Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ് വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം തിരു.ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലുംചൊവ്വാഴ്ച രാവിലെ ആറിന് മോക് പോളിങ് ആരംഭിക്കും തിരു. ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ് തിരു.ജില്ലയിലെ ആകെ പോളിങ് ബൂത്തുകള്‍ 2715

അറിയിപ്പുകള്‍

കൂടുതല്‍ 

അവധിക്കാലം ഉത്സവമാക്കണോ? എങ്കില്‍ കനകക്കുന്നിലേക്ക് പോകാം

25/3/2019

തിരു: അവധിക്കാലം ഉത്സവമാക്കാനായി കനകക്കുന്ന് ഒരുങ്ങുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ 15 വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കനകോത്സവമാണ് വമ്പന്‍ ആഘോഷങ്ങളൊ രുക്കി കാണികളെ കാത്തിരിക്കുന്നത്. നഗരസഭയുടെയും സിസയുടെയും സഹകരണത്തോടെ യാണ് പരിപാടി. ദേശീയ മാധ്യമ എക്‌സിബിഷൻ,സിനിമാതാരങ്ങളുടെ നൃത്തോല്‍സവം, ദേശീ യ പക്ഷി-മൃഗ പ്രദര്‍ശനം, ചക്ക മഹോല്‍സവം, മാമ്പഴ ഫെസ്റ്റ്, വാഴ മഹോത്സവം, അലങ്കാര മല്‍സ്യ പ്രദര്‍ശനം, മെഡിക്കല്‍ എക്‌സ്‌പോ, ബാലഭാസ്‌ക്കർ സ്മാരക ബാന്‍ഡ്-ഡി.ജെ മല്‍സര ങ്ങൾ, ദേശീയ ഫോട്ടോഗ്രാഫി മല്‍സരം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് കനകോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തോളം കാണികള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങൾ എന്നിവർ മേള സന്ദര്‍ശിക്കും.

കനകോത്സവത്തില്‍ വിരുന്നെത്തുന്നവര്‍ക്കായി കൗതുകം വരിയിക്കുന്ന നിരവധി സ്റ്റാളുകളാണ് ഒരുങ്ങുന്നത്. ഇന്ത്യയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഓള്‍ ഇന്ത്യ റേഡിയോയുടെയും വി എസ്എസ്‌സിയുടെയും സ്റ്റാളുകൾ വ്യത്യസ്തത പുലര്‍ത്തും. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വിശദമാക്കുന്ന ഇന്ത്യൻ ആര്‍മിയുടെ സ്റ്റാൾ, തിരുവനന്തപുരം മെഡിക്കൽ കോ ളേജും ശ്രീ ചിത്ര മെഡിക്കൽ സെന്ററും അണിയിച്ചൊരുക്കുന്ന മെഡിക്കൽ എക്‌സ്‌പോ എന്നിവ കാഴ്ചക്കാര്‍ക്കു പുതിയ അനുഭവമാകും. ഇതിനു പുറമേ വാര്‍ത്താ ചാനലുകളുടെ ന്യൂസ് റൂമിൽ നിന്നുള്ള തത്സമയ കാഴ്ചകളും, മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ, കാർട്ടൂൺ എക്‌സിബിഷനു കളും ഒരുക്കുന്നുണ്ട്.

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈബർ ഡോം ഒരുക്കുന്ന സ്റ്റാൾ സൈബർകുറ്റകൃത്യങ്ങളെക്കുറി ച്ചും അവയുടെ വ്യാപ്തിയെക്കുറിച്ചും വിശദമാക്കും. നിയമസഭ, ഇലക്ഷൻ കമ്മീഷൻ, ഇൻഫർമേ ഷൻ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, വനം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പുരാവസ്തു, തപാല്‍ തുട ങ്ങിയ വിഭാഗങ്ങളുടെ എക്‌സിബിഷനും അറിവും ആനന്ദവും പകര്‍ന്നു നല്‍കുന്നതാകും.വര്‍ത്ത മാന പത്രങ്ങൾ അച്ചടിച്ചിരുന്ന കല്ലച്ച് മുതൽ ആധുനിക അച്ചടി സംവിധാനങ്ങള്‍ വരെ പരിചയ പ്പെടുത്തുന്ന മാധ്യമ ചരിത്ര പ്രദര്‍ശനം, അഖിലേന്ത്യാ ഫോട്ടോഗ്രഫി മത്സരം, കാലത്തിന്റെസ്പന്ദന മുള്‍ക്കൊള്ളുന്ന കലാവിരുന്നുകള്‍ എന്നിങ്ങനെയുള്ള പരിപാടികളാണ് അണിയറയിൽ ഒരുങ്ങു ന്നത്. തെരഞ്ഞെടുപ്പ് ചൂട് കനകക്കുന്നിലും

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സ്ഥാ നാര്‍ത്ഥികള്‍ക്കൊപ്പം ഫോട്ടോ വാക്ക്, സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം, സ്ഥാനാര്‍ത്ഥി സംഗമം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താ ചാനലിലെ പ്രമുഖ അവതാരകരെ പങ്കെടു പ്പിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ചാനലുകളിലെ ആക്ഷേപ ഹാസ്യ രാഷ്ട്രീയ പരി പാടികള്‍ക്ക് കനകക്കുന്ന് വേദിയാകും.

മുതുകാടും ദിവ്യ ഉണ്ണിയും വീൽചെയർ ഡാൻസും

മജീഷ്യൻ മുതുകാട് നയിക്കുന്ന രണ്ടര മണിക്കൂർ നീളുന്ന മുതുകാട് നൈറ്റ്, ദിവ്യ ഉണ്ണിയുടെയും ശാരദാ തമ്പിയുടെയും നൃത്തം, മജീഷ്യൻ സാമ്രാജിന്റെ ബോംബ് എസ്‌കേപ്പ്, ഇന്ദ്ര അജിത് അവ തരിപ്പിക്കുന്ന മെഴുകുതിരി മാജിക്, ഡൽഹിയിലെ ആമാദ് സെന്റർ അവതരിപ്പിക്കുന്ന വീൽചെ യർ ഡാൻസ്, കോമഡി ഉത്സവം, പൂതപ്പാട്ട്, ലെനിൻ സ്‌മൃതി ഗാനമേള എന്നീ കലാപരിപാടി കൾ കനകോത്സവത്തിൽ അരങ്ങേറും.

കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്ക്

അവധിക്കാലം അടിച്ചുപൊളിക്കാനെത്തുന്ന കുട്ടികള്‍ക്ക് വേണ്ടി സുരക്ഷിതമായ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. ജീനിയസ് ഓഫ് ട്രിവാന്‍ഡ്രം മല്‍സരമാണ് കുട്ടികളെ ആകര്‍ഷിക്കുന്ന മറ്റൊരു പരിപാടി. റിവേഴ്‌സ് ക്വിസിൽ പങ്കെടുത്ത് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നേടാം. കുട്ടികള്‍ ക്കായി ചിത്ര രചനാ മല്‍സരവും ഒരുക്കിയിട്ടുണ്ട്.

മാമ്പഴ ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള രുചിയേറിയ മാമ്പഴങ്ങ ളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ്. വൈകുന്നേരങ്ങളില്‍ സൂര്യകാന്തിയിലെ സ്റ്റേജില്‍ ബാല ഭാസ്‌ക്കർ മ്യൂസിക് സ്മാരക ബാന്‍ഡ്-ഡി.ജെ മല്‍സരം നടക്കുo. ഒപ്പം പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന നൃത്തവിരുന്ന് കാണികള്‍ക്ക് നവ്യാനുഭവമാകും.

രുചിയുള്ള ചക്കപ്പഴം ഫ്രീയായി കഴിക്കാം

കനകക്കുന്നിലെ സൂര്യകാന്തിയില്‍ എത്തുന്നവര്‍ക്ക് രുചിയുള്ള ചക്കപ്പഴം ഫ്രീയായി കഴിക്കാം. ഏറ്റവും കൂടുതല്‍ ചക്കപ്പഴം കഴിക്കുന്നവര്‍ക്ക് സമ്മാനവും ഉണ്ട്.ചക്ക മഹോല്‍സവത്തിന്റെ ഭാഗ മായാണ് കാണികള്‍ക്ക് വേണ്ടി ചക്കപ്പഴ തീറ്റ മല്‍സരം ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ പൊതുജനങ്ങള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ചക്ക ഉയർത്തൽ, അടിക്കു റിപ്പ്, ചിത്രരചന, ഉപന്യാസം എന്നിവയിലാണ് മറ്റ് മല്‍സരങ്ങൾ. നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം, നമുക്കും വരും തലമുറയ്ക്കും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മല്‍സര ങ്ങള്‍. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് ചക്ക മഹോല്‍സവത്തി ലെ താരങ്ങള്‍.

രുചി വിഭവങ്ങളുമായി ഫുഡ്‌കോര്‍ട്ട്

മലബാറിന്റെയും മധ്യ തിരുവിതാംകൂറിന്റെയും കുട്ടനാടിന്റെയും 300-ല്‍പ്പരം രുചിയേറുന്ന വിഭവ ങ്ങള്‍ ഫുഡ്‌കോര്‍ട്ടിലുണ്ടാകും. നാടന്‍ സദ്യ മുതൽ ചൈനീസ് വിഭവങ്ങൾ വേറെയും. മസാല ദോശ, പഴംപൊരി, ബജി, ചക്ക മിക്‌സ്ചർ, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്കഉള്ളി വട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയുടെ വില്‍പ്പനയും പ്രദര്‍ശനവുമുണ്ടാകും. ചക്ക കൊണ്ടുണ്ടാക്കിയ കറികളും മേളയിലുണ്ട്.സ്‌ക്വാഷുകൾ, ജാമുകൾ എന്നിവ മേളയില്‍ ലഭിക്കും. തെരുവ് സര്‍ക്കസും മാജിക്കുമാണ് കനകോല്‍സവത്തിന്റെ മറ്റൊരു പ്രത്യേകത.മൈം, ആക്ഷേപ ഹാസ്യ പരിപാടികൾ, ചാനൽ അവതാരകരുടെ സംഗമം, നാടകം, തുടങ്ങിയവയുണ്ടാകും.

ദി ക്യാപിറ്റൽ ജീനിയസ്

ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ് നയിക്കുന്ന ക്യാപിറ്റൽ ജീനിയസ് റിവേഴ്‌സ് ക്വിസ് മത്സരം കനകോത്സവത്തിന്റെ ഭാഗമായി നടക്കും. കാണികളെ പങ്കെടുപ്പിച്ച് നടത്തുന്ന ക്വിസിൽ നിന്നും തലസ്ഥാനത്തെ ജീനിയസിനെ തെരഞ്ഞെടുക്കുന്നു. ആകർഷകമായസമ്മാനങ്ങൾഅണിയറയിൽ

കനകോത്സവം ചിത്രരചനാമത്സരം

മീഡിയ & നേച്വർ എക്സ്പോയുടെ ഭാഗമായി കനകോത്സവം ചിത്രരചനാമത്സരം നടത്തുന്നു. ഏപ്രിൽ 5 ന് വൈകിട്ട് 3.30 മുതൽ 5 വരെ കനകക്കുന്ന് വളപ്പിൽ KG, LP, UP, HS, HSSവിഭാഗങ്ങ ളിലാണ് മത്സരം. KG, LPവിഭാഗക്കാർക്ക് പ്രത്യേകിച്ച് വിഷയം ഉണ്ടായിരിക്കുന്നതല്ല. UP, HS, HSS വിഭാഗങ്ങൾക്കുള്ള വിഷയം മത്സരത്തിനു തൊട്ടുമുമ്പ് നൽകുന്നതാണ്. വരയ്ക്കാനുള്ള കടലാസ് സംഘാടകസമിതി നൽകും. മറ്റു സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. അന്ന് വൈകുന്നേരം 6 മണിക്ക് സൂര്യകാന്തി ആഡിറ്റോറിയത്തിൽ നടക്കുന്ന കനകോത്സവം ഉദ്‌ഘാ ടനച്ചടങ്ങിൽ വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും വിതരണംചെയ്യുന്ന താണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചേർത്തല; വോട്ടിങ്ങ് യന്ത്രങ്ങൾ വിവിധ പോളിംഗ് ബൂത്തുകളിലേക്ക് കൈമാറുന്നു

ചേർത്തല: സെന്റ്. മൈക്കിൾസ് കോളേജിൽ സൂക്ഷിച്ച...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഹരിതചട്ടം പാലിച്ച് പൊതുതിരഞ്ഞെടുപ്പ്

തിരു; സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ്ഏപ്രിൽ 23 ന് സംസ്ഥാനത്ത് പൊതു തിര ഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. എല്ലാ...തുട൪ന്ന് വായിക്കുക


ഇടുക്കി ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍ 2809 സമ്മതിദായകര്‍

ഇടുക്കി;വിദൂര പോളിംഗ് സ്‌റ്റേഷനായ ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍. മുളകുതറ കുടി, പരപ്പാര്‍കുടി, സൊസൈറ്റികുടി എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചി ട്ടുള്ളത്. മുപ്പത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള എഴുപതംഗ സംഘമാണ് ഇടമലക്കുടിയിലേക...തുട൪ന്ന് വായിക്കുക


കല്ലട ബസിലെ ജീവനക്കാർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു

കൊച്ചി ; കല്ലട ബസിലെ ജീവനക്കാർക്കെതിരെ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ വധശ്രമ ത്തിന്‌ കേസെടുത്തു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന്‌ കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവർ സമ്മതിച്ചിരുന്നു. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതർ ഖേദoപ്രകടിപ്...തുട൪ന്ന് വായിക്കുക


ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ്

തിരു: ഏപ്രില്‍ 23ന് ലോക പുസ്തകദിനാഘോഷത്തോടനുബന്ധിച്ച് വായനാപ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കിയ ഗ്രാഫിറ്റി ശ്രദ്ധേയമാകുന്നു. മലയാളത്തിലെ അനശ്വരങ്ങളായ കൃതികള്‍ ബുക്ക് ഷെല്‍ഫുകളുടെ മാതൃകയില്‍ ഡി സി ബുക്‌സ് ശാഖകളില്‍ ഗ്രാഫിറ്റിയായിചിത്രീകരിച്ചാണ് പുസ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ ഒരിടത്തും ഇരട്ടവോട്ട് നടക്കില്ലെന്നു ജില്ലാ കളക്ടര്‍

തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒറ്റ ബൂത്തില്‍പ്പോലും ഇരട്ടവോട്ട് നടക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഇരട്ടിച്ചിട്ടുണ്ടെന്ന പരാത...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ മൂന്നാം ഘട്ട തരംതിരിക്കല്‍ പൂര്‍ത്തിയായി

പത്തനംതിട്ട; ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക രക്ഷാപ്രവര്‍ത്തനം: പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു

തിരു: ശ്രീലങ്കയിലുണ്ടായ വന്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളി യാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു . മുഖ്യമന്ത്രിയുടെ നിര്‍ദേശത...തുട൪ന്ന് വായിക്കുക


സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ലൈംഗികാതിക്രമ പരാതികൾ ജഡ‌്ജസ‌് എൻക്വയറി ആക്ട‌് അനുസരിച്ചു അന്വേഷിക്കണം

ന്യൂഡൽഹി;നിലവിലെ സംവിധാനപ്രകാരം സുപ്രീംകോടതി സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ലൈം ഗികാതിക്രമ പരാതികൾ ജഡ‌്ജസ‌് എൻക്വയറി ആക്ട‌് അനുസരിച്ചാണ‌് അന്വേഷണം നടക്കേണ്ടത‌്. ഈ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ചീഫ‌്ജസ‌്റ്റിസാണ‌് അന്വേഷണസമിതിക്ക‌് രൂപം കൊടു ക്കേണ്ടത‌്. അന...തുട൪ന്ന് വായിക്കുക


കോഴിക്കോട് ഏപ്രില്‍ 21 വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ പൊതുപരിപാടി കളും പ്രകടനങ്ങളും പാടില്ല

കോഴിക്കോട്; ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 21 വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികളോ റാലി കളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. ഇത് കര്‍ശന മാ...തുട൪ന്ന് വായിക്കുക


കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരു; കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കി.മീ വരെയായിരിക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തന...തുട൪ന്ന് വായിക്കുക


ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് : സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം,നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 1...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി

ന്യൂഡൽഹി;സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി. 2018 ഒക്ടോബറിൽ ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് സുപ്രീംകോടതി ചീഫ‌് ജസ്റ്റിസായി അധി കാരമേറ്റതിന‌ു പിന്നാലെ രണ്ട‌് പ്രാവശ്യം തന്നോട‌് ലൈംഗികതാൽപ്പര്യത്തോടെ പെരുമാറിയെന്നാ ണ‌് ...തുട൪ന്ന് വായിക്കുക


ശാസ്താംകോട്ട റെയിൽപ്പാളത്തിൽ വിള്ളൽ

ശാസ്താംകോട്ട ;ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടെ ത്തി. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കാവൽപ്പുര ജങ‌്ഷനു സമീപം ശനിയാഴ്ച പുലർച്ചെ 4.20 നാണ‌് വിള്ളൽ കണ്ടത‌്. ആലപ്പുഴയിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരാണ് ...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണo ഞായറാഴ‌്ച വൈകിട്ട‌് ആറോടെ അവസാനി ക്കും

തിരു; ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണo ഞായറാഴ‌്ച വൈകിട്ട‌് ആറോടെ അവസാനി ക്കും. ഒന്നരമാസം നീണ്ട രാഷ്ട്രീയയുദ്ധo. തി​ങ്ക​ളാ​ഴ്​​ച​ത്തെ നിശ്ശ​ബ്ദപ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം 23ന്​ ​കേരളം വിധിയെഴുതും. ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.