Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ് വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം തിരു.ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലുംചൊവ്വാഴ്ച രാവിലെ ആറിന് മോക് പോളിങ് ആരംഭിക്കും തിരു. ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ് തിരു.ജില്ലയിലെ ആകെ പോളിങ് ബൂത്തുകള്‍ 2715

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും

22/3/2019

തിരു: തിരു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗി ക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കി. അറ്റോമി ക് എനര്‍ജി വകുപ്പിന്റെ ബോര്‍ഡ് ഓഫ് റേഡിയേഷന്‍ ആന്റ് ഐസോടോപ്പ് ടെക്‌നോളജിയില്‍ (BRIT) നിന്നാണ് സോഴ്‌സ് പുന:സ്ഥാപിക്കുന്നത്. ഒന്നര മാസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തന സജ്ജ മാക്കാന്‍ സാധിക്കുo.

2006ല്‍ സ്ഥാപിച്ച കൊബാള്‍ട്ട് മെഷീന്‍ പരമാവധി ഉപയോഗിച്ചു കഴിഞ്ഞു. കാലദൈര്‍ഘ്യം കൊ ണ്ടും റേഡിയോ ആക്ടീവ് സോഴ്‌സിന്റെ ശേഷിക്കുറവു കൊണ്ടും പ്രതിദിനം 50 മുതല്‍ 60 പേര്‍ക്ക് മാത്രമാണ് റേഡിയേഷന്‍ ചികിത്സ നല്‍കാന്‍ സാധിക്കുന്നത്. അതിനാലാണ് ഉടന്‍ തന്നെ റേഡി യോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിന് നടപടികളെടുത്തത്.

റേഡിയോ ആക്ടീവ് സോഴ്‌സ് കൊബാള്‍ട്ട് മെഷീനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പുതിയ മെഷീ ന്‍ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. അതോടെ പ്രതിദിനം 100 ഓളം പേര്‍ക്ക് റേഡിയേ ഷന്‍ ചികിത്സ നല്‍കാനാകും.

നിലവില്‍ 3,500 രോഗികളാണ് പ്രതിവര്‍ഷം ക്യാന്‍സര്‍ ചികിത്സയ്ക്കായി തിരു. മെഡിക്കല്‍ കോളേജിലെത്തുന്നത്. അവരില്‍ തന്നെ 10 ശതമാനത്തോളം പേര്‍ക്ക് റേഡിയേഷന്‍ ചികിത്സ ആവശ്യമാണ്. പുതിയ ഒരു കൊബാള്‍ട്ട് മെഷീന്‍ വാങ്ങുന്നതിന് നേരത്തെ ഭരണാനുമതി നല്‍കി യിരുന്നു. ഇതോടെ പ്രതിദിനം 200 ഓളം പേര്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കാനാകുന്നതാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാ ക് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവോട്ടെടുപ്പിനു ശേഷം യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക്; സുരക്ഷയ്ക്ക് കേന്ദ്ര സേന

തിരു; വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഓരോ ബൂത്തുകളില്‍നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. നിയ മസഭാ മണ്ഡലാടിസ്ഥാനത്തിലൊരുക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രത്തിലെ അതി സൂരക്...തുട൪ന്ന് വായിക്കുക


വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

തിരു;ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ ബന്ധമായും കൈയില്‍ കരുതണമെന്ന് തിരു.ജില്ലാ വരണാധികാരി കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍...തുട൪ന്ന് വായിക്കുക


തിരു.നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം

തിരു.നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ: ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലം പുരുഷന്മാര്‍ സ്ത്രീകള്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് ആകെ വോട്ടര്‍മാര്‍ വര്‍ക്കല 85280 98898 0 184178 ആറ്റിങ്ങല്‍ 88970 ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ 27.14 ലക്ഷം സമ്മതിദായകര്‍ ചൊവ്വാഴ്ച ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23 രാവിലെ ഏഴിന് ആരംഭിക്കും. ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 27.14 ലക്ഷത്തോളം വോട്ടര്‍മാരാണ് സമ്മതിദാനാ വകാശം വിനിയോഗിക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറിന് അവ സാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ ആകെ പോളിങ് ബൂത്തുകള്‍ 2715

തിരു;ജില്ലയിലെ 2715 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭാ മണ്ഡലാ ടിസ്ഥാനത്തിലുള്ള ബൂത്തുകളുടെ എണ്ണം ഇങ്ങനെ വര്‍ക്കല - 193, ആറ്റിങ്ങല്‍ - 204, ചിറയിന്‍കീഴ് - 198, നെടുമങ്ങാട് - 210, വാമനപുരം - 212, കഴക്കൂട്ടം - 165, വട്ടിയൂര്‍ക്ക...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം

തിരു; ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമി ലേക്ക് പൊതുജനങ്ങള്‍ക്കു വിളിക്കാം. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലുള്ളവര്‍ക്ക് 0471-2731122 എന്ന നമ്പരിലും തിരുവനന്തപുരം മണ്ഡലത്തിലുള്ളവര്‍ക്ക് 0471-27310...തുട൪ന്ന് വായിക്കുക


വേനല്‍ മഴ; കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത

തിരു; വേനമഴ ഇടവിട്ടുപെയ്യുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനിന്നു കൊതുകു പെരുകുവാന്‍ സാധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി,ചിക്കുന്‍ഗുനിയ,മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊതുക് മു...തുട൪ന്ന് വായിക്കുക


പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി

തിരു;ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധിയായിരിക്കു മെന്ന് ജില്ലാ കളക്ടർ ഡോ.കെ.വാസുകി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വാർഡുകളിലെ ചികിൽസയിൽ കഴിയുന്ന രോഗികളെ നിർബന്ധിച്ച് പേരുകൾ വെട്ടി പറഞ്ഞു വിട്ടതായി സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വാർത്ത വ്യാജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് ആയതിനാലാണ് രോഗികളെ വിടുന്നതെന്ന വ്...തുട൪ന്ന് വായിക്കുക


പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ഹരിതചട്ടമനുസരിച്ചു നടത്തുന്നതിന്റെ ഭാഗമായി തിരു. ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.കെ.വാസുകി അറിയിച്ചു.ഏപ്രിൽ 22, ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ്, നേമം നിയോജകമണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ മാറ്റo

തിരു; വട്ടിയൂർക്കാവ്, നേമം നിയോജകമണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. ഭേദഗതി വരുത്തിയ പോളിംഗ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ പോളിംഗ് സ്റ്റേഷൻ നമ്പർ - മുൻപ് പ്രവർത്തിച്ചിരുന്ന പോളിംഗ് സ്റ്റേഷൻ കെട്ടിടം - പുതിയ കെട്ടിടം 50 (വട്ടിയൂർക...തുട൪ന്ന് വായിക്കുക


11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കിയാൽ വോട്ടുചെയ്യാം; വോട്ടെടുപ്പ് 23 രാവിലെ എഴുമുതൽ വൈകിട്ട് ആറുവരെ

തിരു;വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയൽരേഖ കളിലൊന്ന് ഹാജരാക്കിയാൽ വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം എപ്രിൽ 23ന് രാവിലെ ഏഴു മുത ൽ വൈകിട്ട് ആറുവരെയാണ്. പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര/ സംസ്ഥാന സർക്കാ...തുട൪ന്ന് വായിക്കുക


അപൂര്‍വ്വ നേട്ടവുമായി തിരു.ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്

തിരു: തിരു. ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് അപൂര്‍വ്വ നേട്ടം. ഹോസ്പിറ്റലിലെ പ്രസൂതി തന്ത്ര സ്ത്രീ രോഗ വിഭാഗത്തില്‍പ്പെടുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ ലേബര്‍ റൂമില്‍ ഇതിനകം ജനിച്ചു വീണത് നൂറോളം കുട്ടികളാണ്. സി...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ്;തിരു.ജില്ല സമ്പൂര്‍ണ സജ്ജം-ജില്ലാ കളക്ടര്‍

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സമ്പൂർണ സജ്ജ മായതായി ജില്ലാ കളക്ടർ ഡോ.കെ.വാസുകി അറിയിച്ചു.തെരഞ്ഞെടുപ്പ് ചുമ തലയുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വിവിധ ഘട്ടങ്ങളിലായി പൂർത്തി യായി.തിരുവനന്തപുരം,ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മുന...തുട൪ന്ന് വായിക്കുക


തിരു.ജില്ലയുടെ തെരഞ്ഞെടുപ്പ് വിവരങ്ങളുമായി ഇലക്ഷന്‍ ഗൈഡ്

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇലക്ഷന്‍ ഗൈഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കി. ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അസിസ്റ്റന്റ് കളക്ടര്‍ ജി.പ്രിയങ്കയ്ക്ക് നല്‍കിയാണ് പ്രകാശന ചെയ്തത്. തിരുവനന്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.