Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

അറിയിപ്പുകള്‍

കൂടുതല്‍ 

ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ: ലഹരി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ജീവിതത്തിലെ അനിവാര്യത- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

25/5/2019

കണ്ണൂർ: സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍ നിയമ നടപടികള്‍ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഇതിനെതിരെ ജനകീയ സഹകരണത്തോടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിമുക്തി ഏകദിന ശില്‍പശാല യുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന് ശൃംഖലകള്‍ ശക്തമാണ്. നിരോധിക്കപ്പെട്ട നിരവധി ലഹരിവസ്തുക്കളാണ് ദിനംപ്രതി വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടുന്നത്. സാമ്രാജ്യത്വ ശക്തികള്‍ ജനങ്ങളുടെ ആത്മവീര്യത്തെയും ദേശീയ ബോധത്തെയും നശിപ്പിക്കാന്‍ ഉപയോഗിച്ച ഉപാധിയായിരുന്നു മദ്യം. അതുകൊണ്ടാണ് മഹാത്മാഗാന്ധി മദ്യവര്‍ജ്ജനത്തെ സ്വാതന്ത്ര്യ സമര ത്തിന്റെ ഭാഗമായി കണ്ടത്. കേരളത്തില്‍ നടക്കുന്ന കുടുംബകലഹങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ എന്നിവയില്‍ മിക്കതിന്റെയും പിന്നില്‍ മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കാരണമാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാലയങ്ങളിലും പരിസരങ്ങളിലും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ വ്യക്തമായ അവബോധം സൃഷ്ടിക്കും. ഇതിനായി പ്രാദേശിക തലത്തില്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മൂന്നിന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കാനും, ഏഴിനകം പഞ്ചായത്ത് തലത്തില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായി. ഇതിന് പുറമെ 10 നകം സ്‌കൂള്‍തല യോഗം ചേരുകയും എക്സൈസ്, പൊലീസ് എന്നിവയുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പ്രധാന അധ്യാപകര്‍, രക്ഷിതാക്കള്‍, വ്യാപാരികള്‍, നാട്ടുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതി രൂപീകരിക്കുകയും ചെയ്യും. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. റിട്ട. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ പി ജയരാജന്‍ ക്ലാസെടുത്തു.കണ്ണൂർ മേയര്‍ ഇ പി ലത, എഡിഎം ഇ മുഹമ്മദ് യൂസുഫ്, അസിസ്റ്റന്റ് കലക്ടര്‍ ഹാരിസ് റഷീദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈലറാം, ഡിഡിഇ ടി പി നിര്‍മ്മലാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പ്രധാന അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദേശ സംഭാവന ചട്ടം ലംഘിച്ച ലോയേഴ്സ് കളക്ടീവിനെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: വിദേശ സംഭാവന ചട്ടം ലംഘിച്ച വിവാദ സംഘടന ലോയേഴ്സ് കളക്ടീവിനും പ്രസിഡന്റ് ആനന്ദ് ഗ്രോവറിനുമെതിരേ സിബിഐ കേസെടുത്തു. മറ്റ് ഓഫീസ് ഭാരവാഹികളും പ്രതികളാണ്. എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) ലംഘിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന...തുട൪ന്ന് വായിക്കുക


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ 21 പാര...തുട൪ന്ന് വായിക്കുക


ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘംകണ്ണൂരില്‍

കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘംകണ്ണൂരിലെത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ബിനോയ്‌ക...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും

തിരു: രൂക്ഷമായ കടലാക്രമണത്തിന്റെ സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴി ലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്നപട്ടികയുടെഅടിസ്ഥാന ത്തില്‍ അഞ്ചുകിലോ അരി സ്‌പെഷ്യല്‍ വിഹിതമായി സൗജന്യമായി വിതരണം ചെയ്യാൻ മന്ത്രി സഭായോഗം ത...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂർ നഗരസഭ ജൂൺ 20 നു ഏഴരലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും

കൊടുങ്ങല്ലൂർ: മത്സ്യസമൃദ്ധി ലക്ഷ്യമിട്ട് കൊടുങ്ങല്ലൂർ നഗരസഭ കായലിൽ ഏഴര ലക്ഷം മത്സ്യ ക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്ന് നഗരസഭ യുടെ കീഴിലുള്ള ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കൃഷ്ണൻ കോട്ട കായലിലാണ് മത്സ്യക്...തുട൪ന്ന് വായിക്കുക


ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍; രജിസ്‌ട്രേഷന്‍ ജൂണ്‍ 30 വരെ മാത്രം

കാസർകോഡ് :ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍കുറഞ്ഞനിരക്കിലും മൂന്നു വര്‍ഷം ഗാരന്റിയുള്ളഎല്‍. ഇ.ഡി ബള്‍ബുകള്‍ കെ.എസ്.ഇ.ബി യിലൂടെ വിതരണം ചെയ്യുന്നു. തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസുമായോറീഡിംഗ് എടുക്കാന്‍ വരുന്ന മീറ്റര്‍ റീഡര്‍ മുഖാന്തിരമോ അല്ലെങ്കില്...തുട൪ന്ന് വായിക്കുക


തൊഴിൽരഹിത വേതന വിതരണത്തിലെ ക്രമക്കേട് :വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ

തൃശൂർ: തൊഴിൽരഹിത വേതന വിതരണത്തിലെ ക്രമക്കേടിനെ തുടർന്ന് വരന്തരപ്പിളളി ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് സൈജു പി സിയെ തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 2019 ജൂൺ 11 മുതൽ പ്രാബല്യത്തിൽ സസ്‌പെൻഡ് ചെയ്തു. സൈജു 2019 മാർച്ചിൽ തൊഴിൽ രഹിത വേതനം വിതരണം ചെയ്ത...തുട൪ന്ന് വായിക്കുക


ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവയുടെ പ്രവര്‍ത്തനത്തിന് ഏകദിന ശില്‍പശാല

തിരു: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവ യുടെ പ്രവര്‍ത്തനത്തിന് നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പ്രീ സ്‌ക...തുട൪ന്ന് വായിക്കുക


കെയര്‍ ഹോം - പ്രവര്‍ത്തന പുരോഗതി.

കെയർ ഹോം പദ്ധതി എന്നത് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്കരിച്ചതാണ്. സഹകരണ വകുപ്പിന്റെ ഉത്തരവാദിത്തമല്ല ഇതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ ...തുട൪ന്ന് വായിക്കുക


കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് കണ്ണൂര്‍ നഗരസഭ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് കണ്ണൂര്‍ നഗരസഭ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് (49) ആത്മഹത്യ ചെയ്തത്. രാവിലെയാണ് പ്രവാസി വ്യവസായിയായ സാജനെ വീ...തുട൪ന്ന് വായിക്കുക


ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടി യേരിക്കെതിരായ പീഡനക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടിയുമായി ബ...തുട൪ന്ന് വായിക്കുക


ലോകത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള രാജ്യമായി 2027 ഓടെ ഇന്ത്യ മാറുമെന്ന‌് ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോര്‍ട്ട്

ന്യുയോര്‍ക്ക് : ലോകത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള രാജ്യമായി 2027 ഓടെ ഇന്ത്യ മാറുമെന്ന‌് ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോര്‍ട്ട്. ലോകത്ത് വയോജനങ്ങളുടെ എണ്ണമേറി വരി കയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യ 1100 കോ...തുട൪ന്ന് വായിക്കുക


പെട്രോളും ഡീസലും ഇനി സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ‌്ക്കെത്തും

ന്യൂഡൽഹി: പെട്രോളും ഡീസലും ഇനി സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ‌്ക്കെ ത്തും. സൂപ്പർ മാർക്കറ്റുകളിലും മറ്റ‌് കച്ചവടസ്ഥാപനങ്ങളിലും പെട്രോളും ഡീസ ലും വിൽക്കുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ പെ ട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭ...തുട൪ന്ന് വായിക്കുക


വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയെ പെട്രോൾ ഒഴിച്ച‌് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയെ പെട്രോൾ ഒഴിച്ച‌് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വർക്കല വടശേരിക്കോണം ചാണയ്ക്കൽ ചരുവിളവീട്ടിൽ സിനു (25)ആണ് അറസ്റ്റിലായത്. വിവാഹാഭ്യർഥന നിരസിച്ചതിനാലായിരുന്നു യുവാവിന്റെ കൊലപാത...തുട൪ന്ന് വായിക്കുക


നിര്‍മ്മാണ മേഖലയിലെ പരിശോധന: നിയമലംഘനങ്ങള്‍ക്കെതിരെ തൊഴില്‍ വകുപ്പ് കര്‍ശനനടപടികള്‍ ആരംഭിച്ചു

തിരു:കേരളത്തില്‍ നിര്‍മ്മാണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമ പ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധനനടത്തി.ആകെ 127 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമലംഘന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.