Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂത്ത് കോണ്‍. പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ 35 കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈനികർക്ക് തലസ്ഥാന മാധ്യമ സമൂഹ ശ്രദ്ധാഞ്ജലി ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

തിരു. മെഡിക്കല്‍ കോളേജില്‍ :വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് സഫലമാകുന്നു

12/2/2019

(മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിക്കുന്ന ലീനിയര്‍ ആക്സിലേറ്റര്‍) തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലീനിയര്‍ ആക്സിലേറ്റര്‍ ശിലാസ്ഥാപനത്തിനു തയ്യാ റെടുക്കുമ്പോള്‍ സഫലമാകുന്നത് കൈവിട്ടുപോകുമെന്നു കരുതിയ അര്‍ബുദരോഗത്തിന്‍റെ നൂതന ചികിത്സാ സംവിധാനം. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജടീച്ചറുടെ ഇച്ഛാശക്തികൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച ലീനിയര്‍ ആക്സിലേറ്ററിന്‍റെ തറക്കല്ലിടലിന് അവസരമൊരുങ്ങുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു, റേഡിയോ തെറാപ്പി വിഭാഗം മേധാവി ഡോ ആര്‍ മഹാദേവന്‍, മുന്‍ മേധാവി ഡോ കെ എല്‍ ജയകുമാര്‍, ഡോ അരവിന്ദ് എസ് ആനന്ദ് എന്നിവര്‍ നടത്തിയ പരിശ്രമമാണ് ഒടുവില്‍ ഫലം കണ്ടത്.

1958ലാണ് കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ സെന്‍റര്‍ ആരംഭിക്കുന്നത്. 1970 കളില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിച്ചു. തുടര്‍ന്ന് ആര്‍ സി സി സ്ഥാപിതമായി. ആര്‍ സി സിയില്‍ രോഗികളുടെ ബാഹുല്യം കൊണ്ടും മറ്റും തദ്ദേശീയര്‍ക്ക് പരി ഗണനയൊന്നും ലഭിക്കുന്നില്ലെന്ന പരാതിയെതുടര്‍ന്ന് 2004ല്‍ മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ വിഭാഗം പുനരാരംഭിച്ചു. ഒരു കൊബാള്‍ട്ട് മെഷീന്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. 2007-ല്‍ കേന്ദ്രസഹായത്തോടെ രണ്ടാമതൊരു കൊബാള്‍ട്ട് മെഷീന്‍ കൂടി സ്ഥാപിച്ചു. ആദ്യത്തെമെഷീന്‍ കേടായതോടെ രണ്ടാമതു വാങ്ങിയ മെഷീനാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ മെഷീനല്ലാതെ മറ്റൊരു റേഡിയേഷന്‍ ചികിത്സാ സംവിധാനവുമുണ്ടായിരുന്നില്ല.

മൂവായിരത്തോളം രോഗികള്‍ എത്തിക്കൊണ്ടിരുന്നെങ്കിലും മതിയായ ചികിത്സാ സൗകര്യം ലഭ്യ മായിരുന്നില്ല. അധികൃതരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അന്നത്തെ യു ഡി എഫ് സര്‍ ക്കാര്‍ 2014-15 ബജറ്റില്‍ ഏഴുകോടി 45 ലക്ഷം രൂപ തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍കോളേ ജ് ആശുപത്രികളില്‍ ലീനിയര്‍ ആക്സിലേറ്റര്‍ സ്ഥാപിക്കാനായി വകയിരുത്തി. ഒരു മെഡിക്കല്‍ കോളേജില്‍ പോലും ലീനിയര്‍ ആക്സിലേറ്റര്‍ സ്ഥാപിക്കാന്‍ ഈ തുകമതിയാകുമായിരുന്നില്ല.തുടര്‍ ന്ന് ഡി എം ഇ തലത്തില്‍ രണ്ടുമെഡിക്കല്‍ കോളേജുകളിലും ലീനിയര്‍ ആക്സിലേറ്റര്‍ സ്ഥാപിക്കു ന്നതിന് 35 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിനയച്ചു. സര്‍ക്കാര്‍ അതിന് ഭരണാ നുമതി നല്‍കി. 2015-16 ബജറ്റില്‍ 20 കോടി രൂപ കൂടി അനുവദിച്ചു. അങ്ങനെ27 കോടി45ലക്ഷം രൂപയായി. എന്നാല്‍ ബാക്കി തുക ഇനി അനുവദിക്കാനാകില്ലെന്നും ഈ തുക ഉപയോഗിച്ച് രണ്ടു മെഡിക്കല്‍ കോളേജിലും ലീനിയര്‍ ആക്സിലേറ്റര്‍ സ്ഥാപിക്കാനാകാത്തതിനാല്‍ ഒരു മെഡിക്കല്‍ കോളേജില്‍ മാത്രം മതി എന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.

ഈ ഉത്തരവ് മുതലെടുത്ത് തിരുവന ന്തപുരം മെഡിക്കല്‍ കോളേജിനെ അവഗണിക്കാന്‍ ശ്രമം നടന്നു. ഈ അവഗണനയ്ക്കെതിരെ 2016 ലോക കാന്‍സര്‍ ദിനത്തില്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകരുംവിദ്യാര്‍ത്ഥികളുംനിരാ ഹാരസമരം അനുഷ്ഠിക്കേണ്ടിവന്നു.അതോടൊപ്പംആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ 2012ല്‍ ലീനിയര്‍ ആക്സിലേറ്റര്‍ വാങ്ങിയിട്ടുണ്ടെന്ന് സമരം കിടന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും കണ്ടെത്തുകയും ആധുനിക നിലവാരത്തിലുള്ള തല്ലെങ്കിലും ഈ രണ്ടു മെഡിക്കല്‍ കോളേജുകളിലും വാങ്ങിയ തരത്തിലുള്ള സംവിധാനമുള്ള മെഷീൻ വാങ്ങി നല്‍കണമെന്ന് ഡി എം ഇയ്ക്ക് കത്ത് നല്‍കി. അങ്ങനെ ഇടതുസര്‍ക്കാര്‍ അധി കാരത്തിലെത്തിയതോടെയാണ് 2016 അവസാനം തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും ലീനിയര്‍ ആക്സിലേറ്റര്‍ എന്ന സ്വപ്നം പൂവണിഞ്ഞത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട‌് പേർ പൊലീസ‌് കസ‌്റ്റഡിയിൽ

കാഞ്ഞങ്ങാട‌്: കല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട‌് പേരെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യു കയാണ‌്. കൊലയാളികളെകുറിച്ച‌് ഇവരിൽനിന്ന‌് വിവരങ്ങൾ ശേഖരിക്കാനാണ‌് ശ്രമം. കൊല നട...തുട൪ന്ന് വായിക്കുക


രോഗികള്‍ക്ക് ഉത്തമ വഴികാട്ടിയായി സ്റ്റാര്‍ട്ടപ്പ് സംരംഭം ആയുര്‍വേദം ഫോര്‍ യു

തിരു: പരമ്പരാഗത ചികിത്സ തേടുന്നവര്‍ക്ക് ഉത്തമ വഴികാട്ടിയാവുകയാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍്ട്ടപ്പ് സംരംഭമായ ആയുര്‍വേദം ഫോര്‍ യു വെബ്‌സൈറ്റ്. ഒരു രോഗം വന്നാല്‍ ഏത് ഡോക്ടറെ കാണണമെന്ന് അറിയാന്‍ ഇനി മറ്റുള്ളവരോട് ചോിദിച്ച് നടക്കേണ്...തുട൪ന്ന് വായിക്കുക


ഇന്ത്യൻ സൈനികർക്ക് തലസ്ഥാനത്തെ മാധ്യമ സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി

തിരു: പുൽവാമ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സൈനികർക്ക് ആദരാജ്ഞലി കൾ അർപ്പിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചട ങ്ങിൽ കെപിസിസി മുൻ പ്രസിഡന്റ് വി. എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട...തുട൪ന്ന് വായിക്കുക


കാല്‍ മുറിച്ചുമാറ്റിയതിന്‍റെ അഞ്ചാംദിവസം സേസയ്യന്‍ നടന്നു അവിശ്വസനീയമെന്ന് സേസയ്യന്‍

(ശസ്ത്രക്രിയാസമയത്തു വച്ചുപിടിപ്പിച്ച കൃത്രിമക്കാലുമായി സേസയ്യന്‍ ആശുപത്രി വളപ്പില്‍ നടക്കുന്നു) തിരു: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കംവിട്ടുണര്‍ന്നപ്പോള്‍ സേസയ്യന്‍ തന്‍റെ മുറിച്ചുമാറ്റിയ വലതു കാല്‍പ്പാദത്തിലേക്കൊന്നു തലയുയര്‍ത്തിനോക്കി. ഇനി മുതല്‍ താന്...തുട൪ന്ന് വായിക്കുക


ആയുര്‍വേദ മേഖലയ്ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമെന്ന് ശശി തരൂര്‍ എംപി

തിരു: കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദ മേഖല കൂടുതല്‍ മികവുറ്റതാ ക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എംപി അഭിപ്രായ പ്പെട്ടു. തെളിവധിഷ്ഠിതമായ പഠനഗ്രന്ഥങ്ങളുടെ അഭാവമാണ് ആയുര്‍വേദ മേഖല നേരിടുന്നപ്...തുട൪ന്ന് വായിക്കുക


കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെന്റിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാർ

തിരു: മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെൻറ് പുരുഷ- വനിതാ വിഭാഗങ്ങളിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാരായി. വ്യക്തിഗത വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഹമ്മദ് ഷിബിലി പുരുഷ വിഭാഗത്തിലും നിരുപമ വനിതാവിഭാഗത്തിലു...തുട൪ന്ന് വായിക്കുക


ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതി ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍

തിരു: ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ കീഴില്‍ ദക്ഷിണ മേഖലാ ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കും. റീജിയണല്‍ ജീറിയാട്രിക് സെന്‍റര്‍ നോഡല്‍ ഓഫീസര്‍മാരും ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ പ്രോഗ്രാം ഓഫീ സര്‍മാരും പങ്കെട...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു.നഗര ത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണo

തിരു; 20 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു. നഗരത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുo. ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ ഒരു കാരണ വശാലും ടിപ്പർ, ലോറി കൾ, സിമന്റ് മിക്...തുട൪ന്ന് വായിക്കുക


ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

തിരു: ആയുഷ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ തീരുമാനം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെയര്‍ കേരളം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ബയോ നെസ...തുട൪ന്ന് വായിക്കുക


ലോകമാതൃഭാഷാ ദിനാചരണവും ഏ.ആര്‍. സമ്പൂര്‍ണകൃതികളുടെ പ്രകാശനവും ഫെബ്രു. 21ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആഭിമുഖ്യത്തില്‍ നടത്തും

തിരു: മലയാള ഭാഷയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോകമാതൃഭാഷാ ദിനം ഫെബ്രുവരി 21ന് വിപുലമായി ആചരിക്കുകയാണ്. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടനവും കേരള പാണിനി എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ ണ്ണകൃതിക...തുട൪ന്ന് വായിക്കുക


അറിവ് പകര്‍ന്നു നല്‍കി ആരോഗ്യ എക്‌സ്‌പോ

(അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ എക്‌സ്‌പോയിലെ സ്റ്റാളുകള്‍ മന്ത്രി കെ.കെ.ശൈലജ സന്ദര്‍ശിക്കുന്നു) തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ആയുഷ് ചികി ത്സാ രീതികളെയും ഔഷധങ്ങളെയും പരിചയപ്...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട്‌ പെരിയയിൽ 2 പേർ വെട്ടേറ്റ്‌ മരിച്ചു; തിങ്കളാഴ്ച സംസ്ഥാന ഹർത്താൽ

കാഞ്ഞങ്ങാട് : പെരിയ കല്യോട്ട‌് രണ്ട‌് പേർ വെട്ടേറ്റ്‌ മരിച്ചു. കല്യോട്ടെ കൃഷ്ണന്റെ മകൻ കൃപേഷ‌് (20), ശരത് ലാൽ എന്ന ജോഷി (22) എന്നിവരാണ‌് മരിച്ചത‌്. കല്യോട്ട് റോഡരികിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ‌് ഇരുവരെയും വെട്ടേറ്റനിലയിൽ കണ്ടത‌്. കൃപേഷ‌് സംഭവ സ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സിൽ കേരളത്തിന് മെഡൽ ഉറപ്പിക്കാൻ കായിക താരങ്ങളെ ശാക്തീകരിക്കും: മന്ത്രി ഇ.പി ജയരാജൻ

ഒളിമ്പിക്‌സിൽ കേരളത്തിന് മെഡൽ ഉറപ്പിക്കാൻ കാ...തുട൪ന്ന് വായിക്കുക


സൗജന്യ ഔഷധസസ്യ വിത്ത് വിതരണം

തിരു: കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സൗജന്യ മായി ഔഷധസസ്യ വിത്ത് വിതരണം ചെയ്യുന്നു. ഈ ഔഷധസസ്യ വിത്തുകള്‍ നട്ടു വളര്‍ത്തുന്ന തിലൂടെ ഓരോരുത്തരും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ഔഷധസസ്യ പരിപാലനത്തി ന്റെയും ഭാഗമാകുന...തുട൪ന്ന് വായിക്കുക


ആരോഗ്യ ടൂറിസത്തിന് ഊന്നല്‍ നല്‍കും: മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരു: ആരാഗ്യ ടൂറിസം രംഗത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നത് പോരായ്മയാണെ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.