഒമാനി സ്ത്രീയുടെ ഇടുപ്പെല്ലിലെ കടുത്ത വേദന നൂതന പ്രക്രിയയിലൂടെ സുഖപ്പെടുത്തി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡ്‌സിറ്റി സ്‌പൈന്‍ ക്ലിനിക്കിലെ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു ശസ്ത്രക്രിയയ്ക്കിടെ) കൊച്ചി: ഇടുപ്പിന്റെ വലത് ഭാഗത്ത് കടുത്ത വേദനയുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 43 കാരിയായ ഒമാനി സ്ത്രീക്ക് അപൂര്‍വ പ്രക്രിയ...തുട൪ന്ന് വായിക്കുക


രാജ്യത്തെ ആദ്യ ഗവ.ഡെന്റല്‍ ലാബ്: പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി.ആശു പത്രി വളപ്പില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തന ത്തിന് 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോ...തുട൪ന്ന് വായിക്കുക


റോഡ് സുരക്ഷ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആഹ്വാനം ചെയ്ത് ട്രോമാക്‌സ് 2019

കൊച്ചി: തലയോട്ടി, മുഖം, താടിയെല്ല് (ക്രാനിയോമാക്‌സില്ലോഫേഷ്യല്‍) എന്നിവയ്ക്ക് ഏല്‍ക്കു ന്ന പരിക്കുകളുടെ ചികിത്സയെ സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ട്രോമാക്‌സ് 2019 ദ്വിദിന ശില്‍പശാല നടന്നു. റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡില...തുട൪ന്ന് വായിക്കുക


സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം

(ചിത്രം: സിഡിസിയില്‍ നടന്ന സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനത്തിന്റെ ഉദ്ഘാ ടനച്ചടങ്ങ്) തിരു: പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളുംമൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധി ക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമു...തുട൪ന്ന് വായിക്കുക


തിരുവന്തപുരത്തെ മുലയൂട്ടല്‍ സൗഹൃദ നഗരമാക്കുന്നു

തിരു: ടെക്‌നോപാര്‍ക്ക് സ്റ്റാര്‍ട്ട് അപ് മിഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്ത പുരം ശാഖയുടെ സാങ്കേതിക സഹായത്തോടെ തിരുവനന്തപുരം നഗരത്തെ മുലയൂട്ടല്‍ സൗഹൃദ നഗരമാക്കാന്‍ ശ്രമിക്കുകയാണ്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി കുഞ്ഞുങ്ങ ള...തുട൪ന്ന് വായിക്കുക


ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

കൊച്ചി: ദീപിക എക്‌സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ദീപിക സ്ത്രീധനം മാഗ സിന്റെ 25-ാം വാര്‍ഷിക ആഘോഷ, സ്ത്രീ ശാക്തീകരണ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ വച്ചാണ് ...തുട൪ന്ന് വായിക്കുക


ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആലപ്പുഴ: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാ ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ക്യാന്‍സര്‍ ചികിത്സ യ്ക്കാവശ്യമായ മികച്ച സൗകര്യങ്ങളോടു കൂടിയുള്ള ക്യാന്‍സര്‍ സെന്റര്‍ ഈ മാസ...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതി യുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി. ഡി.എസ്.-സി.എ.എസ്. സോഫ്റ്റു...തുട൪ന്ന് വായിക്കുക


അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് 315 അത്യാധുനിക ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

പത്തനംതിട്ട: അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് 315 അത്യാധുനിക ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമ്പൂര്‍ണ പാലിയേറ്റീവ് പരിചരണ ജില്ല വിഷന്‍ 2020 ക്യാമ്പയിന്‍ ഉദ്ഘാടനം പത്തനം തിട്ടയില്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.