Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ കേരളത്തിന‌് ഓവറോൾ കിരീടം മുഖത്ത് മയക്ക് സ്‌പ്രേ അടിച്ചശേഷം ജ്വല്ലറിയിൽനിന്ന് 140 പവൻ കവർന്നു കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയo ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

കായികം

കൂടുതല്‍ 

ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി:തുടർച്ചയായ ഏഴാം ജയം

16/6/2019

മാഞ്ചസ‌്റ്റർ : രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ലോകകപ്പിൽ പാകിസ്ഥാനെതിരായ തുടർച്ചയായ ഏഴാം ജയം. 89 റണ്ണിനാണ‌് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത‌്.

പാകിസ്ഥാനെതിരെ ലോകകപ്പിൽ ഏറ്റവും മികച്ച സ‌്കോർ ഒരുക്കിയാണ‌് ഇന്ത്യൻ ബാറ്റിങ‌് നിര മൈ താനം വിട്ടത‌്. അഞ്ചിന‌് 336 റൺ. മറുപടിയിൽ പാകിസ്ഥാൻ തകർന്നു. 35 ഓവറിൽ മഴ കളി മുട ക്കിയപ്പോൾ 6–166 റണ്ണെന്ന നിലയിലായിരുന്നു പാകിസ്ഥാൻ. തുടർന്ന‌് ലക്ഷ്യം 40 ഓവറിൽ 302 റണ്ണാക്കി. ആറിന‌് 212ന‌് അവർ അവസാനിപ്പിച്ചു. ഇന്ത്യൻ നിരയിൽ രോഹിത‌് (113 പന്തിൽ 140) മനോഹര സെഞ്ചുറി കുറിച്ചു. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി (65 പന്തിൽ 77), ലോകേഷ‌് രാഹുൽ (78 പന്തിൽ 57) എന്നിവരും തിളങ്ങി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ കേരളത്തിന‌് ഓവറോൾ കിരീടം

സംഗ്രൂർ (പഞ്ചാബ‌്): ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ കേരളത്തിന‌് ഓവറോൾ കിരീടം. 11 സ്വർണവും പത്ത്‌ വെള്ളിയും 15 വെങ്കലവുമടക്കം 273 പോയിന്റോടെ കേരളo ജേതാക്കളായി. 247 പോയിന്റോടെ മഹാരാ‌ഷ‌്ട്ര രണ്ടാമതായി. 241 പോയിന്റുള്ള ഹരിയാന മൂന്നാമത‌്. തുടർച്...തുട൪ന്ന് വായിക്കുക


ദേശീയ സ്‌കൂൾ മീറ്റിൽ കേരളത്തിന് ചാമ്പ്യൻഷിപ്പ്: പൊതുവിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു

തിരു: ദേശീയ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ 273 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായ കേരള ടീമിനെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.നിരവധി പ്രതി സന്ധികൾക്കിടയിലും കേരള കായികോത്സവം വളരെ നന്നായി നടത്താനും അതുവഴി ദേശീയ സ്‌കൂൾ...തുട൪ന്ന് വായിക്കുക


നല്ല ആരോഗ്യത്തിന് ഇന്നേ തുടങ്ങാം: സംസ്ഥാന ആരോഗ്യ ഫുട്‌ബോള്‍ മേള കോഴിക്കോട് ഡിസം.14ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കിക്കോഫ് ചെയ്യും

തിരു: ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന് സംസ്ഥാന ആരോഗ്യ ഫുട്‌ബോള്‍ മേള കോഴി ക്കോട് സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റേയും ദേശീയ ആരോഗ്യ ദൗത്യത്തിന്റേയും സംയു ക്താഭിമുഖ്യത്...തുട൪ന്ന് വായിക്കുക


സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലും

തിരു: സംസ്ഥാന കായിക വകുപ്പ് വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ ആരംഭിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ ഉദ്‌ഘാടനം കായികമന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിച്ചു.എംഎല്‍എ വി കെ പ്രശാന്ത്‌ ചടങ്ങില്‍ അധ്യക്ഷനായി. 354 ചതുരശ്രമീറ്റർ സ്ഥലത്ത് 90.81 ലക്ഷം രൂപ ച...തുട൪ന്ന് വായിക്കുക


ദേശീയ ഗെയിംസ് ജേതാവിന് സ്വീകരണം നല്‍കി

കണ്ണൂര്‍ : മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടന്ന ദേശീയ ഗെയിംസില്‍ കരാട്ടെ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ ദേവിക ജയദേവന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി...തുട൪ന്ന് വായിക്കുക


മിന്നിത്തിളങ്ങി നിലമ്പൂർ എംആർഎസിലെ പ്രതിഭകൾ

കളിക്കളത്തിൽ വേറിട്ട പ്രകടനവുമായി നിലമ്പൂർ ഇന്ദിരഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്‌കൂളിലെ അമ്പതോളം കായിക പ്രതിഭകൾ. പരിമിതമായ ജീവിത സാഹചര്യങ്ങളിലും ഉറച്ച ആത്മവിശ്വാസത്തോടെ മികവിന്റെ മൈതാനത്ത് അവർ കൊയ്തത് കൈനിറയെ അംഗീകാരങ്ങൾ. 30, 40 മീറ്റർഅമ്പെയ്ത്തിൽ ഗോ...തുട൪ന്ന് വായിക്കുക


അട്ടപ്പാടിയിൽ സ്വദേശി വിഷ്ണുവിന് കളിക്കളത്തിൽ സ്വർണത്തിളക്കം

അട്ടപ്പാടിയിൽ സ്വദേശി വിഷ്ണുവിന് കളിക്കളത്തിൽ സ്വർണത്തിളക്കം. ജൂനിയർ ആൺകുട്ടികളു ടെ ട്രിപ്പിൾ ജംബിലാണ് വിഷ്ണു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അട്ടപ്പാടി കിണറ്റുകര ഊരിലെ കുറുമ്പ ഗോത്രവിഭാഗത്തിൽപ്പെട്ട വിഷ്ണു കഠിനാധ്വാനത്തിലൂടെയാണ് സ്വപ്‌ന നേട്ടം സ്വന്തമ...തുട൪ന്ന് വായിക്കുക


കളിക്കളം: തുടർച്ചയായി നാലാം തവണയും ചാലക്കുടി ചാമ്പ്യന്മാർ: കണിയാമ്പറ്റ എം.ആർ.എസ് രണ്ടാമത്

തിരു: മൂന്നു ദിവസമായി കാര്യവട്ടം എൽ.എൻ.സി.പി മൈതാനത്തു നടന്ന കളിക്കളം കായിക മേളയിൽ തുടർച്ചയായി നാലാം തവണയുംചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് കിരീടം. 81 ഇനം മത്സരങ്ങളിൽ നിന്നായി 134 പോയിന്റു നേടി ചാലക്കുടി എം.ആർ.എസ് ഓവറാൾചാമ്പ്യൻ മാരായി. 106 പോയിന്റ്...തുട൪ന്ന് വായിക്കുക


കളിക്കളത്തിന് ആവേശോജ്ജ്വലമായ കൊടിയിറക്കം: മികവു പുലർത്തിയ കായികമേള

തിരു: പട്ടികവർഗവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെയും ഹോസ്റ്റലുകളി ലെയും കുട്ടികളുടെ സംസ്ഥാന കായിക മേളയായ കളിക്കളത്തിന് ആവേശോജ്ജ്വലമായ കൊടിയി റക്കം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ അക്ഷരാർത്ഥത്തിൽ മിക വിന്റെ വേദിയായി...തുട൪ന്ന് വായിക്കുക


പട്ടികവർഗ വിദ്യാർഥികൾക്ക് മികച്ച കായികപരിശീലനം ഉറപ്പാക്കും: മന്ത്രി എ.കെ ബാലൻ

തിരു: പട്ടികവർഗ വിഭാഗത്തിൽ നിന്നും കായികമികവുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് മെച്ചപ്പെട്ട പരിശീലനം ഉറപ്പുവരുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വകുപ്പുമന്ത്രി എ.കെ ബാലൻ പറഞ്ഞു. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ കളിക്കളം കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം...തുട൪ന്ന് വായിക്കുക


കളിക്കളം മൂന്നാം ദിവസത്തിലേക്ക്:49 പോയിന്റുമായി നിലമ്പൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഒന്നാമത്

തിരു: കളിക്കളം മൂന്നാം ദിവസത്തിലേക്ക് (നവംബർ 26) കടക്കുമ്പോൾ 43 ഇനം മത്സരങ്ങളിൽ നിന്നായി 49 പോയിന്റുമായി നിലമ്പൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളാണ് ഒന്നാമത്.ആറ് സ്വർണ വും അഞ്ച് വെള്ളിയും നാല് വെങ്കലവും ഇവർ സ്വന്തമാക്കി. 46 പോയിന്റുമായി വയനാട് കണി യാംപറ്റ മോഡൽ...തുട൪ന്ന് വായിക്കുക


മെഡലുകൾ കൊയ്ത് ഇടമലക്കുടിയുടെ രാജകുമാരൻ

പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായിക മത്സരമായ കളിക്കളത്തിലെ ഓട്ടമത്സരയിനത്തിൽ മെഡലുകൾ കൊയ്ത് ഇടമലക്കുടിയിലെ എ. രാജകുമാരൻ. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണവും 100 മീറ്ററിൽ വെള്ളി യും രാജകുമാരൻ ...തുട൪ന്ന് വായിക്കുക


നീന്തികയറി ചാലക്കുടി റസിഡൻഷ്യൽ സ്‌കൂൾ

കളിക്കളത്തിൽ നീന്തൽ മത്സരത്തിൽ മെഡലുകൾ വാരികൂട്ടി ചാലക്കുടി മോഡൽ റെസിഡെൻ ഷ്യൽ സ്‌കൂൾ. ജൂനിയർ വിഭാഗം പെൺകുട്ടിളുടെ 50, 100 മീറ്റർ നീന്തലിൽ പത്താം ക്ലാസ് വിദ്യാർ ത്ഥിനി ദിവ്യ ജോസ് സ്വർണ്ണമെഡൽ നേടി. പ്ലസ്ടു വിദ്യാർഥിനിയായ ഇന്ദുജ സീനിയർ വിഭാഗം പെൺകുട്ടിക...തുട൪ന്ന് വായിക്കുക


അമ്പെയ്ത്തിൽ ഹർഷ ബാബുവിന് സ്വർണം

കളിക്കളത്തിൽ അമ്പെയ്ത്ത് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ജി.എം.ആർ.എസ് കണിയാം പറ്റയിൽ പ്ലസ് ടു വിദ്യാർഥിനി ഹർഷ ബാബു. കഴിഞ്ഞ വർഷത്തെ കളിക്കളത്തിൽ കരസ്ഥമാക്കി യ സ്വർണ്ണം നിലനിർത്താൻ ഇതോടെ ഹർഷയ്ക്കായി. സീനിയർ വിഭാഗം പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ ...തുട൪ന്ന് വായിക്കുക


കളിക്കളത്തിന് ആവേശമായി അമൃത ബാബു:സബ് ജൂനിയർ വിഭാഗത്തിൽ വേഗതയേറിയ താരം

തിരു: പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായിക മേളയായ കളിക്കളത്തിൽ താരമായി കോതമംഗലം പന്തപ്ര സെറ്റിൽമെന്റിലെ കൊച്ചുമിടുക്കി അമൃതബാബു. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണ മെഡൽ നേടിയാ ണ് ആദ്യദിനം ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.