Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കടൽക്ഷോഭം : ശംഖുമുഖം ബീച്ചിൽ ഏഴു ദിവസം സന്ദർശകർക്ക് വിലക്ക് കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു: അഞ്ചു ദുരിതാശ്വാസ ക്യാംപുകളി ലായി 489 പേര്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ആരോഗ്യം

കൂടുതല്‍ 

പൊതുജനാരോഗ്യ മേഖല മെച്ചപ്പെടുന്നതോടെ ആരോഗ്യ ചെലവ് കുറയും: മന്ത്രി ഡോ. തോമസ് ഐസക്

30/5/2019

തിരു: കേരളത്തിലെ പൊതുജനാരോഗ്യ രംഗം മെച്ചപ്പെടുന്നതോടെ ആരോഗ്യ ചെലവ് വളരെ യധികം കുറയാനാണ് സാധ്യതയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബജറ്റില്‍ വലിയ വിഹിതമാണ് ആരോഗ്യ മേഖലയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. ഇതുകൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴിയും പണം അനുവദിച്ചിട്ടുണ്ട്. കിഫ്ബി ആരോഗ്യ മേഖലയുടെ മുഖഛായ തന്നെ മാറ്റും. ആശുപത്രികളുടെ സൗകര്യങ്ങളും സേവനങ്ങളും വര്‍ധി ക്കുന്നതോടെ വലിയൊരു ജനവിഭാഗം സര്‍ക്കാര്‍ആശുപത്രികളിലേക്കെത്തും. ഇതിലൂടെസ്വകാര്യ മേഖലകളിലുള്‍പ്പെടെ ചികിത്സാ ചെലവ് കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ആരോഗ്യ മേഖല മുന്നോട്ടുള്ള വഴി എന്ന വിഷയത്തെ ആസ്പദ മാക്കി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും തിരുവനന്തപുരത്ത് സംഘടിപ്പിച്ച സിംപോസി യത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുതല്‍മുടക്ക് കുറവാ ണെങ്കിലും ആരോഗ്യ സൂചികയില്‍ കേരളം മുന്നിട്ടു നില്‍ക്കുന്നു. പുതിയ അനുഗുണമായ രീതി യില്‍ ആരോഗ്യ മേഖല മാറ്റേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന ഓരോ രോഗിയ്ക്കും ലഭിക്കുന്ന സേവനത്തിന്റെ വില അവര്‍ അറിയണം. ആരോഗ്യമേഖലയുടെ പുരോഗതിയ്‌ക്കൊ പ്പം ജനകീയ പങ്കാളിത്തത്തോടെ രോഗപ്രതിരോധത്തിനും ഉന്നല്‍ നല്‍കണമെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.

ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര പദ്ധതികള്‍ ഫലം കണ്ടുതുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. മൂന്നര കോടി ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്രം വളരെ തുശ്ചമായ തുകയാണ് അനുവദിക്കുന്നത്. സംസ്ഥാനത്തെ ഫണ്ടിനോടൊപ്പം ജനകീയ പങ്കാളിത്തത്തോടെ ആര്‍ദ്രം പദ്ധതി ഫലപ്രാപ്തിയിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വലിയ മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിപ,ഖി, പ്രളയം എന്നീ സന്നിദ്ധ ഘട്ടങ്ങളില്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടലുകളാണ് നടത്തിയത്. ആരോഗ്യ മേഖലയില്‍ ഒരു ജനകീയ മുഖം കൊണ്ടുവരാനും ജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാ സം നല്‍കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

വിരമിക്കുന്ന ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസി നെ ചടങ്ങില്‍ ആദരിച്ചു. ആരോഗ്യ മേഖലയ്ക്ക് രാജീവ് സദാനന്ദന്‍ ചെയ്ത സംഭാവനകള്‍ വലു താണെന്ന് മന്ത്രി ഡോ.തോമസ് ഐസകും മികച്ച പ്രവര്‍ത്തനത്തിലൂടെ ആരോഗ്യ വകുപ്പിനെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് മന്ത്രി കെ.കെ.ശൈലജടീച്ചറുംവ്യക്തമാക്കി.

പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.ബി.ഇക്ബാല്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിഡോ. രാജന്‍ എന്‍.ഖോബ്രഗഡെ, ഡോ. രത്തല്‍ ഖേല്‍ക്കര്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്ര ട്ടറി ബിജു പ്രഭാകര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകു പ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.എ. റംലാ ബീവി, പത്മശ്രീ ഡോ.എം.ആര്‍.രാജഗോപാല്‍, ആരോഗ്യവകുപ്പ്, എന്‍.എച്ച്.എം.ഉദ്യോഗസ്ഥര്‍ എന്നവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 4,96,18,770 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഡി.എസ്.എ. ഉള്‍പ്പെടെയുള്ള റേഡിയ...തുട൪ന്ന് വായിക്കുക


വന്ധ്യതാ ചികിത്സയ്ക്കുള്ള ജനനി പദ്ധതിക്ക് ദേശീയ പ്രശംസ

തിരു: സംസ്ഥാന സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള വന്ധ്യതയ്ക്കുള്ളഹോമി യോപ്പതി ചികിത്സയായ ജനനി പദ്ധതിക്ക് ദേശീയ പ്രശംസ. പാര്‍ലമെന്റിലെ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ ആയുഷ് ചികിത്സയുമായി ബന്ധപ്പെട്ട് ജനനി പദ്ധതി മാത്രമാണ് പരാമര്‍ശി ക്...തുട൪ന്ന് വായിക്കുക


ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം

തിരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി യുടെ രണ്ടാംഘട്ട ഉദ്ഘാടനം ജൂലൈ 16-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മലയിന്‍കീഴ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വക...തുട൪ന്ന് വായിക്കുക


ഓരോ വിദ്യാലയത്തിലും ഔഷധ ഉദ്യാനം പദ്ധതി

കൂത്തുപറമ്പ് :ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായ ഇന്നത്തെ കാലഘട്ടത്തില്‍ ആയുര്‍വേദ ത്തിന് വളരെയധികം പ്രധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്തി കെ കെ ശൈലജ പറഞ്ഞു.കൂത്തു പറമ്പ് ഗവ.എച്ച്എസ്എസ് സ്‌കൂളില്‍ ഓരോ വിദ്യാലയത്തിലും ഔഷധ ഉദ്യാനം പദ്ധതി ഉദ്ഘാ ടനം ചെയ്തു...തുട൪ന്ന് വായിക്കുക


എല്ലാ പഞ്ചായത്തിലും നേത്രാരോഗ്യകേന്ദ്രങ്ങൾ തുടങ്ങുന്നു

തിരു: എല്ലാ പഞ്ചായത്തിലും നേത്രാരോഗ്യകേന്ദ്രങ്ങൾ തുടങ്ങുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയ 170 കേന്ദ്രത്തിലാണ‌് ആദ്യഘട്ടമായി വിഷൻ സെന്ററു കൾ ആരംഭിക്കുന്നത‌്. ജീവിതശൈലീ മാറ്റവും കംപ്യൂട്ടർ, മൊബൈൽഫോൺ ഉപയോഗവും മൂലം നേ...തുട൪ന്ന് വായിക്കുക


അലർജി-ആസ്തമ, മൈഗ്രേൻ, ഓട്ടിസം ഹോമിയോപ്പതി സ്‌പെഷ്യൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ അലർജി-ആസ്തമ, മൈഗ്രേൻ, ഓട്ടിസം എന്നീ സ്‌പെഷ്യൽ ക്ലിനിക്കുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹി ച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ ആ...തുട൪ന്ന് വായിക്കുക


പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ കർക്കിടക ചികിൽസ: ബുക്കിംഗ് തുടങ്ങി

തിരു;കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ ആഭിമുഖ്യത്തിൽ പൂജപ്പുര പഞ്ചകർമ ആയുർവേദ ആശു പത്രി യിൽ ആരംഭിച്ച പേവാർഡിൽ പഞ്ചകർമ ചികിൽസക്കായി ബുക്കിംഗ് ആരംഭിച്ചു.നിലവിൽ കണ്ണൂർ പരിയാരം ആയുർവേദ ആശുപത്രി, പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി, നെയ്യാറ്റിൻ കര ആയുർവേദ ആശുപത്ര...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ സേവന സമയവും സന്നദ്ധതയും വര്‍ധിപ്പിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സേവന സമയവും സന്നദ്ധതയും വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. മണിക്കൂറുകള്‍ മാത്രം നോക്കി ജോലി ചെയ്യേണ്ടവരല്ല ആരോഗ്യ പ്രവര്‍ത്തകര്‍. മഹാ ഭൂരിപക്ഷം ഡോക്ടര്‍മാര...തുട൪ന്ന് വായിക്കുക


അപക്‌സ് ടെയിനിംഗ് & സിമുലേഷന്‍ സെന്ററിന്റെ ധാരണാപത്രം ഒപ്പിട്ടു:ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യ സംരംഭം

തിരു: മികച്ച ട്രോമകെയര്‍ പരിശീലനത്തിനും അടിയന്തര വൈദ്യ സഹായത്തിനുമായി സ്ഥാപി ക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 12 കോടി രൂപയുടെ അപക്‌സ് ട്രെയിനിംഗ് & സിമുലേഷന്‍ സെന്ററിന്റെ (Apex training and simulation Centre in Trauma & Emergency Medicine) ധാര...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍

തിരു: കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പുതിയ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യില്‍ 22 സ്ഥിരം തസ്തികകളും 15 താത്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 37 തസ്തികകള്‍ സൃഷ്ടി ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക സന...തുട൪ന്ന് വായിക്കുക


നിപ്പാ മഹാവ്യാധിയായി പടര്‍ന്ന് പിടിക്കില്ല: ആശങ്കപ്പെടേണ്ട ; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: നിപ്പാ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ്പാ രോഗബാധ ...തുട൪ന്ന് വായിക്കുക


നിപ -----ഭയപ്പെടേണ്ടതില്ല, മുന്‍കരുതലാണ് ആവശ്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നിപ രോഗത്തിനെ കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. നിപ വീണ്ടും സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാല്‍ രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്....തുട൪ന്ന് വായിക്കുക


നിപ;എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു

കാക്കനാട് : നിപയെ കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപിപ്പി ക്കാനും എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. കളക്ട്രേറ്റിലെ ജില്ലാ അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തോട് ചേർന്നാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 1077 എന്ന ന...തുട൪ന്ന് വായിക്കുക


നിപ വൈറസ് :ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശ യിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ ...തുട൪ന്ന് വായിക്കുക


ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

തിരു: മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്ര ക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എ.സുരേഷ് കുമാറിനെ അച്ചടക്ക നട പടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.