Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍ രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

റ്റെഡ്-എക്സ് ടോക് ജനുവരി 20 ന് യു എസ് ടി ഗ്ലോബൽ കാമ്പസിൽ

10/1/2019

തിരു: ലോക പ്രശസ്തമായ റ്റെഡ്-എക്സ് (TEDx) ടോക്കിന്റെ തിരുവനന്തപുരം എഡിഷൻ ഈ മാസം ഇരുപതിന്‌ യു എസ് ടി ഗ്ലോബൽ കാമ്പസിൽ നടക്കും.ഉച്ചക്ക് 2 മുതൽ രാത്രി 8 വരെയാണ് പരി പാടി. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പത്ത് പ്രഭാഷകരാണ് ഇത്തവണത്തെ റ്റെഡ്-എക്സ് ടോകി നെ സമ്പന്നമാക്കുന്നത്. ജില്ലാകളക്ടർ ഡോ.വാസുകി, ഡി ജി പി (ജയിൽ)ആർ.ശ്രീലേഖ; ലോക പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോ.ജോസഫ് ഗീവർഗീസ് ജോർജ് എന്നിവർക്ക് പുറമെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമാകും.

നഗര കേന്ദ്രിതമായി നടക്കുന്ന റ്റെഡ്-എക്സ് പരിപാടികളിൽ ഏറ്റവും വലുതും സ്വതന്ത്രമായി സംഘടിപ്പിക്കപ്പെടുന്നതുമാണ് എന്ന പ്രത്യേകത റ്റെഡ്-എക്സ് തിരുവനന്തപുരത്തിനുണ്ട്. പ്രാദേ ശിക സമൂഹത്തിൽ പ്രചോദനാത്മകമായ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാ ണ് റ്റെഡ്-എക്സ് തിരുവനന്തപുരം സംഘടിപ്പിക്കപ്പെടുന്നത്. ടെക്‌നോളജി, എന്റർടൈൻമെന്റ്, ഡിസൈൻ എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങളും (ടി ഇ ഡി ) സ്വതന്ത്രമായി സംഘടിപ്പിക്കുന്ന റ്റെഡ്-എക്സ് പ്രോഗ്രാം എന്ന അർത്ഥത്തിൽ എക്സ് എന്നഅക്ഷ രവും ചേർന്നതാണ് റ്റെഡ്-എക്സ്. പ്രചരിപ്പിക്കേണ്ട ആശയങ്ങൾ അഥവാ ഐഡിയാസ് വെർത്ത് സ്പ്രെഡിങ് എന്നതാണ് പരിപാടിയുടെ സന്ദേശം. റെസിലിയൻസ് ആണ് ഇത്തവണത്തെ പരിപാടി യുടെ പ്രമേയം .

ഏറെ ശ്രദ്ധ ചെലുത്തിയാണ് റ്റെഡ്-എക്സ് ടോക്കിൽ പങ്കാളികളാകുന്ന പ്രഭാഷകരെ തെരഞ്ഞെ ടുക്കുന്നതെന്ന് പരിപാടിയുടെ ക്യൂറേറ്റർമാരിൽ ഒരാളായ ഭക്ത പാണ്ഡെ പറഞ്ഞു. ഏറെ പ്രശ സ്തമായ ഒരു വ്യക്തിത്വം, അല്ലെങ്കിൽ അറിയപ്പെടുന്ന, മുഖവുര ആവശ്യമില്ലാത്ത ഒരാൾ എന്ന നിലയിലല്ല റ്റെഡ്-എക്സ് ടോക് അതിലേക്കുള്ള പ്രഭാഷകരെ തിരഞ്ഞെടുക്കുന്നത്.മറിച്ച്, കേര ളീയ സമൂഹത്തെ പ്രചോദിപ്പിക്കാനും അവർക്ക് പ്രയോജനപ്പെടുന്ന മികച്ച ആശയങ്ങൾ നല്ലരീതി യിൽ അവതരിപ്പിക്കാനും കഴിവുള്ള ആൾ എന്ന നിലയിലാണ്. സ്വന്തം തൊഴിൽ രംഗത്തു നിന്നോ, തന്റേതായ ഗവേഷണങ്ങളുടെ ഫലമായോ, അഭിരുചിയുടെ ഭാഗമായോ സമൂഹവുമായി പങ്കുവെക്കാൻ നൂതനമായ ആശയം കൈമുതലായുള്ളവരാണ് ഓരോ വർഷത്തെയും റ്റെഡ്-എക്സ് ടോകിനെ മികവുറ്റ അനുഭവമാക്കി മാറ്റുന്നത്.

റ്റെഡക്സ് ടോക് തിരുവനന്തപുരം രജിസ്‌ട്രേഷനും പരിപാടിയുമായി ബന്ധപ്പെട്ട അന്വേഷണ ങ്ങൾക്കും വിശദവിവരങ്ങൾക്കും www.tedxthiruvananthapuram.com എന്ന സൈറ്റ് സന്ദർശിക്കുക.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തെരഞ്ഞെടുപ്പ്;കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതി കളുടെയും വോട്ടര്‍ ഹെല്‍പ്പ് ലൈനുകളുടെയും നിയന്ത്രണമാണ് ജൂനിയര്‍ സുപ്രണ്ടു...തുട൪ന്ന് വായിക്കുക


രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും: ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ

തിരു: സംസ്ഥാനത്തെ സ്വകാര്യ ക്‌ളിനിക്ക്/ ആശുപത്രികളിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരിശോധനയിൽ രജിസ്‌ട്രേഷനില്ലാതെ നിയമവിരുദ്ധമായി ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടാൽ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ക...തുട൪ന്ന് വായിക്കുക


അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു: പൊതുജനങ്ങൾ പരാതികൾ അറിയിക്കാം

തിരു;ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി/മുനി സിപ്പൽ കോർപറേഷൻ പരിധിയിലുള്ള അനധികൃത ബോർഡുകൾ/ബാനറുകൾ/ഹോർഡിംഗുകൾ/കൊടികൾ എന്നിവ നീക്കുന്നത് വിലയിരുത്താനുള്ള നോഡൽ ഓഫീസറായി കൊല്ലം നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിൻറ് ഡയറ...തുട൪ന്ന് വായിക്കുക


സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ

തിരു: സൂര്യാഘാത സാധ്യത അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ആയൂർവേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ അറിയിച്ചു. ഇതിനായി കേരളത്തിലുടനീളമുള്ള ഭാരതീയ ചികിത്സാ വിഭാ ഗത്തിന്റെ സ്ഥാപനങ്ങൾ വഴി ...തുട൪ന്ന് വായിക്കുക


ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്ര...തുട൪ന്ന് വായിക്കുക


കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ചെലവുകുറഞ്ഞ കാന്‍സര്‍രോഗ ചികിത്സയിലേക്ക് എത്താവുന്ന മരുന്ന് കണ്ടുപിടിച്ച ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ശ്രീചിത്ര ഡയറക്ടര്‍ ഡോ.ആശ കിഷോറിനെ വിള...തുട൪ന്ന് വായിക്കുക


90 തോടും തൊണ്ടിയാറും സാക്ഷി നിര്‍ത്തി കല്ലേലി കാവില്‍ പത്താമുദയ ഉല്‍സവം ആദിത്യ പൊങ്കാല പടേനി

തിരു: പ്രഭാതത്തിന്‍റെയും പ്രതാപത്തിന്‍റെയും തണലില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാവ് ആചാരഅനുഷ്ഠാനങ്ങളില്‍ നിലനിര്‍ത്തി 999 മലകള്‍ക്ക് ഇരിപ്പിടംനല്‍കിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം) പത്താമുദയ തിരു ഉല്‍സവം കല്ലേലി ആദ...തുട൪ന്ന് വായിക്കുക


മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ

ന്യൂഡൽഹി: മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ‌്തു. അഭിഭാഷകരായ സി എസ‌് ഡയസ‌്, സി പി മുഹമദ‌് നിയാസ‌്, പോൾ കെ കെ എന്നിവരെ ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്...തുട൪ന്ന് വായിക്കുക


വോട്ട് പിടിക്കാന്‍കണ്ണൂർ കലക്ടറും സംഘവും കടലില്‍ രണ്ടുകിലോമീറ്റര്‍ നീന്തി!

കണ്ണൂർ;ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യു ക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി ജില്ലാ കലക്ടര്‍ മീര്‍ ...തുട൪ന്ന് വായിക്കുക


സൂര്യാഘാത ചികിത്‌സയ്ക്ക് ആശുപത്രികളിൽ സൗകര്യം

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ മാർക്ക് ഇതുസംബന...തുട൪ന്ന് വായിക്കുക


ജലജന്യരോഗങ്ങൾക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കുക

തിരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറിയ...തുട൪ന്ന് വായിക്കുക


അവധിക്കാലം ഉത്സവമാക്കണോ? എങ്കില്‍ കനകക്കുന്നിലേക്ക് പോകാം

തിരു: അവധിക്കാലം ഉത്സവമാക്കാനായി കനകക്കുന്ന് ഒരുങ്ങുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ 15 വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കനകോത്സവമാണ് വമ്പന്‍ ആഘോഷങ്ങളൊ രുക്കി കാണികളെ കാത്തിരിക്കുന്നത്. നഗരസഭയുടെയും സിസയുടെയും സഹകരണത്തോടെ യാണ് പരിപാടി. ദേശീയ ...തുട൪ന്ന് വായിക്കുക


കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്:അറിയണം സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലി ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ വര്‍ഷം ചൂട് വര്‍ധിക്കാന്‍ സാ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട കളക്ടറേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടി ഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി സെല്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട...തുട൪ന്ന് വായിക്കുക


സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.