Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്

25/5/2019

തിരു:കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തിൽ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികൾ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് അറിയിച്ചു.

കെട്ടിടങ്ങളിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കറിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. കേടായവ മാറ്റി സ്ഥാപിക്കണം. എർത്തിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാനായി എർത്ത് ഇലക്‌ട്രോഡിന് ചുറ്റും വെള്ളം ഒഴിക്കുക. എർത്ത് കമ്പിയിൽ പൊട്ടലുകളോ ലൂസ് കോണ്ടാക്‌ടോ ഇല്ലെന്ന് ഉറപ്പുവരുത്തണം. വൈദ്യുത ജോലികൾ സ്വയം ചെയ്യരുത്. താത്കാലിക വയറിംഗ് ഒഴിവാക്കുക.ആവശ്യമുള്ളപക്ഷം പി.വി.സി പൈപ്പിനകത്തു കൂടി മാത്രം ചെയ്യുക. ഇതിനായി ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ സേവനം തേടണം. നിലവാരം കുറഞ്ഞ അലങ്കാര ദീപങ്ങൾ, എൽ.ഇ.ഡി, സി.എഫ്.എൽ വിളക്കുകൾ ഉപയോഗിക്കരുത്. ഇവ പൊട്ടിത്തെറിക്കാനും വൈദ്യുതാഘാതം, തീപിടുത്തം എന്നിവയ്ക്കും കാരണമാകും. നിലവാരം കുറഞ്ഞ ഉപകരണങ്ങൾ വൈദ്യുത നഷ്ടത്തിനും കാരണമാകും. വൈദ്യുത ഉപകരണങ്ങൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മാത്രം വാങ്ങുക. ഇവയ്ക്ക് ഐ.എസ്.ഐ മുദ്രണമുണ്ടെന്ന് ഉറപ്പുവരുത്തണം. ഗുണനിലവാരം കുറഞ്ഞവ പെട്ടെന്ന് കേടാവുകയും ഇവ ഉപേക്ഷിക്കുമ്പോൾ പരിസ്ഥിതി മലിനീകരണമുണ്ടാവു കയും ചെയ്യും.

സ്വിച്ചുബോർഡുകളും പാനലുകളും തുറന്നിടരുത്. അകത്ത് കടക്കുന്ന ഇഴജന്തുക്കളോ മറ്റ് വസ്തു ക്കളോ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. കൂടാതെ സ്വിച്ച് ബോർഡ്, പാനൽ എന്നിവയ്ക്ക് മുകളിൽ വിളക്ക്, മെഴുകുതിരി, ചന്ദനത്തിരി എന്നിവ കത്തിച്ചുവയ്ക്കരുത്. കട്ടികൂടിയ കമ്പി കൾ ഫ്യൂസ് വയറുകളായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റി ആവശ്യമായഅളവിലുള്ളഫ്യൂസു കൾ മാത്രം ഉപയോഗിക്കുക. തീപിടുത്തമുണ്ടായാൽ ആദ്യം തന്നെ കെട്ടിടത്തിലേക്കുള്ള വൈ ദ്യുതബന്ധം വിച്ഛേദിക്കണം. ഇതിനായി കെട്ടിടത്തിലെ പ്രധാന സ്വിച്ച് എവിടെയാണെന്നും അത് എങ്ങനെയാണ് പ്രവർത്തിപ്പിക്കേണ്ടതെന്നും ബന്ധപ്പെട്ടവരെ പരിശീലിപ്പിച്ചിരിക്കണം. സോളാർ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഇതിൽ നിന്നുള്ള വൈദ്യുതബന്ധം വിച്ഛേദിക്കാൻ മറക്കരുത്. അടിയന്തര അവസരങ്ങളിൽ പുറത്തേക്ക് പോകേണ്ട വഴി അടയാളപ്പെടുത്തിവയ്ക്കുന്ന തോടൊ പ്പം ഇത് സുഗമമായി പരിരക്ഷിക്കുകയും ചെയ്യണം. വൈദ്യുത സ്വിച്ച് ബോർഡുകൾക്ക് മുന്നിൽ സാധനസാമഗ്രികൾ കൂട്ടിയിട്ട് വഴി തടസ്സപ്പെടുത്തരുത്. ഒരു പ്ലഗ് സോക്കറ്റിൽ നിന്ന് ഒന്നിൽ കൂടുതൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. ഓരോ ദിവസവും സ്ഥാപനം അടയ്ക്കു മ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. അല്ലെങ്കിൽ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപ കരണങ്ങളും ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ഇൻവെർട്ടർ/ യു.പി.എസ്/ സോളാർ എന്നിവയുടെ ബാറ്ററികളിൽ ആവശ്യമായ വെള്ളം നിറ യ്ക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ബാറ്ററിക്ക് ചുറ്റും ആവശ്യമായ വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുക. ഇവയ്ക്ക് സമീപം തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തുക.

ഫയർ പമ്പുകൾ, അവയുടെ സ്വിച്ചുകൾ, ഫയർ അലാറം എന്നിവ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുക. ബന്ധപ്പെട്ടവർക്ക് ഇവ പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകണം.ആവശ്യമായ അഗ്നിശമനകങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. ബന്ധപ്പെട്ടവർക്ക് ഇവ പ്രവർത്തിപ്പിക്കാൻ പരി ശീലനം നൽകണം. ഗ്യാസ് സിലിണ്ടറുകൾ, ഡീസൽ എന്നിവ സ്വിച്ച് ബോർഡ്, പാനൽ എന്നി വയ്ക്കരികിൽ സൂക്ഷിക്കരുത്. വ്യാവസായിക സ്ഥാപനങ്ങളിലെ ബോയിലറിനടുത്ത് തീപിടി ക്കുന്ന വസ്തുക്കൾ കൂട്ടിയിടരുത്. വൈദ്യുത പാനലുകൾ, കേബിളുകൾ, സ്വിച്ചുകൾ മുതലായ വയ്ക്ക് സാധാരണയിൽ കവിഞ്ഞ ചൂടുണ്ടായാൽ ഇവ ശരിയാക്കാനുള്ള നടപടി സ്വീകരിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര:പുസ്തകം പ്രകാശനം ചെയ്തു

തിരു: എഴുത്തുകാരനും അധ്യാപകനുമായ ഡോ.പി.കെ.പീതാംബരന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര എന്ന പുസ്തകംതിരു. പ്രസ്‌ക്ലബില്‍ നയതന്ത്രജ്ഞനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ ഗവർണർ ഉദ്ഘാടനം ചെയ്യും

(സെൽഫി ഉദ്ഘാടനചിത്രം) തിരു: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂൺ 21 മുതൽ 26 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെൻററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി. എസ്.എഫ്.എഫ്.കെ) ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. കൈരളി ത...തുട൪ന്ന് വായിക്കുക


ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ മഴക്കാലരോഗപ്രതിരോധ മൂന്നാംഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

തിരു: മഴക്കാലരോഗപ്രതിരോധ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജിന്റെയും, ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രത്തി ന്റെയും നേതൃത്വത്തില്‍ ഏകദിന പരിശീലന ക്യാമ്പും അവലോകനയോഗവുംസംഘടിപ്പിച്ചു. ഏക ദിന പഠ...തുട൪ന്ന് വായിക്കുക


അരുമാനൂര്‍കട പനച്ചമൂട്ട്കുളം കാവ് പരിപാലനം

തിരു:മരങ്ങള്‍ വച്ച് പിടിപ്പിച്ച് ഹരിതവനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരുമാനൂര്‍ക്കട പനച്ചമൂട്ട്കുളം കാവ് പരിപാലിക്കും.പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും പൂവാര്‍ ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

തിരു: അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുവനന്തപുരം സെട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വായനാപക്ഷാചാരണത്തിന് തുടക്കമായി

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് തുടക്കമായി. എന്‍.വി ഹാളില്‍ നടന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വായനാ പക്ഷാചാരണ ത്തിന്റെ ഉദ്ഘാടനം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ...തുട൪ന്ന് വായിക്കുക


യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: ജൂണ്‍ 22 വരെ അപേക്ഷിക്കാം

തിരു: വിദ്യാര്‍ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടത്തുന്നതിനായി കേരള ഡെവലപ്‌മെന്റ് & ഇന്നവേ ഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 2019 ല്‍ ഓണ്‍ലൈ നായി (http://yip.kerala.gov.in/register-now) അപേക്ഷിക്കുന്നതിനുള്ള സ...തുട൪ന്ന് വായിക്കുക


സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരു: എഴുപത് ശതമാനമോ അതിനു മുകളിലോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ, മകളെ, വ്യക്തിയെ സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന സ...തുട൪ന്ന് വായിക്കുക


ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശീലനം

തിരു:ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ജില്ലയിലെ ഭാഗ്യക്കുറിവില്‍പ്പ നക്കാര്‍ക്കും ഏജന്റുമാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ജൂണ്‍ 21 ന് പഴയ ജില്ലാ ഭാഗ്യക്കുറി ഓഫിസിലും (പുളിമൂട്) 22 ന് ആറ്റിങ്ങല്‍ ഭാഗ്യക്കുറി സബ് ഓഫിസിലും 26 ...തുട൪ന്ന് വായിക്കുക


വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

തിരു:2020 ലെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രി തരായവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഷന്‍സ് അക്കാഡമിയുമായി ചേര്‍ന്ന് ജൂണ്‍ 23 ന് രാവിലെ ...തുട൪ന്ന് വായിക്കുക


ഉള്ളൂര്‍ - മെഡിക്കല്‍ കോളേജ് ഗതാഗത കുരുക്കിന് പരിഹാരo

ഉള്ളൂര്‍ - മെഡിക്കല്‍ കോളേജ് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതോ ദ്യോഗസ്ഥരുടെ യോഗത്തില്‍ വഴിയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കു...തുട൪ന്ന് വായിക്കുക


മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചർച്ചയിൽ സഹകരണ-ടുറിസം രംഗത്ത് കൊണ്ടുവരുന്ന പുതിയ പദ്ധതികൾ

തിരു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചർച്ചയിൽ സഹകരണ-ടുറിസം രംഗത്ത് കൊണ്ടുവരുന്ന പുതിയ പദ്ധതികളെ വെളിപ്പെടുത്തി. 1) കേരളത്തിലങ്ങോളമിങ്ങോളമുള്ള സഹകരണ സംഘങ്ങള്‍ സ്വന്തം നിലയിലും കണ്‍സോര്‍ഷ്യം അടിസ്ഥാനത്തിലും മൂല്യവര്‍ദ്ധിത ഉല...തുട൪ന്ന് വായിക്കുക


ഡോക്ടർമാരുടെ സമരം:തിരു. മെഡി കോളേജിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല

തിരു: ദേശീയ തലത്തിൽ സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധ സമരം മെഡിക്കൽ കോളേജിലും നടന്നു. രാവിലെ 10 മുതൽ 11 വരെയായിരുന്നു സമരം. ഒപിയിൽ ഡോക്ടർമാർ എത്താൻ അല്ലം വൈകിയെന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഒപിയിലെത്തിയ അവസാന രോഗി യ്ക്കും ചികിത്സ ലഭ്യമ...തുട൪ന്ന് വായിക്കുക


കേരളാബാങ്കിന്റെ പ്രഖ്യാപനം ഒന്ന് രണ്ടു ആഴ്ചക്കകം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

റിസര്‍വ്ബാങ്കിന്റെ അനുമതിയോടെ കേരളാബാങ്കിന്റെ പ്രഖ്യാപനം ഒന്ന് രണ്ടു ആഴ്ചക്കകം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കിന്റെ പൊങ്ങില്‍ ശാഖാ മന്ദിരോദ്ഘാടനം ...തുട൪ന്ന് വായിക്കുക


അജൈവ ഖരമാലിന്യ വിമുക്ത നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് യാഥാര്‍ത്ഥ്യമാകുന്നു

തിരു: അജൈവ ഖരമാലിന്യ വിമുക്ത ബ്ലോക്ക് പഞ്ചായത്താകാനൊരുങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തും കരകുളം, അരുവിക്കര, പനവൂര്‍, വെമ്പായം, ആനാട് ഗ്രാമ പഞ്ചായത്തുകളും ശുചിത്വമിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സമൃദ്ധി എന്ന പ്ലാസ്റ്റിക് റീ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.