Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു. പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗ് തിങ്കളാഴ്ച സമാപിക്കും

10/2/2019

തിരു : തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബും റിലേഷൻസ് മീഡിയയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം ദിവസo എക്‌സൈസ് ടീമും പ്രസ് ക്ലബ്ബ് ടീമും തമ്മിലുള്ള സൗഹൃദ മത്സരത്തിന് ശേഷം നടന്ന യോഗത്തി ൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഉബൈദ്, ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സജീവ് പാഴൂർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി.പ്രമോദിന്റെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ സി. രാജ നന്ദി അറിയിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡും, എസ് പി ഫോർട്ട് ആശുപത്രിയും, കൈരളി ജ്വല്ലേഴ്‌സുമായി സഹകരിച്ചാണ് ഇത്തവണത്തെ ടൂർണമെന്റ് ഒരു ക്കിയിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് 4.30 ന് ചലച്ചിത്ര താരങ്ങളുടെ ടീമും കേരള പോലീസിലെ ഐ പി എസ് ഓഫീസർമാരുടെ ടീമും തമ്മിൽ ഏറ്റുമുട്ടും. കേരള പോലീസ് ബ്ലാസ്റ്റേഴ്സിനായി എഡിജിപി അനിൽ കാന്തിന്റെ നേതൃത്വത്തിൽ ഐ പി എസ് ഉദ്യോഗസ്ഥരായ അനന്തകൃഷ്ണൻ, മനോജ് എബ്രഹാം വിജയ് സാക്കറെ, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, ദേബേഷ് കുമാർ ബെഹ്‌റ, തുടങ്ങിയ പ്രമു ഖർ ഗ്രൗണ്ടിലിറങ്ങും. ചലച്ചിത്ര ഇലവനെ സംവിധായകൻ എം.എ.നിഷാദ് നയിക്കും. കൈലാഷ്, സൈജു കുറുപ്പ്, മണിക്കുട്ടൻ, വിവേക് ഗോപൻ, സജി സുരേന്ദ്രൻ, സോഹൻ സീനുലാൽ ഗ്രൗണ്ടി ലിറങ്ങും. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5 ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്‌ ഘാടനം ചെയ്യും. ഒ. രാജഗോപാൽ എം എൽ എ, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, മുൻ കേരള രഞ്ജി ക്യാപ്റ്റൻ സോണിചെറുവത്തൂർ, എസ് പി ഫോർട്ട് ആശുപത്രി എംഡി ഡോ. അശോക് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകുട്ടികൾക്കായി എഡ്യുടൈൻമെന്റ് പഠനവിഭവങ്ങൾ സമഗ്ര പോർട്ടലിൽ

തിരു: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥി കളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി. ഇ.ആർ.ടി.യുമായി ചേർന്ന് അവധിക്കാല സന്തോഷങ്ങൾ എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കി. 45 ലക്ഷ...തുട൪ന്ന് വായിക്കുക


ബാലാവകാശ സംരക്ഷണ കമ്മിഷനിലെ ചെയർപേഴ്‌സൻ നിയമന അപേക്ഷ തിയതി നീട്ടി

തിരു: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനിലെ ചെയർപേഴ്‌സൻ നിയമനത്തിന് അപേ ക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 21 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ ക്ക്: www.kerala.gov.in, www.kescpcr.kerala.gov.in. ...തുട൪ന്ന് വായിക്കുക


കോവിഡ് 19: സംസ്ഥാന സഹകരണ യൂണിയൻ അരക്കോടി രൂപ നൽകും

തിരു: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ച സാലറി ചാലഞ്ചിൽ പങ്കുചേർ ന്ന് സംസ്ഥാന സഹകരണ യൂണിയൻ അരക്കോടി രൂപ നൽകും. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും മാനേജ്‌മെന്റ് വിഹിതവും ചേർത്ത് അരക്കോടി രൂപ തിങ്കളാഴ്ച കൈമാറുമെന്ന് അഡ്മിനി സ്‌ട്ര...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് മെറ്റീരിയൽ മാനേജ്മെന്റ് ഹൈ സ്പീഡിൽ

തിരുവനന്തപുരം ജില്ല കോവിഡിന്റെ ഹോട്ട്സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ രോഗ പ്രതിരോധത്തി നുള്ള സാമഗ്രികൾ ആവശ്യമായ ഇടങ്ങളിലേക്കെത്തിക്കുന്നത് വേഗത്തിലാക്കി. ജില്ലാ ഭരണകൂട ത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ മാനെജ്മെന്റ് ടീമാണ് ജില്ലയിൽ രോ...തുട൪ന്ന് വായിക്കുക


മാതൃകയായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൺ

തിരു: കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് കമ്മ്യൂണിറ്റി കിച്ചൺ. വരുമാനമാർഗ്ഗം നിലച്ച ഈ അവസരത്തിൽ പാവപെട്ട ഒരുപാടുപേർക്ക് ആശ്വാസദായക മാണ് കമ്മ്യൂണിറ്റി കിച്ചൺ. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആൾക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിച...തുട൪ന്ന് വായിക്കുക


തിരു: നഗരസഭ ആരോഗ്യവിഭാഗo മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കുന്നതിനായി പൂർണമായും ശുചീകരിച്ചു

(ചിത്രം. മെഡിക്കൽ കോളേജ് വളപ്പിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ശുചീകരണ പ്രവർത്തനം) തിരു: നഗരസഭ ആരോഗ്യവിഭാഗo മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കുന്നതിനായി പൂർണമായും ശുചീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി,അത്യാഹിത വിഭാഗം,ഒപി ബ്ലോക്ക് , സൂപ്പർ സ്പെഷ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.04.2020)തിരു.ജില്ലയിൽ പുതുതായി 156 പേർ രോഗനിരീക്ഷണത്തിലായി.59 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു.ജില്ലയിൽ 17346 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെആശുപത്രി കളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു. 23 പേരെ ഡിസ്ചാർജ് ചെയ്തു.പോ സിറ്റീവായ ഒരാൾ കൂടി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് മെഡിക്കൽകോളേജിൽ നിന്നും ഡിസ്ചാർ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാപഞ്ചായത്ത് 1.5കോടി നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 1.5കോടി രൂപ നല്‍കി. ജില്ലാപഞ്ചായത്തിന് 2017-18, 2018-19 വര്‍ഷങ്ങളില്‍ ലഭിച്ച സ്വരാജ് ട്രോഫി അവാര്‍ ഡുകളുടെയും 2017-18 ല്‍ ലഭിച്ച ദീന്‍ദയാല്‍ പുരസ്‌കാരത്തിന്റെയും സമ്മാനത്...തുട൪ന്ന് വായിക്കുക


രേഖകൾ സമർപ്പിക്കണം

തിരു : ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമ പദ്ധതിയിൽ ഫെബ്രുവരി വരെ അംശദായം അടച്ച തൊഴിലാളികൾക്ക് പൂരക വേതനം അനുവദിക്കുന്നതിനായി അവരുടെ പേര് വിവരം, ക്ഷേമനിധി അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ്, ആധാർ നമ്പർ എന്നിവ ബന്ധപ്പെട്ട സ്ഥാപന ഉടമകളു...തുട൪ന്ന് വായിക്കുക


പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ പ്രൊമോട്ടർമാർ സുരക്ഷ ഉറപ്പാക്കണം

തിരു : കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ ഭക്ഷ്യ-ആരോഗ്യ സുരക്ഷ നടപ്പാക്കുന്നതിന് പട്ടികജാതി പട്ടികവർഗ പ്രൊമോട്ടർമാർ അവരവരുടെ പ്രദേശങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് പട്ടികജാതി ഗോത്ര വർഗ കമ്...തുട൪ന്ന് വായിക്കുക


ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭക്ഷ്യ കിറ്റുകളും മറ്റുംവി തരണം ചെയ്തുവരുന്നു. കൂടല്‍ ജനമൈത്രി പോലീസിന്റെ വകയായി സ്വരൂപിച്ച ഭക്ഷ്യകിറ്റുകള്‍ കലഞ...തുട൪ന്ന് വായിക്കുക


പോത്തൻകോട് ജാഗ്രത തുടരും

തിരു: കോവിഡ് - 19 ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോടും സമീപ പ്രദേശത്തുമുള്ള ജാഗ്രത തുടരും.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാവിലെ ഒൻപതു വരെ തുറക്കും. ആവശ്യക്കാർക്ക് തിരക്ക് കൂട്ടാതെ സാധനങ്ങൾ വാങ്ങാം. ഈ സമയത്തിനു ശേഷംഅവ ശ്യവസ്തുക്കൾ വേണ്ടവർ ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

തിരു: കൊറോണയുടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കും സുരക്ഷിതമായ പാർ പ്പിടമൊരുക്കി തലസ്ഥാനം. ഇതിന്റെ ഭാഗമായി തൊഴിലാളികൾ തിങ്ങിപാർക്കുന്ന ലേബർ ക്യാമ്പു കളിൽ നിന്ന് ഇവരെ സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ചാല ഗവ. ബോയ്‌സ് ഹൈയർ സെക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് (01 ഏപ്രിൽ ) 24 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

തിരു: സംസ്ഥാനത്ത് ഇന്ന് (01 ഏപ്രിൽ 2020) 24 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. ഇതിൽ 237 പേർ ഇപ്പോൾചികി ത്സയിലാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ കാസർഗോഡ് ജില്ലയിൽനിന്നുള്ളവരാണെ ന്നു മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന് ഐ.എസ്.ഒ അംഗീകാരം

തിരു: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേഡിന് ഐ.എസ്.ഒ. അംഗീകാരം. ഇതാദ്യമായാണു രാജ്യത്ത് ഒരു പൊതുജന പരാതി പരിഹാര സംവിധാനത്തിന് ഐ. എസ്.ഒ. അംഗീകാരം ലഭിക്കുന്നത്. പരാതികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്തെ ഏറ്റവും മ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.