Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

അറിയിപ്പുകള്‍

കൂടുതല്‍ 

മന്ത്രി കടകംപള്ളി സുരേന്ദ്രനറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നു ള്ള സംഘം റിസർവ്ബാങ്ക്, നബാർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി

12/3/2019

തിരു:സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നു ള്ള സംഘം റിസർവ്ബാങ്ക്, നബാർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കേരളാബാങ്ക് രൂപീകരണ നടപടികളുടെ പുരോഗതി, പ്രളയ ദുരിതസഹായം, സഹകരണ നിയമത്തില്‍ 2019 ല്‍ വന്ന ഭേദഗതികള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച കേരള ബാങ്ക് പ്രോപോസലിനുതത്വ ത്തിലുള്ള അംഗീകാരം റിസർവ് ബാങ്ക് നൽകിയപ്പോൾ ഒരുക്കങ്ങൾക്കും റിസർവ് മുന്നോട്ട് വെച്ച 19 നിബന്ധനകൾ പൂർത്തീകരിക്കുന്നതിനുമായി മാർച്ച് 31 വരെ സമയം അനുവദിക്കുന്നെ ങ്കിലും തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ എത്തിയതിനെ തുടർന്ന് റിസർവ് ബാങ്കിന്റെ ഇക്കാ ര്യത്തില്‍ ഉത്തരവാദിത്വമുള്ള ഡെപ്യൂട്ടി ഗവര്‍ണറെയും നബാര്‍ഡ് ചെയര്‍മാനെയും കാണുകയും വിവരങ്ങള്‍ നേരത്തെ തന്നെ ധരിപ്പിക്കുകയുമായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശം.

റിസര്‍വ് ബാങ്കുമായി നടന്ന കൂടിക്കാഴ്ചയില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടു വെച്ച 19 വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് കേരളം നടത്തിയ ശ്രമങ്ങളില്‍ റിസർവ്ബാങ്ക് സംതൃപ്തിരേഖപ്പെടുത്തി. മാര്‍ച്ച്‌ 31 നു വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന കേരളത്തിന്റെ തീരുമാനത്തെ റിസർവ്ബാങ്ക് സ്വാഗതം ചെയ്തു. സഹകരണനിയമഭേദഗതികള്‍ക്കനുസരിച്ച മാറ്റങ്ങള്‍ റിസർവ് ബാങ്കിനെ അറി യിച്ചു. ഭേദഗതികളിൽ റിസർവ് അഭിപ്രായ വ്യത്യാസങ്ങളൊന്നും ഉന്നയിച്ചില്ല. കൂടിക്കാഴ്ചയില്‍ റിസര്‍വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍, എക്സിക്യൂടിവ് ഡയറക്ടര്‍ ലീലി വധേര എന്നിവര്‍ പങ്കെടുത്തു.

മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ നബാര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയി രുന്നു.റിസര്‍വ് ബാങ്ക് മുന്നോട്ടു വെച്ച 19 നിബന്ധനകള്‍ പൂര്‍ത്തീകരിക്കാനെടുത്ത നടപടികളും നബാര്‍ഡ് ഉന്നയിച്ച 3 അധിക നിര്‍ദേശങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണങ്ങളും ചര്‍ച്ച ചെയ്തു. റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങളിന്മേല്‍ സ്വീകരിച്ച നടപടിയില്‍ നബാർഡ് തൃപ്തി രേഖപ്പെ ടുത്തി. സഹകരണ നിയമഭേദഗതിയിലൂടെ ലയനതീരുമാനത്തിനു 2/3 ഭൂരിപക്ഷമെന്നത് കേവല ഭൂരിപക്ഷമാക്കിയതില്‍ നബാര്‍ഡിന് പ്രത്യേകിച്ച് അഭിപ്രായങ്ങളോ എതിര്‍പ്പുകളോ ഇല്ലെന്നും റിസര്‍വ് ബാങ്ക് എടുക്കുന്ന നിലപാടനുസരിച്ച്‌ പിന്തുണ നല്‍കുമെന്നുംനബാർഡ് പറഞ്ഞു.അതോ ടൊപ്പം നബാര്‍ഡ് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ പ്രീ കണ്ടീഷന്‍സ് അല്ലെന്നും അവ നബാര്‍ഡി നു യുക്തമായി തോന്നിയ ഉപദേശരൂപേണയുള്ള ചില അഭിപ്രായങ്ങളാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു യുക്തമായ നടപടി സ്വീകരിക്കാമെന്നും നബാർഡ് അറിയിച്ചു.

PACS ഒഴികെയുള്ള വായ്പേതരസംഘങ്ങള്‍ക്ക് ഭരണസമിതിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് അ ഭിപ്രായപ്പെട്ടത് വായ്പേതര സംഘങ്ങളുടെ/അപെക്സ് ഫോറങ്ങളുടെ ഒരു പ്രതിനിധിയെ വോട്ടവ കാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അത് അവര്‍ക്ക് എന്തെങ്കിലും പ്രത്യേക പ്രശ്നങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്ന തിനുള്ള വേദിയൊരുക്കും എന്ന അര്‍ത്ഥത്തില്‍ മാത്രമാണെന്ന് നബാര്‍ഡ് വിശദീകരിച്ചു. ഇക്കാ ര്യം ആലോചിച്ചു തീരുമാനമെടുക്കുന്ന് കേരളം അറിയിച്ചു.തുടർന്ന് പ്രളയ ദുരിതത്തില്‍ കൃഷി നാശത്തിനൊപ്പം ജീവനോപാധികളും വസ്തുവകകളുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കാര്‍ഷിക കടങ്ങളോ ടൊപ്പം കാര്‍ഷികേതര കടങ്ങളുടെ കാര്യത്തിലും മോറട്ടേറിയവും റീ സ്ട്രക്ച്ചറിങ്ങും അനുവദി ക്കുവാൻ കേരളം നബാർഡിനോട് അഭ്യർത്ഥിച്ചു.

കാര്‍ഷികേതര വായ്പകള്‍ക്ക് മോറട്ടേറിയം, പുനക്രമീകരണം എന്നിവ SLBC യുടെ ശുപാര്‍ശകള്‍ ക്കനുസരിച്ചു പ്രകൃതിക്ഷോഭാനന്തര സാഹചര്യങ്ങളില്‍ അനുവദനീയമാണെന്നും അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും നബാര്‍ഡ് അറിയിച്ചു. SLBC ഇക്കാര്യം ചര്‍ച്ച ചെയ്ത് വിവരം ശ്രദ്ധയില്‍ പെടുത്തുകയും അടുത്ത SLBC ഉടനെ ചേര്‍ന്ന് മറ്റു കാര്യങ്ങള്‍ ഉറപ്പു വരുത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നബാര്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സഹകരണ വകുപ്പ് മന്ത്രി ക്ക് പുറമേ ചീഫ് സെക്രട്ടറി ടോം ജോസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹ കരണ സംഘം രെജിസ്ട്രാര്‍ ഷാനവാസ്‌, സംസ്ഥാന സഹകരണ ബാങ്ക് MD, പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ പ്രതിനിധി അഡ്വ. രാജഗോപാലന്‍ നായര്‍ തുടങ്ങിയവരും നബാര്‍ഡിന് വേണ്ടി ചെയര്‍മാന്‍ ഹര്‍ഷകുമാര്‍ ബന്‍വാല, ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ അമലോല്‍ഭവനാഥന്‍, ചീഫ് ജെനറല്‍ മാനേജര്‍മാര്‍ കെ.ആര്‍ റാവു, സരിത അറോറ എന്നിവരും പങ്കെടുത്തു.

സന്ദര്‍ശനം 100% ഫലപ്രദവും സംസ്ഥാന താല്പര്യങ്ങള്‍ക്ക് പ്രയോജനപ്രദവും ആയിരുന്നുവെന്നും ഇക്കാര്യത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തന്നെ മുന്നോട്ട് നീക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.--


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക


ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം:ആര്‍ക്കും അപകടമില്ല

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ സെന്ററിലെ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും അപകടമില്ല.അഗ്നി ശമനസേന വാഹനങ്ങള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുന്നു. തീ പടര്‍ന്നതോടെ കെട്ടിട ത്തി...തുട൪ന്ന് വായിക്കുക


ബാലാവകാശ രംഗത്ത് കേരളം സാർവദേശീയ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നു: ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ

തിരു;18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കരുതലും സംരക്ഷണവും സാധ്യമാക്കുന്ന തിനും നിയമത്തോട് വിമുഖത കാട്ടുന്ന കുട്ടികളുടെ തിരുത്തൽ പ്രക്രിയ സാധൂകരിക്കുന്നതി നുമായുള്ള സാർവദേശീയ സർവീസസ്‌ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമമാണ് കേരളം നടത്തുന്...തുട൪ന്ന് വായിക്കുക


ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണം;വയനാട് ജില്ലാകളക്ടര്‍ എ.ആര്‍. അജയകുമാര്‍

കൽപ്പറ്റ: ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹ...തുട൪ന്ന് വായിക്കുക


വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിത...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.എം.എ വീടു വെച്ചു നല്‍കി

തിരു: സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയദുരിത സമയത്ത് പ്രളയ ബാധിതരോടൊപ്പം നിന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും പ്രളയ ബാധിതര്‍ക്ക് കൈതാങ്ങാകുന്നു. പ്രളയ ത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍ക്കായി ഐ.എം.എ. നിര്‍മ്മി...തുട൪ന്ന് വായിക്കുക


കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം

ജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക്(ഡെമോ ഹട്ടിലേക്ക്) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.ഇവിട...തുട൪ന്ന് വായിക്കുക


കാസർകോഡ് ട്രോമാ കെയര്‍ വാര്‍ഷിക യോഗം

കാസർകോഡ്;ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി യായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയി ...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജി...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു

പയ്യാമ്പലം: സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണ ത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ഷന്‍: കോന്നി- പൂങ്കാവ് റോഡില്‍ വാഹന പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

കോന്നി: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തി...തുട൪ന്ന് വായിക്കുക


എക്‌സ്‌പേർട്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരു; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചിക യും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസ...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കണ്ണൂർ കളക്ടറേറ്റ്; സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കളക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണ കൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളി ച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളി ലെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.