Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു സംസ്ഥാനത്ത് മഴ ശക്തo:ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുo ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ

സാംസ്കാരികം

കൂടുതല്‍ 

ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

19/4/2019



ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ക്രമീകരണങ്ങളോടെ നടന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്‌നാടും സംയുക്തമായാണ് നടത്തിയത്.

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതും കാലക്ഷയം സംഭവിച്ചതുമായ ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം,തമിഴ്‌നാട് ശൈലികളിലെ പൂജകളാണ് നടത്തിയത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠ യാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് 6.30ന് നട തുറന്ന് ക്ഷേത്ര ആചാരചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് 3 മണിയോടെ അടച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവതാപ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്പ ത്തിലുള്ള പെരുമാള്‍ കോവിലുകളിലും മലയാളശൈലികളിലുള്ള പൂജകളാ ണ് നടന്നത്. തന്ത്രി സൂര്യകാലടി മന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തിമാരായ അനില്‍കുമാര്‍, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ശാന്തിമാര്‍ പൂജകള്‍ നടത്തി. അഭി ഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ശ്രീ കോവിലില്‍ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് നടന്നത്. തമിഴ്‌നാട് മംഗളാദേവി കണ്ണകി ട്രസ്റ്റ് നിയോഗിച്ച രാജലിംഗം മേല്‍ശാന്തിയുടെ നേതൃത്വ ത്തില്‍ നാല് ശാന്തിമാരാണ് ഗണപതിഹോമം, കലശപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാകവാടവുംഇവിടുത്തെ പ്രത്യേകതയാണ്.

ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍കേരള- തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്. കുമളിയില്‍ നിന്നും വനത്തിനുള്ളിലൂ ടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്.ഭക്തജനങ്ങള്‍ ക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്കി വാഹന സൗ കര്യം എന്നിവ ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേ ശനം എന്നതിനാല്‍ പതിനായിരക്കണക്കിന് ഭക്തരാണ് ഉത്സവത്തിന് എത്തി യത്. കാല്‍നടയായും ധാരാളം ഭക്തര്‍ എത്തിയിരുന്നു. അടിയന്തര സാഹ ചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബു ലന്‍സ്, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കിയി രുന്നു.

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ക്കായി നാല് ഡിവൈഎസ്പിമാരുടെ കീഴില്‍ 300 പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.ക്ഷേത്രം വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വന്യ ജീവികളുടെ സൈ്വര്യ വിഹാരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്. ഇടുക്കി എഡി എം അനില്‍ ഉമ്മന്‍, ആര്‍ ഡി ഒ എം.പി.വിനോദ്, റവന്യു അഡീഷണല്‍ സെക്രട്ടറിയും ദേവസ്വം കമ്മീഷണറുമായ എന്‍.ഹര്‍ഷന്‍, ദേവസ്വം ബോര്‍ ഡംഗം വിജയകുമാര്‍, പീരുമേട് തഹസീല്‍ദാര്‍ ജോസ് കുട്ടി, തമിഴ്‌നാട് പി ആര്‍ ഒ എ സെന്തില്‍ അണ്ണയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, ആര്‍ ഡി ഒ , വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉത്സവത്തിന്റെ ക്രമീകരണങ്ങളില്‍ പങ്കുചേര്‍ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്‍

കൊച്ചി: പ്രതിരോധത്തിന്റെ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ തന്നെ അത് ചെയ്യു ന്നവരെ ഇല്ലാതാ ക്കാന്‍ മറ്റൊരു പക്ഷം അപ്പുറത്തുള്ള ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം.മുകുന്ദന്‍ പറഞ്ഞു. കൃതിയില്‍ എഴുത്തിന്റെ പക്ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അ...തുട൪ന്ന് വായിക്കുക


കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി കോഴിക്കോട് താലൂക്ക്തല ആഘോഷം

കോഴിക്കോട് : വായനയിൽ നിന്നും ലഭിക്കുന്ന അനുഭൂതിയും അറിവിന്റെ ആഴവും മഹത്തായ ഒരു സംസ്കാരം വളർത്തിയെടുക്കാൻ സമൂഹത്തെ സഹായിക്കുമെന്ന്ന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി കോഴിക്കോട് താലൂക്ക്തല ആഘോഷം ഉദ്ഘാടനം ചെയ്തു സംസ...തുട൪ന്ന് വായിക്കുക


ദക്ഷിണേന്ത്യന്‍ കവിതകള്‍ പ്രമേയമാക്കി പട്ടാമ്പിയില്‍ കവിത കാര്‍ണിവലിന് തിരിതെളിഞ്ഞു

പട്ടാമ്പി : ദക്ഷിണേന്ത്യന്‍ കവിതകളിലെ രാഷ്ട്രീയവും ജീവിതവും പ്രമേയമാക്കി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളേജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിത കാര്‍ണിവല്‍ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള നിര്‍വഹിച്ചു. കോളേജ് വിദ്യ...തുട൪ന്ന് വായിക്കുക


ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും : അപൂർവ്വ അനുഷ്ട്ടാന പൂജ ജനുവരി 21 ന്

കോന്നി (പത്തനംതിട്ട): ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂർവ അനുഷ്‌ഠാന പൂജയുംദ്രാവിഡ കലകളുംപത്തനംതിട്ട കോന്നികല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21 നു( 2020 ജനുവരി 21 ചൊവ്വ) നിറഞ്ഞാടും.വര്‍ഷ ത്തില്‍ ഒരി...തുട൪ന്ന് വായിക്കുക


സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരു: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത അതിനെതിരെരംഗത്തിറങ്ങി യത് ആശാവഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ബില്ലിനെതിരെഇന്ത്യൻയുവത നടത്തിയ പോരാട്ട...തുട൪ന്ന് വായിക്കുക


അയ്യന് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡലമഹോത്സവത്തിന് സമാപനം

ശബരിമല : ഭക്തജനകോടികള്‍ കാത്തിരിക്കുന്ന, അയ്യന് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡലമഹോത്സവത്തിന് സമാപനം. ഭക്തിനിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ശബരിമല ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്ക അങ്കിയ്ക്ക് സന്ന...തുട൪ന്ന് വായിക്കുക


മാറനല്ലൂർ ലിറ്റിൽഫ്ലവർ ഹോമിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോ ഷിക്കുന്ന നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ്‌ സാമുവൽ

നെയ്യാറ്റിൻകര : മാറനല്ലൂർ ലിറ്റിൽഫ്ലവർ ഹോമിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോ ഷിക്കുന്ന നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ്‌ സാമുവൽ. ലോക രക്ഷകൻ പുൽക്കൂട്ടിൽ പിറ ന്നത് ബലഹീനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണെന്ന് ബിഷപ് സന്ദേശത്തിൽ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണo,അവകാശങ്ങള്‍ സംരക്ഷിക്കപ്പടണo:ആക്ടിംഗ് ചീഫ് ജസ്റ്റിസ്

മറയൂര്‍: ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷി ക്കപ്പടണമെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം പറഞ്ഞു.മറയൂര്‍ - കോവില്‍ക്കടവ് ജയമാത സ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗോത്രവര്‍ഗ പാര്‍ലമെന്...തുട൪ന്ന് വായിക്കുക


ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

പദ്മനാഭപുരo:തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹ ങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടി യായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.തേവാര പ്പുരയിൽ പട്ടു...തുട൪ന്ന് വായിക്കുക


തിരുവോണനാളിൽ സംഗീത വിരുന്നൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷപരിപാടികൾ

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ. തിരുവോണ ദിനത്തിൽ മികച്ച ജനപ്രതികരണമാണ് വിവിധ ഇടങ്ങളിലായി നടന്ന പരിപാടികൾക്ക് ലഭിച്ചത്. മുഖ്യ വേദിയായ ടാഗോർ ഹാള...തുട൪ന്ന് വായിക്കുക


അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം

തിരു: അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി തുരീയാ മൃതാനന്ദ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഷാഡ മാസത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ദിനം ആഘോഷിക്കുന്നത്. ഗുരുപാദുക പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. അർച്ചന, ഭജൻ, ആരതി, പ്രസാദ...തുട൪ന്ന് വായിക്കുക


തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍: തനൂറ സ്വേത മേനോന്‍ രചിച്ച തട്ടമിട്ട മേനോത്തി എന്ന പുസ്തകം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. തനൂറ സ്വേത മേനോന്‍, ആര്‍. ശ്രീകണ്ഠന്‍ നായര്‍, പുത്തൂ...തുട൪ന്ന് വായിക്കുക


തൃശൂർ പൂരം കൊടിയിറങ്ങി

(തൃശൂർപൂരത്തിന്‌ സമാപനംകുറിച്ച്‌ തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേ ക്കാവ്‌ വിഭാഗത്തിന്റെയും ഉപചാരംചൊല്ലൽ) തൃശൂർ : തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലി പ്പിരിയുംവരെ എല്ലാചടങ്ങിലും ജനക്കൂട്ടo അഭൂതപൂർവമായ കാഴ്ചക്കാരായി. ചൊവ്വാഴ്ച തട്ട...തുട൪ന്ന് വായിക്കുക


പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം:ചൊവ്വാഴ്ച ഉച്ചയ്ക്ക് വെടിക്കെട്ടോടെ ഉപചാരം ചൊല്ലും.

തൃശൂർ : പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം അരങ്ങേറി. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങ ളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്‍റെ ആഘോഷം കൊടു മുടിയിലെത്തി. 1...തുട൪ന്ന് വായിക്കുക


ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരളത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo

ഭുവനേശ്വർ:ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരള ത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo എത്തി.മെയ‌് മൂന്നിനാണ‌് ഫോണി ഒഡിഷയിൽ ആഞ്ഞു വീശിയത‌്. പത്തുനാൾ പിന്നിട്ടപ്പോഴും പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.വെള്ള മോ വൈദ്യുതിയ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.