Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

അറിയിപ്പുകള്‍

കൂടുതല്‍ 

കാല്‍ മുറിച്ചുമാറ്റിയതിന്‍റെ അഞ്ചാംദിവസം സേസയ്യന്‍ നടന്നു അവിശ്വസനീയമെന്ന് സേസയ്യന്‍

18/2/2019

(ശസ്ത്രക്രിയാസമയത്തു വച്ചുപിടിപ്പിച്ച കൃത്രിമക്കാലുമായി സേസയ്യന്‍ ആശുപത്രി വളപ്പില്‍ നടക്കുന്നു) തിരു: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കംവിട്ടുണര്‍ന്നപ്പോള്‍ സേസയ്യന്‍ തന്‍റെ മുറിച്ചുമാറ്റിയ വലതു കാല്‍പ്പാദത്തിലേക്കൊന്നു തലയുയര്‍ത്തിനോക്കി. ഇനി മുതല്‍ താന്‍ വികലാംഗനാണല്ലോയെന്ന സത്യം തിരിച്ചറിയുന്ന നിമിഷം. എന്നാല്‍ കാല്‍പ്പാദം അവിടെത്തന്നെയുണ്ടെന്നു കണ്ട് അത്ഭു തം കൂറിയ അയാള്‍ക്ക് യാഥാര്‍ത്ഥ്യമെന്തെന്ന് വ്യക്തമാക്കിക്കൊടുക്കാന്‍ ചികിത്സിച്ച ഡോക്ടറും ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവിയുമായി ഡോ സുരേഷ്കുമാര്‍ സമീപത്തു തന്നെയുണ്ടാ യിരുന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി ശസ്ത്രക്രിയാസമയത്തു തന്നെ കൃത്രിമ ക്കാല്‍ വച്ചുപിടിപ്പിച്ച സംഭവമാണ് ഡോക്ടര്‍ക്ക് മത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം കോട്ടപ്പുറം ശാലിനി നിവാസില്‍ സേസയ്യ (50)നോട് വിശദീകരിക്കാനുണ്ടായിരുന്നത്. ഇമ്മീഡിയറ്റ് പോസ്റ്റ് ഓപ്പറേറ്റീവ് ഫിറ്റ്മെന്‍റ് ഓഫ് പ്രോസസ് എന്ന ചികിത്സാരീതി മെഡിക്കല്‍ കോളേജില്‍ ആദ്യ മായി വിജയകരമായി നടപ്പാക്കുകയായിരുന്നു. മുട്ടിനു താഴെവച്ച് കാല്‍ മുറിച്ചുമാറ്റിയശേഷം രോഗിയുടെ ശരീരഭാരം മുറിവുള്ള ഭാഗത്ത് കേന്ദ്രീകരിക്കാതെ 60 ശതമാനം മുട്ടിലും 40 ശത മാനം തുടഭാഗത്തേക്കും വീതിച്ചു നല്‍കുന്ന തരത്തില്‍ കൃത്രിമക്കാല്‍ വച്ചുപിടിപ്പിക്കുന്ന സംവി ധാനമാണിത്. ശസ്ത്രക്രിയയുടെ രണ്ടാം ദിവസം രോഗി എഴുന്നേറ്റു നില്‍ക്കുകയും അഞ്ചാം ദിവ സം മുതല്‍ നടന്നുതുടങ്ങുകയും ചെയ്തു. സാധാരണ നിലയ്ക്ക് കൃത്രിമക്കാല്‍ വച്ചുപിടിപ്പിക്കണ മെങ്കില്‍ മുറിവുണങ്ങുന്നതുള്‍പ്പെടെ കുറഞ്ഞത് രണ്ടുമാസമെങ്കിലും വേണ്ടിവരും.

വിദേശരാജ്യങ്ങളില്‍ ഈ ചികിത്സ നടത്തിവരുന്നുണ്ടെങ്കിലും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശു പത്രിയില്‍ ആദ്യമായാണ് വിജയകരമായി നടപ്പാക്കിയത്. 1990കളില്‍ ഡോ.ഹരിഹരന്‍ വകുപ്പു മേധാവിയായിരുന്ന സമയത്ത് ഒരു ശ്രമം നടന്നിരുന്നുവെങ്കിലും പൂര്‍ണമായ ലക്ഷ്യം കണ്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ത്വക്ക് തുന്നിക്കെട്ടി പാഡ് വച്ചശേഷം സിന്തറ്റിക് പ്ലാസ്റ്റര്‍ ഓഫ് പാരീ സില്‍ ഒരു സോക്കറ്റ് നിര്‍മ്മിച്ച് അതിന്‍റെ മുകളില്‍ കൃത്രിമക്കാല്‍ വയ്ക്കുന്നതാണ് ചികിത്സാ രീതി. നീരു കുറയുന്നതിനാല്‍ ഇത് മുറിവുണങ്ങുന്നത് വേഗത്തിലാക്കുകയും ചെയ്യും. പ്രമേഹ ബാധിതനായ സേസയ്യന്‍റെ വലതുകാല്‍പ്പാദം വിരലിനോടു ചേര്‍ന്ന് നേരത്തെ മുറിച്ചുമാറ്റിയിരു ന്നു. എന്നാല്‍ വീണ്ടും പഴുപ്പും വേദനയും കാരണം നടക്കാനാവാത്ത അവസ്ഥയിലാണ് ആശു പത്രിയിലെത്തിയത്. തുടര്‍ന്നാണ് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സ്വകാര്യ ആശുപത്രി കളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സ തികച്ചും സൗജന്യമായാണ് സേസയ്യന് ലഭിച്ചത്. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.പി.എസ്. സുരേഷ്കുമാറിന്‍റെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ ഡോ ശെല്‍വന്‍, ഡോ ജോര്‍ജ് സക്കറിയ, പിജി ഡോക്ടര്‍മാരായ ഡോ ജിജോ വര്‍ഗീസ്, ഡോ റെബേക്ക, ഡോ പത്മ പ്രിയദര്‍ശിനി, ഡോ പ്രീതി ജോബിന്‍, അനസ്തേഷ്യാവിഭാഗത്തിലെ ഡോ പ്രീനു, ഡോ ജയകുമാര്‍, ഡ്യൂട്ടി നേഴ്സ് ജാസ്മിന്‍, റീഹാബി ലിറ്റേഷന്‍ ടെക്നീഷ്യന്മാരായ അരുണ്‍ മാര്‍ക്കോസ്, പ്രമോദ് കുമാര്‍, ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്‍റര്‍ എന്‍ജിനീയര്‍ ശ്രീകാന്ത് എന്നിവര്‍ ഈ ചരിത്രനേട്ടത്തില്‍ പങ്കാളികളായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക


ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം:ആര്‍ക്കും അപകടമില്ല

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ സെന്ററിലെ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും അപകടമില്ല.അഗ്നി ശമനസേന വാഹനങ്ങള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുന്നു. തീ പടര്‍ന്നതോടെ കെട്ടിട ത്തി...തുട൪ന്ന് വായിക്കുക


ബാലാവകാശ രംഗത്ത് കേരളം സാർവദേശീയ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നു: ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ

തിരു;18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കരുതലും സംരക്ഷണവും സാധ്യമാക്കുന്ന തിനും നിയമത്തോട് വിമുഖത കാട്ടുന്ന കുട്ടികളുടെ തിരുത്തൽ പ്രക്രിയ സാധൂകരിക്കുന്നതി നുമായുള്ള സാർവദേശീയ സർവീസസ്‌ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമമാണ് കേരളം നടത്തുന്...തുട൪ന്ന് വായിക്കുക


ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണം;വയനാട് ജില്ലാകളക്ടര്‍ എ.ആര്‍. അജയകുമാര്‍

കൽപ്പറ്റ: ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹ...തുട൪ന്ന് വായിക്കുക


വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിത...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.എം.എ വീടു വെച്ചു നല്‍കി

തിരു: സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയദുരിത സമയത്ത് പ്രളയ ബാധിതരോടൊപ്പം നിന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും പ്രളയ ബാധിതര്‍ക്ക് കൈതാങ്ങാകുന്നു. പ്രളയ ത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍ക്കായി ഐ.എം.എ. നിര്‍മ്മി...തുട൪ന്ന് വായിക്കുക


കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം

ജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക്(ഡെമോ ഹട്ടിലേക്ക്) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.ഇവിട...തുട൪ന്ന് വായിക്കുക


കാസർകോഡ് ട്രോമാ കെയര്‍ വാര്‍ഷിക യോഗം

കാസർകോഡ്;ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി യായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയി ...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജി...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു

പയ്യാമ്പലം: സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണ ത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ഷന്‍: കോന്നി- പൂങ്കാവ് റോഡില്‍ വാഹന പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

കോന്നി: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തി...തുട൪ന്ന് വായിക്കുക


എക്‌സ്‌പേർട്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരു; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചിക യും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസ...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കണ്ണൂർ കളക്ടറേറ്റ്; സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കളക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണ കൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളി ച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളി ലെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.