Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി ഇരുവരുമായി കൂടിക്കാഴ്ച നടത്തി ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു.പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗ്; പൊലീസുകാരെ കീഴടക്കി സിനിമാക്കാർ;മാതൃഭൂമി ചാംപ്യന്മാർ;ഏഷ്യാനെറ്റ് ന്യൂസ് റണ്ണേഴ്സ് അപ്

11/2/2019

തിരു: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ നോൺ പ്ലെയിങ് ക്യാപ്റ്റന്‍റെറോളിൽ.എഡി ജിപി റാങ്കിലുള്ള അനിൽ കാന്ത്, അനന്ത് കൃഷ്ണൻ, മനോജ് എബ്രഹാം,മുതിർന്നപൊലീസ് ഉദ്യോ ഗസ്ഥന്മാരായ വിജയ് സാഖറേ, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, കാർത്തികേയൻ, ഇളങ്കോ, മെറിൻ ജോസഫ്, മഹേഷ് കാളിരാജ്, പി.വിജയൻ, മഞ്ജുനാഥ്, നജി എന്നിവർ നേരിട്ടിറങ്ങി യിട്ടും സിനിമാ താരങ്ങളെ പിടിച്ചു കെട്ടാനായില്ല. കേരള പൊലീസ് ബ്ലാസ്റ്റേഴ്സിനെതിരെ സിനിമാ താരങ്ങളുടെ ടീമിനു വിജയം. തിരുവനന്തപുരം പ്രസ് ക്ലബ്ബ് റിലേഷൻസ് മീഡിയ ക്രിക്കറ്റ് ലീഗ് സമാപനത്തിന്‍റെ ഭാഗമായാണ് ഇരു ടീമുകളും തമ്മിൽ സൗഹൃദ മത്സരം സംഘടിപ്പിച്ചത്.

ആവേശവും കൗതുകവും നിറഞ്ഞ മത്സരത്തിൽ പൊലീസ് ടീം ഉയർത്തിയ 72 റൺസ് എന്ന വിജയ ലക്ഷ്യം സിനിമാ താരങ്ങൾ അനായാസം മറികടന്നു. സംവിധായകൻ എം.എ. നിഷാദി ന്‍റെ നേതൃത്വത്തിൽ ഷഫീഖ്, നസീർ മിന്നലെ, സുജിത്ത്. എസ്. നായർ, സജിൻ, ദേവൻ, സജി കൃഷ്ണ, സഞ്ജു സലിം, രാജ്കുമാർ, വി.കെ, നിസാർ മുഹമ്മദ്, സന്തോഷ് കൃഷ്ണൻ എന്നിവർ സിനി മ ഇലവനു വേണ്ടി ഗ്രൗണ്ടിലിറങ്ങി. സെൻട്രൽ സ്റ്റേഡിയത്തിൽ മൂന്നു ദിവസമായി നടന്നുവരുന്ന തിരുവനന്തപുരം പ്രസ് ക്ലബ്ബ് - റിലേഷൻസ് മീഡിയ പ്രസ്ക്ലബ്ബ് ക്രിക്കറ്റ് ലീഗ് 2019ൽ മാതൃഭൂമി ചാംപ്യന്മാരായി. ഇന്നലെ നടന്ന ഫൈനലിൽ ഏഷ്യാനെറ്റ് ന്യൂസിനെയാണ് മാതൃഭൂമി പരാജയ പ്പെടുത്തിയത്. ആദ്യസെമി ഫൈനലിൽ മാധ്യമത്തെ പരാജയപ്പെടുത്തിഏഷ്യാനെറ്റ് ന്യൂസ് ഫൈ നലിലേക്കെത്തി. രണ്ടാം സെമിയിൽ മാതൃഭൂമി ന്യൂസ് 18നെ തോൽപ്പിച്ചു.

ഫൈനലിൽ ആദ്യം ബാറ്റ് ചെയത് മാതൃഭൂമി 12 ഓവറിൽ 131 റൺസ് നേടി.ഏഷ്യാനെറ്റ് ന്യൂസി ന്‍റെ ഇന്നിങ്സ് 88 റൺസിന് അവസാനിച്ചു. മാതൃഭൂമിയിലെ പ്രവിരാജാണ് ടൂർണമെന്‍റിലെ മികച്ച ബാറ്റ്സ്മാൻ. മാതൃഭൂമിയിലെ തന്നെ അനൂപ് മികച്ച ബോളറായും തെരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ വിജയികൾക്കു ട്രോഫികൾ സമ്മാനിച്ചു.ഒ.രാജ ഗോപാൽ എംഎൽഎ, ഡിജിപി ലോക്നാഥ് ബഹ്റ, മുൻ രഞ്ജി ടീം ക്യാപ്റ്റൻ സോണിചെറുവത്തൂർ, യുവജനക്ഷേമ ബോർഡ് മെമ്പർ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ജി. പ്രമോദ് അധ്യക്ഷനായ ചടങ്ങിൽ പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതവും ടൂർണ മെന്‍റ് കമ്മറ്റി കൺവീനർ സി. രാജ നന്ദിയും പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോർഡും, എസ് പി ഫോർട്ട് ആശുപത്രിയും, കൈരളി ജ്വല്ലേഴ്‌സും, സ്വയംവര സിൽക്സുമായി സഹകരിച്ചാ ണ് ഇത്തവണത്തെ ടൂർണമെന്‍റ് സംഘടിപ്പിച്ചത്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണം

തിരു: ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പുവരുത്തുന്നതിനായി ജൈവവിഭവങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ശേഖരിക്കുന്ന വ്യകതികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണം. ജൈവവിഭവങ്ങളുടെ വാണിജ്യോപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ പൂരി...തുട൪ന്ന് വായിക്കുക


ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

തിരു : കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്, യുവക...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ത്രിദിന ശില്പശാല

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും സന്നദ്ധ സംഘടനയായ ചക്ഷുമതിയും സംയുക്ത മായി സംഘടിപ്പിക്കുന്ന നൂതന ഈബുക്ക് ത്രിദിന ശില്പശാല സെപ്തംബർ അഞ്ചു മുതൽ ഏഴു വരെ നടക്കും. പ്രസിദ്ധീകരണ മേഖലയിലെ ഡിസൈൻ ആൻഡ് ലേ ഔട്ട് ആർട്ടിസ്റ്റുകൾക്കുംസോഷ്യൽ ഡിജിറ്റൽ രം...തുട൪ന്ന് വായിക്കുക


വ്യവസായ വകുപ്പില്‍ നിന്നും എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍

തിരു:വ്യവസായ വകുപ്പില്‍ നിന്നും എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ തീര്‍പ്പാക്കുന്നതിനായി നവംബര്‍ എട്ടുവരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചതായി ജില്ലാ വ്യവസായകേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവര...തുട൪ന്ന് വായിക്കുക


ഒന്നരക്കോടി ചെലവില്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ സൗജന്യഡയാലിസിസ് യൂണിറ്റ്

തിരു: ഒന്നരക്കോടി ചെലവില്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസസ് യൂണിറ്റ് ഈ മാസം 28ന് നാടിനു സമര്‍പ്പിക്കും. ആറ്റിങ്ങല്‍ നഗരസഭയും സായി ഗ്രാമവും സംയുക്തമായാണ് ഡയാലിസസ് യൂണിറ്റ് നിര്‍മ്മിക്കുന്നത്. നിലവിലെ ഒ.പി.വി...തുട൪ന്ന് വായിക്കുക


അതിയന്നൂരില്‍ വിവിധ പദ്ധതികള്‍ക്കു തുടക്കം

തിരു: ശാസ്ത്രീയ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച തുമ്പൂര്‍മൂഴി ഏറോബിക് കമ്പോസ്റ്റ് സിസ്റ്റം,റിസോഴ്‌സ് റിക്കവറിസംവിധാനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ശശി തരൂര്‍ എം.പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അ...തുട൪ന്ന് വായിക്കുക


അഭിമുഖം മാറ്റിവച്ചു

തിരു: ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ തിരുവനന്തപുരം ജില്ലയി ലേക്ക് ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാന ത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 27ന് രാവിലെ നടത്താനിരുന്നവാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചതായ...തുട൪ന്ന് വായിക്കുക


വാമനപുരം-കളമച്ചല്‍ റോഡ് നവീകരണത്തിന് അഞ്ച് കോടി അനുവദിച്ചു

വാമനപുരം-കളമച്ചല്‍ റോഡ് നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ ഡി.കെ. മുരളി എം.എല്‍.എ അനുവദിച്ചു. വാമനപുരത്ത് നിന്നും 3.6 കിലോമീറ്റര്‍ ദൂരം വരെ നവീകരിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചത്. അത്യാധുനികരീതിയില്‍ 5.5 മീറ്റര്‍ വീതിയില്‍ BM&BC സ്റ്റാന്‍ഡേര്‍ഡില്‍ റോഡ...തുട൪ന്ന് വായിക്കുക


കിളിമാനൂരില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കിളിമാനൂരില്‍ ഗ്രാമ പഞ്ചായത്ത് തല സി.ഡി.എസ് വാര്‍ഷികാഘോഷം ബി.സത്യന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം പുരസ്‌കാരം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാളിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ ഉന്നത വിജയം നേടിയ30എസ്. എസ്.എല്‍...തുട൪ന്ന് വായിക്കുക


ആഗോള സമ്മേളനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍കൈയ്യെടുക്കും: മുഖ്യമന്ത്രി

തിരു: ശബ്ദമലിനീകരണം ഒരു ആഗോള പ്രശ്‌നമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഇന്ത്യന്‍ മെഡി ക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക...തുട൪ന്ന് വായിക്കുക


തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:സോണിച്ചൻ പി. ജോസഫ് പ്രസിഡന്റ് , എം. രാധാകൃഷ്ണൻ സെക്രട്ടറി

തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സോണിച്ചൻ പി. ജോസഫ് (മലയാള മനോരമ) സെക്രട്ടറിയായി എം. രാധാകൃഷ്ണൻ (കേരളകൗമുദി) ട്രഷററായി എസ്. ശ്രീകേഷ് (മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റ്: ഹാരിസ...തുട൪ന്ന് വായിക്കുക


പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ ശനിയും ഞായറും

തിരു: സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) ആഗസ്റ്റ് 24, 25 തീയതി കളില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹോട്ടല്‍ സമുദ്രയില്‍ വച്ച് സഹകരണ, ടൂറി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം വനിതാ ഐ.ടി.ഐ: ഒഴിവുളള സീറ്റുകളിൽ അപേക്ഷിക്കാം

കഴക്കുട്ടം ഗവൺമെന്റ് (വനിത) ഐ.ടി.ഐ യിൽ ആഗസ്റ്റിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഡ്രെ സ്സ്‌മേക്കിങ്, സ്റ്റെനോഗ്രാഫർ & സെക്രെട്ടെറിയൽ അസിസ്റ്റന്റ് (ഹിന്ദി),സ്വീയിങ് ടെക്‌നോളജിഎന്നീ ട്രേഡു കളിൽ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നേരിട്ട് ഓ...തുട൪ന്ന് വായിക്കുക


സി.ഡി.സി യിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഒഴിവുളളഡാറ്റാഎൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ ജീവനക്കാരിൽ നിന്നും അപേ ക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാര...തുട൪ന്ന് വായിക്കുക


ഡയറക്ടർ ഡെപ്യൂട്ടേഷൻ നിയമനം

തിരു:സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ (ഖരമാലിന്യ പരിപാലനം), ഡയറക്ടർ (ദ്രവമാലിന്യ പരിപാലനം) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തി ന് അപേക്ഷകൾ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരളവാട്ടർഅതോറിറ്റി, ഇതര സർക്കാർ വകുപ്പുകൾ മുതലായ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.