Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

നിയമകാരൃം

കൂടുതല്‍ 

യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ ആലുവ യുസി കോളേജ് പ്രിന്‍സിപ്പല്‍; ഓഫീസ് പൂട്ടി താക്കോലുമായി പോയി

18/3/2019

കൊച്ചി: ആലുവ യു സി കോളേജ് പ്രിന്‍സിപ്പല്‍ താരാ കെ സൈമണിനെ മതിയായ യോഗ്യത ഇല്ലെന്ന് ഹൈക്കോടതി നിശ്ചയിച്ച നിരീക്ഷക സമിതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചെങ്കിലും സ്ഥാനം ഒഴിയാന്‍ തയ്യാറാല്ലെന്ന് പറഞ്ഞ് താരാ കെ.സൈമണ്‍ ഓഫീസ് ഫയലുകളുമെടുത്ത് പ്രിന്‍സിപ്പലിന്റെ മുറിയും പൂട്ടി താക്കോലുമായി പോയി. ഇതോടെ താല്‍കാലികമായി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിയമിക്കപ്പെട്ട അധ്യാപകന്‍ ഡേവിഡിന് സ്ഥാനമേറ്റെടുക്കാന്‍ കഴിഞ്ഞില്ല.

യു സി കോളേജ് പ്രിന്‍സിപ്പലായി താരാ കെ സൈമണിനെ മാനേജ്‌മെന്റ് നിയമിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ്. തുടര്‍ന്ന് യൂണിവേഴ്‌‌സിറ്റിയുടെ അംഗീകാരത്തിനായി ചെന്നു.താരാ കെ സൈമണിന് മതിയായ യോഗ്യതകളില്ലെന്നും പ്രിന്‍സിപ്പല്‍ സ്ഥാനത്തിരിക്കാന്‍ അധികാര മില്ലെന്നും യൂണിവേഴ്‌സിറ്റി പരിശോധനയില്‍ കണ്ടെത്തി. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നുംഇവരെ നീക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി മുന്നോട്ടു വന്നി രുന്നു. ഇതോടെ താരാ കെ സൈമണ്‍ ഹൈക്കോടതിയെ സമീപിച്ചു.

വിഷയം പരിശോധിച്ച ഹൈക്കോടതി, പ്രിന്‍സിപ്പലിന്റെ യോഗ്യതയെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ കോടതി നിയമിച്ചു. ഹൈക്കോടതി നിയോഗിച്ച സമിതി തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താരാ കെ സൈമണിന് മതിയായ യോഗ്യതയില്ലെന്നും പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും നീക്കണമെന്നും സമിതി കണ്ടെത്തി.

ഇതോടെ പുതിയ പ്രിന്‍സിപ്പിലിനെ നിയമിക്കാന്‍ കോളേജ് മാനേജ്‌മെന്റ് തീരുമാനിച്ചു. പുതിയ പ്രിന്‍സിപ്പലിനെ കണ്ടെത്തുന്നതുവരെ ഡേവിഡ് എന്ന അധ്യാപകന് താല്‍കാലിക ചുമതലയും നല്‍കി. എന്നാല്‍ തനിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും സ്ഥാനം ഒഴിയാന്‍ തയ്യാറല്ലെന്നും പറഞ്ഞ താരാ കെ സൈമണ്‍ ഫയലുകളുമെടുത്ത്, ഓഫീസ് മുറിയും പൂട്ടി താക്കോലുമായി പോയി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഹൈക്കോടതി കേന്ദ്ര നിലപാട് തേടി

കൊച്ചി: പ്രവാസികള്‍ മടങ്ങുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരി ശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാ നത്തില്‍ ഹൈക്കോടതി കേന്ദ്രനിലപാട് തേടി.തിങ്കളാഴ്ച കേന്ദ്രംനിലപാടറിയി ക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സാലറികട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈ ക്കോടതി. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാ രിന് സാലറി കട്ട് ചെയ്യാനാകില്ലെ ന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കട്ട് ചെയ്യാൻ ഡിസാ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ തിഹാർ ജയിലിൽ നടപ്പിലാക്കി

ന്യൂഡൽഹി: നിര്‍ഭയ കേസിലെനാല് പ്രതികളുടെയുംവധശിക്ഷനടപ്പിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ തിഹാർ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ചഹർജി ഇന്നലെ അർധരാത്രിയോടെഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കo: കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് നിലനിൽക്കുന്നതല്ല എന്ന വിധി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവള സ്വകാ ര്യവൽക്കരണം സംബ...തുട൪ന്ന് വായിക്കുക


വ്യവസായ വകുപ്പ് ഡയറക്ടർ നൂറു മരം നടട്ടെയെന്നു ഹൈക്കോടതി

കൊച്ചി : കോടതി ഉത്തരവ് അനുസരിക്കാത്ത വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജു നൂറു മരം നടട്ടെയെന്നു ഹൈക്കോടതി വിധിച്ചു. ചെറുകിട വ്യവ സായ യൂണിറ്റിന് വിൽപ്പന നികുതിയിളവ് നിഷേധിച്ചതിനെതിരായ അപ്പീൽ തീർപ്പാക്കാനാണ് ഹൈക്കോടതിആവർത്തിച്ചവശ്യപ്പെട്ടത്. അപ്പീൽ തീർപ...തുട൪ന്ന് വായിക്കുക


കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്നത് നിയമവിരുദ്ധം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

തൃശൂർ : വിചാരണയ്ക്ക് ശേഷം കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്ന നടപടി പൗരാവകാശ ലംഘനവും നിയമവിരുദ്ധവുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. പ്രത്യേകിച്ച് പോലീസ് പരേഡുകളിൽ ഹാജരാക്കി സ്വന്തം കുറ്റങ്ങൾ ഏറ്റുപറയിപ്പിക്കുന്ന പ്രവണത മനുഷ്യാവ കാശ ലംഘനം ക...തുട൪ന്ന് വായിക്കുക


ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു

ന്യൂഡല്‍ഹി : ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെ ടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്...തുട൪ന്ന് വായിക്കുക


നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. വിചാ രണ നടക്കുന്ന പ്രത്യേക കോടതിയില്‍ വിസ്താരം നട​ന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യു...തുട൪ന്ന് വായിക്കുക


നാഷണല്‍ ലോക് അദാലത്ത് എട്ടിന്

പാലക്കാട് : നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ദേശവ്യാപക മായി ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ല, താലൂക്ക് കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. നിലവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്ന കേസുകള്‍ കുറയ്ക്കുന്നത...തുട൪ന്ന് വായിക്കുക


എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസം തടവ്

പാലക്കാട് : അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താ വളം കൈതറവ് സതീശന്‍(37),വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്...തുട൪ന്ന് വായിക്കുക


ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത്

ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണ നയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ,വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ ഏഴുമണിക്കു തൂക്കിലേറ്റുo

ന്യൂഡൽഹി : നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും. ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 22ന് രാവിലെ ഏഴുമണിക്കു പ്രതികളെ തൂക്കിലേറ്റുo. നിര്‍ഭ യുടെ അമ്മയയുടെ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി...തുട൪ന്ന് വായിക്കുക


ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി : ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നത്.ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റീ...തുട൪ന്ന് വായിക്കുക


മാലിന്യ പ്ലാന്റ് തകരാര്‍; ടൈറ്റാനിയത്തിന് 37 കോടി നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ വിധി

തിരു: നിലവാരമില്ലാത്ത മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച കമ്പനി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിന് 37 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍വിധി.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 40 കോടി രൂപ മുടക്കി സ്ഥാപിച്ച ന്യൂട്രലൈസേഷന്‍...തുട൪ന്ന് വായിക്കുക


നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്.കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.