Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

അറിയിപ്പുകള്‍

കൂടുതല്‍ 

വിപ്രോയുടെ ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് സെന്റർ ഓഫ് എക്സലൻസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

14/3/2019

കൊച്ചി, മാർച്ച് 14, 2019: ലോകത്തെ മുൻനിര വിവര സാങ്കേതിക വിദ്യ, കൺസൾട്ടിങ്ങ് , ബിസിനസ് പ്രൊസസ്സ് സെർവീസസ് കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ (NYSE: WIT, BSE: 507685, NSE: WIPRO) ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് സെന്റർ ഓഫ് എക്സലൻസിന് കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കർ ഐ എ എസ്, ഐ ഐ ഒ ടി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വ്യവസായിക ഉല്പാദന രംഗത്തെ ഓട്ടോമേഷൻ, ഫാർമസ്യൂട്ടിക്കൽ ഉപഭോക്തൃ ഉല്‌പന്നങ്ങൾ, യൂട്ടിലിറ്റീസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ സാങ്കേതികവിദ്യാ വികാസം സാദ്ധ്യമാക്കാനും നൂതനമായ ഐ ഐ ഒ ടി സൊല്യൂഷനുകൾ വികസിപ്പിക്കാനുമുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് കൊച്ചി ഐ ഐ ഒ ടി സെന്റർ ഓഫ് എക്‌സലൻസ് ആക്കം കൂട്ടും. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാബ്, നൂതനമായ പ്രൂഫ് ഓഫ് കൺസെപ്റ്റുകളും (പി ഒ സി ) വിപണി അധിഷ്ഠിത ഐ ഒ ടി സൊല്യൂഷനുകളും വികസിപ്പിക്കും. കൊച്ചിയിൽ ഒരു ഐ ഐ ഒ ടി ലാബിന് തുടക്കം കുറിക്കാനുള്ള വിപ്രോയുടെ നീക്കം ഏറെ അഭിനന്ദനാർഹമാണെന്ന് ഐ ടി സെക്രട്ടറി എം ശിവശങ്കർ അഭിപ്രായപ്പെട്ടു.ഇൻഡസ്ട്രി 4.0 ആശയത്തിൽ അധിഷ്ഠിതമായ സാങ്കേതിക വിദ്യാ വികാസത്തിലാണ് കേരളം ശ്രദ്ധയൂന്നുന്നത്. ഇതിൽ ഐ ഒ ടിക്ക് നിർണയാക പങ്കാണ് വഹിക്കാനുള്ളത്. ഐ ഐ ഒ ടി പോലുള്ള വരും കാല സാങ്കേതികവിദ്യാ മേഖലകളിലെ വൈദഗ്ദ്ധ്യ പ്രശ്നങ്ങൾക്ക് സർക്കാർ ഉയർന്ന പരിഗണ നയാണ് നല്കുന്നത്. സാങ്കേതിക സ്ഥാപനങ്ങളെ പരസ്പരം കൂട്ടിയിണക്കുന്ന ഒരു ചട്ടക്കൂടുണ്ടാ ക്കാനും ഹാർഡ് വെയർ അടിസ്ഥാനമാക്കി ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. കേരള ഫൈബർ ഒപ്റ്റിക്ക് നെറ്റ് വർക്കിന്റെ (കെ എഫ് ഒ എൻ) ഭാഗമായ ഫൈബർ റ്റു ഹോം / എന്റർപ്രൈസ് / ഇൻസ്റ്റിറ്റ്യൂഷൻ പദ്ധതി അടുത്ത പതിനെട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഐ ഒ ടി വിന്യസനം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും അതിലെ വ്യത്യസ്ത സ്റ്റെയ്ക്ഹോൾഡർമാർക്കും ഏറെ പ്രയോജനം ചെയ്യും. അതുകൊണ്ടു തന്നെ, തങ്ങളുടെ മൂന്നാമത് ഐ ഐ ഒ ടി ലാബ് കേരളത്തിൽ സ്ഥാപിക്കാനുള്ള വിപ്രോയുടെ തീരുമാനം സമയോചിതമാണ്, അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയൊരു വികസന കേന്ദ്രമായി കൊച്ചി ഐ ഐ ഒ ടി സെന്റർ ഓഫ് എക്‌സലൻസ് മാറുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇതിനു പുറമേ, മാർച്ച് 12, 13 തീയ്യതികളിൽ വിപ്രോയുടെ കൊച്ചി വികസന കേന്ദ്രത്തിൽ സംഘടിപ്പിച്ച ദ്വിദിന ഹാക്കത്തോണിൽ കേരളത്തിലെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളെജുക ളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഹാക്കത്തോൺ വിജയികളായ അവസാന വർഷ വിദ്യാർ ഥികൾക്ക് പ്രീ - പ്ലേസ്മെന്റും മൂന്നാം വർഷ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പും കമ്പനി വാഗ്ദാനം ചെയ്തു. ഇവരെ കൊച്ചിയിലെ ഐ ഐ ഒ ടി ഗവേഷണ- വികസന കേന്ദ്രത്തിൽ ഉൾക്കൊ ള്ളിക്കും.

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിനും ബെംഗളൂരുവിനും ശേഷം കമ്പനിയുടെ മൂന്നാമത് ഐ ഐ ഒ ടി നൈപുണ്യ കേന്ദ്രം കൊച്ചിയിൽ തുടങ്ങാനായതിൽ അഭിമാനമുണ്ടെന്ന് വിപ്രോയുടെ ഐ ഒ ടി വിഭാഗം വൈസ് പ്രസിഡന്റും ഗ്ലോബൽ ഹെഡുമായ ജയരാജ് നായർ അഭിപ്രായപ്പെട്ടു. ഒരു ടെക്നോളജി ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ നവയുഗ സാങ്കേതിക വിദ്യ അതിവേഗം വളരുകയാണ്. വിദഗ്ധരായ ഒട്ടേറെ പ്രതിഭകൾ ഇവിടെയുണ്ട്. ഊർജ്ജ്വസ്വലമായ കണക്റ്റിവിറ്റി കൊണ്ട് ബന്ധിക്കപ്പെട്ട ലോകത്ത് വ്യവസായ വളർച്ചയ്ക്ക് വൻതോതിലുള്ള അവസരങ്ങളാണ് ഐ ഒ ടി വാഗ്ദാനം ചെയ്യുന്നത്. ഞങ്ങളുടെ എൻഡ് - റ്റു - എൻഡ് സേവനങ്ങളും ഐ ഒ ടി സാങ്കേതികതയും സ്ഥാപനങ്ങളുടെ ഡിജിറ്റൽവൽക്കരണ ശ്രമങ്ങൾക്ക് ആക്കം കൂട്ടും, അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എഞ്ചിനീയറിങ്ങ്, അനലിറ്റിക്സ്, കൺസൾട്ടിങ്ങ് രംഗത്തെ മികവും വെർട്ടിക്കൽ മേഖലയിലെ സവിശേഷമായ ഡൊമെയ്ൻ കാര്യശേഷിയും പ്രയോജനപ്പെടുത്തി കമ്പനികളുടെ ഐ ഒ ടി വൽക്കരണത്തിന് സമഗ്രമായ എഞ്ചിനീയറിങ്ങ് സൊല്യൂഷനുകളാണ് വിപ്രോ വാഗ്ദാനം ചെയ്യുന്നത്. സെൻസറുകൾ, കണക്റ്റിവിറ്റി, എഡ്ജ് കമ്പ്യൂട്ടിങ്ങ് , സ്റ്റോറേജ്, നിർമിത ബുദ്ധി, മെഷീൻ ലേണിങ്ങ് , അനലിറ്റിക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എഡ്ജ്, കണക്റ്റിവിറ്റി, അപ്ലി ക്കേഷനുകൾ, അപ്ലിക്കേഷൻ എനേബ്ൾഡ് പ്ലാറ്റ്ഫോമുകൾ, ബിസിനസ് സൊല്യൂഷ നുകൾ, ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് എന്നീ മേഖലകളിൽ പങ്കാളിത്ത ആവാസ വ്യവസ്ഥക്ക് ഊന്നൽ നൽകുന്ന വിപ്രോയുടെ സമീപനവും ഐ ഒ ടി പദ്ധതികൾക്ക് സഹായകമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക


ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം:ആര്‍ക്കും അപകടമില്ല

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ സെന്ററിലെ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും അപകടമില്ല.അഗ്നി ശമനസേന വാഹനങ്ങള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുന്നു. തീ പടര്‍ന്നതോടെ കെട്ടിട ത്തി...തുട൪ന്ന് വായിക്കുക


ബാലാവകാശ രംഗത്ത് കേരളം സാർവദേശീയ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നു: ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ

തിരു;18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കരുതലും സംരക്ഷണവും സാധ്യമാക്കുന്ന തിനും നിയമത്തോട് വിമുഖത കാട്ടുന്ന കുട്ടികളുടെ തിരുത്തൽ പ്രക്രിയ സാധൂകരിക്കുന്നതി നുമായുള്ള സാർവദേശീയ സർവീസസ്‌ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമമാണ് കേരളം നടത്തുന്...തുട൪ന്ന് വായിക്കുക


ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണം;വയനാട് ജില്ലാകളക്ടര്‍ എ.ആര്‍. അജയകുമാര്‍

കൽപ്പറ്റ: ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹ...തുട൪ന്ന് വായിക്കുക


വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിത...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.എം.എ വീടു വെച്ചു നല്‍കി

തിരു: സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയദുരിത സമയത്ത് പ്രളയ ബാധിതരോടൊപ്പം നിന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും പ്രളയ ബാധിതര്‍ക്ക് കൈതാങ്ങാകുന്നു. പ്രളയ ത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍ക്കായി ഐ.എം.എ. നിര്‍മ്മി...തുട൪ന്ന് വായിക്കുക


കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം

ജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക്(ഡെമോ ഹട്ടിലേക്ക്) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.ഇവിട...തുട൪ന്ന് വായിക്കുക


കാസർകോഡ് ട്രോമാ കെയര്‍ വാര്‍ഷിക യോഗം

കാസർകോഡ്;ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി യായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയി ...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജി...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു

പയ്യാമ്പലം: സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണ ത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ഷന്‍: കോന്നി- പൂങ്കാവ് റോഡില്‍ വാഹന പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

കോന്നി: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തി...തുട൪ന്ന് വായിക്കുക


എക്‌സ്‌പേർട്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരു; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചിക യും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസ...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കണ്ണൂർ കളക്ടറേറ്റ്; സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കളക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണ കൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളി ച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളി ലെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.