Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മൊറട്ടോറിയം സമയപരിതി നീട്ടല്‍ സംബന്ധിച്ച് ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേ ഴ്‌സ് സമിതി വിവാഹ ധനസഹായം: വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു ദേശീയ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി അക്ഷയ സംരംഭകർക്ക് ടാബ്‌ലറ്റ് വിതരണം റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു

ആരോഗ്യം

കൂടുതല്‍ 

നിപ്പാ മഹാവ്യാധിയായി പടര്‍ന്ന് പിടിക്കില്ല: ആശങ്കപ്പെടേണ്ട ; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

4/6/2019

തിരു: നിപ്പാ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ്പാ രോഗബാധ ഉണ്ടാകുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യ മായ മുന്നൊരുക്കം ആവശ്യമാണ്. നിപ്പാ രോഗം പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലൊക്കെയും വളരെ ചുരുക്കം പേര്‍ക്ക് മാത്രാണ് രോഗം പിടിപെട്ടിട്ടുള്ളത്. അസുഖം ബാധിച്ചവരില്‍ മരണ നിരക്ക് കൂടുതലുമായിരുന്നു.

നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണത്തിലാണ്. സംസ്ഥാനത്ത് രണ്ടാം തവണ എത്തിയ നിപ്പാ രോഗബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബാധിക്കാനുള്ള സാഹചര്യം വിരളമാണ്. എങ്കില്‍ പോലും, മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും ഐ.എം.എ. വില യിരുത്തി. രോഗം പകരാന്‍ സാധ്യതയുള്ള വവ്വാലുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും, പ്രസ്തുത രോഗിയുമായി അടുത്ത് ഇടപെടുന്നവര്‍ക്കും മാത്രമാണ് രോഗംപിടിപെടാന്‍സാധ്യതയുള്ളത്.അതി നാല്‍ തന്നെ അത്തരം ആള്‍ക്കാര്‍ക്ക് കര്‍ശന നിരീക്ഷണം അത്യന്താപേക്ഷിതവുമാണ്.

നിപ്പാ ബാധയുടെ പേരില്‍ കോഴിക്കോടത്തെ സംഭവം പോലെ നഗരങ്ങളെ വിജനമാക്കുന്ന രീതി യില്‍ പൊതുജനങ്ങള്‍ ഭയപ്പെട്ടാല്‍ പ്രതിരോധം ശരിയായ രീതിയില്‍ അല്ല എന്ന് പറയേണ്ടി വ രും. അതിനാല്‍ തന്നെ ഓഫീസുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതും, കടകളും, മറ്റ് പൊതുയിടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതുമായ പ്രവണത ഒഴിവാക്കേണ്ടതാ ണ്. പൊതു നിരത്തുകളില്‍ മാസ്‌ക് ധരിച്ച് കൊണ്ടും പൊതുചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കു കയും ചെയ്യുന്ന സ്ഥിതി വിശേഷം തെറ്റിദ്ധാരണാ ജനകമാണ്. ഇത് വരെ ഇന്ത്യയിലും, ലോക ത്തിലെ മറ്റ് സ്ഥലങ്ങിളും നിപ്പാ പടര്‍ന്ന് പിടിച്ചിട്ടുള്ളത് രോഗികളുമായി അടുത്ത് ഇടപെഴകുന്ന വര്‍ക്ക് മാത്രമാണ്. ഇതില്‍ ഏറ്റവും അപകടം ഉണ്ടാകുന്നത് ഡോക്ടര്‍മാരിലും മറ്റ് ആരോഗ്യപ്രവര്‍ ത്തകരിലുമാണ്. അതിനാല്‍ തന്നെ രോഗിയെ പരിചരിക്കുമ്പോള്‍ കാത്ത് സൂക്ഷിക്കേണ്ട നിബ ന്ധനകള്‍ കര്‍ശനമായി പാലിക്കണം.

നിപ്പാ പ്രതിരോധനത്തിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുല മായ നടപടികള്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിലെ 30000 ഡോക്ടര്‍മാര്‍ക്ക് നിപ്പാ ചികിത്സയുടെ ഏറ്റവും നൂതനമായ ചികിത്സ രീതികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇതിന കം കൈമാറിക്കഴിഞ്ഞു. അതോടൊപ്പം കേരളത്തിലെ മുഴുവന്‍ ആശുപത്രികളിലേയും ജീവന ക്കാരും, ഡോക്ടര്‍മാരും രോഗിയെ ചികിത്സിക്കുമ്പോള്‍ സ്വീകരിക്കേണ്ട വ്യക്തി സംരക്ഷണ ത്തെ സംബന്ധിച്ചുള്ള പരിശീലനവും നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ പൊതു ജനങ്ങള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണം നല്‍കുവാനും, സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ എന്‍ 95 മാസ്‌ക്കിന്റെ അഭാവം ഉണ്ടാവുകയാണെങ്കില്‍ അത് സൗജന്യമായി എത്തിക്കുവാന്‍ തീരു മാനം എടുത്തതായും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ എം.ഇ.സുഗതനും, സെക്രട്ടറി ഡോ.സുള്‍ഫി നൂഹുവും അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍

തിരു: കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പുതിയ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യില്‍ 22 സ്ഥിരം തസ്തികകളും 15 താത്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 37 തസ്തികകള്‍ സൃഷ്ടി ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക സന...തുട൪ന്ന് വായിക്കുക


നിപ -----ഭയപ്പെടേണ്ടതില്ല, മുന്‍കരുതലാണ് ആവശ്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നിപ രോഗത്തിനെ കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. നിപ വീണ്ടും സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാല്‍ രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്....തുട൪ന്ന് വായിക്കുക


നിപ;എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു

കാക്കനാട് : നിപയെ കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപിപ്പി ക്കാനും എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. കളക്ട്രേറ്റിലെ ജില്ലാ അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തോട് ചേർന്നാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 1077 എന്ന ന...തുട൪ന്ന് വായിക്കുക


നിപ വൈറസ് :ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശ യിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ ...തുട൪ന്ന് വായിക്കുക


പൊതുജനാരോഗ്യ മേഖല മെച്ചപ്പെടുന്നതോടെ ആരോഗ്യ ചെലവ് കുറയും: മന്ത്രി ഡോ. തോമസ് ഐസക്

തിരു: കേരളത്തിലെ പൊതുജനാരോഗ്യ രംഗം മെച്ചപ്പെടുന്നതോടെ ആരോഗ്യ ചെലവ് വളരെ യധികം കുറയാനാണ് സാധ്യതയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബജറ്റില്‍ വലിയ വിഹിതമാണ് ആരോഗ്യ മേഖ...തുട൪ന്ന് വായിക്കുക


ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

തിരു: മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്ര ക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എ.സുരേഷ് കുമാറിനെ അച്ചടക്ക നട പടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത...തുട൪ന്ന് വായിക്കുക


എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരു; എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍.കെട്ടിനില്‍ ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍പണി യെടുക്കുന്നവരും ഓട, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവവൃത്ത...തുട൪ന്ന് വായിക്കുക


അരി വേണ്ട എന്ന് പ്രമേഹ സമ്മേളനം

(ഡയബറ്റിന് കെയര്‍ സെന്റര്‍, ഐ.എം.എ. പ്രമേഹ ചികിത്സാ സമ്മേളനത്തി ല്‍ ഡോ ശ്രീജിത്ത് എന്‍.കുമാര്‍ സംസാരിക്കുന്നു. ഡോ വീണാ ശ്രീജിത്ത്, ഐ.എം.എ സംസ്ഥാന ട്രഷറര്‍, ഡോ. റോയ് ചന്ദ്രന്‍, തിരു.പ്രസിഡന്റ് ഡോ. അനുപമ, സെക്രട്ടറി ഡോ.ശ്രീജിത്ത് ആര്‍.എന്നിവര്‍ സമീപം) ...തുട൪ന്ന് വായിക്കുക


പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത്

തിരു: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജിതമാക...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി വിജയകരം

കൊല്ലം ജില്ലാ ആശുപത്രിയില്‍ ആദ്യമായി നടത്തിയ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയവിജയകരം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ചെലവഴിച്ച് ഈ സര്‍ക്കാര്‍ നിര്‍മ്മിച്ച അത്യാ ധുനിക കാത്ത് ലാബിലാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്. ആര്‍ദ്രം പദ്ധതിയുടെ ഭാ...തുട൪ന്ന് വായിക്കുക


കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ

തിരു: എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന്‍ (22) ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ചേര്‍ത്തല വച്ചാണ് അപകടമുണ്ടായത്. അപകടത്തില്...തുട൪ന്ന് വായിക്കുക


കരള്‍രോഗത്തിന് തിരു.മെഡി.കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ

തിരു: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം അമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗ ത്തിന് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശി യായ 49 വയസുകാരിയ്ക്കാണ് നൂതന ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്. തുടര്‍ച്ചയായി രക്തം ഛര്...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധി പ്രതിരോധം:തിരു.മെഡിക്കല്‍ കോളേജില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

തിരു: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളേജ് വളപ്പില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ നടക്കുന്നത്. കൊതുകുകളുടെയും മറ്റു കീടങ്ങളുടെയും ഉറവിടനശീ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517

തിരു: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരിആശുപത്രി യില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ...തുട൪ന്ന് വായിക്കുക


കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല

തിരു: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ആനു കൂല്യം ലഭിക്കുന്ന തിന് ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഇതുസംബ ന്ധിച്ച് ചിയാക്ക് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്ര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.