Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ

സിനിമ

കൂടുതല്‍ 

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;മികച്ച സിനിമ;കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍,സംവിധായകൻ: ശ്യാമപ്രസാദ്,നടന്‍: ജയസൂര്യ, നടി; നിമിഷ സജയന്‍

27/2/2019

തിരു: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ തെരഞ്ഞെടുത്തു.മികച്ച സംവി ധായകൻ ശ്യാമപ്രസാദ് (ഒരു ഞായറാഴ്‌ച). മികച്ച നടന്‍ ജയസൂര്യ(ഞാൻ മേരിക്കുട്ടി, ക്യാപ്‌റ്റൻ) സൗബിൻ ഷാഹിറി(സുഡാനി ഫ്രം നൈജീരിയ)നേയും നടിയായി നിമിഷ സജയനേയും (ചോല, ഒരു കുപ്രസിദ്ധ പയ്യൻ)ജൂറി തെരഞ്ഞെടുത്തു. ഒരു ഞായറാഴ്‌ചയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം.

സഹനടനായി ജോജു ജോർജി(ജോസഫ്‌, ചോല)നേയും സഹനടിയായി സാവിത്രി ശ്രീധരൻ, സരസ ബാലിശ്ശേരി( ഇരുവരും സുഡാനി ഫ്രം നൈജീരിയ) എന്നിവരേയും തെരഞ്ഞെടുത്തു. സുഡാനി ഫ്രം നൈജീരിയയാണ്‌ മികച്ച ജനപ്രിയ ചിത്രം.

49ാമത്‌ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ മന്ത്രി എ കെ ബാലനാണ്‌ പ്രഖ്യാപിച്ചത്‌. പ്രശസ്തസംവിധായക നും ജൂറി ചെയര്‍മാനുമായ കുമാര്‍സാഹ്നിയും മറ്റ് അംഗങ്ങളുംപത്രസമ്മേളനത്തില്‍ പങ്കെടുത്തു. രചനാവിഭാഗം ജൂറി ചെയര്‍മാൻ പി കെ പോക്കർ, സംവിധായകരായ ഷെറി ഗോവിന്ദന്‍,ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകു മാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങൾ.

മറ്റ് അവാര്‍ഡുകള്‍:

മികച്ച ബാലതാരം (പെൺ): അബിനി ആദി ( പന്ത്‌)

മികച്ച ബാലതാരം (ആൺ) റിഥുൻ (അപ്പുവിന്റെ സത്യാന്വേഷണം)

മികച്ച രണ്ടാമത്തെ കഥാചിത്രം: ഒരു ഞായറാഴ്‌ച

മികച്ച നവാഗത സംവിധായകൻ : സക്കറിയ മുഹമ്മദ്‌ (സുഡാനി ഫ്രം നൈജീരിയ)

മികച്ച സംഗീത സംവിധായകൻ : വിശാൽ ഭരദ്വാജ്‌( കാർബൺ)

മികച്ച ഗാനരചന: ബി കെ ഹരിനാരായണൻ(തീവണ്ടി, ജോസഫ്‌)

മികച്ച ഗായകന്‍: വിജയ്‌ യേശുദാസ്‌ (പൂമുത്തോളേ.. ചിത്രം ജോസഫ്‌)

മികച്ച ഗായിക: ശ്രേയാ ഘോഷാൽ (ആമി)

മികച്ച പശ്ചാത്തല സംഗീതം: ബിജിപാൽ (ആമി )

മികച്ച ചലച്ചിത്രം ഗ്രന്ഥം : എം ജയരാജ്‌( മലയാള സിനിമ പിന്നിട്ട വഴികൾ)

മികച്ച തിരക്കഥാകൃത്ത്‌: മുഹ്‌സിൻ പെരാരി, സക്കറിയ(സുഡാനി ഫ്രം നൈജീരിയ)

മികച്ച വസ്ത്രാലങ്കാരം: സമീര സനീഷ്

മികച്ച ഡബ്ബിംഗ്: ഷമ്മി തിലകന്‍. സ്നേഹ എം

മികച്ച നൃത്ത സംവിധാനം: സംഗീത സുജിത്

മികച്ച സിങ്ക് സൌണ്ട്: അനീഷ്‌

മികച്ച ശബ്ദ മിശ്രണം: ഷിനോയ് ജോസഫ്

മികച്ച ശബ്ദ ഡിസൈന്‍: ജയദേവന്‍ സി

മികച്ച കുട്ടികളുടെ ചിത്രം: അങ്ങനെ .. അകലെ.. ദൂരെ

മികച്ച ഛായാഗ്രഹണം : കെ യു മോഹനൻ(കാർബൺ)

മികച്ച കഥാകൃത്ത് : ജോയ്‌ മാത്യു






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാഹോയുടെ ആദ്യ പോസ്റ്റര്‍ എത്തി; വേറിട്ട ലുക്കില്‍ പ്രഭാസ്

പ്രഭാസ്- ശ്രദ്ധാ കപൂര്‍ താര ജോഡികളായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷന്റെ ട്വിറ്റര്‍ അ...തുട൪ന്ന് വായിക്കുക


സാഹോ സര്‍പ്രൈസുമായി പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍; ആകാംക്ഷയോടെ ആരാധകര്‍

ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സര്‍പ്രൈസ് വാര്‍ ത്ത താരം ആരാധകരുമായി പങ്കു വെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്...തുട൪ന്ന് വായിക്കുക


വനിതാ സംവിധായകരുടെ ഫീച്ചർ ഫിലിം നിർമ്മാണം: ജൂൺ 20 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതാസംവിധായകരുടെ ഫീച്ചർ ഫിലിമുകൾ കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 20 ന് വൈകുന്നേരം നാലുമണി വരെ ഇതു സംബന്ധിച്ച...തുട൪ന്ന് വായിക്കുക


കുട്ടികളോടൊപ്പം ഉയരെ സഞ്ചരിച്ച് മന്ത്രിയും പാര്‍വതിയും

തിരു: പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നഉയരെ എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ ശനം കൈരളി തീയറ്ററില്‍ സംഘടിപ്പിച്ചു. വനിതാശിശു വികസന വകുപ്പാ ണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ...തുട൪ന്ന് വായിക്കുക


എജ്യുരാഗ ‌ചിത്ര ചിക്കാഗോയിൽ തുടക്കമാകും

കെ എസ‌് ചിത്ര 40 വർഷം സംഗീത ജീവിതo പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്ക‌് ശനി യാഴ്‌ച ചിക്കാഗോയിൽ തുടക്കമാകും. എജ്യുരാഗ ‌ചിത്ര എന്ന പേരിലാണ‌് പരിപാടി. ചിത്ര തന്നെ ഫേസ‌്ബുക്ക‌് പേജിൽ ഇക്കാര്യം അറിയിച്ചത‌്. തമിഴ‌്, തെലുങ്ക്‌ സിനിമാഗാനങ്ങളും പരിപാടിയിൽ ...തുട൪ന്ന് വായിക്കുക


ഉയരെ- സാമൂഹമൊന്നാകെ കാണേണ്ട സിനിമ: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാ ണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ഉയരെ വിരല്‍ ചൂണ...തുട൪ന്ന് വായിക്കുക


മുഖസൗന്ദര്യ ലേപന വസ‌്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് സായ‌് പല്ലവി

മുഖസൗന്ദര്യ ലേപന വസ‌്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് തെന്നിന്ത്യൻതാരം സായ‌് പല്ലവി.സിനിമയിൽ അമിതമായി മേക്കപ‌് ഉപയോഗിക്കാത്ത നടികൂടിയാണ‌് ഇവർ. തന്റെ മുഖത്തെ കുരുക്കൾ മറയ്ക്കാതെ തന്നെയാണ് ചിത്രീകരണത്തിനെത്താറുള്ളത് . സാമൂഹ്യമാധ്യമങ്ങളിലും മേക്ക...തുട൪ന്ന് വായിക്കുക


കുഞ്ഞിരാമന്‍റെ കുപ്പായം മെയ് 3 ന് തിയറ്റേറിലെത്തും

ആരാം എന്‍റര്‍ടൈം മെന്‍റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കി സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായംആറ് ക്ലൈമാക്സുമായിതിയറ്റേറിലേക്കെത്തുo.തലൈ വാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്‍റാ കുമാര...തുട൪ന്ന് വായിക്കുക


ബോക്‌സ് ഓഫീസുകളില്‍ തകര്‍പ്പന്‍ വിജയവുമായി മേരാ നാം ഷാജി

ഹാസ്യത്തിന്റെ മേന്‍പൊടിയില്‍ ഷാജിമാരുടെ കഥ പറഞ്ഞു കുടുംബ പ്രേക്ഷകരുടെ മനം നിറച്ച മേരാ നാം ഷാജി ബോക്‌സ് ഓഫീസുകളിലും വന്‍ ഹിറ്റ്. അഞ്ചരക്കോടി രൂപയില്‍നിര്‍മ്മിച്ചചിത്രം റിലീസിന് മുന്‍പ് തന്നെ നാലരക്കോടി രൂപ സാറ്റ്‌ലെറ്റ് ഇനത്തിലും, ഒന്നരക്കോടി രൂപ ഓവര്...തുട൪ന്ന് വായിക്കുക


ഇന്‍ഡിവുഡ് അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മേയ്ക്കിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാകാം - മൂന്നു ലക്ഷം രൂപ വരെ സമ്മാനം നേടാം

ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് നേതൃത്വം നല്‍കുന്നപ്രൊജക്ട് ഇന്‍ഡിവുഡിന്റെഅന്താ രാഷ്ട്ര ഷോര്‍ട്ട് ഫിലിം മേയ്ക്കിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ അവസരം. ഇന്‍ഡിവുഡ് ടാലന്റ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മെയ്ക്കിംഗ് ഫെസ്റ്റിവലിന് ഇ...തുട൪ന്ന് വായിക്കുക


വള വള അണിയറയിൽ

കൊച്ചി: വേറിട്ടൊരു പ്രേമേയവുമായി മഖ്ബൂൽ മൻസൂർ ഒരുക്കുന്ന വള വള അണിയറയിൽ ഒരു ങ്ങുന്നു. സാം ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം നെയിബർഹുഡ് എന്റർടൈ ന്മെന്റ്സാണ്. സംഗീത സംവിധാനം അഭിറാം നിർവഹിക്കുന്നു. ...തുട൪ന്ന് വായിക്കുക


സ്ഫടികത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന്‌ ഭദ്രന്‍

കൊച്ചി : സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ അടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി ക്കും. സ്‌ഫടികത്തിന്റെ സംവിധായകൻ ഭദ്രന്‍. സ്ഫടികത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന്...തുട൪ന്ന് വായിക്കുക


ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ ഇളയരാജയുടെ ട്രെയിലർ പുറത്ത് വിട്ടു

കൊച്ചി: ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ ഇളയരാജയുടെ ട്രെയിലർ പുറത്ത് വിട്ടു. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസൻ സംവി ധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. മാര്‍ച്ച് 22 ചിത്രം റിലീസാവുo. മൂവി മ്യൂസിക്കല്‍ കട്...തുട൪ന്ന് വായിക്കുക


ബോബന്‍ സാമുവേല്‍ ഒരുക്കുന്ന അല്‍ മല്ലുവില്‍ അതിഥി താരമായി ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്

ദുബായ് : ക്യാമറയ്ക്കു പിന്നില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തി ശ്രദ്ധേയരായ സംവിധായ കര്‍ നിരവധിയാണ്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവിലായി ചുവടു വെച്ചിരിക്കുകയാണ് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയിയും. ചെറിയൊരിടവേളയ്ക്കു ശേഷം പ്രവാസി മലയാളികളുടെ ജീവിതകാഴ്ചകള...തുട൪ന്ന് വായിക്കുക


വീണ്ടും പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ശ്യാമപ്രസാദ്‌

കൊച്ചി : വീണ്ടും പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ശ്യാമപ്രസാദ്‌ പറഞ്ഞു. അഞ്ചാ മത്തെ സംസ്ഥാന അവാർഡാണിത്‌. വ്യത്യസ്‌ത സഹപ്രവർത്തകർ, എഴുത്തുകാർ, അഭിനേതാക്കൾ എല്ലാവരുടേയും കൂട്ടായ യത്നത്തിന്റെ ഭാഗമായിട്ടാണ്‌ സംവിധായകൻ എന്ന നിലയിൽ അംഗീകരിക്ക പ്പെട...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.