Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

അറിയിപ്പുകള്‍

കൂടുതല്‍ 

പഴശ്ശി സ്മാരക ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിച്ചു

11/3/2019



വയനാട്: സംസ്ഥാനത്ത് തന്നെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന മാവിലാംതോട് പഴശ്ശി സ്മാരക ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിച്ചു.

ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരേ പോരാടി രക്തസാക്ഷിയായ പഴശ്ശിരാജ സ്വാതന്ത്ര്യത്തിന്റെയും സ്വയംനിര്‍ണാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ ഒരാളാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പഴശ്ശി വെടിയേറ്റുവീണ് വീരചരമം പ്രാപിച്ച മാവിലാംതോട് പരിസരത്ത് ഉചിത മായ സ്മാരകം പണിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അതിന്റെ ഭാഗമായാണ് 1,19,41, 000 രൂപ ചെലവഴിച്ച് സംസ്ഥാന നിര്‍മിതികേന്ദ്രം മ്യൂസിയം പണി പൂര്‍ത്തീകരിച്ചത്.

വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 61 ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണ വും ലക്ഷ്യമിട്ട് തലശ്ശേരി ഹെറിറ്റേജ് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ നാലു സര്‍ക്യൂട്ടുകളായി തരംതിരിച്ചുള്ള ടൂറിസം പദ്ധതിയാണിത്. വയനാടിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഉത്തരവാദിത്ത ടൂറിസം വയനാടന്‍ ടൂറിസത്തിന്റെ മുഖമുദ്രയാണ്. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യ മാവണമെന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സമയബന്ധിതമായി പഴശ്ശി സ്മാരക ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം പ്രവൃത്തി പൂര്‍ത്തിയാക്കിയനിര്‍മിതി കേന്ദ്രത്തിനും കോണ്‍ട്രാക്ടര്‍ പി പി നജീബ് റഹ്മാനും മന്ത്രി ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍മിതികേന്ദ്ര റീജ്യനല്‍ എന്‍ജിനീ യര്‍ കെ രവീന്ദ്രന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രകാശ്, ഗിരിജ കൃഷ്ണന്‍, അംഗങ്ങളായ റീജ ജഗദേവന്‍, സിനി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മ്യൂസിയം യാഥാര്‍ത്ഥ്യമാക്കിയത്. ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍, എന്‍ട്രി പവലിയന്‍ ആന്റ് ലാന്‍ഡ്‌സ്‌കേപിങ്, ഡിസ്‌പ്ലേ പവലിയന്‍ എന്നിവ ഇതിന്റെ ഭാഗമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

തിരു:ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ എക്‌സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം. അത്തരം സാഹചര്യത്തിൽ എക്‌സിക്യൂട്ടീവിന്റെ സംരക...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് 25,000 രൂപ വരെ സഹായം

തിരു: സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍ പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ ബാര്‍ബര്‍ തൊഴിലാളി കള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ സഹായം അനു...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന ഒമാനിൽ നഴ്‌സ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 27ന്

തിരു:ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീ/പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റ...തുട൪ന്ന് വായിക്കുക


13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ്

തിരു;സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപ തിര ഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...തുട൪ന്ന് വായിക്കുക


ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ: ലഹരി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ജീവിതത്തിലെ അനിവാര്യത- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ: സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍ നിയമ നടപടികള്‍ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഇതിനെ...തുട൪ന്ന് വായിക്കുക


ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ: ഡെപ്യൂട്ടേഷൻ നിയമനം

തിരു:ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന...തുട൪ന്ന് വായിക്കുക


രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും

തിരു: തെക്കൻ ആന്തമാൻ കടലിലും തെക്കൻ ബഗാൾ ഉൾക്കടലിലുമായി കാലവർഷം മുന്നേറുന്ന തിനുള്ള അനുകൂല ഘടക ങ്ങൾ ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും. ഇതുമൂലം ഈ മേഖലയിൽ കനത്...തുട൪ന്ന് വായിക്കുക


ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിൽ തീപിടിത്തo. 18വിദ്യാർ ഥികൾ മരിച്ചു

അഹമ്മദാബാദ‌് :ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിൽ തീപിടിത്തo. 18വിദ്യാർ ഥികൾ മരിച്ചു. 14നും 17നുമിടയിൽ പ്രായമുള്ളവരും അധ്യാപകരുമാണ‌് കെട്ടിടത്തിലുണ്ടായിരുന്ന ത‌്. വെള്ളിയാഴ‌്ച പകൽ 3.30ന‌് മൂന്നുനിലയുള്ള തക്ഷശില ആർക്കേഡ‌് എന്ന കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നതിന‌് പിന്നാലെ ഇന്ധനവില വീണ്ടും കൂട്ടി

തിരു; ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നതിന‌് തൊട്ടുപിന്നാലെ ഇന്ധനവില വീണ്ടും കൂട്ടി. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27ഉം 13ഉം പൈസ കൂട്ടി. 19ന‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റർ ഡ...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറിയിലേക്കായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

തിരു:കേരള സർക്കാർ ഡയറി 2019 www.kerala.gov.in-ൽ ലഭ്യമാണ്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ (പേര്, പദവി, വിലാസം, ഓഫീസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ,ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ്, വീട്ടുമേൽവിലാസം) അപ്‌ഡേറ്റ് ചെയ്യുന്നതിനായി keralagovernmentdiary @gmail...തുട൪ന്ന് വായിക്കുക


യുപിയിൽ എസ്‌ പി ‐ ബിഎസ്‌പി സഖ്യത്തെ പിന്തള്ളി ബിജെപിക്ക്‌ നേട്ടം

ലക്‌നൗ : യുപിയിൽ എസ്‌ പി ‐ ബിഎസ്‌പി സഖ്യത്തെ പിന്തള്ളി ബിജെപിക്ക്‌ നേട്ടം . 80 സീറ്റിൽ 55 സീറ്റിലും ബിജെപി മുന്നിലാണ്‌. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർടി 12 ഇടത്തും അഖിലേഷ്‌ യാദവിന്റെ സമാജ്‌ വാദി പാർടി എട്ടിടത്തും ലീഡ്‌ ചെയ്യുന്നു. കോൺഗ്രസിന്റ...തുട൪ന്ന് വായിക്കുക


ആദ്യഫലo പുറത്തുവരുമ്പോള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലo പുറത്തുവരുമ്പോള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു. 312 മണ്ഡലങ്ങളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നു. യുപിഎ 106 മണ്ഡല ങ്ങളിലും മറ്റുള്ളവര്‍ 91 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. ബിഎസ്പി-എസ്പി സഖ്യം 14 മ...തുട൪ന്ന് വായിക്കുക


അന്താരാഷ‌്ട്ര ലഹരിമരുന്നുകടത്ത‌് സംഘത്തിലെ പ്രധാനകണ്ണിയെ പിടികൂടി

കൊച്ചി: എക‌്സൈസ‌് സംഘത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്താ രാഷ‌്ട്ര ലഹരിമരുന്നുകടത്ത‌് സംഘത്തിലെ പ്രധാനകണ്ണിയെ പിടികൂടി. പുതുവൈപ്പ‌്‌ ലൈറ്റ‌് ഹൗസിനു സമീപം ആലുവപ്പറമ്പിൽ വർഗീസ‌് ജൂഡ‌്സനാണ‌് (52) പിടിയിലായത‌്. ഇയാളുടെ വാഹ നത്തിൽ...തുട൪ന്ന് വായിക്കുക


കടുത്ത വരൾച്ച നേരിടുന്ന ഗുജറാത്തിലെ രാധബെൻ എന്ന സ‌്ത്രീയുടെ അടുക്കളയിൽ ദാഹമകറ്റാൻ മുതല കയറി

വഡോദര : കടുത്ത വരൾച്ച നേരിടുന്ന ഗുജറാത്തിലെ റവൽ ഗ്രാമത്തിലെ രാധബെൻ ഗോഹിൽ എന്ന സ‌്ത്രീയുടെ അടുക്കളയിൽ ദാഹമകറ്റാൻ മുതല കയറി. ചൊവാഴ‌്ച രാവിലെയാണ‌് സംഭവം. കടുത്ത ചൂട‌് കാരണം വീടിന്റ പിന്നാമ്പുറത്ത‌് കിടന്ന മകൾ നിമിഷ പുലർച്ചെ അഞ്ചോടെ കുടി ക്കാൻ വെള്ളമെടുക...തുട൪ന്ന് വായിക്കുക


സ്‌കൂൾ പ്രവേശനത്തിന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ സ്‌ക്രീനിങ‌് ടെസ്റ്റ് നടത്തുകയോ പാടില്ല: ബാലാവകാശ കമീഷൻ

തിരു: സ്‌കൂൾ പ്രവേശനത്തിന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ സ്‌ക്രീനിങ‌് ടെസ്റ്റ് നടത്തു കയോ ചെയ്യുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാ വകാശ സംരക്ഷണ കമീഷൻ ചെയർപേഴ്‌സൺ പി സുരേഷ് അറിയിച്ചു. സ്‌കൂളുകളിൽ എട്ടാം ക്ലാസുവരെ വിദ്യാർഥികള...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.