Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

സാംസ്കാരികം

കൂടുതല്‍ 

തൃശൂർ പൂരം കൊടിയിറങ്ങി

14/5/2019

(തൃശൂർപൂരത്തിന്‌ സമാപനംകുറിച്ച്‌ തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേ ക്കാവ്‌ വിഭാഗത്തിന്റെയും ഉപചാരംചൊല്ലൽ)

തൃശൂർ : തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലി പ്പിരിയുംവരെ എല്ലാചടങ്ങിലും ജനക്കൂട്ടo അഭൂതപൂർവമായ കാഴ്ചക്കാരായി. ചൊവ്വാഴ്ച തട്ടകക്കാരുടെ സ്വന്തം പൂരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമാപന എഴുന്നള്ളിപ്പിനും ഉപചാരം ചൊല്ലലിനും വെടിക്കെട്ടിനും ഇന്നോളം അനുഭവ പ്പെടാത്ത ജനക്കൂട്ടമായിരുന്നു.അടുത്ത പൂരം 2020 മെയ് 2ന് നടത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ തിരുവമ്പാടി, പാറമേ ക്കാവ് ദേവസ്വം ഭാരവാഹികൾ ഉപചാരം ചൊല്ലൽ വേളയിൽ ശ്രീമൂലസ്ഥാന ത്ത് പ്രഖ്യാപിച്ചു.

തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ തിടമ്പേറ്റിയ ആനകൾ ചൊവ്വാഴ്ച ഉച്ചക്ക് ശ്രീമൂല സ്ഥാനത്ത് അടുത്ത വർഷത്തെ പൂരത്തിനു കാണാമെന്ന സന്ദേശമെന്ന മട്ടിൽ തുമ്പിക്കെ ഉയർ ത്തിയുള്ള ഉപചാരംചൊല്ലൽ വികാര സാന്ദ്രമാക്കി. ഉപചാരത്തിനുശേഷം സമാപന വെടിക്കെട്ട് ആസ്വദിക്കാൻ ജനം കാത്തുനിന്നു.

രാവിലെ എട്ടിന് മണികണ്ഠനാലിൽ നിന്ന് പാറമേക്കാവും 8.30ന് നായ്ക്കനാ ലിൽ നിന്ന് തിരുവമ്പാടിയും പതിനഞ്ചാനപ്പുറത്ത് കലാശം എഴുന്നള്ളിപ്പ് തുടങ്ങി. ഗുരുവായൂർ നന്ദൻ പാറ മേക്കാവ് ഭഗവതിയുടെയും തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിരുവമ്പാടി ഭഗവതിയുടെയും കോലമേന്തി. പെരു വനം കുട്ടൻമാരാർ പാറമേക്കാവിന്റെയും കിഴക്കൂട്ട് അനിയൻമാരാർ തിരുവ മ്പാടിയുടെയും മേളനിരയ്ക്ക് നായകരായി. കുടമാറ്റത്തിന്റെയും മേളപ്പെരു ക്കത്തിന്റെയും അകമ്പ ടിയിൽ എഴുന്നള്ളിപ്പുകൾ വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്തേക്ക് മൂന്നേറി. ഇരുഭാഗവും മിനി കുടമാറ്റത്തിന്റെ പ്രതീതി ഉണർത്തി. പട്ടണത്തെ ത്രസിപ്പിച്ച സമാപന വെടിക്കെട്ടിനുശേഷം പാറമേ ക്കാവും തിരുവമ്പാടിയും ക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നള്ളി. വൈകിട്ട് ക്ഷേത്രങ്ങ ളിൽ ഉത്രം വിളക്ക് ആചരണത്തോടെ കൊടി ഇറക്കി.

അനിഷ്ടസംഭവങ്ങളോ അപകടമോ മറ്റ് പരാതികളോ വിവാദമോ കൂടാതെ സമാധാനപരമായി പൂരം സമാപിച്ചതിൽ ദേവസ്വം ഭാരവാഹികൾക്കും ജില്ലാ ഭരണകേന്ദ്രത്തിനും പൊലീസിനും അഭിമാനിക്കാo. കലക്ടർ ടി.വി.അനുപമ, ഐജി ബൽറാംകുമാർ ഉപാധ്യായ, സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര, എക്പ്ലോവ സീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ.വേണുഗോപാൽ തുടങ്ങിയവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം:ചൊവ്വാഴ്ച ഉച്ചയ്ക്ക് വെടിക്കെട്ടോടെ ഉപചാരം ചൊല്ലും.

തൃശൂർ : പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം അരങ്ങേറി. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങ ളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്‍റെ ആഘോഷം കൊടു മുടിയിലെത്തി. 1...തുട൪ന്ന് വായിക്കുക


ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരളത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo

ഭുവനേശ്വർ:ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരള ത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo എത്തി.മെയ‌് മൂന്നിനാണ‌് ഫോണി ഒഡിഷയിൽ ആഞ്ഞു വീശിയത‌്. പത്തുനാൾ പിന്നിട്ടപ്പോഴും പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.വെള്ള മോ വൈദ്യുതിയ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക്

തൃശൂർ : തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക് മാറുo. ഞായറാഴ്ച പൂരവിളംബരത്തിനും വർണാഭമായ ചമയ പ്രദർശനത്തിനും ആസ്വദിക്കാനുo ജന സഹസ്രങ്ങൾ എത്തി. രാത്രി ദീപാലങ്കാരത്തിൽ മനംകവർന്ന പൂരപ്പന്തലുകളും അലങ്കരിച്ച ക്ഷേത്രഗോപുര...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ക്രമീകരണങ്ങളോടെ നടന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തില...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി മേരാ നാം വോട്ടര്‍

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മേരാ നാം വോട്ടര്‍ എന്നഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കെ ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹാസ്യ നാടക മാണ് ...തുട൪ന്ന് വായിക്കുക


വേനല്‍ ചൂടിന് റെഡ് അലര്‍ട്ട് നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ.

1. 11 മണി മുതല്‍ 3 മണി വരെ പുറംജോലികളില്‍ ഏര്‍പ്പെടാതിരിക്കുക. 2. കൃത്യമായ ഇടവേളകളില്‍ കുറഞ്ഞത് 2 ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. 3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. 4. രാവിലേയും, വൈകുന്നേരവും കുളിക്കുന്ന ശീലം കൃത്യമായി...തുട൪ന്ന് വായിക്കുക


മംഗളാദേവി ചിത്രാപൗര്‍ണമി ഏപ്രില്‍ 19ന്: സുഗമവും സുരക്ഷിതവുമാക്കുന്നതിന് നടപടി സ്വീകരിച്ചു

ഇടുക്കി: ഏപ്രില്‍ 19ന് നടക്കുന്ന മംഗളാദേവി ച...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയില്‍ പൊട്ടിച്ചിരിപ്പിച്ച് താപ്പാനകളുടെ പാപ്പാന്‍

തിരു: നര്‍മ്മ കൈരളിയില്‍ ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച താപ്പാന കളുടെ പാപ്പാന്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷയങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു. നഷ്ടം മാത്രം നല്‍കിക്കൊണ്ടിരുന്ന ആനയെ എങ്ങനേയും ലാഭത്തിലെത്തിക്കാന്‍ വേണ്ടിമുതലാളികൊണ്ടു വന്ന ...തുട൪ന്ന് വായിക്കുക


നവ കേരളമെന്നാല്‍ നവസമൂഹത്തിന്റെ സൃഷ്ടിയാകണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ്: നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ട്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും പാഠ ങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുക അ...തുട൪ന്ന് വായിക്കുക


ശബരിമല പ്രഭാതത്തിരക്ക്

ശബരിമല പ്രഭാതത്തിരക്ക് ...തുട൪ന്ന് വായിക്കുക


ശബരിമല പടിപൂജ

ശബരിമല പടിപൂജ...തുട൪ന്ന് വായിക്കുക


23ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്

തിരു: 23ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാ...തുട൪ന്ന് വായിക്കുക


ശത്രുദോഷവും ശനിദോഷവും അകറ്റു ന്നതിനു ശബരിമലയില്‍ പറകൊട്ടിപ്പാട്ട്

ശബരിമല: മാളികപ്പുറം ശ്രീകോലിനു സമീപം അയ്യപ്പ...തുട൪ന്ന് വായിക്കുക


ഓണക്കാലത്ത് കഴിഞ്ഞ എട്ടുദിവസത്തിനിടെ ബിവറേജസ് കോർപ്പറേഷനുകളി ലൂടെ 440.60 കോടി രൂപയുടെ മദ്യം വിറ്റു

തിരു: ഓണക്കാലത്ത് കഴിഞ്ഞ എട്ടുദിവസത്തിനിടെ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷനുകളി ലൂടെ വിറ്റത് 440.60 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 411.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്.ഈ വർഷം ഉത്രാടദിവസം 71.17 കോടി രൂപയുടെ മദ്യo വിറ്റു. കഴിഞ്ഞവർഷത്തെ ഉത്രാട ദിനത്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.