Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ് വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം തിരു.ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലുംചൊവ്വാഴ്ച രാവിലെ ആറിന് മോക് പോളിങ് ആരംഭിക്കും തിരു. ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ് തിരു.ജില്ലയിലെ ആകെ പോളിങ് ബൂത്തുകള്‍ 2715

അറിയിപ്പുകള്‍

കൂടുതല്‍ 

ജലജന്യരോഗങ്ങൾക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കുക

25/3/2019

തിരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക, കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക, കിണറിന് ചുറ്റുമതിൽ കെട്ടുക, ഇടയ്ക്കിടയ്ക്ക് കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പാചകത്തിനും കുടിക്കാനും ജലം സംഭരിച്ചിരിക്കുന്ന പാത്രം എപ്പോഴും മൂടി സൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ ഉരച്ചു കഴുകി പാത്രം വെയിലത്തുണക്കി യതിനു ശേഷം മാത്രം ജലം സംഭരിക്കുകയും ചെയ്യുക, ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുക, പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ ജലം കൈയിൽ കരുതുക, വഴിയോര കച്ചവട സ്ഥാപനങ്ങളിൽ തുറന്നു വച്ചിരിക്കുന്ന പാനീയങ്ങൾ കുടിക്കാതിരിക്കുക, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മി ക്കുന്ന ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങൾ ഉണ്ടാക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകി.

ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കണം. തുറന്നുവച്ച ആഹാരസാധനങ്ങൾ ഉപയോഗിക്കരുത്. പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക. കുപ്പിപ്പാൽ ഒഴിവാക്കുക. ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. മലവിസർജ്ജനത്തിന് ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. തുറസായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തരുത്. വീടും പരിസരപ്രദേശവും ശുചിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുക. കന്നുകാലി തൊഴുത്തുകൾ വീട്ടിൽ നിന്നും നിശ്ചിത അകലത്തിൽ നിർമ്മിക്കണം. പൊതുടാപ്പുകൾ/കിണറുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം.

സംസ്ഥാനത്ത് മഴക്കാലത്തും വേനൽക്കാലത്തും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ/ഇ വിഭാഗങ്ങൾ ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നു. പനി, തലവേദന, മനംപുരട്ടൽ ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് ശരീരത്തിലും കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാറുണ്ട്. രക്തം, മൂത്രം തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ രോഗ സ്ഥിരീകരണം നടത്താം. ആരംഭത്തിലെ ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരമായ സങ്കീർണ്ണതകൾ ഒഴിവാക്കാം.

സാൽമൊണല്ല ടൈഫി വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ ആണ് ടൈഫോയ്ഡിന് കാരണം. രോഗിയുടെയോ രോഗവാഹകരുടെയോ മലമൂത്ര വിസർജ്ജ്യങ്ങളിൽ നിന്ന് രോഗാണു ആഹാര സാധനങ്ങളിലൂടെയോ കുടിവെള്ളത്തിലൂടെയോ ശരീരത്തിൽ പ്രവേശിക്കുന്നു. നീണ്ടു നിൽക്കുന്നതും കൂടിവരുന്നതുമായ പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ ഇവയാണ് സാധാരണ ലക്ഷണങ്ങൾ. രക്ത പരിശോധനയിലൂടെ മാത്രമേ രോഗം പൂർണ്ണമായി സ്ഥിരീകരിക്കാനാവൂ. രോഗാണു ശരീരത്തിലെത്തിയാൽ ഒന്നു മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ടൈഫോയ്ഡ് രോഗത്തിനെതിരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകൾ ലഭ്യമാണ്. അതിനാൽ രോഗം പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാനാവും.

വൈറസ്, ബാക്ടീരിയകൾ, പരാഗ ജീവികൾ (അമീബ, ഗിയാർഡിയ) തുടങ്ങിയ ജൈവാണുക്കൾ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിലെത്തിയാണ് വയറിളക്കം ഉണ്ടാകുന്നത്.

ഏതു വയറിളക്കവും അപകടകാരിയാകാം. വയറിളക്കത്തിന്റെ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങണം. ശരീരത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ ജലാംശം നഷ്ടപ്പെട്ടാൽ അത് നിർജ്ജലീകരണത്തിന് കാരണമാകും. യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കാനിടയുണ്ട്. വയറിളക്കത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒ.ആർ.എസ്. മിശ്രിതമോ ഉപ്പിട്ട കഞ്ഞിവെള്ളം, മോരിൻവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാ വെള്ളം എന്നിവയോ രോഗിക്ക് ഇടവിട്ട് നൽകണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചേർത്തല; വോട്ടിങ്ങ് യന്ത്രങ്ങൾ വിവിധ പോളിംഗ് ബൂത്തുകളിലേക്ക് കൈമാറുന്നു

ചേർത്തല: സെന്റ്. മൈക്കിൾസ് കോളേജിൽ സൂക്ഷിച്ച...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഹരിതചട്ടം പാലിച്ച് പൊതുതിരഞ്ഞെടുപ്പ്

തിരു; സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ്ഏപ്രിൽ 23 ന് സംസ്ഥാനത്ത് പൊതു തിര ഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. എല്ലാ...തുട൪ന്ന് വായിക്കുക


ഇടുക്കി ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍ 2809 സമ്മതിദായകര്‍

ഇടുക്കി;വിദൂര പോളിംഗ് സ്‌റ്റേഷനായ ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍. മുളകുതറ കുടി, പരപ്പാര്‍കുടി, സൊസൈറ്റികുടി എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചി ട്ടുള്ളത്. മുപ്പത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള എഴുപതംഗ സംഘമാണ് ഇടമലക്കുടിയിലേക...തുട൪ന്ന് വായിക്കുക


കല്ലട ബസിലെ ജീവനക്കാർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു

കൊച്ചി ; കല്ലട ബസിലെ ജീവനക്കാർക്കെതിരെ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ വധശ്രമ ത്തിന്‌ കേസെടുത്തു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന്‌ കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവർ സമ്മതിച്ചിരുന്നു. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതർ ഖേദoപ്രകടിപ്...തുട൪ന്ന് വായിക്കുക


ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ്

തിരു: ഏപ്രില്‍ 23ന് ലോക പുസ്തകദിനാഘോഷത്തോടനുബന്ധിച്ച് വായനാപ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കിയ ഗ്രാഫിറ്റി ശ്രദ്ധേയമാകുന്നു. മലയാളത്തിലെ അനശ്വരങ്ങളായ കൃതികള്‍ ബുക്ക് ഷെല്‍ഫുകളുടെ മാതൃകയില്‍ ഡി സി ബുക്‌സ് ശാഖകളില്‍ ഗ്രാഫിറ്റിയായിചിത്രീകരിച്ചാണ് പുസ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ ഒരിടത്തും ഇരട്ടവോട്ട് നടക്കില്ലെന്നു ജില്ലാ കളക്ടര്‍

തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒറ്റ ബൂത്തില്‍പ്പോലും ഇരട്ടവോട്ട് നടക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഇരട്ടിച്ചിട്ടുണ്ടെന്ന പരാത...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ മൂന്നാം ഘട്ട തരംതിരിക്കല്‍ പൂര്‍ത്തിയായി

പത്തനംതിട്ട; ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക രക്ഷാപ്രവര്‍ത്തനം: പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു

തിരു: ശ്രീലങ്കയിലുണ്ടായ വന്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളി യാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു . മുഖ്യമന്ത്രിയുടെ നിര്‍ദേശത...തുട൪ന്ന് വായിക്കുക


സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ലൈംഗികാതിക്രമ പരാതികൾ ജഡ‌്ജസ‌് എൻക്വയറി ആക്ട‌് അനുസരിച്ചു അന്വേഷിക്കണം

ന്യൂഡൽഹി;നിലവിലെ സംവിധാനപ്രകാരം സുപ്രീംകോടതി സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ലൈം ഗികാതിക്രമ പരാതികൾ ജഡ‌്ജസ‌് എൻക്വയറി ആക്ട‌് അനുസരിച്ചാണ‌് അന്വേഷണം നടക്കേണ്ടത‌്. ഈ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ചീഫ‌്ജസ‌്റ്റിസാണ‌് അന്വേഷണസമിതിക്ക‌് രൂപം കൊടു ക്കേണ്ടത‌്. അന...തുട൪ന്ന് വായിക്കുക


കോഴിക്കോട് ഏപ്രില്‍ 21 വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ പൊതുപരിപാടി കളും പ്രകടനങ്ങളും പാടില്ല

കോഴിക്കോട്; ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 21 വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികളോ റാലി കളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. ഇത് കര്‍ശന മാ...തുട൪ന്ന് വായിക്കുക


കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരു; കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കി.മീ വരെയായിരിക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തന...തുട൪ന്ന് വായിക്കുക


ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് : സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം,നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 1...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി

ന്യൂഡൽഹി;സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി. 2018 ഒക്ടോബറിൽ ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് സുപ്രീംകോടതി ചീഫ‌് ജസ്റ്റിസായി അധി കാരമേറ്റതിന‌ു പിന്നാലെ രണ്ട‌് പ്രാവശ്യം തന്നോട‌് ലൈംഗികതാൽപ്പര്യത്തോടെ പെരുമാറിയെന്നാ ണ‌് ...തുട൪ന്ന് വായിക്കുക


ശാസ്താംകോട്ട റെയിൽപ്പാളത്തിൽ വിള്ളൽ

ശാസ്താംകോട്ട ;ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടെ ത്തി. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കാവൽപ്പുര ജങ‌്ഷനു സമീപം ശനിയാഴ്ച പുലർച്ചെ 4.20 നാണ‌് വിള്ളൽ കണ്ടത‌്. ആലപ്പുഴയിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരാണ് ...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണo ഞായറാഴ‌്ച വൈകിട്ട‌് ആറോടെ അവസാനി ക്കും

തിരു; ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണo ഞായറാഴ‌്ച വൈകിട്ട‌് ആറോടെ അവസാനി ക്കും. ഒന്നരമാസം നീണ്ട രാഷ്ട്രീയയുദ്ധo. തി​ങ്ക​ളാ​ഴ്​​ച​ത്തെ നിശ്ശ​ബ്ദപ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം 23ന്​ ​കേരളം വിധിയെഴുതും. ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.