Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂത്ത് കോണ്‍. പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ 35 കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈനികർക്ക് തലസ്ഥാന മാധ്യമ സമൂഹ ശ്രദ്ധാഞ്ജലി ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

നഗരസഭയുടെശുചിത്വ പദ്ധതിയായജീവനം പദ്ധതിക്ക് 2018-19 വര്‍ഷത്തെ സ്വച്ഛദാ എക്‌സലന്‍സ് അവാര്‍ഡ് പെരിന്തല്‍മണ്ണ നഗരസഭക്ക്

10/2/2019

തിരു:പെരിന്തല്‍മണ്ണ നഗരസഭയുടെശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയായ ജീവനത്തിന് ദേശീയഅംഗീകാരത്തിന്റെതിളക്കം. കേന്ദ്ര ഗവണ്‍മെന്റിന്റെ 2018-19 വര്‍ഷത്തെ സ്വച്ഛദാ എക്‌സ ലന്‍സ് അവാര്‍ഡിനാണ് നഗരസഭയുടെ ജീവനം പദ്ധതി അര്‍ഹത നേടിയത്. കേന്ദ്ര ഭവന- നഗര കാര്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ദേശീയനഗര ഉപജീവന മിഷന്‍, ഇന്ത്യയിലെ നഗര പ്രദേശ ങ്ങളിലെ ശുചിത്വ പരിപാലനത്തില്‍ നഗരസഭയും സ്വയംതൊഴില്‍ ഏജന്‍സിയായ കുടുംബശ്രീ യും നടത്തുന്ന സംയോജിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്. വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്മികച്ച പ്രവര്‍ത്തനം നടത്തുന്ന പതിനൊന്നാം വാര്‍ഡായ കണക്കഞ്ചേരിയിലെ പഞ്ചമ ജീവനം കുടുംബശ്രീ യൂണിറ്റിനാണ് അവാര്‍ഡ് ലഭിച്ചത്. നഗരസഭ ചെയര്‍മാര്‍എം.മുഹമ്മദ് സലീമിന്റെ വാര്‍ഡാണിത്. ജീവനം പദ്ധതി ആദ്യമായി തുടങ്ങി ഒരു വര്‍ഷംകൊണ്ട് തന്നെ ഈ വാര്‍ഡ് സീറോവേസ്റ്റായും പ്രഖ്യാപിക്കപ്പെട്ടിരുന്നു.

2018 ഒക്ടോബര്‍ മാസത്തില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അയച്ചുകിട്ടിയ ഡോക്യുമെന്റേഷന്‍ ലിസ്റ്റ് പ്രകാരമുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും നഗരസഭ പൂരിപ്പിച്ച് സമര്‍പ്പിച്ചു. വെളിയിടവിസര്‍ ജനമുക്ത പ്രവര്‍ത്തനം, വീടുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയവും സമയ ബന്ധിതവുമായ ഖരമാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം, മാലിന്യം റീ സൈക്കിള്‍ ചെയ്യ്ത് വളം, ഗ്രാനൂള്‍സ്, ഷ്ട്രെഡഡ് പ്ലാസ്റ്റിക് എന്നിവയായി പരിവര്‍ത്തനം ചെയ്യല്‍, ഇവയുടെവില്‍പനയും മാലിന്യശേഖരണ ഫീസും വഴിവരുമാനം ഉറപ്പാക്കിതൊഴിലും, ഉപജീവനവുംസൃഷ്ടിക്കല്‍,വരുന്ന വരുമാനത്തിന്റെകാര്യക്ഷമമായവിനിയോഗം, മാലിന്യംസ്ഥിരമായിതള്ളുന്ന മേഖലകള്‍ ശുചിത്വ ഇടങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തി അവിടെ തുടര്‍ച്ചയായ പരിപാലനം ഉറപ്പാക്കല്‍,പദ്ധതിയുടെ നൂതന ആശയം, പദ്ധതിക്കായി ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യ, അത്യാധുനിക ഓഫീസ് സംവിധാനം തുടങ്ങി100 ഓളം ഘടകങ്ങള്‍ പരിശോധിച്ചായിരുന്നുഅവാര്‍ഡ് നിര്‍ണയം. കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിച്ച ഈ ഡോക്യൂമെന്റുകളുടെ അടിസ്ഥാനത്തില്‍ ക്വാളിറ്റി കൗണ്‍ സില്‍ ഓഫ്ഇന്ത്യയുടെ അഞ്ചോളം ഫീല്‍ഡ് ഇന്‍സ്‌പെക്ടര്‍മാര്‍ 2018 ഡിസംബറില്‍ നഗരസഭയും സംസ്‌കരണ പ്ലാന്റും, പതിനൊന്നാംവാര്‍ഡിലെവീടുകളും പൊതുഇടങ്ങളും നേരിട്ട് സന്ദര്‍ശിക്കു കയും സമര്‍പ്പിച്ച രേഖകളുടെ സാധുത പരിശോധിക്കുകയും ചെയ്തിരുന്നു. സംഘം എത്തുന്നതു മുതല്‍ പരിശോധന കഴിയുന്നതുവരെയുള്ള കാര്യങ്ങള്‍ പ്രത്യേകസോഫ്റ്റ്‌വെയര്‍വഴിഡല്‍ഹി സെന്ററി ലേക്ക് തത്സമയം കൈമാറുകയും, സ്വച്ഛ്‌സര്‍വേക്ഷന്റെ സര്‍വ്വറില്‍ അപ് ലോഡാവുക യും ചെയ്തു. സുതാര്യമായ ഈ വിവര കൈമാറ്റത്തില്‍ ഡല്‍ഹി കേന്ദ്രത്തിലെ കംമ്പ്യൂട്ടര്‍ ആപ്ലി ക്കേഷന്‍ വഴിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.

2 ലക്ഷംരൂപയുംഷീല്‍ഡുമടങ്ങുന്ന അവാര്‍ഡ്, ഫെബ്രുവരി 15ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവ നില്‍ നടക്കുന്ന ചടങ്ങില്‍വെച്ച്‌കേന്ദ്ര നഗരകാര്യവകുപ്പ് മന്ത്രിയില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള നഗരസഭ സംഘംഏറ്റുവാങ്ങും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട‌് പേർ പൊലീസ‌് കസ‌്റ്റഡിയിൽ

കാഞ്ഞങ്ങാട‌്: കല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട‌് പേരെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യു കയാണ‌്. കൊലയാളികളെകുറിച്ച‌് ഇവരിൽനിന്ന‌് വിവരങ്ങൾ ശേഖരിക്കാനാണ‌് ശ്രമം. കൊല നട...തുട൪ന്ന് വായിക്കുക


രോഗികള്‍ക്ക് ഉത്തമ വഴികാട്ടിയായി സ്റ്റാര്‍ട്ടപ്പ് സംരംഭം ആയുര്‍വേദം ഫോര്‍ യു

തിരു: പരമ്പരാഗത ചികിത്സ തേടുന്നവര്‍ക്ക് ഉത്തമ വഴികാട്ടിയാവുകയാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍്ട്ടപ്പ് സംരംഭമായ ആയുര്‍വേദം ഫോര്‍ യു വെബ്‌സൈറ്റ്. ഒരു രോഗം വന്നാല്‍ ഏത് ഡോക്ടറെ കാണണമെന്ന് അറിയാന്‍ ഇനി മറ്റുള്ളവരോട് ചോിദിച്ച് നടക്കേണ്...തുട൪ന്ന് വായിക്കുക


ഇന്ത്യൻ സൈനികർക്ക് തലസ്ഥാനത്തെ മാധ്യമ സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി

തിരു: പുൽവാമ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സൈനികർക്ക് ആദരാജ്ഞലി കൾ അർപ്പിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചട ങ്ങിൽ കെപിസിസി മുൻ പ്രസിഡന്റ് വി. എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട...തുട൪ന്ന് വായിക്കുക


കാല്‍ മുറിച്ചുമാറ്റിയതിന്‍റെ അഞ്ചാംദിവസം സേസയ്യന്‍ നടന്നു അവിശ്വസനീയമെന്ന് സേസയ്യന്‍

(ശസ്ത്രക്രിയാസമയത്തു വച്ചുപിടിപ്പിച്ച കൃത്രിമക്കാലുമായി സേസയ്യന്‍ ആശുപത്രി വളപ്പില്‍ നടക്കുന്നു) തിരു: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കംവിട്ടുണര്‍ന്നപ്പോള്‍ സേസയ്യന്‍ തന്‍റെ മുറിച്ചുമാറ്റിയ വലതു കാല്‍പ്പാദത്തിലേക്കൊന്നു തലയുയര്‍ത്തിനോക്കി. ഇനി മുതല്‍ താന്...തുട൪ന്ന് വായിക്കുക


ആയുര്‍വേദ മേഖലയ്ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമെന്ന് ശശി തരൂര്‍ എംപി

തിരു: കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദ മേഖല കൂടുതല്‍ മികവുറ്റതാ ക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എംപി അഭിപ്രായ പ്പെട്ടു. തെളിവധിഷ്ഠിതമായ പഠനഗ്രന്ഥങ്ങളുടെ അഭാവമാണ് ആയുര്‍വേദ മേഖല നേരിടുന്നപ്...തുട൪ന്ന് വായിക്കുക


കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെന്റിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാർ

തിരു: മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെൻറ് പുരുഷ- വനിതാ വിഭാഗങ്ങളിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാരായി. വ്യക്തിഗത വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഹമ്മദ് ഷിബിലി പുരുഷ വിഭാഗത്തിലും നിരുപമ വനിതാവിഭാഗത്തിലു...തുട൪ന്ന് വായിക്കുക


ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതി ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍

തിരു: ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ കീഴില്‍ ദക്ഷിണ മേഖലാ ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കും. റീജിയണല്‍ ജീറിയാട്രിക് സെന്‍റര്‍ നോഡല്‍ ഓഫീസര്‍മാരും ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ പ്രോഗ്രാം ഓഫീ സര്‍മാരും പങ്കെട...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു.നഗര ത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണo

തിരു; 20 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു. നഗരത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുo. ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ ഒരു കാരണ വശാലും ടിപ്പർ, ലോറി കൾ, സിമന്റ് മിക്...തുട൪ന്ന് വായിക്കുക


ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

തിരു: ആയുഷ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ തീരുമാനം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെയര്‍ കേരളം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ബയോ നെസ...തുട൪ന്ന് വായിക്കുക


ലോകമാതൃഭാഷാ ദിനാചരണവും ഏ.ആര്‍. സമ്പൂര്‍ണകൃതികളുടെ പ്രകാശനവും ഫെബ്രു. 21ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആഭിമുഖ്യത്തില്‍ നടത്തും

തിരു: മലയാള ഭാഷയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോകമാതൃഭാഷാ ദിനം ഫെബ്രുവരി 21ന് വിപുലമായി ആചരിക്കുകയാണ്. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടനവും കേരള പാണിനി എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ ണ്ണകൃതിക...തുട൪ന്ന് വായിക്കുക


അറിവ് പകര്‍ന്നു നല്‍കി ആരോഗ്യ എക്‌സ്‌പോ

(അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ എക്‌സ്‌പോയിലെ സ്റ്റാളുകള്‍ മന്ത്രി കെ.കെ.ശൈലജ സന്ദര്‍ശിക്കുന്നു) തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ആയുഷ് ചികി ത്സാ രീതികളെയും ഔഷധങ്ങളെയും പരിചയപ്...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട്‌ പെരിയയിൽ 2 പേർ വെട്ടേറ്റ്‌ മരിച്ചു; തിങ്കളാഴ്ച സംസ്ഥാന ഹർത്താൽ

കാഞ്ഞങ്ങാട് : പെരിയ കല്യോട്ട‌് രണ്ട‌് പേർ വെട്ടേറ്റ്‌ മരിച്ചു. കല്യോട്ടെ കൃഷ്ണന്റെ മകൻ കൃപേഷ‌് (20), ശരത് ലാൽ എന്ന ജോഷി (22) എന്നിവരാണ‌് മരിച്ചത‌്. കല്യോട്ട് റോഡരികിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ‌് ഇരുവരെയും വെട്ടേറ്റനിലയിൽ കണ്ടത‌്. കൃപേഷ‌് സംഭവ സ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സിൽ കേരളത്തിന് മെഡൽ ഉറപ്പിക്കാൻ കായിക താരങ്ങളെ ശാക്തീകരിക്കും: മന്ത്രി ഇ.പി ജയരാജൻ

ഒളിമ്പിക്‌സിൽ കേരളത്തിന് മെഡൽ ഉറപ്പിക്കാൻ കാ...തുട൪ന്ന് വായിക്കുക


സൗജന്യ ഔഷധസസ്യ വിത്ത് വിതരണം

തിരു: കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സൗജന്യ മായി ഔഷധസസ്യ വിത്ത് വിതരണം ചെയ്യുന്നു. ഈ ഔഷധസസ്യ വിത്തുകള്‍ നട്ടു വളര്‍ത്തുന്ന തിലൂടെ ഓരോരുത്തരും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ഔഷധസസ്യ പരിപാലനത്തി ന്റെയും ഭാഗമാകുന...തുട൪ന്ന് വായിക്കുക


ആരോഗ്യ ടൂറിസത്തിന് ഊന്നല്‍ നല്‍കും: മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരു: ആരാഗ്യ ടൂറിസം രംഗത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നത് പോരായ്മയാണെ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.