Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ.ആർ.ഗൗരിയമ്മയുടെ 101-ാം പിറന്നാളാഘോഷം;ജൂൺ 21 സഭ ചേരില്ല പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ നഗരസഭ അംഗം കെ.വി.വർഗ്ഗീസിനെ അയോഗ്യനാക്കി സമയബന്ധിതമായി മറുപടി നൽകണം: വിവരാവകാശ കമ്മീഷൻ ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ

അറിയിപ്പുകള്‍

കൂടുതല്‍ 

വെള്ളായണി കായല്‍ ആഴം കൂട്ടി ശുചീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

12/6/2019

തിരു : വെള്ളായണി കായല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍പ്രവര്‍ത്തന ഭാഗമായി കായലിന്റെ ആഴം കൂട്ടുന്നതടക്കമുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ സംസ്ഥാന സർക്കാരിന്റെയും തദ്ദേശ ഭരണകൂടങ്ങളുടെയും പിന്തുണയോടെ നടത്തുന്ന കായൽ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി യത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമായ വെള്ളായണി കായൽ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളെ കൂടി ഉൾപ്പെടുത്തിയുള്ള ബൃഹത്തായ പ്രവർത്തനത്തിന് മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ മാസം ഇരുപത്തെട്ടാം തീയതിയാണ് വെള്ളായണി കായല്‍ ശുചീകരണം ആരംഭിച്ചത്. വവ്വാമൂല ബണ്ടിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം 75 ദിവസത്തിൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, കുളവാഴകളും പായലും മാലിന്യവും നീക്കം ചെയ്യുന്നതിന് 200 ദിവസമെങ്കിലും വേണ്ടിവരുന്ന സ്ഥിതിയാണെന്ന് സ്വസ്തി ഫൗണ്ടേഷൻ മന്ത്രിയെ അറിയിച്ചു. അക്വാട്ടിക്ക് വീഡ് ഹാർവെസ്റ്റർ യന്ത്രം ഉപയോഗിച്ച് ഇതുവരെ 300ൽ അധികം ലോഡ് പായൽ നീക്കം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തെ തുടർന്ന് വൻതോതിൽ മണൽ വന്നടിഞ്ഞതിനെ തുടർന്ന് കായലിന്റെ സ്വാഭാവിക ആഴം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കായലിന്റെ ആഴം കൂട്ടുന്നതിനും, തുടർന്നുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള പദ്ധതി ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിന്റെ സഹായത്തോടെ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിക്കുവാൻ ഇറിഗേഷന്‍ വകുപ്പിന് മന്ത്രി നിർദ്ദേശം നല്‍കി.

വൃത്തിയാക്കിയ ഭാഗത്തേക്ക് വീണ്ടും പായൽ ഒഴുകിയെത്തുന്നത് തടയാൻ ബണ്ട് നിര്‍മ്മാണമട ക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗ്രാമ പഞ്ചായത്തുകളെയും ജലസേചന വകുപ്പിനെയും ചുമതലപ്പെടുത്തി. പ്രതിദിനം ധാരാളം സന്ദർശകരെത്തുന്ന വെള്ളായണി കായൽ പ്രദേശംഉത്തര വാദിത്ത ടൂറിസ സൗഹൃദ മേഖലയാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ അറിയിച്ചു. കായലിന്റെ സംരക്ഷണത്തിനായി 60 വീതം കുടുംബങ്ങളെ അംഗ മാക്കി ജനജാഗ്രതാ സമിതികൾ ആരംഭിക്കുവാനും തീരുമാനിച്ചു. വെള്ളായണി കായൽ ശുചീ കരണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല സബ് കളക്ടർക്ക് നൽകുവാനും മന്ത്രി നിർദ്ദേശം നൽകി.

യോഗത്തിൽ മുൻ എംഎൽഎ വി.ശിവൻകുട്ടി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയകു മാരി, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, ടൂറിസം ഡയറക്ടർ പി. ബാലകിരൺ ഐഎഎസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ടികെഎ നായർ ഐഎഎസ് (റിട്ട.),എസ്. ഗോപി നാഥ് ഐപിഎസ്,എസ്.ആര്‍ ശ്രീരാജ്, കണ്ണന്താനം ഗ്രൂപ്പ് എം.ഡി മനീഷ് തോമസ് തുടങ്ങിയവര്‍ അവലോകന യോഗത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹോട്ടല്‍ മേഖലയില്‍ തൊഴില്‍വകുപ്പ് നടത്തിയ സംസ്ഥാനതല പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ആരംഭിച്ചു

തിരു: കേരളത്തില്‍ ഹോട്ടല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി. ആകെ 247 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമ ല...തുട൪ന്ന് വായിക്കുക


പനി: മന്ത്രി കെ കെ ശൈലജ ടീച്ചർ ആശുപത്രിയിൽ

തിരു: വൈറൽ പനിയും ദേഹാസ്വാസ്ഥൃത്തെയും തുടർന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ. ശൈലജ ടീച്ചറെ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയി ലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. മെഡിക്കൽബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി...തുട൪ന്ന് വായിക്കുക


സമയബന്ധിതമായി മറുപടി നൽകണം: വിവരാവകാശ കമ്മീഷൻ

തൃശൂർ: സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും അപ്പീൽ അധികാരികളും വിവരാവകാശ പ്രകാരമുളള അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണർ വിൽസൺ പോൾ. തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാ വകാശ കമ്മീഷൻ സിറ്റിങ്ങിൽ സംസാരിക...തുട൪ന്ന് വായിക്കുക


ഒമാനിൽ വനിത നഴ്സുമാർക്ക് തൊഴിലവസരം

ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ലേബർ റൂം/ ഓപ്പ റേഷൻ തിയേറ്റർ വിഭാഗത്തിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കും. 40 വയസ്സു വരെ പ്രായമുളള ബി.എസ്.സി (നഴ്സിംങ്)/ ജി.എൻ.എം യോഗ്യതയുളള വനിതകൾക്കാണ് അവസരം. ലേബർ റൂം/ഓ...തുട൪ന്ന് വായിക്കുക


കെ.ആർ.ഗൗരിയമ്മയുടെ 101-ാം പിറന്നാളാഘോഷം;ജൂൺ 21 സഭ ചേരില്ല

തിരു:ഒന്നാം കേരള നിയമസഭയിൽ അംഗമായിരുന്ന കെ.ആർ.ഗൗരിയമ്മയുടെ ആലപ്പുഴയിൽ സംഘടിപ്പിച്ചിരിക്കുന്ന 101-ാം പിറന്നാളാഘോഷത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുളള സാമാജികർക്ക് പങ്കെടുക്കേണ്ടതിനാൽ ജൂൺ 21 സഭ ചേരുന്നതല്ലെന്ന് നിയമസഭ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ നഗരസഭ അംഗം കെ.വി.വർഗ്ഗീസിനെ അയോഗ്യനാക്കി

പത്തനംതിട്ട:കൂറുമാറ്റ നിരോധന നിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ നഗരസഭ അംഗം കെ.വി.വർഗ്ഗീസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യനാ ക്കി. നിലവിൽ നഗരസഭാ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ജ...തുട൪ന്ന് വായിക്കുക


വിദേശ സംഭാവന ചട്ടം ലംഘിച്ച ലോയേഴ്സ് കളക്ടീവിനെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: വിദേശ സംഭാവന ചട്ടം ലംഘിച്ച വിവാദ സംഘടന ലോയേഴ്സ് കളക്ടീവിനും പ്രസിഡന്റ് ആനന്ദ് ഗ്രോവറിനുമെതിരേ സിബിഐ കേസെടുത്തു. മറ്റ് ഓഫീസ് ഭാരവാഹികളും പ്രതികളാണ്. എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) ലംഘിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന...തുട൪ന്ന് വായിക്കുക


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ 21 പാര...തുട൪ന്ന് വായിക്കുക


ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘംകണ്ണൂരില്‍

കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘംകണ്ണൂരിലെത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ബിനോയ്‌ക...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും

തിരു: രൂക്ഷമായ കടലാക്രമണത്തിന്റെ സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴി ലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്നപട്ടികയുടെഅടിസ്ഥാന ത്തില്‍ അഞ്ചുകിലോ അരി സ്‌പെഷ്യല്‍ വിഹിതമായി സൗജന്യമായി വിതരണം ചെയ്യാൻ മന്ത്രി സഭായോഗം ത...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂർ നഗരസഭ ജൂൺ 20 നു ഏഴരലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും

കൊടുങ്ങല്ലൂർ: മത്സ്യസമൃദ്ധി ലക്ഷ്യമിട്ട് കൊടുങ്ങല്ലൂർ നഗരസഭ കായലിൽ ഏഴര ലക്ഷം മത്സ്യ ക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്ന് നഗരസഭ യുടെ കീഴിലുള്ള ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കൃഷ്ണൻ കോട്ട കായലിലാണ് മത്സ്യക്...തുട൪ന്ന് വായിക്കുക


ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍; രജിസ്‌ട്രേഷന്‍ ജൂണ്‍ 30 വരെ മാത്രം

കാസർകോഡ് :ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍കുറഞ്ഞനിരക്കിലും മൂന്നു വര്‍ഷം ഗാരന്റിയുള്ളഎല്‍. ഇ.ഡി ബള്‍ബുകള്‍ കെ.എസ്.ഇ.ബി യിലൂടെ വിതരണം ചെയ്യുന്നു. തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസുമായോറീഡിംഗ് എടുക്കാന്‍ വരുന്ന മീറ്റര്‍ റീഡര്‍ മുഖാന്തിരമോ അല്ലെങ്കില്...തുട൪ന്ന് വായിക്കുക


തൊഴിൽരഹിത വേതന വിതരണത്തിലെ ക്രമക്കേട് :വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ

തൃശൂർ: തൊഴിൽരഹിത വേതന വിതരണത്തിലെ ക്രമക്കേടിനെ തുടർന്ന് വരന്തരപ്പിളളി ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് സൈജു പി സിയെ തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 2019 ജൂൺ 11 മുതൽ പ്രാബല്യത്തിൽ സസ്‌പെൻഡ് ചെയ്തു. സൈജു 2019 മാർച്ചിൽ തൊഴിൽ രഹിത വേതനം വിതരണം ചെയ്ത...തുട൪ന്ന് വായിക്കുക


ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവയുടെ പ്രവര്‍ത്തനത്തിന് ഏകദിന ശില്‍പശാല

തിരു: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവ യുടെ പ്രവര്‍ത്തനത്തിന് നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പ്രീ സ്‌ക...തുട൪ന്ന് വായിക്കുക


കെയര്‍ ഹോം - പ്രവര്‍ത്തന പുരോഗതി.

കെയർ ഹോം പദ്ധതി എന്നത് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്കരിച്ചതാണ്. സഹകരണ വകുപ്പിന്റെ ഉത്തരവാദിത്തമല്ല ഇതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.