Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

അറിയിപ്പുകള്‍

കൂടുതല്‍ 

സ്റ്റാർടപ്പ് സംരംഭകരെ ആഗോള കോർപറേറ്റുകളുമായി കണ്ണി ചേർക്കുന്ന ആർക്കേഡ് സിരീസിന് ടി-ഹബ്ബ് തുടക്കം കുറിച്ചു

14/3/2019

തിരു: ലോകത്തെ മുൻനിര സ്റ്റാർടപ്പ് എഞ്ചിനായ ടി -ഹബ്ബ് തങ്ങളുടെ ആർക്കേഡ് സിരീസിന് തുടക്കം കുറിച്ചു. സ്റ്റാർടപ്പ് സംരംഭങ്ങൾക്കും ഇന്നൊവേഷനും കരുത്തു പകരുന്ന ആർക്കേഡ് സിരീസ്, വൻകിട കോർപറേറ്റ് കമ്പനികളേയും സ്റ്റാർടപ്പ് സംരംഭകരേയും കണ്ണി ചേർക്കും. 2019 മാർച്ച് മുതൽ മാസം തോറും ഓരോ ഈവന്റുകൾ സംഘടിപ്പിക്കും. ലോകത്തെ മുൻനിര ഡിജിറ്റൽ ടെക്നോളജി സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലുമായി യോജിച്ചാണ് ആദ്യ വെർടിക്കൽ ഈവന്റായ ഫിൻ ടെക് ആർക്കേഡ് സംഘടിപ്പിച്ചത്.

ബാങ്കിങ്ങ്, ധനകാര്യ മേഖലകളിലെ ഇന്നൊവേറ്റീവ് സൊല്യൂഷനുകൾ ലക്ഷ്യം വച്ചുള്ളതാണ് ഫിൻടെക് ആർക്കേഡ്. സ്മാർട് പേമെന്റുകൾ, വെൽത്ത് ടെക്, റൊബോടിക് പ്രോസസ് ഓട്ടോമേഷൻ (ആർ പി എ ), സൈബർ സുരക്ഷ, ലെൻഡിങ്ങ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ, നെക്സ്റ്റ് ജെൻ അനലിറ്റിക്സ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചുള്ള ഫിൻടെക് ആർക്കേഡിൽ നൂറുകണക്കിന് സ്റ്റാർടപ്പുകൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച 12 സ്റ്റാർടപ്പുകളാണ് ഷോർട് ലിസ്റ്റിൽ ഇടം പിടിച്ചത്. യു എസ് ടി ഗ്ലോബൽ, എച്ച് ഡി എഫ് സി, എച്ച് എസ് ബി സി, സിറ്റി ബാങ്ക്, പേപാൽ, കൊട്ടക് ബാങ്ക് തുടങ്ങിയ വൻകിട കോർപറേറ്റുകളുമായും എൻ പി സി ഐ, നബാർഡ് തുടങ്ങിയ റഗുലേറ്ററി ബോഡികളുമായും പിഡബ്ല്യൂ സി, ഡിലോയിറ്റ്, കേപ്ജെമിനി തുടങ്ങിയ കൾസൾടിങ്ങ് സ്ഥാപനങ്ങളുമായും യോജിച്ച് ഇവ പ്രവർത്തിക്കും. നൂതനമായ ഉല്‌പന്നങ്ങൾ പരീക്ഷിക്കുക, വ്യവസായ മേഖലയിൽ മാറ്റങ്ങൾക്കിടയാക്കുന്ന വരും കാല സൊല്യൂഷനുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുക, അവയിൽ നിക്ഷേപം നടത്തുക തുടങ്ങി നിരവധി സാദ്ധ്യതകളാണ് ഫിൻടെക് ആർക്കേഡ് കോർപറേറ്റ് സ്ഥാപനങ്ങൾക്കു മുന്നിൽ തുറന്നിട്ടത്. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർടപ്പുകൾ കോർപറേറ്റുകളുമായി ചേർന്ന് സൊല്യൂഷനുകൾ നിർമിക്കും. കമ്പനികളുമായി തന്ത്രപ്രധാനമായ കരാറുകളിൽ ഏർപ്പെടും. 5 സ്റ്റാർടപ്പുകളെയാണ് യു എസ് ടി ഗ്ലോബൽ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. അവയെ പുനർമൂല്യനിർണയത്തിന് വിധേയമാക്കും. ബാങ്കിങ്ങ് , ധനകാര്യ സ്ഥാപനങ്ങൾ, ആരോഗ്യ രക്ഷ, ഉല്പാദനം, ഷിപ്പിങ്ങ്, ടെക്നോളജി, ടെലികോം മേഖലകളിലെ ഫോർച്യൂൺ 500 കമ്പനി കളുമായി യോജിച്ച് പ്രവർത്തിക്കുന്ന ആഗോള കോർപറേറ്റ് കമ്പനിയാണ് യു എസ് ടി ഗ്ലോബൽ.

വ്യവസായ രംഗത്തെ നൂതനമായ ഇന്നൊവേഷനുകളെ നിരന്തരം പിന്തുടർന്ന് അനുയോജ്യമായത് കണ്ടെത്താനും, അതുമായി യോജിച്ച് പ്രവർത്തിക്കാനുമുള്ള അവസരമാണ് ടി - ഹബ്ബിന്റെ ആർക്കേഡ് സിരീസ് കോർപറേറ്റുകൾക്കായി ഒരുക്കുന്നത്. ഇന്ത്യയിലെ സ്റ്റാർടപ്പ് സംരംഭകർ ഇത്തരം അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. ആഗോള കോർപറേറ്റുകളായി യോജിച്ചുള്ള പ്രവർത്തനം അവരുടെ റവന്യൂ വരുമാനത്തിൽ വർദ്ധനവുണ്ടാക്കുന്നു. ശരിയായ സമയത്ത്, ശരിയായ രീതിയിൽ ഇരു കൂട്ടരെയും ഒന്നിപ്പിക്കുക എന്നതാണ് സുപ്രധാന കാര്യം. ടി - ഹബ്ബിന്റെ ആർക്കേഡ് സിരീസിന് അത് നിർവ്വഹിക്കാനാവുന്നതിൽ അതിയായ ചാരിതാർഥ്യ മുണ്ട്, ടി - ഹബ്ബ് സി ഇ ഒ രവി നാരായൺ അഭിപ്രായപ്പെട്ടു. ഫിൻടെക് ആർക്കേഡു പോലുള്ള പ്ലാറ്റ്ഫോമുകൾ ആർക്കേഡ് സിരീസിൽ തുടർന്നും അവതരി പ്പിക്കും. ഹെൽത്ത് ടെക്ക്, അഗ്രി ടെക്/ സുസ്ഥിരത, സ്മാർട് സിറ്റികൾ, ബ്ലോക്ക് ചെയിൻ, ഓഗ് മെന്റഡ് റിയാലിറ്റി / വെർച്വൽ റിയാലിറ്റി ( എ ആർ / വി ആർ ), ആർടിഫിഷ്യൽ ഇന്റലിജൻ സ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐ ഒ ടി ) തുടങ്ങിയ വെർടിക്കലുകളും സാങ്കേതിക വിദ്യകളും വരും മാസ ആർക്കേഡ് സിരീസുകളുടെ ഭാഗമായി അവതരിപ്പിക്കും.

ഇന്നൊവേഷൻ ആവാസവ്യവസ്ഥയുടെ ഭാഗമായി, നൂതനമായ ഉല്പന്നങ്ങളോ സൊല്യൂഷനുകളോ അവതരിപ്പിക്കുന്ന സ്റ്റാർടപ്പ് സംരംഭങ്ങളുമായി യോജിച്ച്, നിക്ഷേപം നടത്താനോ പങ്കാളിത്തം സ്ഥാപിക്കാനോ ഉള്ള നിരന്തര ശ്രമത്തിലാണ് ഞങ്ങൾ. ഇക്കാര്യത്തിൽ ഇന്ത്യ പ്രതിഭാ സമ്പന്നമാണെന്ന് കാണാം. അത്തരം നിരവധി യുവസംരംഭകരെ ടി - ഹബ്ബിന്റെ ഫിൻടെക് ആർക്കേഡിന്റെ ഭാഗമായി കണ്ടുമുട്ടാനായതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. വ്യാപാര രംഗത്ത് നിലവിലുള്ള പ്രവണതകൾ, ഏറ്റെടുക്കൽ പ്രക്രിയയിലെ വെല്ലുവിളികൾ, വാഗ്ദാനങ്ങളുടെ ആകർഷകത്വവും സ്വാധീനവും വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ എന്നീ കാര്യങ്ങൾ ചർച്ചയുടെ ഭാഗമായി. ഫിൻടെക് വ്യവസായ രംഗത്ത് ഉയർന്നു വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇത്തരം പങ്കാളിത്ത ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും കഴിയും വിധം അനുകൂലമായ അന്തരീക്ഷമാണ് ഹൈദരാബാദിൽ ടി - ഹബ്ബിനുള്ളതെന്ന് ഞങ്ങൾ കരുതുന്നു. പെൻസിൽട്ടൻ, പേബീ, ടാക്സില്ല, ഫിനോരെമിക്, മോണെക് എന്നീ സംരംഭങ്ങളെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്താനായതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ആഗോള വിപണിയിലെ കരുത്തുറ്റ സാന്നിദ്ധ്യവും നൂതന സംരംഭങ്ങളുമായി ചേർന്നുള്ള കൂട്ടായ ഇന്നൊവേഷനുകളും വഴി ഞങ്ങളുടെ ഫോർച്യൂൺ 500 സ്ഥാപനങ്ങൾ നേരിടുന്ന എത്ര കടുപ്പമേറിയ വെല്ലുവിളികളേയും നേരിടാനാവും എന്ന ആത്മവിശ്വാസമുണ്ട്, യു എസ് ടി ഗ്ലോബൽ ചീഫ് ഡിജിറ്റൽ ഓഫീസർ ട്രെന്റ് മേബെറി അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

തിരു:ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ എക്‌സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം. അത്തരം സാഹചര്യത്തിൽ എക്‌സിക്യൂട്ടീവിന്റെ സംരക...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് 25,000 രൂപ വരെ സഹായം

തിരു: സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍ പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ ബാര്‍ബര്‍ തൊഴിലാളി കള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ സഹായം അനു...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന ഒമാനിൽ നഴ്‌സ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 27ന്

തിരു:ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീ/പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റ...തുട൪ന്ന് വായിക്കുക


13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ്

തിരു;സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപ തിര ഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...തുട൪ന്ന് വായിക്കുക


ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ: ലഹരി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ജീവിതത്തിലെ അനിവാര്യത- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ: സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍ നിയമ നടപടികള്‍ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഇതിനെ...തുട൪ന്ന് വായിക്കുക


ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ: ഡെപ്യൂട്ടേഷൻ നിയമനം

തിരു:ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന...തുട൪ന്ന് വായിക്കുക


രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും

തിരു: തെക്കൻ ആന്തമാൻ കടലിലും തെക്കൻ ബഗാൾ ഉൾക്കടലിലുമായി കാലവർഷം മുന്നേറുന്ന തിനുള്ള അനുകൂല ഘടക ങ്ങൾ ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും. ഇതുമൂലം ഈ മേഖലയിൽ കനത്...തുട൪ന്ന് വായിക്കുക


ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിൽ തീപിടിത്തo. 18വിദ്യാർ ഥികൾ മരിച്ചു

അഹമ്മദാബാദ‌് :ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിൽ തീപിടിത്തo. 18വിദ്യാർ ഥികൾ മരിച്ചു. 14നും 17നുമിടയിൽ പ്രായമുള്ളവരും അധ്യാപകരുമാണ‌് കെട്ടിടത്തിലുണ്ടായിരുന്ന ത‌്. വെള്ളിയാഴ‌്ച പകൽ 3.30ന‌് മൂന്നുനിലയുള്ള തക്ഷശില ആർക്കേഡ‌് എന്ന കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നതിന‌് പിന്നാലെ ഇന്ധനവില വീണ്ടും കൂട്ടി

തിരു; ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നതിന‌് തൊട്ടുപിന്നാലെ ഇന്ധനവില വീണ്ടും കൂട്ടി. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27ഉം 13ഉം പൈസ കൂട്ടി. 19ന‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റർ ഡ...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറിയിലേക്കായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

തിരു:കേരള സർക്കാർ ഡയറി 2019 www.kerala.gov.in-ൽ ലഭ്യമാണ്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ (പേര്, പദവി, വിലാസം, ഓഫീസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ,ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ്, വീട്ടുമേൽവിലാസം) അപ്‌ഡേറ്റ് ചെയ്യുന്നതിനായി keralagovernmentdiary @gmail...തുട൪ന്ന് വായിക്കുക


യുപിയിൽ എസ്‌ പി ‐ ബിഎസ്‌പി സഖ്യത്തെ പിന്തള്ളി ബിജെപിക്ക്‌ നേട്ടം

ലക്‌നൗ : യുപിയിൽ എസ്‌ പി ‐ ബിഎസ്‌പി സഖ്യത്തെ പിന്തള്ളി ബിജെപിക്ക്‌ നേട്ടം . 80 സീറ്റിൽ 55 സീറ്റിലും ബിജെപി മുന്നിലാണ്‌. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർടി 12 ഇടത്തും അഖിലേഷ്‌ യാദവിന്റെ സമാജ്‌ വാദി പാർടി എട്ടിടത്തും ലീഡ്‌ ചെയ്യുന്നു. കോൺഗ്രസിന്റ...തുട൪ന്ന് വായിക്കുക


ആദ്യഫലo പുറത്തുവരുമ്പോള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലo പുറത്തുവരുമ്പോള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു. 312 മണ്ഡലങ്ങളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നു. യുപിഎ 106 മണ്ഡല ങ്ങളിലും മറ്റുള്ളവര്‍ 91 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. ബിഎസ്പി-എസ്പി സഖ്യം 14 മ...തുട൪ന്ന് വായിക്കുക


അന്താരാഷ‌്ട്ര ലഹരിമരുന്നുകടത്ത‌് സംഘത്തിലെ പ്രധാനകണ്ണിയെ പിടികൂടി

കൊച്ചി: എക‌്സൈസ‌് സംഘത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്താ രാഷ‌്ട്ര ലഹരിമരുന്നുകടത്ത‌് സംഘത്തിലെ പ്രധാനകണ്ണിയെ പിടികൂടി. പുതുവൈപ്പ‌്‌ ലൈറ്റ‌് ഹൗസിനു സമീപം ആലുവപ്പറമ്പിൽ വർഗീസ‌് ജൂഡ‌്സനാണ‌് (52) പിടിയിലായത‌്. ഇയാളുടെ വാഹ നത്തിൽ...തുട൪ന്ന് വായിക്കുക


കടുത്ത വരൾച്ച നേരിടുന്ന ഗുജറാത്തിലെ രാധബെൻ എന്ന സ‌്ത്രീയുടെ അടുക്കളയിൽ ദാഹമകറ്റാൻ മുതല കയറി

വഡോദര : കടുത്ത വരൾച്ച നേരിടുന്ന ഗുജറാത്തിലെ റവൽ ഗ്രാമത്തിലെ രാധബെൻ ഗോഹിൽ എന്ന സ‌്ത്രീയുടെ അടുക്കളയിൽ ദാഹമകറ്റാൻ മുതല കയറി. ചൊവാഴ‌്ച രാവിലെയാണ‌് സംഭവം. കടുത്ത ചൂട‌് കാരണം വീടിന്റ പിന്നാമ്പുറത്ത‌് കിടന്ന മകൾ നിമിഷ പുലർച്ചെ അഞ്ചോടെ കുടി ക്കാൻ വെള്ളമെടുക...തുട൪ന്ന് വായിക്കുക


സ്‌കൂൾ പ്രവേശനത്തിന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ സ്‌ക്രീനിങ‌് ടെസ്റ്റ് നടത്തുകയോ പാടില്ല: ബാലാവകാശ കമീഷൻ

തിരു: സ്‌കൂൾ പ്രവേശനത്തിന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ സ്‌ക്രീനിങ‌് ടെസ്റ്റ് നടത്തു കയോ ചെയ്യുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാ വകാശ സംരക്ഷണ കമീഷൻ ചെയർപേഴ്‌സൺ പി സുരേഷ് അറിയിച്ചു. സ്‌കൂളുകളിൽ എട്ടാം ക്ലാസുവരെ വിദ്യാർഥികള...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.