Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാർ ശുചീകരിച്ചു സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ വിപുലീകരണ പദ്ധതികളുമായി കാന്‍കോര്‍ പ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി സംഘം മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

വിനോദം

കൂടുതല്‍ 

ഭക്തലക്ഷങ്ങളുടെ പൊങ്കാല ആറ്റുകാലമ്മയ്ക്ക്

20/2/2019

തിരു: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിച്ചു.തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ പൊങ്കാലദിനമായി മാറി.വിദേശീയർ ഉൾപ്പെടെ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുംജനലക്ഷങ്ങൾ പൊങ്കാല അർപ്പിക്കാനെത്തി.

രാവിലെ 9.45ന് ശുദ്ധ പുണ്യാഹം നടന്നു.ക്ഷേത്രതന്ത്രി തെക്കേടത്ത്തപരമേശ്വ രൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽ ശാന്തി വിഷ്ണുനമ്പൂതിരിക്കു കൈമാറി .ചെറിയ തിടപ്പള്ളിയിലെ അടുപ്പു കത്തി ച്ചശേഷം മേൽശാന്തി ദീപം സഹമേല്ശാന്തിക്കു കൈമാറി.സഹമേല്ശാ ന്തി കേശവൻ നമ്പൂതിരി പണ്ടാരഅടുപ്പിൽ തീപകർന്നതോടെ പൊങ്കാലക്ക് തുടക്കമായി. നഗരത്തിന്റെ നാനാദിക്കുകളിൽ അടുപ്പുകൂട്ടി കാത്തിരുന്നവർ അതെ സമയം അഗ്നി പകർന്ന് പൊങ്കാല ഇടാൻ തുടങ്ങി.തിരുവനന്തപുരം നഗരത്തിന്റെ 10 കിലോമീറ്റര് ചുറ്റളവിൽ നിരന്ന പൊങ്കാല അടുപ്പുകളിൽ നിന്ന് അഗ്നിജ്യോലകളുയർന്നു.ഉച്ചക്ക് 2.15ന് പൊങ്കാല നിവേദ്യം തുടങ്ങി. പണ്ടാര അടുപ്പിൽ തയ്യാറായ പൊങ്കാലയിൽ സഹമേൽശാന്തി ഈശ്വരൻ നമ്പൂതിരി തീർത്ഥം തളിച്ച് ദേവിക്ക് നിവേദിച്ചു. ഈ സമയം ആകാശത്തു സെസ്ന വിമാനം പുഷ്പ മഴ പെയ്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ.ശശിതരൂർ എം.പി ,എം.എൽ.എ മാ രായ ഓ.രാജഗോപാൽ, കെ.മുരളീധരൻ, വി.എസ്‌.ശിവകുമാർ, എം.വിൻ സെന്റ്, മേയർ വി.കെ.പ്രശാന്ത് തുടങ്ങിയവർ ചടങ്ങുകൾ കാണാനെത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നര്‍മ്മത്തില്‍ ചാലിച്ച പൊതുജനാരോഗ്യ സന്ദേശവുമായി മെയ്ഡ് ഇന്‍ ചൈന നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവo

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മെയ്ഡ് ഇന്‍ ചൈന എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. ലോകത്ത് കൊറോണ വൈറസ് ഉയര്‍ ത്തുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ വിദഗ്ധന്‍ കൂടിയായഡോ.തോമസ് മാത്യു വിഷയത്തിന്റെ...തുട൪ന്ന് വായിക്കുക


ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർകൂത്ത് അവതരിപ്പിച്ചു

തൃശൂർ : കേരള കലാമണ്ഡലത്തിൽ ഹ്രസ്വകാല കോഴ്സ് ചെയ്യുന്ന ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചു. സുഭദ്രാധനഞ്ജയം നാടകത്തിലെ രണ്ടാമങ്കത്തിൽ സുഭദ്രയുടെ തോഴിയായി പ്രവേശിക്കുന...തുട൪ന്ന് വായിക്കുക


കട്ട് മാങ്ങ, അട മാങ്ങ, മാങ്ങാപെരട്ട്... കൊതിയൂറൂം നാടന്‍ അച്ചാറുകളുമായി ഗദ്ദിക

കണ്ണൂർ : എട്ടാമത് ഗദ്ദിക നാടന്‍ കലാ ഉല്‍പന്നമേളയിലെത്തുന്ന ആരും അന്നപൂര്‍ണ്ണേശ്വരി കുടുംബശ്രീ സ്റ്റാളിലെത്തുമ്പോള്‍ ഒന്ന് നില്‍ക്കും. നല്ലെണ്ണയില്‍ തയ്യാറാക്കിയ നാടന്‍ അച്ചാറിന്റെ ഗന്ധം ആരുടേയും നാവില്‍ വെള്ളമൂറിക്കുന്നതാണ്. കട്ട് മാങ്ങയും അടമാങ്ങയു...തുട൪ന്ന് വായിക്കുക


ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളൊരുക്കി വേലായുധന്‍

കണ്ണൂർ : ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങ ളൊരുക്കി വിസ്മയ ക്കാഴ്ചകളുടെ മായാലോകം തീര്‍ക്കുകയാണ് ഇരിങ്ങല്ലൂര്‍ സ്വദേശി സി ടി വേലായുധന്‍. ഗദ്ദിക മേളയിലെ വേലായുധന്റെ സ്റ്റാളിനടു ത്തെത്തിയാല്‍ ആരുമൊന്ന് നിന്ന് പോകും. ജീവന്‍ തുടി...തുട൪ന്ന് വായിക്കുക


സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരിയോരം സൈക്ലത്തോൺ

തിരു: സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരി യോരം സൈക്ലത്തോൺ. ഒരു ലക്ഷം സൈക്കിളുക ളാണ് മദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ ശരിയോരം പാലിക്കുകയെന്ന സന്ദേശവുമായി അണി നിരന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരു.ഗാന്ധിപാർക്...തുട൪ന്ന് വായിക്കുക


ബണ്ണത്തിഗത്തില്‍ ഒരു സെല്‍ഫിയെടുത്താലോ? അണിയാം, അറിയാം ഗോത്ര വസ്ത്രാലങ്കാരങ്ങളെ

കണ്ണൂർ : അജ്ജിത്തിഗത്തയും ബണ്ണത്തിഗത്തയിലും ഒരു സെല്‍ഫി വേണോ? അമ്പരപ്പ് മാറ്റി ഗദ്ദിക മേളയിലേക്ക് വരിക. ഗോത്ര സംസ്‌കാരത്തിന്റെ ഇഴകള്‍ തുന്നിയെടുത്ത പാരമ്പര്യവസ്ത്ര ങ്ങളാണ് അജ്ജിത്തിഗത്തയും ബണ്ണത്തിഗത്തയുo. വെട്ടക്കുറുമ സമുദായത്തിന്റെ തനതു വേഷ വിധാനങ്...തുട൪ന്ന് വായിക്കുക


ഗദ്ദിക 2020 - ഇനി പത്തുനാള്‍ കണ്ണൂരിന് ഉത്സവം

കണ്ണൂര്‍ : ഗോത്രസംസ്‌കാരത്തിന്റ നേര്‍ക്കാഴ്ചകളുമായി ഇനി പത്തുനാള്‍ കണ്ണൂ രിന് ഉത്സവം. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താസും സംയുക്തമായിസംഘടിപ്പിക്കുന്ന എട്ടാമത് നാടന്‍ കലാ ഉത്പന്ന മേള - ഗദ്ദിക 2020 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍...തുട൪ന്ന് വായിക്കുക


സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവo യൂണിവേഴ്‌സിറ്റി കോളേജിൽ

തിരു: സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേ ജിൽ വർണാഭമായ തുടക്കം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, പുന്നല ശ്രീകുമാർ, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ്ജ്, ചിന്ത ജെറോം, എന്നിവർ ചേർന്ന് മേളയുടെ ഉത്ഘാടനം നിർവഹിച്ചു....തുട൪ന്ന് വായിക്കുക


ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ പുതിയൊരനുഭവമായി

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. പഴയ ഏദന്‍ തോട്ടത്തില്‍ നിന്നും പുതിയ ഏദന്‍ ഗാര്‍ഡനിലേക്കുള്ള പരിണാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പഴയ ബൈ...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളി വേദിയില്‍ ചിരിയുടെ കെട്ടഴിച്ച് ജോളിക്കെട്ട്

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ജോളിക്കെട്ട് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ ചിരിപടര്‍ത്തി. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സമ കാലിക സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ജോളിക്കെട്ടിന് തുടക്കമായത്. സീരിയല്‍ മാത്രം കണ്ട...തുട൪ന്ന് വായിക്കുക


പ്രളയ ദുരിത ബാധിതർക്ക് സഹായഹസ്തമാവാൻ കരുണ മ്യൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി

കൊച്ചി:പ്രളയ ദുരിത ബാധിതർക്ക് സഹായഹസ്തമാവാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ (KMF) കരുണ മ്യൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി. നവംബർ ഒന്ന്, കേരളപ്പിറവി ദിനത്തിൽ, കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ രാജ...തുട൪ന്ന് വായിക്കുക


ഗോത്രവര്‍ഗ പാര്‍ലമെന്റില്‍ 51 കുടികളിലെ പ്രതിനിധികള്‍

മറയൂര്‍: ഗോത്രവര്‍ഗ പാര്‍ലമെന്റില്‍ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ നിന്നായി 51 കുടികളിലെ പ്രതിനിധികള്‍ പങ്കെടുത്തു. മറയൂരിലെ 24 കുടികള്‍ ,കാന്തല്ലൂരിലെ 22 കുടികള്‍ വട്ടവടയില്‍ 5 കുടികള്‍ എന്നിവടങ്ങളില്‍ നിന്നാണ് പ്രതിനിധികള്‍ പങ്കെടുത...തുട൪ന്ന് വായിക്കുക


ഞായറാഴ്ച കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൻ ജനത്തിരക്കായി

തിരു: ദുർഗാഷ്ടമി ദിവസമായ ഞായറാഴ്ച കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൻ ജനത്തിര ക്കായി. മഹാനവമിയായ തിങ്കളാഴ്ചയും വിദ്യാരംഭം നടക്കുന്ന ചൊവ്വാഴ്ചയും വൻതിരക്കായിരിക്കും. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിൽ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതീക്ഷേത്രം, പൂജപ്...തുട൪ന്ന് വായിക്കുക


ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ 147 കലാകാരന്മാരുടെ മേള: നടൻ ജയറാം കൊട്ടിക്കയറി

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ 147 കലാകാരന്മാരുടെ മേള പ്രമാണി യായി നടൻ ജയറാം കൊട്ടിക്കയറി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 8.50ന് ശിവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറിയത്. ക്ഷേത്രത്തി...തുട൪ന്ന് വായിക്കുക


മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്കായി ഡിഫറൻറ് ആർട്സ് സെൻറർ ഒരുങ്ങുന്നു

തിരു: ഭിന്നശേഷിക്കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മാറ്റുരയ്ക്കുവാൻ ഡിഫറൻറ് ആർട്സ് സെൻറർ തലസ്ഥാനത്ത് ഒരുങ്ങുന്നു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവ നന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലുള്ള മാജിക് പ്ലാനറ്റിലാണ് ഭിന്നശേഷിക...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.