Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

10/1/2019

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌ക്കരിച്ച വിവിധക്ഷേമ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഹസന്‍ മരക്കാര്‍ ഹാളില്‍ വച്ച് നിര്‍വഹിച്ചു.തിരിച്ചറിയല്‍കാര്‍ഡ് വിതരണം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കുള്ള ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയ യ്ക്ക് ശേഷം പോഷകാഹാരത്തിനും തുടര്‍ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായവിതരണം, വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി, സ്വയംതൊഴില്‍ കണ്ടെത്തുന്നതി നുള്ള സാമ്പത്തിക സഹായം എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുതകു ന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് പ്രതിജ്ഞാബദ്ധമാണെ ന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായിട്രാന്‍സ്‌ജെന്‍ഡര്‍വ്യക്തികള്‍ ക്കായി നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് വിപുലമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുകയും വ്യക്തിഗത ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പുതിയ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍ കുവാന്‍ തീരുമാനിച്ചു. ഇതിനായി 30 ലക്ഷം രൂപ വനിതാ വികസന കോര്‍പ്പറേഷന് കൈമാറു ന്നതിനുള്ള ഭരണാനുമതി നല്‍കിയിരുന്നു. ഇവര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിരുന്നു. നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കുന്നതിന് ഉത്തരവായിരുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേ യും അംഗീകൃത ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2 അധിക സീറ്റുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെ ഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍മാലിക് ഐ.എ.എസ്., കൗണ്‍സിലര്‍ ഐ.പി. ബിനു, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, വനിത വികസന കോര്‍പറേഷന്‍ എം.ഡി. ബിന്ദു വി.സി., ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്യാമ എസ്. പ്രഭ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാക്കിയെന്നു പരാതി

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌ത കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാ ക്കിയെന്നു പരാതി. ഇടതു മുന്നണിയിലെ ഇരവിപുരം എംഎൽഎ എം. നൗഷാദ്, ചവറ എംഎൽഎ വിജയൻപിള്ളഎന്നി വരെ ഉദ്ഘാടന ചടങ്ങിൽ നിന്നും...തുട൪ന്ന് വായിക്കുക


കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു.ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു,ജി.സുധാകരന്‍ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


വീട്ടില്‍ പച്ചക്കറികൃഷി - മാതൃകയായി എം.എല്‍.എ

മലപ്പുറം: സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്തു മാതൃകയാവു കയാണ് ടി.വി.ഇബ്രാഹീം എം.എല്‍.എ. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി ജനപ്രതിനിധികളുടെ വീട്ടില്‍ മാതൃകാ പച്ചക്കറി തോട്ടം എന്ന പദ്ധതി ഉപയോ...തുട൪ന്ന് വായിക്കുക


മകരജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യം നേടി അയ്യപ്പന്മാര്‍ മലയിറങ്ങി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ ദി...തുട൪ന്ന് വായിക്കുക


പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്‍ത്തനം എന്നതിലുപരി ഒരു സംസ്‌കാരമായി വളര്‍ന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല; പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് തിരുവാഭരണം

സന്നിധാനത്ത് തിരുവാഭരണം ...തുട൪ന്ന് വായിക്കുക


നെയ്‌തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധി യായ കന്നി അയ്യപ്പന്‍ സന്നിധാനത്ത്

മകരസംക്രമ അഭിഷേകത്തിനുള്ള നെയ്‌തേങ്ങയുമായി ക...തുട൪ന്ന് വായിക്കുക


ആദ്യമായി വനിതകൾക്ക‌് യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രതുടങ്ങി

തിരു: ആദ്യമായി വനിതകൾക്ക‌് ഔദ്യോഗിക യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രയ‌്ക്ക‌് തുടക്കമായി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതി രോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷൻസ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യ കൂടത...തുട൪ന്ന് വായിക്കുക


മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായികടലിൽ തെരച്ചിൽ

കൊച്ചി: മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായി നാവിക സേനയും കോസ‌്റ്റ‌് ഗാർഡും കടലിൽ തെരച്ചിൽ ആരം ഭിച്ചു. കോസ‌്റ്റ‌് ഗാർഡിന്റെ രണ്ടും നാവിക സേനയുടെ ഒരു കപ്പലുമാണ‌് തെരച്ചിൽ നടത്തുന്നത‌്. സ...തുട൪ന്ന് വായിക്കുക


ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ അശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായി രുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം വേനല്‍ ആയിരുന്നു. മീനമാസത്തിലെ സൂര്യന്‍,...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമബോധവല്‍ക്കരണം അനിവാര്യം- മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്ന കര്‍ശനമായ നിയമ ങ്ങള്‍ നിലവിലുണ്ടങ്കിലും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം ഇരകളാക്കപ്പെടുന്നവര്‍ക്ക് പ്രയോജനം ലഭിക്കാറില്ല. പരാതി ലഭിച്ച് കഴിഞ്ഞാല്‍ സര്‍ക്കാറും വനിതാ കമ്മീഷനും ശക്...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി ജനു.15ന് കേരളത്തിൽ: കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുക്കും

തിരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദർശനത്തിന് ജനു.15ന് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും.ജനു. 15 വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെ...തുട൪ന്ന് വായിക്കുക


പ്രായമായവർക്ക് ജീവിത പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കും; മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ: മക്കളും കൊച്ചുമക്കളും ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മായി പുറത്ത് പൊകുമ്പോൾ വീട്ടിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് ജീവിത ത്തോട് പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കു മെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഇരിട്ടി...തുട൪ന്ന് വായിക്കുക


പച്ചക്കറി കൃഷിയിൽ മാതൃക: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വിഷ രഹിത പച്ചക്കറി ലഭ്യമാക്കാൻ; ടൗണിൽ ഹരിതവീഥി തീർക്കാൻ വ്യാപാരികൾ

കണ്ണൂർ: ചെറുപുഴ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരളവ്യാപാരി വ്യവസായി സമിതി, യൂത്ത് വിംഗ് ചെറുപുഴ എന്നി വരുടെ നേതൃത്വത്തിൽ നടത്തുന്നഹരിതവീഥി പച്ചക്കറി വികസന പദ്ധതി സി കൃഷ്ണൻ എംഎൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാൻസി ജോൺ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.