Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

സാംസ്കാരികം

കൂടുതല്‍ 

വേനല്‍ ചൂടിന് റെഡ് അലര്‍ട്ട് നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ.

28/3/2019

1. 11 മണി മുതല്‍ 3 മണി വരെ പുറംജോലികളില്‍ ഏര്‍പ്പെടാതിരിക്കുക.

2. കൃത്യമായ ഇടവേളകളില്‍ കുറഞ്ഞത് 2 ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

4. രാവിലേയും, വൈകുന്നേരവും കുളിക്കുന്ന ശീലം കൃത്യമായി പാലിക്കുക.

5. നിര്‍ജ്ജലീകരണം ഒഴിവാക്കുവാന്‍ മദ്യപാനം, ചായ, കോഫി എന്നിവയുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുക.

6. അമിതമായ വിയര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, അമിതമായ ക്ഷീണം, ദാഹം, കടുത്ത തലവേദന, ശരീരത്തില്‍ പൊള്ളല്‍, ചെറിയ മയക്കമൊക്കെ സൂര്യാഘാതത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാകാം. പ്രാഥമിക ലക്ഷണങ്ങള്‍ കരുതിയിരിക്കുക. ഉടന്‍ പ്രാഥമിക ചികിത്സയും ആരംഭിക്കണം.

7. പ്രാഥമിക ചികിത്സയില്‍ ഏറ്റവും പ്രധാനം തണുത്ത പ്രദേശത്തേക്ക് മാറ്റുക എന്നതാണ്, ശരീരത്തില്‍ ധാര - ധാരയായി വെള്ളം ഒഴിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക എന്നത് നിര്‍ബന്ധമാണ്. ക്ഷീണം, മയക്കം, കടുത്ത തലവേദന, ദാഹം, എന്നിവ മാറുന്നില്ലെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.

8. ശരീരത്തില്‍ ഉണ്ടാകുന്ന പൊള്ളലുകള്‍, തൊടുകയോ, പൊട്ടിക്കുകയോ ചെയ്യാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ലേപനങ്ങള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കുക.

9. പുറത്ത് പോകുമ്പോഴോ / പുറംജോലികളില്‍ ഏര്‍പ്പെടുമ്പോഴോ കഴിവതും സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുക

10. കൊച്ചു കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായാധിക്യം ചെന്നവര്‍, മറ്റ് ഗുരുതര രോഗം ഉള്ളവര്‍ പ്രത്യേക കരുതല്‍ എടുക്കണം.

ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും മതിയായ മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്താല്‍ ഭയക്കേണ്ടതില്ല. ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ ശീതളപാനീയങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കുക. തുറന്നിരിക്കുന്നതോ ഈച്ചയും മറ്റും വന്നിരിക്കുന്നതോ ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വേനല്‍ കാലത്ത് ചിക്കന്‍ പോക്‌സ്, ചെങ്കണ്ണ് പോലുള്ള രോഗങ്ങളും പടരാമെന്നതിനാല്‍ കരുതിയിരിക്കുക. ശാസ്ത്രീയ ചികിത്സ മാത്രം സ്വീകരിക്കുന്നു എന്നു ഉറപ്പാക്കുക. വരണ്ട ശരീരം, ഉയര്‍ന്ന ശരീര താപം, മാനസിക വിഭ്രാന്തി, ജന്നി അഥവാ ഫിറ്റ്‌സ്, അബോധാവസ്ഥ മേല്‍പറഞ്ഞ അതീവ ഗുരുതരമായി അപകട സൂചനകള്‍കാണുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം.

ഐ.എം.എ.യുടെ ഗവേഷണ വിഭാഗം നല്‍കുന്ന തുടര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്നു ഉറപ്പാക്കുക.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണo,അവകാശങ്ങള്‍ സംരക്ഷിക്കപ്പടണo:ആക്ടിംഗ് ചീഫ് ജസ്റ്റിസ്

മറയൂര്‍: ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷി ക്കപ്പടണമെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം പറഞ്ഞു.മറയൂര്‍ - കോവില്‍ക്കടവ് ജയമാത സ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗോത്രവര്‍ഗ പാര്‍ലമെന്...തുട൪ന്ന് വായിക്കുക


ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

പദ്മനാഭപുരo:തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹ ങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടി യായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.തേവാര പ്പുരയിൽ പട്ടു...തുട൪ന്ന് വായിക്കുക


തിരുവോണനാളിൽ സംഗീത വിരുന്നൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷപരിപാടികൾ

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ. തിരുവോണ ദിനത്തിൽ മികച്ച ജനപ്രതികരണമാണ് വിവിധ ഇടങ്ങളിലായി നടന്ന പരിപാടികൾക്ക് ലഭിച്ചത്. മുഖ്യ വേദിയായ ടാഗോർ ഹാള...തുട൪ന്ന് വായിക്കുക


അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം

തിരു: അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി തുരീയാ മൃതാനന്ദ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഷാഡ മാസത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ദിനം ആഘോഷിക്കുന്നത്. ഗുരുപാദുക പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. അർച്ചന, ഭജൻ, ആരതി, പ്രസാദ...തുട൪ന്ന് വായിക്കുക


തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍: തനൂറ സ്വേത മേനോന്‍ രചിച്ച തട്ടമിട്ട മേനോത്തി എന്ന പുസ്തകം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. തനൂറ സ്വേത മേനോന്‍, ആര്‍. ശ്രീകണ്ഠന്‍ നായര്‍, പുത്തൂ...തുട൪ന്ന് വായിക്കുക


തൃശൂർ പൂരം കൊടിയിറങ്ങി

(തൃശൂർപൂരത്തിന്‌ സമാപനംകുറിച്ച്‌ തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേ ക്കാവ്‌ വിഭാഗത്തിന്റെയും ഉപചാരംചൊല്ലൽ) തൃശൂർ : തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലി പ്പിരിയുംവരെ എല്ലാചടങ്ങിലും ജനക്കൂട്ടo അഭൂതപൂർവമായ കാഴ്ചക്കാരായി. ചൊവ്വാഴ്ച തട്ട...തുട൪ന്ന് വായിക്കുക


പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം:ചൊവ്വാഴ്ച ഉച്ചയ്ക്ക് വെടിക്കെട്ടോടെ ഉപചാരം ചൊല്ലും.

തൃശൂർ : പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം അരങ്ങേറി. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങ ളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്‍റെ ആഘോഷം കൊടു മുടിയിലെത്തി. 1...തുട൪ന്ന് വായിക്കുക


ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരളത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo

ഭുവനേശ്വർ:ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരള ത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo എത്തി.മെയ‌് മൂന്നിനാണ‌് ഫോണി ഒഡിഷയിൽ ആഞ്ഞു വീശിയത‌്. പത്തുനാൾ പിന്നിട്ടപ്പോഴും പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.വെള്ള മോ വൈദ്യുതിയ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക്

തൃശൂർ : തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക് മാറുo. ഞായറാഴ്ച പൂരവിളംബരത്തിനും വർണാഭമായ ചമയ പ്രദർശനത്തിനും ആസ്വദിക്കാനുo ജന സഹസ്രങ്ങൾ എത്തി. രാത്രി ദീപാലങ്കാരത്തിൽ മനംകവർന്ന പൂരപ്പന്തലുകളും അലങ്കരിച്ച ക്ഷേത്രഗോപുര...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ക്രമീകരണങ്ങളോടെ നടന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തില...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി മേരാ നാം വോട്ടര്‍

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മേരാ നാം വോട്ടര്‍ എന്നഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കെ ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹാസ്യ നാടക മാണ് ...തുട൪ന്ന് വായിക്കുക


മംഗളാദേവി ചിത്രാപൗര്‍ണമി ഏപ്രില്‍ 19ന്: സുഗമവും സുരക്ഷിതവുമാക്കുന്നതിന് നടപടി സ്വീകരിച്ചു

ഇടുക്കി: ഏപ്രില്‍ 19ന് നടക്കുന്ന മംഗളാദേവി ച...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയില്‍ പൊട്ടിച്ചിരിപ്പിച്ച് താപ്പാനകളുടെ പാപ്പാന്‍

തിരു: നര്‍മ്മ കൈരളിയില്‍ ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച താപ്പാന കളുടെ പാപ്പാന്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷയങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു. നഷ്ടം മാത്രം നല്‍കിക്കൊണ്ടിരുന്ന ആനയെ എങ്ങനേയും ലാഭത്തിലെത്തിക്കാന്‍ വേണ്ടിമുതലാളികൊണ്ടു വന്ന ...തുട൪ന്ന് വായിക്കുക


നവ കേരളമെന്നാല്‍ നവസമൂഹത്തിന്റെ സൃഷ്ടിയാകണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ്: നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ട്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും പാഠ ങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുക അ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.