Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

അറിയിപ്പുകള്‍

കൂടുതല്‍ 

റോഷും ജ്യോതിദേവ് ഡയബെറ്റിസ് റിസർച്ച് സെന്ററും സംയുക്തമായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നു

14/3/2019

തിരു: പ്രമേഹരോഗ ചികിത്സയിൽ നൂതന സാങ്കേതിക വികാസം സാധ്യമാക്കുന്ന ലോകത്തെ മുൻനിര കമ്പനിയായ റോഷ് ഡയബെറ്റിസ് കെയർ, ജ്യോതിദേവ് ഡയബെറ്റിസ്‌ റിസർച്ച് സെന്റ റുമായി (ജെ ഡി സി) യോജിച്ച് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാൻ ധാരണയായി.ദക്ഷിണേ ന്ത്യൻ സംസ്ഥാനങ്ങളിലുടനീളം പ്രവർത്തന പദ്ധതിയിടുന്ന സെന്റർ ഓഫ് എക്സലൻസിന്റെലക്ഷ്യം രാജ്യത്തെ പ്രമേഹരോഗ വ്യാപനത്തെ ഫലപ്രദമായി ചെറുക്കുക എന്നതാണ്.

ആരോഗ്യരക്ഷാ രംഗത്ത് രോഗീകേന്ദ്രിത സമീപനമാണ് ഇരു സ്ഥാപനങ്ങളും മുന്നോട്ടു വെയ്ക്കു ന്നത്. പ്രമേഹത്തെക്കുറിച്ചുള്ള അറിവും അവബോധവും വർധിപ്പിക്കുകയും വ്യത്യസ്ത ചികിത്സാ രീതികളിലൂടെ രോഗനിയന്ത്രണം സാദ്ധ്യമാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നൂതന രീതി യായ സംയോജിത വ്യക്തികേന്ദ്രിത പ്രമേഹരോഗ നിയന്ത്രണം (ഇന്റഗ്രേറ്റഡ് പേഴ്സണലൈസ്ഡ് ഡയ ബെറ്റിസ് മാനേജ്മെന്റ് ) സംബന്ധിച്ച അറിവും അവബോധവും വർദ്ധിപ്പിക്കുന്ന പരിശീലന ക്ലാസ്സു കൾക്ക് റോഷ് ഇവിടെ വഴിയൊരുക്കും. ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ വൈദഗ്ധ്യ വും ശേഷിയും മെച്ചപ്പെടുത്തി പ്രമേഹരോഗ ചികിത്സ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. പ്രമേഹ ചികിത്സയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതും രോഗികൾക്ക് പിന്തുണ നൽകുന്നതും നൈപുണ്യ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര ഡയബെറ്റിസ് ഫെഡറേഷന്റെ ( ഐ ഡി എഫ് ) കണക്ക് പ്രകാരം ആഗോള തല ത്തിൽ 425 ദശലക്ഷം പേർക്കാണ് പ്രമേഹരോഗമുള്ളത്. 2045 ഓടെ രോഗികളുടെ എണ്ണം 629 ദശ ലക്ഷമായി വർധിക്കുമെന്ന് കരുതപ്പെടുന്നു. 73 ദശലക്ഷം രോഗികളുമായി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ചൈനക്ക് തൊട്ടു പിറകിലാണ്.2045 ഓടെ രാജ്യത്തെ പ്രമേഹ രോഗി കളുടെ എണ്ണം 134 ദശലക്ഷമായി വർധിക്കുന്നതോടെ ചൈനയെ പിന്നിലാക്കും എന്നാണ് കരുത പ്പെടുന്നത്.

പരീക്ഷിച്ച് തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകളുടെ പ്രയോഗം, ടെലിമെഡിസിൻ,വിദഗ്ധഡോക്ടർ മാരുടെ ടീം മേൽനോട്ടം നല്കുന്ന ചികിത്സാ രീതികൾ തുടങ്ങി നിരവധി സവിശേഷതകളുള്ള ജ്യോതിദേവ് ഡയബെറ്റിസ് റിസർച്ച് സെന്ററിന് രണ്ടു ദശാബ്ദക്കാലത്തെ പ്രവർത്തന പാരമ്പര്യ മുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ തുടർച്ചയായി നിരീക്ഷിച്ചറിയുകയും അതിന നുസൃതമായി ഓരോ രോഗിയുടേയും ചികിത്സക്ക് അനുയോജ്യവും സവിശേഷവുമായ സംയോ ജിത ചികിത്സാ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുന്നതാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇൻസുലിൻ, ഇന്സുലിൻ പമ്പുകൾ, ഗ്ലൂക്കോസ് സെൻസറുകൾ, ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമുകൾ, ഓറൽ മെഡിക്കേഷനുകൾതുടങ്ങി പ്രമേഹരോഗ നിർണയത്തിലും നിയന്ത്രണത്തിലും ഏറ്റവും ആധുനികവും ഫലപ്രദവും സുരക്ഷി തവുമായ മാർഗങ്ങളാണ് ജെ ഡി സി അവലംബിക്കുന്നത്.

ഐ എസ് ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ള ജെ ഡി സി, കേരളത്തിൽ അന്താരാഷ്ട്ര ഡയ ബെറ്റിസ് ഫെഡറേഷന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രമേഹരോഗ ചികിത്സാ രംഗ ത്തെ സമുന്നത സ്ഥാപനമായി കണക്കാക്കപ്പെടുന്നു. ടെലിമെഡിസിൻ, ഓൺലൈൻ വഴിയുള്ള വെർച്വൽ കൺസൾട്ടേഷൻ തുടങ്ങിയ ആധുനിക തുടർചികിത്സാ സംവിധാനങ്ങൾ വഴി ഇരുപ ത്തഞ്ചിലേറെ രാജ്യങ്ങളിലെ ആയിരക്കണക്കിന് രോഗികൾ ജെ ഡി സി യുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും വ്യത്യസ്ത ചികിത്സാ മേഖലകളിൽ പ്രാവീണ്യമുള്ള ആരോഗ്യ വിദഗ്ധരും ചേർന്ന കൂട്ടായ പ്രമേഹ രോഗീ പരിചരണം ജ്യോതിദേവ് ഡയബെറ്റിസ് സെന്ററിനെ ഈ രംഗത്ത് വേറിട്ട് നിർത്തുന്നു. പ്രമേഹരോഗ ചികിത്സയിൽ മൗലിക സംഭാവനകൾ നൽകിയ നിരവധി ഗവേഷണ പ്രവർത്ത നങ്ങൾ ജെ ഡി സി യുടേതായുണ്ട്. ലോകത്തെ മുൻനിര മെഡിക്കൽ ജേണലുകളിൽ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ- അന്തർദേശീയ തലങ്ങളിൽ നടന്ന സുപ്രധാന ശാസ്ത്ര കൺ വെൻഷനുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. യു എസ് എ, യൂറോപ്പ്, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. ഡയബെറ്റിസ് ജെംസ് എന്ന പേരിലുള്ള സൗജന്യ ഓൺലൈൻ ന്യൂസ്‌ലേറ്റർ 2008 മുതൽ ജെ ഡി സി പ്രസിദ്ധീകരിച്ചു വരുന്നു. രോഗികൾക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരേ പോലെ ഗുണകരമായ, പ്രമേഹരോഗ സംബന്ധമായ അറിവും അവബോധവും പകർന്നു നൽകുന്ന മികച്ച ന്യൂസ് ലെറ്ററായി ഡയബെറ്റിസ് ജെംസ് പരിഗണിക്കപ്പെടുന്നു.

പ്രമേഹരോഗ ചികിത്സാ രംഗത്തെ ജെ ഡി സിയുടെ മൗലിക സംഭാവനകളെപ്പറ്റി എടുത്തു പറ ഞ്ഞ റോഷ് ഡയബെറ്റിസ് കെയർ ഇന്ത്യ ജനറൽ മാനേജർ ഗൗരവ് ലറോയ സംയുക്ത സംരംഭ ത്തെപ്പറ്റി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പ്രമേഹരോഗ ചികിത്സയിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ റോഷ് ഡയബെറ്റിസ് കെയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, ഈ രംഗത്ത് നിർണായക സ്വാധീനമുള്ള സ്ഥാപനങ്ങളുമായി യോജിച്ചുള്ള പ്രവർത്തനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമേഹചികിത്സയ്ക്ക് സർക്കാർ നൽകുന്ന പ്രാധാ ന്യം ധാരാളം സാദ്ധ്യതകൾ തുറന്നു തരുന്നുണ്ട്. ഈ രംഗത്തെ വ്യത്യസ്ത സ്റ്റെയ്ക് ഹോൾഡർമാരു മായി യോജിച്ചുള്ള പ്രവർത്തനത്തിലൂടെ പ്രമേഹ ചികിത്സയിൽ രാജ്യം നേരിടുന്ന വെല്ലു വിളി കളെ മറികടക്കാനാണ് ശ്രമം. പ്രമേഹരോഗ ചികിത്സയിൽ റോഷ് ഡയബെറ്റിസ് കെയറിനുള്ള പ്രാഗത്ഭ്യവും രോഗനിയന്ത്രണത്തിൽ ഹോളിസ്റ്റിക് രീതികൾ പ്രയോഗിക്കുന്ന ഡോ. ജ്യോതിദേവി ന്റെ സവിശേഷതയും ഒന്നിക്കുകയാണ് സെന്റർ ഓഫ് എക്സലൻസിലൂടെ, അദ്ദേഹം വ്യക്തമാക്കി.

ഗൗരവപൂർവം കണക്കിലെടുക്കേണ്ട അസുഖമാണ് പ്രമേഹമെന്ന് ജ്യോതിദേവ്സ് ഡയബെറ്റിസ് റിസർച്ചിന്റെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.ലഭ്യമായ ജീവൻരക്ഷാ മരുന്നുകളുടെയും നൂതനമായ സാങ്കേതിക വിദ്യയുടെയും ഉപയോഗത്തിലുള്ള അപര്യാപ്തതയാണ് നിലവിലെ ചികിത്സാ രീതികളിൽ പലതും പരാജയ പ്പെടാൻ കാരണം. സെന്റർ ഓഫ് എക്സലൻസ് ഈ കുറവ് പരിഹരിക്കും. ജീവൻ രക്ഷാ സാങ്കേതികത ഫലപ്രദമായ രീതിയിൽ ഉപയുക്തമാക്കും. മരുന്നുകളും ബിഹേവിയറൽ തെറാപ്പിയുമെല്ലാം ഗുണം ചെയ്യുന്നത് രോഗികൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുന്ന ഉപകരണങ്ങളും അതേപ്പറ്റി ഡോക്ടർമാർക്കുള്ള ധാരണകളും ഫലപ്രദമായ രീതിയിൽ കണ്ണി ചേരുമ്പോഴാണ്. ആധുനിക പരിശീലനത്തിലൂടെ കൈവരുന്ന വൈദഗ്ധ്യം പ്രയോജനമെടുത്തി സമൂഹത്തെ സേവിക്കാൻ ഡോക്ടർമാരെ പ്രാപ്തരാക്കാനും രോഗികൾക്ക് ചെലവ് കുറഞ്ഞ ചികിത്സ നൽകി അവരുടെ ജീവൻരക്ഷ ഉറപ്പാക്കാനും ഈ പങ്കാളിത്തം സഹായകമാകും, സെന്റർ ഓഫ് എക്സലൻസിനെപ്പറ്റി ഡോ. ജ്യോതി ദേവ് അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക


ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം:ആര്‍ക്കും അപകടമില്ല

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ സെന്ററിലെ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും അപകടമില്ല.അഗ്നി ശമനസേന വാഹനങ്ങള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുന്നു. തീ പടര്‍ന്നതോടെ കെട്ടിട ത്തി...തുട൪ന്ന് വായിക്കുക


ബാലാവകാശ രംഗത്ത് കേരളം സാർവദേശീയ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നു: ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ

തിരു;18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കരുതലും സംരക്ഷണവും സാധ്യമാക്കുന്ന തിനും നിയമത്തോട് വിമുഖത കാട്ടുന്ന കുട്ടികളുടെ തിരുത്തൽ പ്രക്രിയ സാധൂകരിക്കുന്നതി നുമായുള്ള സാർവദേശീയ സർവീസസ്‌ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമമാണ് കേരളം നടത്തുന്...തുട൪ന്ന് വായിക്കുക


ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണം;വയനാട് ജില്ലാകളക്ടര്‍ എ.ആര്‍. അജയകുമാര്‍

കൽപ്പറ്റ: ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹ...തുട൪ന്ന് വായിക്കുക


വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിത...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.എം.എ വീടു വെച്ചു നല്‍കി

തിരു: സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയദുരിത സമയത്ത് പ്രളയ ബാധിതരോടൊപ്പം നിന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും പ്രളയ ബാധിതര്‍ക്ക് കൈതാങ്ങാകുന്നു. പ്രളയ ത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍ക്കായി ഐ.എം.എ. നിര്‍മ്മി...തുട൪ന്ന് വായിക്കുക


കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം

ജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക്(ഡെമോ ഹട്ടിലേക്ക്) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.ഇവിട...തുട൪ന്ന് വായിക്കുക


കാസർകോഡ് ട്രോമാ കെയര്‍ വാര്‍ഷിക യോഗം

കാസർകോഡ്;ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി യായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയി ...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജി...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു

പയ്യാമ്പലം: സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണ ത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ഷന്‍: കോന്നി- പൂങ്കാവ് റോഡില്‍ വാഹന പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

കോന്നി: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തി...തുട൪ന്ന് വായിക്കുക


എക്‌സ്‌പേർട്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരു; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചിക യും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസ...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കണ്ണൂർ കളക്ടറേറ്റ്; സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കളക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണ കൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളി ച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളി ലെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.