Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി ഇരുവരുമായി കൂടിക്കാഴ്ച നടത്തി ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

അറിയിപ്പുകള്‍

കൂടുതല്‍ 

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം:ജൂണ്‍ 1 മുതല്‍ നവംബര്‍ 14 വരെ മെഗാ ക്യാമ്പയിന്‍

14/5/2019

തിരു: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയു ന്നതിന് വനിത ശിശുവികസന വകുപ്പ് കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം എന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വിക സന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗ്ലോബല്‍ പാരന്റിംഗ് ദിനമായ 2019 ജൂണ്‍ 1 മുതല്‍ ശിശുദിനമായ നവംബര്‍ 14 വരെ മെഗാ ക്യാമ്പയിനും നടത്തുമെ ന്ന് മന്ത്രി വ്യക്തമാക്കി. ബാല സുരക്ഷയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്നഏക ദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിസ്ട്രിക് ലീഗല്‍ സര്‍വീസ് അതോറിറ്റി, എക്‌സൈസ്, വിദ്യാഭ്യാസം, 42 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍, 66,000 അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്റ്റുഡന്റ് പോലീസ് യൂണിറ്റ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, അധ്യാപകര്‍, ജെ.പി.എച്ച്.എന്‍.മാര്‍, എന്‍.എസ്.എസ്., വിവിധ എന്‍.ജി.ഒ.കള്‍, വില്ലേജ്, ബ്ലോക്ക്, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങി വിവി ധ വിഭാഗങ്ങളുടെ സഹകരണത്തോട് കൂടിയാണ് മെഗാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.സ്‌കൂളു കള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്ക് പാരന്റിംഗിനെ കുറിച്ച് പ്രത്യേക ക്യാമ്പയിന്‍ നടത്തും. കുട്ടി കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് മാത്രമായുള്ള ചൈല്‍ഡ് റൈറ്റ്‌സ് ക്ലബുകള്‍ രൂപീകരിക്കാനും ലക്ഷ്യമിടുന്നു.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എല്ലാ ജില്ലകളിലും അടുത്തിടെ ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജുവ നല്‍ ജസ്റ്റിസ് കമ്മിറ്റിസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെഅധ്യ ക്ഷതയിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ശാക്തീകരിക്കുന്നതിന് തീരുമാനിക്കു കയും അവര്‍ക്കായി ഒരു ഗൈഡ്‌ലൈന്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കുട്ടി കളുടെ സംരക്ഷണം ഉറപ്പാക്കുന്ന എല്ലാ കമ്മിറ്റികളും ഇതോടൊപ്പം ശാക്തീകരിക്കും.

ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലയ് മാസത്തില്‍ അംഗന്‍വാടി തല ത്തില്‍ വള്‍ണറബിലിറ്റി സര്‍വേ നടത്താന്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍, കുടുംബം, കുട്ടികള്‍ എന്നീ 3 വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും സര്‍വേ നടത്തുന്നത്.

ഇതോടൊപ്പം എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി കള്‍ക്ക് ശില്‍പശാലയില്‍ അന്തിമ രൂപം നല്‍കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയു ള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. ഉത്തരവാദിത്വമുള്ള രക്ഷി താക്കള്‍ എന്ന ഉദ്ദേശ്യലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്.,വനിത ശിശുവിക സന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ.ആനന്ദി,ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ അംഗം സി.ജെ.ആന്റണി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

മയക്കുമരുന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും എന്ന വിഷയത്തെപ്പറ്റി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ.പി.എസും ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ പദ്ധതികളെപ്പറ്റി ഐ.ജി. പി. വിജയന്‍ ഐ.പി.എസും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. മാസ്റ്റര്‍ ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി മുന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, ഗുഡ് പാരന്റിംഗിനെപ്പറ്റി ഡോ. അരുണ്‍ ബി. നായര്‍, ഡോ. ടി.വി. വേണുഗോപാല്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള ക്യാമ്പയിനെപ്പറ്റി അര്‍ജുന്‍ എസ്. രവീന്ദ്രന്‍, ദത്തെടുക്കപ്പെട്ട കുട്ടികളുടെ അവസ്ഥയെകുറിച്ചുള്ള പഠനത്തെപ്പറ്റി മീന കുരുവിള, ചൈല്‍ഡ് ലൈന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി മനോജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണം, ഗുഡ് പാരന്റിംഗ്, ഗുഡ് പാരന്റിംഗ് ക്ലിനിക്, ദുരിതം അനുഭവിക്കുന്ന/സാധ്യതയുള്ള കുട്ടികളെ കണ്ടെത്തല്‍, കാമ്പയിനില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് കൂട്ടായ ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്.

ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ അംഗങ്ങള്‍, മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗംഡോക്ടര്‍ മാര്‍, ഡെല്‍സ പ്രതിനിധി, ജില്ല ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് ലൈന്‍ പ്രതി നിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അരുണ്‍ ജെയ്റ്റ്ലിയുടെ മൃതദേഹം നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ന്യൂദല്‍ഹി : ശനിയാഴ്ച അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി യുടെ മൃതദേഹം നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ജെ.പി. നദ്ദ,...തുട൪ന്ന് വായിക്കുക


പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി

എറണാകുളം: പ്രവാസിക്ഷേമകാര്യങ്ങളിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ള തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം എം.ജി.റോഡ് മെട്രോ സ്റ്റേഷൻ കൊമേഴ്സ്യൽ ബിൽഡിങ്ങിൽ നോർക്ക റൂട്സിന്റെ പുതിയ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന...തുട൪ന്ന് വായിക്കുക


ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി (എന്‍.ഐ.എസ്.എസ്.) സഹകരിച്ച് സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളേയുംകുറിച്ചുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ സ...തുട൪ന്ന് വായിക്കുക


കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് അടുത്ത വർഷം അഞ്ചുലക്ഷം ക്വിന്റിലാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി ടി.എം.തോമസ് ഐസക്

ആലപ്പുഴ:കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് ഈ ധനകാര്യവർഷം ആറ് മാസം പിന്നീടുമ്പോൾ ഒന്നരലക്ഷം ക്വിന്റൽ സംഭരണം എത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ കേരള 2019ന്റെ സംഘാടക സമതിയോഗം ഉദ്ഘാടനം ചെയ്...തുട൪ന്ന് വായിക്കുക


കുന്നങ്കാട്ടുപതി സ്കൂൾ കെട്ടിടം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു

പാലക്കാട് : കുന്നങ്കാട്ടുപതി സ്കൂൾ കെട്ടിടം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ക്ലാസു മുറികളിൽ ക്ലാസുകൾ ഹൈടെക്കായി മാറ്റുന്നതിന് ആവശ്യമായ 3 പ്രൊജ...തുട൪ന്ന് വായിക്കുക


പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്

കൊല്ലം: വനം സംബന്ധിയായ പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്. ആകെ ലഭിച്ച 102 പരാതികളില്‍ 87ലും അതിവേഗ നടപടി. 70 എണ്ണത്തില്‍അനു കൂല തീരുമാനം കൈകൊണ്ടപ്പോള്‍ 17 എണ്ണം നിരസിച്ചു. സ്ഥലപരിശോധനയടക്കമുള്ള അന്വേഷ ണത്തിന് ശേഷമാണ് പരാത...തുട൪ന്ന് വായിക്കുക


ലഷ്‌കര്‍ ഭീകരനെന്നു സംശയിക്കുന്ന അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍

കൊച്ചി: ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷി ച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍. കോടതിയില്‍ ഹാജരാകാനെത്തി യപ്പോഴാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഇയാള്‍ ബഹ്റിനില്‍ നിന്ന് രണ്ടു ദിവസം മുമ്പ് ക...തുട൪ന്ന് വായിക്കുക


അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഐസിയുവില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തിയിരുന്നത്. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ അവസ്ഥ കൂടുതല്‍ ഗുരുതരമായിര...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലും വൻനാശനഷ്ടം നേരിട്ട പ്രദേശങ്ങളാ ണിവ. തൃശൂർ ജില്ലയിലാണ്‌ കൂടുതൽ വില്ലേജുകൾ–215. കുറവ്‌ കൊല്ലത്തും–അഞ്ച്‌.മലപ്പുറം–38,പ...തുട൪ന്ന് വായിക്കുക


ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെമടക്കിഅയച്ചു

ന്യൂഡൽഹി : ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെ മാധ്യമങ്ങളെ കാണാന്‍പോലും അനുവദിക്കാതെ അധികൃതർ മടക്കിഅയച്ചു. ജമ്മു -കശ്‌മീരിലെ സാഹചര്യം നേരിട്ട്‌ മനസ്സിലാക്കാനെത്തിയ നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പൊലീ...തുട൪ന്ന് വായിക്കുക


ശബ്ദ മലിനീകരണം ചെറുക്കാനുള്ള ശരിയായ സമീപനമാണ് ഗ്ലോബല്‍ പാര്‍ലമെന്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ശബ്ദ മലിനീകരണം ചെറുക്കാനുള്ള ആധുനിക യുഗത്തിലെ ശരിയായ സമീപനമാണ് ശബ്ദ മലിനീകരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്ലോബല്‍ പാര്‍ലമെന്റെന്ന് സഹകരണ ദേവ സ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് മാനവരാശിക്കുംപ്രകൃതിയ്ക്കും...തുട൪ന്ന് വായിക്കുക


സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരി ലക്ഷ്മി ഭായി പ്രകാശനം ചെയ്തു.

തിരു: സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരിലക്ഷ്മിഭായി പ്രകാശനം ചെയ്തു.യുറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം ഇന്ത്യയില്‍ വളരെ കൂടുതലാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.ശശിതരൂര്‍ എം.പി.പറഞ്ഞു. ഇത് ച...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസനവകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളത്തിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പോഷന്‍ അഭിയാന്‍ പദ്ധതി യുടെ...തുട൪ന്ന് വായിക്കുക


നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍

തിരു: നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നേത്രദാന പക്ഷാചരണം ആചരിക്കുന്നു. ഇതിന്റെ ഭാഗ മായി എല്ലാ ജില്ലകളിലും നേത്രക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അ...തുട൪ന്ന് വായിക്കുക


മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 120000 പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 120000 പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൈപുണ്യ വികസനത്തിലും മികച്ച മുന്നേറ്റമുണ്ടായി. ഇരുപത്തിഅയ്യായിര ത്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.