Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ് വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം തിരു.ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലുംചൊവ്വാഴ്ച രാവിലെ ആറിന് മോക് പോളിങ് ആരംഭിക്കും തിരു. ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ് തിരു.ജില്ലയിലെ ആകെ പോളിങ് ബൂത്തുകള്‍ 2715

അറിയിപ്പുകള്‍

കൂടുതല്‍ 

കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്:അറിയണം സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

25/3/2019

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലി ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ വര്‍ഷം ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ എടുത്തിരുന്നു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.സൂര്യാ ഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അത്യാഹിതത്തിലേക്ക് പോകാതിരിക്കാന്‍ എല്ലാ വരും ബോധവാന്മാരാകണം. 11 മണിക്കും 3 മണിക്കും ഇടയ്ക്ക് സൂര്യനുമായി നേരിട്ടുള്ള സമ്പര്‍ ക്കം ഒഴിവാക്കേണ്ടതാണ്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. സൂര്യാതപം ഏറ്റവരു ടെ ചികിത്സയ്ക്കായി ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, കോളറ, ചിക്കന്‍പോക്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഘാതം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യ ത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കല്‍ കൂടി ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവി ധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെതകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറ ക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയുംഇതേതു ടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേ വനം തേടെണ്ടതാണ്.

സൂര്യാതപമേറ്റുളള താപ ശരീര ശോഷണം

സൂര്യാഘാതത്തെക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപമേറ്റുളള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്തസ്ഥലത്തേ യ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ശരീരംതണു പ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനുതാഴെയുള്ളവര്‍) ഗുരു തരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട താണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീക രിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കു മ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെവാതി ലുകളും. ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യാതപം കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗ ങ്ങള്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടി ക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറി ഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധി ക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

അപകട സാധ്യത കൂടിയവര്‍

അപകട സാധ്യത കൂടിയവരെ തിരിച്ചറിയുന്നത് ചൂടുമൂലമുണ്ടാകുന്ന ആഘാതംലഘൂകരിക്കേണ്ട ത് അത്യാവശ്യമാണ്. പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍പ്രമേഹം,വൃക്കരോഗങ്ങള്‍,ഹൃദ്രോഗം ഉള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണ തകള്‍ ഉണ്ടാകാം. വെയിലത്ത് പണി എടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍, പോഷകാ ഹാര കുറവ് ഉളളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങ ളിലും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാ ന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കിലോ കുഴഞ്ഞു വീഴുന്നെങ്കിലോ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതാണ്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചേർത്തല; വോട്ടിങ്ങ് യന്ത്രങ്ങൾ വിവിധ പോളിംഗ് ബൂത്തുകളിലേക്ക് കൈമാറുന്നു

ചേർത്തല: സെന്റ്. മൈക്കിൾസ് കോളേജിൽ സൂക്ഷിച്ച...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഹരിതചട്ടം പാലിച്ച് പൊതുതിരഞ്ഞെടുപ്പ്

തിരു; സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ്ഏപ്രിൽ 23 ന് സംസ്ഥാനത്ത് പൊതു തിര ഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. എല്ലാ...തുട൪ന്ന് വായിക്കുക


ഇടുക്കി ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍ 2809 സമ്മതിദായകര്‍

ഇടുക്കി;വിദൂര പോളിംഗ് സ്‌റ്റേഷനായ ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍. മുളകുതറ കുടി, പരപ്പാര്‍കുടി, സൊസൈറ്റികുടി എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചി ട്ടുള്ളത്. മുപ്പത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള എഴുപതംഗ സംഘമാണ് ഇടമലക്കുടിയിലേക...തുട൪ന്ന് വായിക്കുക


കല്ലട ബസിലെ ജീവനക്കാർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു

കൊച്ചി ; കല്ലട ബസിലെ ജീവനക്കാർക്കെതിരെ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ വധശ്രമ ത്തിന്‌ കേസെടുത്തു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന്‌ കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവർ സമ്മതിച്ചിരുന്നു. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതർ ഖേദoപ്രകടിപ്...തുട൪ന്ന് വായിക്കുക


ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ്

തിരു: ഏപ്രില്‍ 23ന് ലോക പുസ്തകദിനാഘോഷത്തോടനുബന്ധിച്ച് വായനാപ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കിയ ഗ്രാഫിറ്റി ശ്രദ്ധേയമാകുന്നു. മലയാളത്തിലെ അനശ്വരങ്ങളായ കൃതികള്‍ ബുക്ക് ഷെല്‍ഫുകളുടെ മാതൃകയില്‍ ഡി സി ബുക്‌സ് ശാഖകളില്‍ ഗ്രാഫിറ്റിയായിചിത്രീകരിച്ചാണ് പുസ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ ഒരിടത്തും ഇരട്ടവോട്ട് നടക്കില്ലെന്നു ജില്ലാ കളക്ടര്‍

തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒറ്റ ബൂത്തില്‍പ്പോലും ഇരട്ടവോട്ട് നടക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഇരട്ടിച്ചിട്ടുണ്ടെന്ന പരാത...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ മൂന്നാം ഘട്ട തരംതിരിക്കല്‍ പൂര്‍ത്തിയായി

പത്തനംതിട്ട; ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക രക്ഷാപ്രവര്‍ത്തനം: പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു

തിരു: ശ്രീലങ്കയിലുണ്ടായ വന്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളി യാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു . മുഖ്യമന്ത്രിയുടെ നിര്‍ദേശത...തുട൪ന്ന് വായിക്കുക


സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ലൈംഗികാതിക്രമ പരാതികൾ ജഡ‌്ജസ‌് എൻക്വയറി ആക്ട‌് അനുസരിച്ചു അന്വേഷിക്കണം

ന്യൂഡൽഹി;നിലവിലെ സംവിധാനപ്രകാരം സുപ്രീംകോടതി സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ലൈം ഗികാതിക്രമ പരാതികൾ ജഡ‌്ജസ‌് എൻക്വയറി ആക്ട‌് അനുസരിച്ചാണ‌് അന്വേഷണം നടക്കേണ്ടത‌്. ഈ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ചീഫ‌്ജസ‌്റ്റിസാണ‌് അന്വേഷണസമിതിക്ക‌് രൂപം കൊടു ക്കേണ്ടത‌്. അന...തുട൪ന്ന് വായിക്കുക


കോഴിക്കോട് ഏപ്രില്‍ 21 വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ പൊതുപരിപാടി കളും പ്രകടനങ്ങളും പാടില്ല

കോഴിക്കോട്; ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 21 വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികളോ റാലി കളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. ഇത് കര്‍ശന മാ...തുട൪ന്ന് വായിക്കുക


കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരു; കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കി.മീ വരെയായിരിക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തന...തുട൪ന്ന് വായിക്കുക


ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് : സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം,നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 1...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി

ന്യൂഡൽഹി;സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി. 2018 ഒക്ടോബറിൽ ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് സുപ്രീംകോടതി ചീഫ‌് ജസ്റ്റിസായി അധി കാരമേറ്റതിന‌ു പിന്നാലെ രണ്ട‌് പ്രാവശ്യം തന്നോട‌് ലൈംഗികതാൽപ്പര്യത്തോടെ പെരുമാറിയെന്നാ ണ‌് ...തുട൪ന്ന് വായിക്കുക


ശാസ്താംകോട്ട റെയിൽപ്പാളത്തിൽ വിള്ളൽ

ശാസ്താംകോട്ട ;ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടെ ത്തി. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കാവൽപ്പുര ജങ‌്ഷനു സമീപം ശനിയാഴ്ച പുലർച്ചെ 4.20 നാണ‌് വിള്ളൽ കണ്ടത‌്. ആലപ്പുഴയിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരാണ് ...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണo ഞായറാഴ‌്ച വൈകിട്ട‌് ആറോടെ അവസാനി ക്കും

തിരു; ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണo ഞായറാഴ‌്ച വൈകിട്ട‌് ആറോടെ അവസാനി ക്കും. ഒന്നരമാസം നീണ്ട രാഷ്ട്രീയയുദ്ധo. തി​ങ്ക​ളാ​ഴ്​​ച​ത്തെ നിശ്ശ​ബ്ദപ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം 23ന്​ ​കേരളം വിധിയെഴുതും. ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.