Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കനകോത്സവo 15 ന് കൊടിയിറങ്ങും:സമാപന സമ്മേളനം ഉദ്ഘാടനം ജയറാം

14/4/2019

തിരു: തിരുവനന്തപുരം പ്രസ്‌ ക്ലബ് കനകക്കുന്ന് സൂര്യകാന്തിയില്‍അണിയിച്ചൊരുക്കുന്നകനകോ ത്സവം മീഡിയ ആന്‍ഡ് നേച്ചർ എക്‌സ്‌പോക്ക് വിഷു ദിനo കൊടിയിറങ്ങും. വിഷു ദിനo വൈ കുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനം സിനിമാതാരം ജയറാം ഉദ്ഘാടനം ചെയ്യും. ബാലഭാസ്‌കർ സ്മൃതി അവാര്‍ഡ് വിതരണവും ഫോട്ടോഗ്രഫി അവാര്‍ഡ് വിതരണവും പ്രസ് ക്ലബ്ബ് കാരംസ് ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിക്കും. ഗായകന്‍ വിധു പ്രതാപ് മുഖ്യാതിഥിയായിരിക്കും.മുതിർന്നമാധ്യമപ്രവർത്തകരായഎൻ.ആർ.എസ്.ബാബു, മലയിൻകീഴ് ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കും. തുടര്‍ന്ന് പ്രമുഖ സംഗീത ജ്ഞൻ ബാലഭാസ്‌കറിന്റെ സ്വന്തം മ്യൂസിക് ബാന്‍ഡായിരുന്ന ബിഗ് ബാൻഡിന്റെസംഗീതവിരുന്നും ഉണ്ടാകും. കനകോത്സവം അവസാന ദിനങ്ങളിലേക്കു കടന്നതോടെ പൂരനഗരിയായി മാറിയിരി ക്കുകയാണ് കനകക്കുന്ന് സൂര്യകാന്തി മൈതാനം.

അനന്തപുരി കണ്ടതില്‍വച്ച് ഏറ്റവും വലിയ മേള എന്ന ഖ്യാതിയുമായി കനകോത്സവo സമാപി ക്കുo. ശീതീകരിച്ച ഇരുനൂറോളം സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനും വൈകുന്നേരങ്ങളിലെകലാപരി പാടികൾ ആസ്വദിക്കുന്നതിനുമായി ആയിരക്കണക്കിനാളുകളാണെത്തുന്നത്. കനകോത്സവത്തി ല്‍ എത്തിച്ചിരിക്കുന്ന ആറുമാസം കൊണ്ട് കായ്ക്കുന്ന ആയുര്‍വരിക്കയും മലേഷ്യൻ കുള്ളൻ തെങ്ങിൻ തൈകളും ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും വേറിട്ട അനുഭവമാണ് കുട്ടികള്‍ക്കു നല്‍കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തു വിളിച്ചോതി ക്കൊണ്ട് കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും സ്റ്റാളുകള്‍, കേരള പോലീസ് സൈബർ ഡോമിന്റെ സ്റ്റാള്‍ എന്നിവ കൗതുകവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്നു. മലയാള പത്രമാധ്യമങ്ങളുടെ ചരിത്രം പറയുന്ന മാധ്യമ ചരിത്ര പ്രദര്‍ശനവും ഏറെ ശ്രദ്ധേയമാണ്. വാര്‍ത്താ വിനിമയ സംവിധാനങ്ങളെക്കുറിച്ചു വിശദമാക്കുന്ന ബിഎസ്എന്‍എല്ലിന്റെ സ്റ്റാൾ മുതൽ മാധ്യമ ചരിത്രം വിശദമാക്കുന്ന കേരള മീഡിയ അക്കാദമിയുടെ സ്റ്റാള്‍വരെ കുട്ടികള്‍ക്കുംമുതിര്‍ ന്നവര്‍ക്കും കൗതുകം പകര്‍ന്നു നല്‍കുന്നു.

ചക്ക, വാഴ, മാമ്പഴ മഹോത്സവം, പക്ഷി, മൃഗ, അലങ്കാര മത്സ്യപ്രദര്‍ശനം, മെഡിക്കല്‍ എക്‌സ്‌ പോ, ഭക്ഷ്യമേള, പായസമേള, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് കനകോല്‍ സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. അത്യപൂര്‍വവും വിസ്മയകരവുമായ ഇരുനൂറിലേ റെ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനം കൗതുകകരമാണ്. കുട്ടികള്‍ക്കുള്ളഅമ്യൂ സ്‌മെന്റ് പാര്‍ക്കിൽ ഏറ്റവും രസകരമായ സംവിധാനങ്ങളാണുള്ളത്. വിവിധ ഇനംപോലീസ് നായ കളുടെ പ്രദര്‍ശനവും പോലീസ് നായകളുടെയും കുതിരപ്പോലീസിന്റെയും അഭ്യാസ പ്രകടനങ്ങ ളും കാണികള്‍ക്കു കൗതുകം പകരുന്നു. കേരളത്തനിമ വിളിച്ചോതുന്ന മൂന്നുറില്‍പരം വിഭവങ്ങ ളുമായാണ് ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. വിവിധങ്ങളായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കുന്നതി നും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന യായ സിസ, തിരുവനന്തപുരം കോര്‍പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പ്രസ്‌ ക്ലബ് കനകോത്സവം സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി

തിരു:ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൂവാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ജില്ലാപഞ്ചാ യത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്....തുട൪ന്ന് വായിക്കുക


സമയപരിധി നീട്ടി

തിരു: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെ ട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കു ന...തുട൪ന്ന് വായിക്കുക


കുടുംബശ്രീ യൂണിറ്റില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് കുടുംബശ്രീ ട്രെയിന്‍

കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് ആറ്റിങ്ങലില്‍ കുടുംബശ്രീ ട്രെയിന്‍സംഘ ടിപ്പിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ കീഴില്‍ വരുന്ന സൂക്ഷ്മ സംരംഭങ്ങളിലും അയല്‍കൂട്ടങ്ങ ളും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഒരോ വീട്ടിലും എത്തിക്കുക എന്നതാണ് ക...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള എല്‍.പി.സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് തുറന്നു

പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഇഞ്ചിവിള ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പണികഴിപ്പിച്ചകുട്ടി കളുടെ പാര്‍ക്ക് തുറന്നുകൊടുത്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാറശാല ബ്ലോക്ക് പഞ്ച...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സ് പ്രദേശം, ഈസ്റ്റ്‌ഫോര്‍ട്ട്, പഴവങ്ങാടി എന്നിവിടങ്ങളില്‍ ജൂണ്‍ 25 രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലു വരെ യും കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ റെയില്‍വേസ്റ്റേഷന്‍, പ്രഗതി ഗ...തുട൪ന്ന് വായിക്കുക


നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും സെമിനാറും പുസ്തകപ്രകാശനവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചു

തിരു:വായനാപക്ഷാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളെജ് യൂണിയനു മായി സഹകരിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച നവോത്ഥാനം ചരിത്രവും വര്‍ത്തമാന വും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും വിദ്യാഭ്യാസ വകുപ...തുട൪ന്ന് വായിക്കുക


പത്തു കോടിരൂപ ചെലവിൽ പാള‌യം കണ്ണിമാറ മാർക്കറ്റ‌് പുതുക്കിപ്പണിയുo

തിരു: പാള‌യം കണ്ണിമാറ മാർക്കറ്റ‌് പുതുക്കിപ്പണിയുo.ഇതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട‌് (ഡിപിആർ) തയ്യാറാക്കാൻ തുടങ്ങി.പത്തു കോടിരൂപ ചെലവിൽ തിരു.നഗരസഭയാണ‌് സ‌്മാർട്ട‌് സിറ്റി പദ്ധതിയുടെ ഭാഗമായി ബഹുനില മന്ദിരത്തോടെ പാളയം മാർക്കറ്റ‌് പുതുക്കിപ്പണിയുന്നത...തുട൪ന്ന് വായിക്കുക


എസ്.എ.ടിയിൽ സെക്യൂരിറ്റി സ്റ്റാഫ്: ഇന്റർവ്യൂ ജൂലൈ 5ന്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കുന്നു. 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത വിമുക്തഭടൻമാർക്കും പോലീസിൽ നിന്നോ മറ്റ് സായുധ സേനയിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം പത്താം ക്ലാസ് പാസായിക്കണം. ഇവരുടെ അഭാവ...തുട൪ന്ന് വായിക്കുക


വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി

തിരു: വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയാ യിരുന്നു മുഖ്യമന്ത്രി. ...തുട൪ന്ന് വായിക്കുക


സെയിൽസ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാര/വന മാലിക ഉത്പ്പന്നങ്ങളുടെ വിപണനത്തിന് കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർ മാരായി ജോലി ചെയ്യാൻ താല്പര്യമുളളവരിൽ നിന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം...തുട൪ന്ന് വായിക്കുക


കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

തിരു: കേരള സർക്കാറിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് ജൂൺ 24ന് കിക്മ ക്യാമ്പസിൽ രാവിലെ 10 മണി മുതൽ അഡ്മി ഷൻ നടക്ക...തുട൪ന്ന് വായിക്കുക


ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ, തെറാപ്പിസ്റ്റ്: താല്കാലിക നിയമനം

തിരു: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന വിവിധപ്ലാൻപ്രോജക്ടുകളിൽ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (രണ്ടൊഴിവ്), തെറാപ്പിസ്റ്റ് (ഒരൊഴിവ്) തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ബി.എ.എം. എ...തുട൪ന്ന് വായിക്കുക


ആയിര ങ്ങൾ പങ്കെടുത്ത ഒളിമ്പിക് ദിനാചരണ കൂട്ടയോട്ടം

തിരു:അന്താരാഷ്‌ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാ​ഗമായി ഒളിമ്പിക്‌ അസോസിയേഷൻ ആയിര ങ്ങൾ പങ്കെടുത്ത കൂട്ടയോട്ടം സംഘടിപ്പിച്ചു. കായികതാരങ്ങൾ,വിദ്യാർഥികൾ, എൻസിസി, എൻ എസ്എസ്, സ‌്കൗട്ട് ആൻഡ് ​ഗെെഡ്സ്, കേരള പൊലീസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ, ആർമി, സിആർപിഎഫ്, ...തുട൪ന്ന് വായിക്കുക


തിരു.ആയൂര്‍വേദ കോളജില്‍ കരാര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളജില്‍ രസശാസ്ത്ര ഭൈഷാജ്യ കല്‍പ്പന വകുപ്പില്‍ ഒഴി വുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. ജൂണ്‍ 28ന് രാവിലെ 11ന് ആയൂര്‍വേദ കോളജ് പ്രിന്‍സിപ്പാളിന്റെ ഓ...തുട൪ന്ന് വായിക്കുക


ഹാച്ചെറി മാനേജര്‍ ഒഴിവ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചെറ്റച്ചല്‍ ജഴ്‌സി ഫാമിലേക്ക് ദിവസ വേതനാടി സ്ഥാനത്തില്‍ ഹാച്ചെറി മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്) ബിരുദധാരികള്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.