Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

വിദേശം

കൂടുതല്‍ 

മസൂദ‌് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരർ പാകിസ്ഥാനിൽ തടവിൽ

5/3/2019

ന്യൂഡൽഹി:ജയ‌്ഷെ മുഹമ്മദ‌് തലവൻ മസൂദ‌് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരർ പാകിസ്ഥാനിൽ തടവിലായി. അസറിന്റെ സഹോദരൻ മുഫ‌്തി അബ‌്ദുർ റൗഫ‌്, മകൻ ഹമ്മദ‌് അസർ എന്നിവരടക്കം 44 ഭീകരരെ അറസ്റ്റ‌് ചെയ‌്തതായി പാക് ആഭ്യന്തരമന്ത്രി ഷെഹർയാർ ഖാൻ അഫ്രീദി യും സെക്രട്ടറി അസം ഖാനും ഇസ്ലാമബാദ‌ിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞയാഴ‌്ച ഇന്ത്യ പാകിസ്ഥാനു കൈമാറിയ രേഖകളിൽ ഈ പേരുകൾ ഉൾപ്പെട്ടിരുന്നതായി അദ്ദേഹംപറഞ്ഞു. ദേശീയ കർമപദ്ധതിയിൽപ്പെടുത്തി എല്ലാ ഭീകര സംഘടനകൾക്കെതിരെയും നടപടിയെടുക്കും. അടിച്ചമർത്തൽ രണ്ടാഴ‌്ചകൊണ്ട‌് പൂർത്തിയാക്കും. തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും മേൽ നടപടി. മറ്റൊരു രാജ്യത്തിനുമെതിരെയുള്ള ഭീകരപ്രവർത്തനത്തിന‌് പാകിസ്ഥാൻ ഇടമൊരുക്കില്ല എന്നതാണ‌് പാക‌് സർക്കാരിന്റെ നയമെന്നും പാക് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.ഐക്യരാഷ‌്ട്ര സഭ ഉപരോധം ഏർപ്പെടുത്തിയ ഭീകരർക്കും സംഘടനകൾക്കും എതിരെ നടപടി ശക‌്തമാക്കാനുള്ള നിയ മം തിങ്കളാഴ‌്ച പാകിസ്ഥാൻ പാസാക്കിയിരുന്നു.

ഇതുപ്രകാരം ‌രാജ്യത്തെ എല്ലാ നിരോധിത സംഘടനകളുടെയും അംഗങ്ങ‌ളുടെയും ആസ്തിയുടെയും സ്വത്തിന്റെയും നിയന്ത്രണം സർക്കാർ ഏറ്റെടുത്തതായി വിദേശ കാര്യാലയ വക്താവ‌് മുഹമ്മദ‌് ഫാ സിൽ പറഞ്ഞു.കഴിഞ്ഞ ദിവസം മരിച്ചുവെന്ന‌് സംശയം പരന്ന മസൂദ‌് അസറിനെ അറസ‌്റ്റുചെയ്യു ന്നത‌് സംബന്ധിച്ച‌് 24 മണിക്കൂറിനുള്ളിൽ പാക‌് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തീരുമാനിക്കുമെന്ന‌് മാധ്യമങ്ങൾ റിപ്പോർട‌് ചെയ‌്തു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ ഒപ്പുവച്ചു

ഇന്ത്യ- മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മില്‍ ഒപ്പുവച്ചു. കൊച്ചി തീരത്തു നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക...തുട൪ന്ന് വായിക്കുക


എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ വിവരങ്ങള്‍കൂടി രേഖപ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്

വാഷിങ‌്ടൺ:എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം മേൽ‌വിലാസവും മുന്‍ ഇ മെയില്‍ വിലാസവും ഫോണ്‍നമ്പരുകളും രേഖപ്പെടുത്തണ മെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് വിസ അപേക്ഷയില്‍ ഇത്തരം വിവരങ്ങ...തുട൪ന്ന് വായിക്കുക


ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌

ഇസ്ലാമബാദ‌്: നൂറ്റാണ്ട‌ുകൾ പഴക്കമുള്ള ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌. വിലപിടിപ്പുള്ള ജനലുകളും വാതിലുകളും മോഷ്ടിച്ച സംഘം ഇവ പാകിസ്ഥാനിലെ പഞ്ചാബ‌് പ്രവിശ്യയിൽ വിറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. നാലുനില കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo

കെയ‌്റോ: 880 ദിവസമായി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹ്‍മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ കോടതിയുത്തരവ്. രാജ്യസുരക്ഷയ‌്ക്ക് ഭീഷണിയാകുന്നവ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റ് ചെയ്തത്.എത്രയും പെട്ടെന്ന് ഹു...തുട൪ന്ന് വായിക്കുക


സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്

വാഷിങ‌്ടൺ: അമേരിക്കൻ കോൺഗ്രസിനെ മറികടന്ന‌് 800 കോടി ഡോളറിന‌് സൗദിയുമായി ആയു ധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. സൗദിക്കു പുറമെ യുഎഇയുമായും ജോർദാ നുമായും ആയുധ കരാറുകളിൽ ഏർപ്പെടാനും അമേരിക്ക തീരുമാനിച്ചു. ഇറാനിൽനിന്നുള്ള ഭീഷ ണി കണക്കിലെടുത്ത...തുട൪ന്ന് വായിക്കുക


ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു

ലണ്ടൻ: ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു.ഇന്ത്യൻ സമയം വെള്ളിയാഴ‌്ച പകൽ 12.30ന‌്.ധനമന്ത്രി ഡോ.തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടു ത്തശേഷ...തുട൪ന്ന് വായിക്കുക


നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും

മനാമ:നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും. ദീർഘകാല വിസ തേടുന്നവർക്ക‌് രാജ്യത്തെത്തി നടപടിക്രമ ങ്ങൾ പൂർത്തിയാക്കാനാണിത്.ദീർഘകാല താമസം ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ സൗകര്യ ങ്ങൾ വിലയിരുത്താനും...തുട൪ന്ന് വായിക്കുക


പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി

കാൻബറ : ഓസ‌്ട്രേലിയയിലെ അഡ്‌ലെയ്‌ഡ‌് വിമാനത്താവളത്തിന‌് മുക‌ളിൽ പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി.പ്രാതൽ കഴിക്കാതെ പരിശീല നത്തിനെത്തിയ പൈലറ്റ‌ിന‌് തലവേദനയെത്തുടർന്ന‌് ബോധം നഷ‌്ടപ്പെട്ടു. തലേദിവസം കൃത്യമായി ഉറങ്...തുട൪ന്ന് വായിക്കുക


കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ രംഗത്തെത്തി. പുരോഹിതർക്കായു ള്ള അപ്പോലി സ‌്തലിക സന്ദേശത്തിലാണ‌് മാർപാപ്പയുടെ മാർഗനിർദേശം. സഭയ‌്ക്ക‌് കീഴിലുള്ള പുരോഹിതന്മാരും കന്യാ...തുട൪ന്ന് വായിക്കുക


ഇന്തോനേഷ്യയില്‍ അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു

ജക്കാർത്ത : രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു. 1878 പേർ വിവിധ അസുഖങ്ങൾ ബാധിച്ച‌് ആശുപത്രിയിൽ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വക്താവ‌് ആരിഫ‌് പ്രിയോ സുസാന്റോ അറിയിച്ചു. ലോ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

കൊളംബോ :ശ്രീലങ്കയിൽ ഈസ‌്റ്റർ ദിനത്തിലുണ്ടായ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷണറുടെ ഓഫീസ‌് അറിയിച്ചതാണിത‌്. ചൊ വ്വാഴ‌്ച എ മരേഗൗഡ, എച്ച‌് പുട്ടരാജ എന്നിവരുടെ മരണംകൂടി സ്ഥിരീകിച്ചതോടെയാണിത‌്. സ‌്ഫോടന ത്ത...തുട൪ന്ന് വായിക്കുക


ശ്രീലങ്ക സ‌്ഫോടനപരമ്പരയിൽ 290 മരണo: 24 പേരെ അറസ്റ്റ‌് ചെയ‌്തു:

കൊളംബോ:ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയിൽ 290 പേർ മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അഞ്ഞൂറോളം പേർക്ക‌് പരിക്കേറ്റു. പലരുടെയും നില ഗുരു തരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന‌് അധികൃതർ വ്യക്തമാക്കി. മരിച്ച 36 പേർ വിദേ ശികളാ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിനി പി.എസ്.റസീനയുടെ മൃതദേഹം കൊളംബോയിൽ കബറടക്കി

കൊളംബോ; ശ്രീലങ്കയിലെ കൊളംബോ വിമാനത്തവളത്തിനടുത്തുള്ള ഷാംഗ്രിലാ റെസ്റ്റോറന്റി ലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി പി.എസ്.റസീന (60) യുടെ മൃതദേഹം തിങ്കളാഴ‌്ച രാവിലെ 9.30 ഓടെ കൊളംബോയിൽ കബറടക്കി. ദുബായിൽ വ്യാപാരിയായ ഭർത്ത...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ : ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദ വിരു ദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാ പിച്ചത്. ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെടെ എട്ടിടത്ത് ബോംബ് സ്ഫോടനo: മരണം ഇരുനൂറിലധികം

കൊളംബോ; ലോകത്തിലെങ്ങുമുള്ള ക്രിസ്ത്യൻ സമൂഹം ഈസ്റ്റർ ആഘോഷിക്കുന്ന വേളയിൽ ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെടെ എട്ടിടത്ത് ബോംബ് സ്ഫോടനമുണ്ടായി. ഇരുനൂ റിലധികം പേരുടെ ജീവനെടുത്ത അതിദാരണുമായ സംഭവം. കാസർകോട് സ്വദേശി ഉൾപ്പെടെ 35 വിദേശികളും കൊല്ലപ്പെട...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.