Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തീരദേശ പോലീസ് സ്റ്റേഷനുകളിൽ താത്ക്കാലിക നിയമനം: ജൂൺ 12 വരെ അപേക്ഷിക്കാം

25/5/2019

തിരു:പൂവാർ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോട്ടുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ: അപേക്ഷകർ എക്‌സ് നേവി/ എക്‌സ് കോസ്റ്റ് ഗാർഡ്/ എക്‌സ് ബി.എസ്.എഫ് വാട്ടർ വിത്ത് സൈനികരായിരിക്കണം. കേരള മൈനർ പോർട്ട്‌സിന്റെ മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്)/എം.എം.ഡി ലൈസൻസ് ഉളളവരായിരിക്കണം. ഇതിനുപുറമെ ബോട്ട് കമാൻഡർക്ക് അഞ്ച് വർഷവും അസ്സിസ്റ്റന്റ് ബോട്ട് കമാൻഡർക്ക് മൂന്നു വർഷവും ബോട്ട് ഓടിച്ചുളള പരിചയം ഉണ്ടായിരിക്കണം. സഞ്ചിത മാസശമ്പളം ബോട്ട് കമാൻഡർക്ക് 28385 രൂപയും അസിസ്റ്റന്റ ബോട്ട് കമാൻഡർക്ക് 27010 രൂപയുമാണ്. രണ്ട് ഒഴിവുകൾ വീതമാണ് ഈ തസ്തികകളിലുളളത്. പ്രായം 2019 ഏപ്രിൽ ഒന്നിന് 50 വയസ്സ് കഴിയാത്തവരായിരിക്കണം.

സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ്: അപേക്ഷകർ ഏഴാം ക്ലാസ്സ് വരെ പഠിച്ചവരും അഞ്ച് വർഷത്തെ പുറംകടൽ പരിചയവും രക്ഷാപ്രവർത്തനത്തിലുളള കഴിവും പരിചയവും ഉണ്ടായിരിക്കണം. ഉയരം അഞ്ച് അടി ആറ് ഇഞ്ച്, നെഞ്ചളവ് 85 സെ.മി, വികസിക്കുമ്പോൾ 90 സെ.മി ഉണ്ടായിരിക്കണം. ഈ തസ്തികയിൽ എട്ട് ഒഴിവാണുളളത്. പ്രായം 2019 ഏപ്രിൽ ഒന്നിന് 24 വയസ്സ് കഴിയരുത്. സഞ്ചിത മാസശമ്പളം 19280 രൂപ.

എല്ലാ തസ്തികയിലുളള അപേക്ഷകരും കടലിൽ 500 മീറ്റർ നീന്തൽ ടെസ്റ്റ് വിജയിക്കണം. കാഴ്ചശക്തി - ദൂരക്കാഴ്ച 6/6 സ്‌നെല്ലൻ, സമീപകാഴ്ച 0.5, വർണ്ണാന്ധത, നിശാന്ധത, കോങ്കണ്ണ് തുടങ്ങിയവ ഉണ്ടായിരിക്കരുത്. സ്ത്രീകൾ, വികലാംഗർ, പകർച്ചവ്യാധിയുളളവർ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകൾ ജൂൺ 12ന് മുൻപ് തിരുവനന്തപുരം പി.എം.ജിയിലുളള റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖാന്തരമോ എത്തിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര:പുസ്തകം പ്രകാശനം ചെയ്തു

തിരു: എഴുത്തുകാരനും അധ്യാപകനുമായ ഡോ.പി.കെ.പീതാംബരന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര എന്ന പുസ്തകംതിരു. പ്രസ്‌ക്ലബില്‍ നയതന്ത്രജ്ഞനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ ഗവർണർ ഉദ്ഘാടനം ചെയ്യും

(സെൽഫി ഉദ്ഘാടനചിത്രം) തിരു: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂൺ 21 മുതൽ 26 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെൻററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി. എസ്.എഫ്.എഫ്.കെ) ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. കൈരളി ത...തുട൪ന്ന് വായിക്കുക


ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ മഴക്കാലരോഗപ്രതിരോധ മൂന്നാംഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

തിരു: മഴക്കാലരോഗപ്രതിരോധ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജിന്റെയും, ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രത്തി ന്റെയും നേതൃത്വത്തില്‍ ഏകദിന പരിശീലന ക്യാമ്പും അവലോകനയോഗവുംസംഘടിപ്പിച്ചു. ഏക ദിന പഠ...തുട൪ന്ന് വായിക്കുക


അരുമാനൂര്‍കട പനച്ചമൂട്ട്കുളം കാവ് പരിപാലനം

തിരു:മരങ്ങള്‍ വച്ച് പിടിപ്പിച്ച് ഹരിതവനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരുമാനൂര്‍ക്കട പനച്ചമൂട്ട്കുളം കാവ് പരിപാലിക്കും.പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും പൂവാര്‍ ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

തിരു: അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുവനന്തപുരം സെട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വായനാപക്ഷാചാരണത്തിന് തുടക്കമായി

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് തുടക്കമായി. എന്‍.വി ഹാളില്‍ നടന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വായനാ പക്ഷാചാരണ ത്തിന്റെ ഉദ്ഘാടനം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ...തുട൪ന്ന് വായിക്കുക


യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: ജൂണ്‍ 22 വരെ അപേക്ഷിക്കാം

തിരു: വിദ്യാര്‍ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടത്തുന്നതിനായി കേരള ഡെവലപ്‌മെന്റ് & ഇന്നവേ ഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 2019 ല്‍ ഓണ്‍ലൈ നായി (http://yip.kerala.gov.in/register-now) അപേക്ഷിക്കുന്നതിനുള്ള സ...തുട൪ന്ന് വായിക്കുക


സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരു: എഴുപത് ശതമാനമോ അതിനു മുകളിലോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ, മകളെ, വ്യക്തിയെ സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന സ...തുട൪ന്ന് വായിക്കുക


ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശീലനം

തിരു:ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ജില്ലയിലെ ഭാഗ്യക്കുറിവില്‍പ്പ നക്കാര്‍ക്കും ഏജന്റുമാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ജൂണ്‍ 21 ന് പഴയ ജില്ലാ ഭാഗ്യക്കുറി ഓഫിസിലും (പുളിമൂട്) 22 ന് ആറ്റിങ്ങല്‍ ഭാഗ്യക്കുറി സബ് ഓഫിസിലും 26 ...തുട൪ന്ന് വായിക്കുക


വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

തിരു:2020 ലെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രി തരായവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഷന്‍സ് അക്കാഡമിയുമായി ചേര്‍ന്ന് ജൂണ്‍ 23 ന് രാവിലെ ...തുട൪ന്ന് വായിക്കുക


ഉള്ളൂര്‍ - മെഡിക്കല്‍ കോളേജ് ഗതാഗത കുരുക്കിന് പരിഹാരo

ഉള്ളൂര്‍ - മെഡിക്കല്‍ കോളേജ് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതോ ദ്യോഗസ്ഥരുടെ യോഗത്തില്‍ വഴിയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കു...തുട൪ന്ന് വായിക്കുക


മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചർച്ചയിൽ സഹകരണ-ടുറിസം രംഗത്ത് കൊണ്ടുവരുന്ന പുതിയ പദ്ധതികൾ

തിരു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചർച്ചയിൽ സഹകരണ-ടുറിസം രംഗത്ത് കൊണ്ടുവരുന്ന പുതിയ പദ്ധതികളെ വെളിപ്പെടുത്തി. 1) കേരളത്തിലങ്ങോളമിങ്ങോളമുള്ള സഹകരണ സംഘങ്ങള്‍ സ്വന്തം നിലയിലും കണ്‍സോര്‍ഷ്യം അടിസ്ഥാനത്തിലും മൂല്യവര്‍ദ്ധിത ഉല...തുട൪ന്ന് വായിക്കുക


ഡോക്ടർമാരുടെ സമരം:തിരു. മെഡി കോളേജിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല

തിരു: ദേശീയ തലത്തിൽ സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധ സമരം മെഡിക്കൽ കോളേജിലും നടന്നു. രാവിലെ 10 മുതൽ 11 വരെയായിരുന്നു സമരം. ഒപിയിൽ ഡോക്ടർമാർ എത്താൻ അല്ലം വൈകിയെന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഒപിയിലെത്തിയ അവസാന രോഗി യ്ക്കും ചികിത്സ ലഭ്യമ...തുട൪ന്ന് വായിക്കുക


കേരളാബാങ്കിന്റെ പ്രഖ്യാപനം ഒന്ന് രണ്ടു ആഴ്ചക്കകം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

റിസര്‍വ്ബാങ്കിന്റെ അനുമതിയോടെ കേരളാബാങ്കിന്റെ പ്രഖ്യാപനം ഒന്ന് രണ്ടു ആഴ്ചക്കകം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കിന്റെ പൊങ്ങില്‍ ശാഖാ മന്ദിരോദ്ഘാടനം ...തുട൪ന്ന് വായിക്കുക


അജൈവ ഖരമാലിന്യ വിമുക്ത നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് യാഥാര്‍ത്ഥ്യമാകുന്നു

തിരു: അജൈവ ഖരമാലിന്യ വിമുക്ത ബ്ലോക്ക് പഞ്ചായത്താകാനൊരുങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തും കരകുളം, അരുവിക്കര, പനവൂര്‍, വെമ്പായം, ആനാട് ഗ്രാമ പഞ്ചായത്തുകളും ശുചിത്വമിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സമൃദ്ധി എന്ന പ്ലാസ്റ്റിക് റീ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.