Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി ഇരുവരുമായി കൂടിക്കാഴ്ച നടത്തി ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

നിര്‍ഭയ ഹോമിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം

11/2/2019

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്ക് വേണ്ടി പുതുതായി താമസ സൗകര്യം ഒരുക്കുന്നതിന് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, സാമൂഹ്യ നീതി, വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഉന്നതവിജയം നേടി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പുതിയ താമസ സൗകര്യം ഒരുക്കുന്നതിനായാണ് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം സ്ഥാപിക്കുന്നത്. ഇതിലേക്കാവശ്യമായ തുക അനുവദിച്ചിട്ടു ണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഇതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ഓരോ വിഭാഗത്തിനും പ്രത്യേക പരിചരണം നല്‍കുന്നതിന്റെ ഭാഗവുമായുമാണ് സമര്‍ത്ഥരായ കുട്ടികള്‍ക്ക് വേണ്ടി മാത്രം തേജോമയ ഹോം ആരംഭിക്കുന്നത്. കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്ന തരത്തിലും ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തിലും തേജോമയ ഹോം പ്രവര്‍ത്തിക്കുo.

ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും പാര്‍പ്പിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം. ഗൃഹാന്തരീക്ഷത്തില്‍ അവരുടെ പുനര ധിവാസവും പുനരേകീകരണവുമാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ആകെ 12 നിര്‍ഭയ ഷെല്‍ ട്ടര്‍ ഹോമുകളിലായി 360 ഓളം പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 80 ശതമാനത്തിലധികം 18 വയ സിന് താഴെ പ്രായമുള്ള കുട്ടികളാണ്.

18 വയസിന് മുകളിലുള്ളവരുടെ പുനരധിവാസം വളരെ വെല്ലുവിളിയുള്ളതാണ്. രണ്ട് വര്‍ഷത്തി നകം മികച്ച വിദ്യാഭ്യാസവും ചികിത്സയും നല്‍കി സ്വയം പര്യാപ്തരാക്കിഇവരെവീടുകളിലെത്തി ക്കുകയാണ് ലക്ഷ്യം. എന്നാല്‍ വീടുകള്‍ തന്നെ സുരക്ഷിതമല്ലാതെ വരുന്നതിനാലും കേസിന്റെ വിധിയുടെ കാലതാമസവും കാരണം ഇവരുടെ മടങ്ങിപ്പോക്ക് വൈകുന്നു. അതിനാലാണ് ഇവി ടെ താമസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. മികച്ച വിദ്യാഭ്യാസം നല്‍കി അവരെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള എല്ലാ സാഹചര്യവും ഇത്തരം ഹോമുകളില്‍ ഒരുക്കുന്നുണ്ട്. പ്രൊഫ ഷണല്‍ വിദ്യാഭ്യാസം നടത്തുന്നവരും ജോലിക്ക് പോകുന്നവരും ഇവരിലുണ്ട്. ഇവര്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിനാണ് തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം സാക്ഷാത്ക്കരിക്കുന്നത്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണം

തിരു: ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പുവരുത്തുന്നതിനായി ജൈവവിഭവങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ശേഖരിക്കുന്ന വ്യകതികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണം. ജൈവവിഭവങ്ങളുടെ വാണിജ്യോപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ പൂരി...തുട൪ന്ന് വായിക്കുക


ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

തിരു : കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്, യുവക...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ത്രിദിന ശില്പശാല

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും സന്നദ്ധ സംഘടനയായ ചക്ഷുമതിയും സംയുക്ത മായി സംഘടിപ്പിക്കുന്ന നൂതന ഈബുക്ക് ത്രിദിന ശില്പശാല സെപ്തംബർ അഞ്ചു മുതൽ ഏഴു വരെ നടക്കും. പ്രസിദ്ധീകരണ മേഖലയിലെ ഡിസൈൻ ആൻഡ് ലേ ഔട്ട് ആർട്ടിസ്റ്റുകൾക്കുംസോഷ്യൽ ഡിജിറ്റൽ രം...തുട൪ന്ന് വായിക്കുക


വ്യവസായ വകുപ്പില്‍ നിന്നും എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍

തിരു:വ്യവസായ വകുപ്പില്‍ നിന്നും എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ തീര്‍പ്പാക്കുന്നതിനായി നവംബര്‍ എട്ടുവരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചതായി ജില്ലാ വ്യവസായകേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവര...തുട൪ന്ന് വായിക്കുക


ഒന്നരക്കോടി ചെലവില്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ സൗജന്യഡയാലിസിസ് യൂണിറ്റ്

തിരു: ഒന്നരക്കോടി ചെലവില്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസസ് യൂണിറ്റ് ഈ മാസം 28ന് നാടിനു സമര്‍പ്പിക്കും. ആറ്റിങ്ങല്‍ നഗരസഭയും സായി ഗ്രാമവും സംയുക്തമായാണ് ഡയാലിസസ് യൂണിറ്റ് നിര്‍മ്മിക്കുന്നത്. നിലവിലെ ഒ.പി.വി...തുട൪ന്ന് വായിക്കുക


അതിയന്നൂരില്‍ വിവിധ പദ്ധതികള്‍ക്കു തുടക്കം

തിരു: ശാസ്ത്രീയ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച തുമ്പൂര്‍മൂഴി ഏറോബിക് കമ്പോസ്റ്റ് സിസ്റ്റം,റിസോഴ്‌സ് റിക്കവറിസംവിധാനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ശശി തരൂര്‍ എം.പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അ...തുട൪ന്ന് വായിക്കുക


അഭിമുഖം മാറ്റിവച്ചു

തിരു: ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ തിരുവനന്തപുരം ജില്ലയി ലേക്ക് ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാന ത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 27ന് രാവിലെ നടത്താനിരുന്നവാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചതായ...തുട൪ന്ന് വായിക്കുക


വാമനപുരം-കളമച്ചല്‍ റോഡ് നവീകരണത്തിന് അഞ്ച് കോടി അനുവദിച്ചു

വാമനപുരം-കളമച്ചല്‍ റോഡ് നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ ഡി.കെ. മുരളി എം.എല്‍.എ അനുവദിച്ചു. വാമനപുരത്ത് നിന്നും 3.6 കിലോമീറ്റര്‍ ദൂരം വരെ നവീകരിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചത്. അത്യാധുനികരീതിയില്‍ 5.5 മീറ്റര്‍ വീതിയില്‍ BM&BC സ്റ്റാന്‍ഡേര്‍ഡില്‍ റോഡ...തുട൪ന്ന് വായിക്കുക


കിളിമാനൂരില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കിളിമാനൂരില്‍ ഗ്രാമ പഞ്ചായത്ത് തല സി.ഡി.എസ് വാര്‍ഷികാഘോഷം ബി.സത്യന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം പുരസ്‌കാരം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാളിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ ഉന്നത വിജയം നേടിയ30എസ്. എസ്.എല്‍...തുട൪ന്ന് വായിക്കുക


ആഗോള സമ്മേളനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍കൈയ്യെടുക്കും: മുഖ്യമന്ത്രി

തിരു: ശബ്ദമലിനീകരണം ഒരു ആഗോള പ്രശ്‌നമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഇന്ത്യന്‍ മെഡി ക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക...തുട൪ന്ന് വായിക്കുക


തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:സോണിച്ചൻ പി. ജോസഫ് പ്രസിഡന്റ് , എം. രാധാകൃഷ്ണൻ സെക്രട്ടറി

തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സോണിച്ചൻ പി. ജോസഫ് (മലയാള മനോരമ) സെക്രട്ടറിയായി എം. രാധാകൃഷ്ണൻ (കേരളകൗമുദി) ട്രഷററായി എസ്. ശ്രീകേഷ് (മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റ്: ഹാരിസ...തുട൪ന്ന് വായിക്കുക


പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ ശനിയും ഞായറും

തിരു: സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) ആഗസ്റ്റ് 24, 25 തീയതി കളില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹോട്ടല്‍ സമുദ്രയില്‍ വച്ച് സഹകരണ, ടൂറി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം വനിതാ ഐ.ടി.ഐ: ഒഴിവുളള സീറ്റുകളിൽ അപേക്ഷിക്കാം

കഴക്കുട്ടം ഗവൺമെന്റ് (വനിത) ഐ.ടി.ഐ യിൽ ആഗസ്റ്റിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഡ്രെ സ്സ്‌മേക്കിങ്, സ്റ്റെനോഗ്രാഫർ & സെക്രെട്ടെറിയൽ അസിസ്റ്റന്റ് (ഹിന്ദി),സ്വീയിങ് ടെക്‌നോളജിഎന്നീ ട്രേഡു കളിൽ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നേരിട്ട് ഓ...തുട൪ന്ന് വായിക്കുക


സി.ഡി.സി യിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഒഴിവുളളഡാറ്റാഎൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ ജീവനക്കാരിൽ നിന്നും അപേ ക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാര...തുട൪ന്ന് വായിക്കുക


ഡയറക്ടർ ഡെപ്യൂട്ടേഷൻ നിയമനം

തിരു:സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ (ഖരമാലിന്യ പരിപാലനം), ഡയറക്ടർ (ദ്രവമാലിന്യ പരിപാലനം) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തി ന് അപേക്ഷകൾ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരളവാട്ടർഅതോറിറ്റി, ഇതര സർക്കാർ വകുപ്പുകൾ മുതലായ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.