|
തിരു.മെഡിക്കല്‍ കോളേജ്: 10 നൂതന സംവിധാനങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച |
12/2/2019 |
തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 നൂതന സംവിധാനങ്ങളുടെ ഉദ്ഘാ ടനം ബുധനാഴ്ച രാവിലെ 11.30ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സെമിനാര്‍ ഹാളില്‍ വച്ച് ആരോ ഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo. സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനാകുന്ന ചടങ്ങി ല്‍ ശശി തരൂര്‍ എം.പി., മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ലിനാക് ബ്ലോക്ക്, ക്യാന്‍സര്‍ രജിസ്ട്രി, ന്യൂറോ സര്‍ജറി ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്, അത്യാധു നിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്, സമ്പൂര്‍ണ ഡിജിറ്റല്‍ എക്സ്റേ, നവീകരിച്ച വാര്‍ഡ് 22, പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ടാമത്തെ മെഡിസിന് ഐ. സി.യു., പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി, പുതിയ വെബ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാ ടനമാണ് നടക്കുന്നത്.
|