Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

10/1/2019

തിരു: വയോമധുരം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്ററിന്റെ വിതരണോദ്ഘാ ടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ വച്ച് നിര്‍വഹിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ദേശിയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സായംപ്രഭ,വയോ മിത്രം തുടങ്ങിയ പദ്ധതികള്‍ വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. 14 ജില്ലകളില്‍ 14 മാതൃകാ പകല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതാണ്. വയോമിത്രം പദ്ധതി നഗരസഭാ/ മുനിസിപ്പാലിറ്റികളിലേയ്ക്കും വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തതമാക്കി.

60 വയസ് കഴിഞ്ഞ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഉപകരണമായ ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. ഈ പദ്ധതി പ്രകാരം ഓരോ ജില്ലയിലും 1000 ഗ്ലൂക്കോമീറ്റര്‍ വീതമാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിലെ 400 എണ്ണത്തിന്റെ വിതരണ മാണ് ഇവിടെ നടത്തിയത്.

രണ്ടാം ഘട്ടത്തില്‍ 400, മൂന്നാം ഘട്ടത്തില്‍ 200 എന്നിങ്ങനെയാണ് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യു ന്നത്. വിപണിയില്‍ 2200 രൂപ വിലയുള്ള ഉപകരണം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേ ഷന്‍ ലിമിറ്റഡ് മുഖാന്തിരമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സബീന ബീഗം സ്വാഗതമാശംസിച്ചു.

പ്രമേഹ രോഗപ്രതിരോധത്തെ സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഫിസി ഷ്യന്‍ ഡോ. ശ്യാം സുന്ദറും ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുന്ന വിധത്തെ സംബന്ധിച്ച് ഓണ്‍-കാള്‍-പ്ലസ് കമ്പനി മാനേജര്‍ അരുണും ബോധവല്‍ക്കരണം ക്ലാസുകള്‍ നടത്തി.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാക്കിയെന്നു പരാതി

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌ത കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാ ക്കിയെന്നു പരാതി. ഇടതു മുന്നണിയിലെ ഇരവിപുരം എംഎൽഎ എം. നൗഷാദ്, ചവറ എംഎൽഎ വിജയൻപിള്ളഎന്നി വരെ ഉദ്ഘാടന ചടങ്ങിൽ നിന്നും...തുട൪ന്ന് വായിക്കുക


കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു.ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു,ജി.സുധാകരന്‍ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


വീട്ടില്‍ പച്ചക്കറികൃഷി - മാതൃകയായി എം.എല്‍.എ

മലപ്പുറം: സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്തു മാതൃകയാവു കയാണ് ടി.വി.ഇബ്രാഹീം എം.എല്‍.എ. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി ജനപ്രതിനിധികളുടെ വീട്ടില്‍ മാതൃകാ പച്ചക്കറി തോട്ടം എന്ന പദ്ധതി ഉപയോ...തുട൪ന്ന് വായിക്കുക


മകരജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യം നേടി അയ്യപ്പന്മാര്‍ മലയിറങ്ങി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ ദി...തുട൪ന്ന് വായിക്കുക


പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്‍ത്തനം എന്നതിലുപരി ഒരു സംസ്‌കാരമായി വളര്‍ന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല; പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് തിരുവാഭരണം

സന്നിധാനത്ത് തിരുവാഭരണം ...തുട൪ന്ന് വായിക്കുക


നെയ്‌തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധി യായ കന്നി അയ്യപ്പന്‍ സന്നിധാനത്ത്

മകരസംക്രമ അഭിഷേകത്തിനുള്ള നെയ്‌തേങ്ങയുമായി ക...തുട൪ന്ന് വായിക്കുക


ആദ്യമായി വനിതകൾക്ക‌് യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രതുടങ്ങി

തിരു: ആദ്യമായി വനിതകൾക്ക‌് ഔദ്യോഗിക യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രയ‌്ക്ക‌് തുടക്കമായി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതി രോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷൻസ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യ കൂടത...തുട൪ന്ന് വായിക്കുക


മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായികടലിൽ തെരച്ചിൽ

കൊച്ചി: മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായി നാവിക സേനയും കോസ‌്റ്റ‌് ഗാർഡും കടലിൽ തെരച്ചിൽ ആരം ഭിച്ചു. കോസ‌്റ്റ‌് ഗാർഡിന്റെ രണ്ടും നാവിക സേനയുടെ ഒരു കപ്പലുമാണ‌് തെരച്ചിൽ നടത്തുന്നത‌്. സ...തുട൪ന്ന് വായിക്കുക


ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ അശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായി രുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം വേനല്‍ ആയിരുന്നു. മീനമാസത്തിലെ സൂര്യന്‍,...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമബോധവല്‍ക്കരണം അനിവാര്യം- മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്ന കര്‍ശനമായ നിയമ ങ്ങള്‍ നിലവിലുണ്ടങ്കിലും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം ഇരകളാക്കപ്പെടുന്നവര്‍ക്ക് പ്രയോജനം ലഭിക്കാറില്ല. പരാതി ലഭിച്ച് കഴിഞ്ഞാല്‍ സര്‍ക്കാറും വനിതാ കമ്മീഷനും ശക്...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി ജനു.15ന് കേരളത്തിൽ: കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുക്കും

തിരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദർശനത്തിന് ജനു.15ന് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും.ജനു. 15 വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെ...തുട൪ന്ന് വായിക്കുക


പ്രായമായവർക്ക് ജീവിത പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കും; മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ: മക്കളും കൊച്ചുമക്കളും ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മായി പുറത്ത് പൊകുമ്പോൾ വീട്ടിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് ജീവിത ത്തോട് പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കു മെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഇരിട്ടി...തുട൪ന്ന് വായിക്കുക


പച്ചക്കറി കൃഷിയിൽ മാതൃക: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വിഷ രഹിത പച്ചക്കറി ലഭ്യമാക്കാൻ; ടൗണിൽ ഹരിതവീഥി തീർക്കാൻ വ്യാപാരികൾ

കണ്ണൂർ: ചെറുപുഴ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരളവ്യാപാരി വ്യവസായി സമിതി, യൂത്ത് വിംഗ് ചെറുപുഴ എന്നി വരുടെ നേതൃത്വത്തിൽ നടത്തുന്നഹരിതവീഥി പച്ചക്കറി വികസന പദ്ധതി സി കൃഷ്ണൻ എംഎൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാൻസി ജോൺ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.