Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:സോണിച്ചൻ പി. ജോസഫ് പ്രസിഡന്റ് , എം. രാധാകൃഷ്ണൻ സെക്രട്ടറി ആമസോൺ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി

വനിത

കൂടുതല്‍ 

ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

2/4/2019

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി)

ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീം ഉയര്‍ത്തിയാണ് ഈ വര്‍ഷം ഓട്ടിസം ദിനം ആചരിക്കുന്നത്. കു്ട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട വ്യതിയാനമാണ് ഓട്ടിസം. കുട്ടികളിലെസാമൂഹീകരണത്തെയും ആശയവിനിമയ ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഓട്ടിസം. ലോകത്ത് 59 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസമുണ്ടെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ അവരുടേതായ ലോകത്ത് കഴിയുന്നവരാണ്. ആശയവിനിമയം നടത്തുവാന്‍ ഓട്ടിസം ബാധിതര്‍ക്ക് പ്രയാസമാണ്.

ഭൂരിഭാഗം പേരിലും സംസാര വൈകല്യവും ഉണ്ടാകാറുണ്ട്. എന്നാല്‍ ചിലര്‍ സംസാരിക്കാറുണ്ട്. പക്ഷേ, മറ്റു വ്യക്തികളോട് ആശയവിനിമയം നടത്താറില്ല.ഓട്ടിസം ബാധിതരില്‍ ചില സെന്‍ സറി പ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. ചിലര്‍ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കും, പ്രത്യേകതരം ശബ്ദങ്ങള്‍ ഉണ്ടാക്കുക, കറങ്ങുന്ന വസ്തുവിലേക്ക് കുറേ നേരം നോക്കിയിരിക്കുക, ഇറങ്ങിനടക്കുക,ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഓട്ടിസം ബാധിതരില്‍ കണ്ടുവരുന്നു. ഓട്ടിസംകുട്ടികളിലെ ബുദ്ധിനിലവാരം ഒരേപോലെയായിരിക്കുകയില്ല.സാധാരണ കുട്ടികളില്‍ ഐക്യു വ്യത്യസ്തപെട്ടിരിക്കുന്നത് പോലെ തന്നെയാണ് ഇവരുടെ കാര്യത്തിലും.

ഭയപ്പെടേണ്ടതായിട്ടുള്ള രോഗമോ അല്ല. ജനന സമയം മുതല്‍ വൈകല്യം ഉണ്ടെങ്കിലും വളരെ വൈകി മാത്രമേ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങു.ചില കുട്ടികളില്‍ ഒന്ന്, രണ്ട് വയ സുവരെ സ്വാഭാവികമായ വളര്‍ച്ച ഉണ്ടാകുമെങ്കിലും പിന്നീടാകും ഇവരില്‍ ഓട്ടിസം ലക്ഷണ ങ്ങള്‍ നാം തിരിച്ചറിയുന്നത്. ഓട്ടിസത്തിന് കാരണം മാതാപിതാക്കളുടെ പരിചരണക്കുറവോ വാസ്‌കിനേഷനോ അല്ലെന്നു നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. മാനസിക വളര്‍ച്ച മന്ദഗതിയിലാ ക്കുന്നുവെന്നല്ല ഓട്ടിസം അര്‍ത്ഥമാക്കുന്നത്. ഓട്ടിസം ബാധിതരരായ ചിലകുട്ടികള്‍ വ്യത്യസ്ത മേഖലകളില്‍ ശോഭിക്കുന്നവാണ്. സംഗീതം, നൃത്തം, കല, എഴുത്ത് തുടങ്ങിയ നിരവധി രംഗങ്ങളില്‍ തന്റേതായ കഴിവ് തെളിയിച്ചവരുമുണ്ട്. അതുകൊണ്ട് തന്നെ മാനസിക വളര്‍ച്ച മന്ദഗതിയായ അവസ്ഥയാണ് ഓട്ടിസമെന്ന് പറയാനാകില്ല. രോഗ നിര്‍ണയം നേരത്തെ നടത്തി, വിദഗദ്ധ പരിശീലനം നല്‍കിയാല്‍ ഇത്തരക്കാരെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെന്ന തില്‍ സംശയമില്ല.

ഓട്ടിസം കുട്ടികളുടെ കഴിവ് ശക്തിപ്പെടുത്തുന്നതിന് നേരത്തെയുള്ള രോഗ നിര്‍ണയവും ഇടപടെലും ഏറെ സഹായകമാകും. കുട്ടികളുടെ ആശയവിനിമനയ രീതിയില്‍ സംശയം തോന്നിയാല്‍ വിദഗ്ദ്ധ സഹായം തേടേണ്ടത് അനിവാര്യമാണ്. മരുന്നുകൊണ്ട് മാത്രം മാറുന്ന ഒന്നല്ല ഓട്ടിസമെന്ന് ആദ്യമേ മനസിലാക്കേണ്ടതുണ്ട്. ഇക്കൂട്ടര്‍ക്ക് മറ്റുളളവര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും നല്‍കാന്‍ കുടുംബവും സമൂഹവും പ്രതിജ്ഞാബദ്ധരാണ്. മറ്റുകുട്ടികളുമായി കളിക്കാനും സ്‌കൂളില്‍ പോകാനും മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും ഇവര്‍ക്കും അവസരം ഒരുക്കേണ്ടതുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക


181 മറക്കേണ്ട, സ്ത്രീകള്‍ക്കൊപ്പം ഇനി മിത്രയും

തിരു: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെ യുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍...തുട൪ന്ന് വായിക്കുക


കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് . കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭി ക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതായിരിക്കും ഈ പ്രത്യേക വകുപ്പ്. ഇതിന് 50 കോടി രൂപ സര്...തുട൪ന്ന് വായിക്കുക


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി

കാഞ്ഞങ്ങാട് . അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം എം ജയലക്ഷ്മി നഗറില്‍ (കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.സമ്മേളനനഗരിയില്‍ കെ.എസ്.സലീഖ ദീപശിഖ തെളിച്ചു. തുട...തുട൪ന്ന് വായിക്കുക


ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ വനിതകളെ വേണം

തിരു. സംസ്ഥാനവ്യാപകമായി നടത്തുന്ന ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ അനുയോ ജ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണു നിയമനം.രണ്ടു ജില്ലയ്ക്ക് ഒരാള്‍ എന്ന കണക്കില്‍ ഏഴ് ഒഴിവാണുള്ളത്. അതതു ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ജോല...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്റെ ഗവേഷണപഠനങ്ങൾക്ക് 20 വരെ അപേക്ഷിക്കാം

തിരുഃ സ്ത്രീകളുടെ പ്രശ്നങ്ങൾ,പദവി തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി കേരള വനിതാക്കമ്മിഷനുവേണ്ടി ഗവേഷണപഠനങ്ങൾ നടത്താൻ താല്പര്യമുള്ളവർക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. ഈ രംഗത്തു മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഗവേഷണവിഷയങ്ങൾ,അപേക്...തുട൪ന്ന് വായിക്കുക


ഷീ ടാക്‌സി : അഞ്ച് വനിതകള്‍ക്ക് കൂടി അവസരം

തിരുഃസംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്ക് സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താത്പര്യമുള്ള ഫോര്‍ വീലര്‍ ലൈസ...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്‍റെ ഓപ്പറേഷൻ ഹെൽത്ത് കെയറിനു തുടക്കമായി

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷയ്ക്കു പ്രത്യേകപദ്ധതി തിരുഃ അപകടകാരികളായ ചേരുവകളുള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തു വിറ്റഴിക്കപ്പെടുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി കേരള വനിതാക്ക...തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക്‌ പക്ഷി നിരീക്ഷണ ശില്‌പശാല

തിരുഃ സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വനഗവേഷണ സ്ഥാപനത്തില്‍വനിതകള്‍ക്കായിരണ്ട്‌ ദിവസത്തെപക്ഷിനിരീക്ഷണത്തിന്‌ സ്‌ത്രീകൂട്ടായ്‌മ ഹ്രസ്വ പരിശീലനം സംഘടിപ്പിക്കുന്നു.പക്ഷി നീരിക്ഷണരംഗത്തെപ്രഗത്...തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക്‌ മാനസിക ആരോഗ്യവിദഗ്‌ദ്ധന്‍റെ സേവനം

തിരുഃ നിരന്തരമായ ഗാര്‍ഹികപീഢനം മൂലം മാനസികബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സ്‌ത്രീകള്‍ക്കും മാനസിക കേന്ദ്രത്തില്‍ചികിത്സതേടാന്‍വിമുഖതകാട്ടുന്നസ്‌ത്രീകള്‍ക്കും വേണ്ടി പൂജപ്പുര ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്‌ചമാനസിക ആരോഗ്യവിദ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.