Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

നിയമകാരൃം

കൂടുതല്‍ 

ശബരിമല;ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു

6/2/2019

ന്യൂഡല്‍ഹി : ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഉത്തരവിന്റെ തീയതി കോടതി പിന്നീട് അറിയിക്കും. രാവിലെ പത്തര യോടെ ആരംഭിച്ച വാദം മൂന്ന് മണിക്കാണ് അവസാനിച്ചത്.65 ഹര്‍ജികള്‍ കോടതി മുന്‍പാകെ എത്തി. വാദിക്കാന്‍ സമയം ലഭിക്കാത്തവര്‍ക്ക് ഏഴുദിവസത്തിനകം എഴുതി നല്‍കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

വാദം തുടങ്ങിയ ഉടന്‍ തന്നെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും, ആ വിധി എന്തു കൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്‍എസ്എസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരന്‍ ആദ്യം ഹാജരായി. ഭരണ ഘട നയുടെ 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണെന്ന് പരാശരന്‍ വാദിച്ചു. വിധിയില്‍ പിഴവുണ്ട്. യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ല. പൊതുഇടങ്ങളി ലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്നും പരാശരന്‍ വാദിച്ചു. 15(2) അനുച്ഛേദ പ്രകാരമാണ് തന്റെ വിധിയെന്ന് ആര്‍.എഫ് നരിമാന്‍ പറഞ്ഞു.

തന്ത്രി കണ്‌ഠരര് രാജീവര്‍ക്കായി വി.ഗിരി ഹാജരായി. മതാചാരപ്രകാരമാണ് ശബരിമലയില്‍ യുവതികളെ മാറ്റിനിര്‍ത്തുന്നതെന്ന് വി.ഗിരി വാദിച്ചു. വിഗ്രഹത്തിന്റെ അവകാശവുമായി ബന്ധ പ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തന്ത്രിക്ക് പ്രത്യേകമായ അവകാശം ശബരിമലയിലുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്ര ആചാരo ചോദ്യം ചെയ്യാനാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയിലെ വ്യാഖ്യാനം പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗിരി വാദിച്ചു.

പ്രയാര്‍ ഗോപാലകൃഷ്‌ണനുവേണ്ടി മനു അഭിഷേക് സിംഗ്വി പിന്നീട് ഹാജരായി. നേരത്തെ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായിട്ടുള്ള സിംഗ്‌വി പ്രയാറിനുവേണ്ടി ഹാജരാകുന്നതിനെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ഡൈ്വവെടി എതിര്‍ത്തു. എന്നാല്‍ ചീഫ് ജസ്റ്റിസ് സിംഗ്‌വിക്ക് വാദിക്കാന്‍ അനുമതി നല്‍കി. നൈഷ്ഠിക ബ്രഹ്മചര്യം പ്രത്യേകമായ അവകാശ മെന്ന് സിംഗ്വി വാദിച്ചു. 25,26 അനുച്ഛേദങ്ങള്‍ കൂട്ടിവായിക്കണം. നൈഷ്ഠിക ബ്രഹ്മചര്യം ശബരി മലയുടെ മാത്രം പ്രത്യേകതയാണ്. യുക്തി കൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രം ആണെന്നും സിംഗ്‌വി വാദിച്ചു.

ബ്രാഹ്മണസഭയ്‌‌ക്കുവേണ്ടി അഭിഭാഷകന്‍ ശേഖര്‍ നാഫഡെയ് ഹാജരായി. നൂറ്റാണ്ടുകള്‍ പഴക്ക മുള്ള ആചാരങ്ങളാണ് റദ്ദാക്കിയതെന്ന് നാഫഡെയ് വാദിച്ചു. വിശ്വാസം തീരുമാനിക്കാന്‍ ആക്ടി വിസ്റ്റുകള്‍ക്ക് അവകാശമില്ല. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയം അല്ലെന്നും നാഫ്ഡെ വാദിച്ചു.പന്തളം രാജ കുടുംബത്തിന് വേണ്ടി സായി ദീപകും, ഉഷ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കരനാരായണനും വാദിച്ചു.വെങ്കട്ട് രാമനും വെങ്കട്ട് രമണിയും മോഹന്‍ പരാശരനും വാദിച്ചു. വ്യത്യസ്‌‌ത മതത്തില്‍ പെട്ടവരാണെങ്കിലും അയ്യപ്പനെ ആരാധിക്കുന്നവരെയെല്ലാം പ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്ന് മോഹന്‍ പരാശരന്‍ വാദിച്ചു. ആര്‍ത്തവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യന്‍ പാരമ്പര്യം മാത്രമല്ല, ഈജിപ്തിലടക്കം ആര്‍ത്ത വത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ടെന്ന് വെങ്കട്ട് രാമന്‍ വാദിച്ചു.

ഹര്‍ജിക്കാര്‍ എല്ലാം ഉന്നയിക്കുന്നത് ഒരേകാര്യമാണെന്നും എതിര്‍വാദത്തിനായി അരമണിക്കൂര്‍ സമയമേ നല്‍കൂവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.അയ്യപ്പ സേവാ സമാജത്തിനു വേണ്ടി കൈലാസ നാഥ പിള്ളയും വാദിച്ചു.സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വിധിയില്‍ പുനപരിശോധന ആവശ്യമില്ല. പുതിയ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിധിക്ക് ആധാരം തുല്യതയാണെന്നും ജയ്ദീപ് ഗു‌പ്‌ത‌ വാദിച്ചു. പുനപരിശോധന യ്ക്ക് തക്കതായ പിഴവ് വിധിയില്‍ ഇല്ല. പിഴവുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ആയിട്ടില്ല. തുല്യത യാണ് വിധിയുടെ അടിസ്ഥാനം, തൊട്ടുകൂടായ്മ അല്ലെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു.

ഒരുമണിക്ക് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി രണ്ട് മണിക്ക് പുനരാരംഭിച്ചു. ദേവസ്വം ബോര്‍ ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദിച്ചു. എല്ലാവര്‍ക്കും തുല്യാവകാശം പ്രധാനപ്പെട്ട വിഷയമാ ണെന്ന് രാകേഷ് ദ്വിവേദി വാദിച്ചു. ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ല. എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ട്. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വ്യക്തികള്‍ക്കും മതത്തില്‍ തുല്യ അവകാശമുണ്ടെന്നും ദ്വിവേദി വാദിച്ചു.

എല്ലാ ആചാരങ്ങളും ഭരണഘടനയ്ക്ക് അനുസൃതം ആയിരിക്കണം. കാലം മാറുന്നതിനനുസ രിച്ച് എല്ലാ മേഖലകളിലും പരിഷ്‌കരണം ആവശ്യമാണ്. വനിതകള്‍ക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം. യുവതി പ്രവേശന വിധിയില്‍ പുനപരിശോധന വേണ്ടെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

ബിന്ദു കനക ദുര്‍ഗ, രേഷ്മ എന്നിവര്‍ക്കായി ഇന്ദിര ജയ് സിങ് ഹാജരായി. കനക ദുര്‍ഗയ്ക്കും ബിന്ദുവിനും വധഭീഷണി ഉണ്ടായെന്നും ഇരുവരും സാമൂഹ്യ ബഹിഷ്‌കരണം നേരിടുകയാണെ ന്നും ഇന്ദിര ജയ് സിങ് വാദിച്ചു. ബിന്ദു ദളിത് സ്ത്രീയാണ്. അവര്‍ ദര്‍ശനം നടത്തിയതിന് ശേഷം ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തി. ഇത് തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതിന്റെ തെളിവാണ്. ശബരിമല പൊതുക്ഷേത്രം ആണ്. യുവതീ പ്രവേശന വിലക്ക് വിവേചനം ആണ്. ദൈവത്തിനു ലിംഗ വിവേചനം ഇല്ലെന്നും ഇന്ദിര ജയ് സിങ് വാദിച്ചു.

10 വയസ്സുള്ള പെണ്‍ കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കും എന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് കോടതി അലക്ഷ്യ നടപടികളില്‍ ഹാജരായ പി.വി.ദിനേശ് പറഞ്ഞു. പുനഃ പരി ശോധന ഹര്‍ജികള്‍ നല്‍കിയവര്‍ കോടതി അലക്ഷ്യം നടത്തിയവരാണെന്നും പി.വി.ദിനേശ് വാദിച്ചു.

നിശ്ചയിച്ച സമയത്തിനുള്ളില്‍ വാദങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. നേരത്തെ ഹര്‍ജിക്കാരില്‍ ഒന്നോ രണ്ടോ പേരെ കൂടി ഇനി കേള്‍ക്കുകയുള്ളുവെന്നും കൂടുതല്‍ വാദം ഉള്ളവര്‍ക്ക് എഴുതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കും വാദിക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ട് മറ്റ് അഭിഭാഷകര്‍ ബഹളം വെച്ചു. ബഹളം വെച്ച അഭിഭാഷകരോട് മര്യാദ പാലി ച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് താക്കീത് നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രി യുമായ പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹാജരാക്കിയതിനെ തുടര്‍ന്ന് ദല്‍ഹി പ്രത്...തുട൪ന്ന് വായിക്കുക


മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി

ന്യൂഡൽഹി:മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി. ആൽഫാവെൻച്വേഴ്‌സ്‌ ഡയറക്ടർ പോൾരാജ്‌, ഹോളിഹെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ എംഡി സാനി ഫ്രാൻസിസ്‌, ജെയിൻ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക...തുട൪ന്ന് വായിക്കുക


അയോധ്യാഭൂമി തർക്കക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ തള്ളിക്കളയാനാകില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി:അയോധ്യാഭൂമി തർക്കക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ (എഎസ്‌ഐ) റിപ്പോർട്ട്‌ തള്ളിക്കളയാനാകില്ലെന്ന്‌ സുപ്രീംകോടതി. എഎസ്‌ഐ റിപ്പോർട്ട്‌ ധിഷ ണാശാലികളായ പുരാവസ്‌തുഗവേഷകരുടെ നിരീക്ഷണങ്ങളാണെന്നും ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷ ന...തുട൪ന്ന് വായിക്കുക


മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റിലെ താമസക്കാരനായ റിട്ട. കേണൽ കെ കെ നായർ, ഗോൾ ഡൻ കായലോര...തുട൪ന്ന് വായിക്കുക


പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നും ഹൈക്കോടതി

കൊച്ചി : പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പാലം നിർമാണ അഴിമതിക്കേസിലെ പ്രതികളായ സുമിത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസി.ജനറൽ മാനേ ജർ എം ടി തങ്കച്ചൻ, കിറ്റ്കോ ...തുട൪ന്ന് വായിക്കുക


ഹര്‍ജി തള്ളി, ചിദംബരo തിഹാര്‍ ജയിലില്‍ തുടരും

ഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് എഫോഴ്സ്മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നഅപേക്ഷ കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന എന്‍ഫോഴ്സമെന്റിന്റെ വാദം അംഗീ ...തുട൪ന്ന് വായിക്കുക


കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ

ന്യൂഡൽഹി: കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ. കള്ളപ്പണകേസിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നാല്‌ ദിവസമായി തുടർന്ന ചോദ്യം ചെയ്യ ലിനെത്തുടർന്ന്‌ ചൊവാഴ്‌ച രാത്രിയാണ്‌ എൻഫോഴ്‌മെന്റ്‌ ഡയരക്ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌....തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി

മൂവാറ്റുപുഴ:പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി. ഇതിനായി ശക്തമായ അന്വേഷണം വേണമെന്നും മൂവാ റ്റുപുഴ വിജിലൻസ്‌ സ്‌പെഷ്യൽ ജഡ്‌ജി ബി കലാം പാഷ ഉത്തരവിൽ പറഞ്ഞു. അറസ്‌റ്റിലായ പൊതുമരാമത്ത്‌ മു...തുട൪ന്ന് വായിക്കുക


അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി:അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. അയോധ്യാഭൂമി തർക്കകേസിൽ വാദംകേൾക്കവെയാ ണ്‌ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ഒരു പള്ളി അവിടെ ഉണ്ടായിരുന്നുവെന്നോഉണ്ടെന്നോ ഉള്ള വസ്‌തുത പൂർണ...തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ടി ഒ സൂരജ് അടക്കം നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ടി ഒ സൂരജ് അടക്കം നാലു പേര്‍ അറസ്റ്റില്‍. സൂരജ് ഉള്‍പ്പെടെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലാ യത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ...തുട൪ന്ന് വായിക്കുക


ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി:ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീം കോ ടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു

ന്യൂഡൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട്‌ പ്രദേശങ്ങളാ ക്കി വിഭജിക്കുകയുംചെയ്‌ത കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീം കോ ടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. ഒക്ടോബറിൽ വാദംകേൾക്കും. ചീഫ്‌...തുട൪ന്ന് വായിക്കുക


കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം. കേസില്‍ പത്തു പ്രതികളാണ്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ക്കെല്ലാം 40000 രൂപ പിഴയും ചുമത്തി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴയായി ഈടാക്കുന്ന തുകയി...തുട൪ന്ന് വായിക്കുക


ചിദംബരo തിങ്കളാഴ്‌ച വരെ സിബിഐ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഐഎൻഎക്സ്‌ മീഡിയ കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച വരെ കസ്റ്റഡിയിൽ തുടരും. ദിവസവും അരമണിക്കൂർ അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ കാണാനാകും. എല്ലാ 48 മണിക്കൂ റും വൈദ്യപരി...തുട൪ന്ന് വായിക്കുക


മലമ്പുഴ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്ക് മൂന്ന് മാസം കഠിനതടവും പിഴയും

പാലക്കാട് : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായവര്‍ക്ക് മൂന്ന് മാസം കഠിനതടവിനും 5000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചു. അര്‍ധരാത്രി മദ്യപിച്ച പ്രശ്‌ന മുണ്ടാക്കിയ യുവാക്കളെ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.മല...തുട൪ന്ന് വായിക്കുക


സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം

ന്യൂഡൽഹി: സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം. പാർലമെന്റിന്റെ സ്ഥിരംസമിതി ക്ക‌് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച‌് ഇടതുപക്ഷ പാർടികള...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.