Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

അറിയിപ്പുകള്‍

കൂടുതല്‍ 

ഐ.ടി.ഐ.കളില്‍ ഇനി പേപ്പര്‍ പേനകള്‍; ഒപ്പം ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസവും

25/5/2019

തിരു: ഉപജീവനത്തിനായി ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നടത്തിയ പ്രപ്പോസലിന് വ്യാവസായിക പരിശീലന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ പലയിടങ്ങളിലും വീല്‍ചെയറുകളിലും മറ്റും ജീവിക്കുന്ന ഭിന്നശേഷിക്കാര്‍ നിത്യവൃത്തിയ്ക്കായി നിര്‍മ്മിക്കുന്ന പേപ്പര്‍ പേനകള്‍, കുടകള്‍ എന്നിവയ്ക്കാണ് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ വിപണി കണ്ടെത്താന്‍ കേരളത്തിലെ ഐ.ടി. ഐകള്‍ മുഖാന്തിരം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ നിര്‍മ്മിക്കുന്നവരുടെ പേപ്പര്‍ പേനകള്‍, കുടകള്‍ എന്നിവ ഐ.ടി.ഐ.കളില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സ്വീകരി ക്കുo. ഐ.ടി.ഐ.കളെ ഹരിത ക്യാമ്പസ് ആക്കുന്നതിന്റെ ഭാഗമായും പ്ലാസ്റ്റിക്ക് പേനകള്‍ ഒഴി വാക്കുന്നതിന്റെ ഭാഗമായും ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന ഈ സാധനങ്ങള്‍ ഐ.ടി.ഐ.കളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍, എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകള്‍, സ്റ്റാഫ് കമ്മറ്റികള്‍ എന്നിവ മുഖേന വിതരണം ചെയ്യേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് ട്രെയിനിംഗ് ഡയറക്ടര്‍ സര്‍ക്കുലര്‍ നല്കി കഴിഞ്ഞു.

ഐ.ടി.ഐ.കളെ ഹരിത ക്യാമ്പസുകള്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് പേനകള്‍ക്ക് പകരം വിത്തുകള്‍ ഉള്‍കൊള്ളുന്ന പേപ്പര്‍ പേനകള്‍ മാത്രം ക്യാമ്പസുകളില്‍ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപയോഗശേഷം വലിച്ചെറിയുന്ന പേപ്പര്‍ പേനകളില്‍ വിവിധതരം വിത്തുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഇവ ചെടിയായി വളരുകയും തലമുറകള്‍ക്ക് പുതു സന്ദേശം പക രുന്നതിന് സഹായകരം ആകുകയും ചെയ്യുന്നതാണ്. ഇത് വിജയകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദേശ സംഭാവന ചട്ടം ലംഘിച്ച ലോയേഴ്സ് കളക്ടീവിനെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: വിദേശ സംഭാവന ചട്ടം ലംഘിച്ച വിവാദ സംഘടന ലോയേഴ്സ് കളക്ടീവിനും പ്രസിഡന്റ് ആനന്ദ് ഗ്രോവറിനുമെതിരേ സിബിഐ കേസെടുത്തു. മറ്റ് ഓഫീസ് ഭാരവാഹികളും പ്രതികളാണ്. എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) ലംഘിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന...തുട൪ന്ന് വായിക്കുക


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ 21 പാര...തുട൪ന്ന് വായിക്കുക


ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘംകണ്ണൂരില്‍

കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘംകണ്ണൂരിലെത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ബിനോയ്‌ക...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും

തിരു: രൂക്ഷമായ കടലാക്രമണത്തിന്റെ സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴി ലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്നപട്ടികയുടെഅടിസ്ഥാന ത്തില്‍ അഞ്ചുകിലോ അരി സ്‌പെഷ്യല്‍ വിഹിതമായി സൗജന്യമായി വിതരണം ചെയ്യാൻ മന്ത്രി സഭായോഗം ത...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂർ നഗരസഭ ജൂൺ 20 നു ഏഴരലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും

കൊടുങ്ങല്ലൂർ: മത്സ്യസമൃദ്ധി ലക്ഷ്യമിട്ട് കൊടുങ്ങല്ലൂർ നഗരസഭ കായലിൽ ഏഴര ലക്ഷം മത്സ്യ ക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്ന് നഗരസഭ യുടെ കീഴിലുള്ള ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കൃഷ്ണൻ കോട്ട കായലിലാണ് മത്സ്യക്...തുട൪ന്ന് വായിക്കുക


ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍; രജിസ്‌ട്രേഷന്‍ ജൂണ്‍ 30 വരെ മാത്രം

കാസർകോഡ് :ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍കുറഞ്ഞനിരക്കിലും മൂന്നു വര്‍ഷം ഗാരന്റിയുള്ളഎല്‍. ഇ.ഡി ബള്‍ബുകള്‍ കെ.എസ്.ഇ.ബി യിലൂടെ വിതരണം ചെയ്യുന്നു. തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസുമായോറീഡിംഗ് എടുക്കാന്‍ വരുന്ന മീറ്റര്‍ റീഡര്‍ മുഖാന്തിരമോ അല്ലെങ്കില്...തുട൪ന്ന് വായിക്കുക


തൊഴിൽരഹിത വേതന വിതരണത്തിലെ ക്രമക്കേട് :വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ

തൃശൂർ: തൊഴിൽരഹിത വേതന വിതരണത്തിലെ ക്രമക്കേടിനെ തുടർന്ന് വരന്തരപ്പിളളി ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് സൈജു പി സിയെ തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 2019 ജൂൺ 11 മുതൽ പ്രാബല്യത്തിൽ സസ്‌പെൻഡ് ചെയ്തു. സൈജു 2019 മാർച്ചിൽ തൊഴിൽ രഹിത വേതനം വിതരണം ചെയ്ത...തുട൪ന്ന് വായിക്കുക


ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവയുടെ പ്രവര്‍ത്തനത്തിന് ഏകദിന ശില്‍പശാല

തിരു: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവ യുടെ പ്രവര്‍ത്തനത്തിന് നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പ്രീ സ്‌ക...തുട൪ന്ന് വായിക്കുക


കെയര്‍ ഹോം - പ്രവര്‍ത്തന പുരോഗതി.

കെയർ ഹോം പദ്ധതി എന്നത് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്കരിച്ചതാണ്. സഹകരണ വകുപ്പിന്റെ ഉത്തരവാദിത്തമല്ല ഇതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ ...തുട൪ന്ന് വായിക്കുക


കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് കണ്ണൂര്‍ നഗരസഭ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് കണ്ണൂര്‍ നഗരസഭ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് (49) ആത്മഹത്യ ചെയ്തത്. രാവിലെയാണ് പ്രവാസി വ്യവസായിയായ സാജനെ വീ...തുട൪ന്ന് വായിക്കുക


ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടി യേരിക്കെതിരായ പീഡനക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടിയുമായി ബ...തുട൪ന്ന് വായിക്കുക


ലോകത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള രാജ്യമായി 2027 ഓടെ ഇന്ത്യ മാറുമെന്ന‌് ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോര്‍ട്ട്

ന്യുയോര്‍ക്ക് : ലോകത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള രാജ്യമായി 2027 ഓടെ ഇന്ത്യ മാറുമെന്ന‌് ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോര്‍ട്ട്. ലോകത്ത് വയോജനങ്ങളുടെ എണ്ണമേറി വരി കയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യ 1100 കോ...തുട൪ന്ന് വായിക്കുക


പെട്രോളും ഡീസലും ഇനി സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ‌്ക്കെത്തും

ന്യൂഡൽഹി: പെട്രോളും ഡീസലും ഇനി സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ‌്ക്കെ ത്തും. സൂപ്പർ മാർക്കറ്റുകളിലും മറ്റ‌് കച്ചവടസ്ഥാപനങ്ങളിലും പെട്രോളും ഡീസ ലും വിൽക്കുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ പെ ട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭ...തുട൪ന്ന് വായിക്കുക


വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയെ പെട്രോൾ ഒഴിച്ച‌് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയെ പെട്രോൾ ഒഴിച്ച‌് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വർക്കല വടശേരിക്കോണം ചാണയ്ക്കൽ ചരുവിളവീട്ടിൽ സിനു (25)ആണ് അറസ്റ്റിലായത്. വിവാഹാഭ്യർഥന നിരസിച്ചതിനാലായിരുന്നു യുവാവിന്റെ കൊലപാത...തുട൪ന്ന് വായിക്കുക


നിര്‍മ്മാണ മേഖലയിലെ പരിശോധന: നിയമലംഘനങ്ങള്‍ക്കെതിരെ തൊഴില്‍ വകുപ്പ് കര്‍ശനനടപടികള്‍ ആരംഭിച്ചു

തിരു:കേരളത്തില്‍ നിര്‍മ്മാണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമ പ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധനനടത്തി.ആകെ 127 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമലംഘന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.