Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍ രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

10/1/2019

തിരു: ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം ജനുവരി 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുo. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസ ന ആയുഷ് വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രിയുടെ വിജയകരമായ നടത്തിപ്പിനായി പുതിയ 20 സ്ഥിര തസ്തികകളും 8 താത്ക്കാലിക തസ്തികകളും സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി യതായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് 1, മെഡിക്കല്‍ ഓഫീസര്‍ ജനറല്‍ 2, സ്വസ്തവൃത 1, കായ ചികിത്സ 1, ശല്യ 1, അക്കൗണ്ട്‌സ് ഓഫീസര്‍ 1, ക്ലാര്‍ക്ക് 1, നഴ്‌സ് ഗ്രേഡ്-രണ്ട് 4, ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് 1, നഴ്‌സിംഗ് അസിസ്റ്റന്റ് 2, ഫാര്‍മസി അറ്റന്റര്‍ 1, തെറാപ്പിസ്റ്റ് ഫീമെയില്‍ 2, തെറാപ്പിസ്റ്റ് മെയില്‍ 2 എന്നിങ്ങനെയാണ് തസ്തികള്‍ അനുവദിച്ചിട്ടു ള്ളത്.

സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനി ക്കാവുന്ന ഒന്നാണ്. ആരോഗ്യ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന കേരളം ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയിലൂടെ സ്‌പോര്‍ട്‌സ് ആയുര്‍വേദ രംഗത്തുംപുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ആയുര്‍വേദത്തിന്റെ കരുത്തില്‍ കായികതാരങ്ങള്‍ കുതിക്കുന്ന കാഴ്ച വിദൂരമാകില്ല. മികച്ച ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും സേവനവുംആധുനികസംവിധാ നങ്ങളും ഈ ആയുര്‍വേദ സ്‌പോര്‍ട്‌സ് ഹോസ്പിറ്റലിനെ മികവുറ്റതാക്കുമെന്നതില്‍ സംശയമില്ലെ ന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

പല വിദേശരാജ്യങ്ങളും കായിക താരങ്ങളുടെ കഴിവിനെ ഉത്തേജിപ്പിക്കാനും പരുക്കുകളെ കൈ കാര്യം ചെയ്യാനും അവരുടെ പരമ്പരാഗത രീതികള്‍ ഉപയോഗിച്ചു വരുന്നു. പക്ഷേ ഇന്ത്യയില്‍ ഇതുവരെയും നമ്മുടെ തനതായ ചികിത്സാരീതി കായികരംഗത്ത് പ്രയോജനപ്പെടുത്തിയിട്ടില്ല. പലരും പരുക്കു കാരണം കായിക രംഗത്ത് നിന്ന് പിന്‍വാങ്ങിയ സ്ഥിതി വിശേഷം വരെയുണ്ടാ യി. ഇതിനൊരു പരിഹാരമായാണ് സംസ്ഥാന ആയുഷ് വകുപ്പ് ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശു പത്രിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.

ആയുര്‍വേദത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ ഏഷ്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രിയാണ് തൃശൂരില്‍ സാക്ഷാത്ക്കരിക്കുന്നത്. 3 നിലകളിലായി 31,000 ചതു രശ്ര അടിയില്‍ 8.16 കോടി രൂപ മുതല്‍ മുടക്കിലാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. 50 കിട ക്കകളോടു കൂടിയ ഹോസ്പിറ്റലില്‍ 2 മെയില്‍ വാര്‍ഡുകളും (30 കിടക്ക)ഒരു ഫീമെയില്‍വാര്‍ഡും (15 കിടക്ക) എയര്‍ കീഷന്‍ ചെയ്ത 5 സ്യൂട്ട് റൂമുകളും അടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം, ഔട്ട്‌പേഷ്യന്റ് ചികിത്സക്കായി 5 ഒ.പി. സംവിധാനങ്ങ ളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കായികതാരങ്ങളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും പരുക്കുകളില്‍ നിന്ന് മുക്തി നേടാനും ഭാരതീയ ചികിത്സാവകുപ്പ് സ്‌പോര്‍ട്‌സ് ആയുര്‍വേദ പദ്ധതിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. 8 ജില്ല കളിലാണ് (തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍) ഈ പദ്ധതി വിജയകരമായി മുന്നേറുന്നത്. ഭാരതീയ ചികിത്സാ വകുപ്പ് ആവിഷ്‌ക്കരിച്ച സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ മേല്‍ നോട്ടത്തില്‍ 8 ജില്ലകളിലായി 80 ഓളംപ്രത്യേ ക പരിശീലനം നേടിയിട്ടുള്ള ആയുര്‍വേദമെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ച് വരുന്നു.കായി ക രംഗത്തെ പരിക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകമായി ഓഷധക്കൂട്ടുകള്‍ വിഭാവനംചെയ്യു കയും (തൈലങ്ങള്‍, സ്‌പ്രേ, ലേപം) ഉപയോഗപ്പെടുത്തി വരുകയും ചെയ്യുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തെരഞ്ഞെടുപ്പ്;കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതി കളുടെയും വോട്ടര്‍ ഹെല്‍പ്പ് ലൈനുകളുടെയും നിയന്ത്രണമാണ് ജൂനിയര്‍ സുപ്രണ്ടു...തുട൪ന്ന് വായിക്കുക


രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും: ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ

തിരു: സംസ്ഥാനത്തെ സ്വകാര്യ ക്‌ളിനിക്ക്/ ആശുപത്രികളിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരിശോധനയിൽ രജിസ്‌ട്രേഷനില്ലാതെ നിയമവിരുദ്ധമായി ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടാൽ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ക...തുട൪ന്ന് വായിക്കുക


അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു: പൊതുജനങ്ങൾ പരാതികൾ അറിയിക്കാം

തിരു;ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി/മുനി സിപ്പൽ കോർപറേഷൻ പരിധിയിലുള്ള അനധികൃത ബോർഡുകൾ/ബാനറുകൾ/ഹോർഡിംഗുകൾ/കൊടികൾ എന്നിവ നീക്കുന്നത് വിലയിരുത്താനുള്ള നോഡൽ ഓഫീസറായി കൊല്ലം നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിൻറ് ഡയറ...തുട൪ന്ന് വായിക്കുക


സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ

തിരു: സൂര്യാഘാത സാധ്യത അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ആയൂർവേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ അറിയിച്ചു. ഇതിനായി കേരളത്തിലുടനീളമുള്ള ഭാരതീയ ചികിത്സാ വിഭാ ഗത്തിന്റെ സ്ഥാപനങ്ങൾ വഴി ...തുട൪ന്ന് വായിക്കുക


ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്ര...തുട൪ന്ന് വായിക്കുക


കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ചെലവുകുറഞ്ഞ കാന്‍സര്‍രോഗ ചികിത്സയിലേക്ക് എത്താവുന്ന മരുന്ന് കണ്ടുപിടിച്ച ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ശ്രീചിത്ര ഡയറക്ടര്‍ ഡോ.ആശ കിഷോറിനെ വിള...തുട൪ന്ന് വായിക്കുക


90 തോടും തൊണ്ടിയാറും സാക്ഷി നിര്‍ത്തി കല്ലേലി കാവില്‍ പത്താമുദയ ഉല്‍സവം ആദിത്യ പൊങ്കാല പടേനി

തിരു: പ്രഭാതത്തിന്‍റെയും പ്രതാപത്തിന്‍റെയും തണലില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാവ് ആചാരഅനുഷ്ഠാനങ്ങളില്‍ നിലനിര്‍ത്തി 999 മലകള്‍ക്ക് ഇരിപ്പിടംനല്‍കിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം) പത്താമുദയ തിരു ഉല്‍സവം കല്ലേലി ആദ...തുട൪ന്ന് വായിക്കുക


മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ

ന്യൂഡൽഹി: മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ‌്തു. അഭിഭാഷകരായ സി എസ‌് ഡയസ‌്, സി പി മുഹമദ‌് നിയാസ‌്, പോൾ കെ കെ എന്നിവരെ ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്...തുട൪ന്ന് വായിക്കുക


വോട്ട് പിടിക്കാന്‍കണ്ണൂർ കലക്ടറും സംഘവും കടലില്‍ രണ്ടുകിലോമീറ്റര്‍ നീന്തി!

കണ്ണൂർ;ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യു ക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി ജില്ലാ കലക്ടര്‍ മീര്‍ ...തുട൪ന്ന് വായിക്കുക


സൂര്യാഘാത ചികിത്‌സയ്ക്ക് ആശുപത്രികളിൽ സൗകര്യം

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ മാർക്ക് ഇതുസംബന...തുട൪ന്ന് വായിക്കുക


ജലജന്യരോഗങ്ങൾക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കുക

തിരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറിയ...തുട൪ന്ന് വായിക്കുക


അവധിക്കാലം ഉത്സവമാക്കണോ? എങ്കില്‍ കനകക്കുന്നിലേക്ക് പോകാം

തിരു: അവധിക്കാലം ഉത്സവമാക്കാനായി കനകക്കുന്ന് ഒരുങ്ങുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ 15 വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കനകോത്സവമാണ് വമ്പന്‍ ആഘോഷങ്ങളൊ രുക്കി കാണികളെ കാത്തിരിക്കുന്നത്. നഗരസഭയുടെയും സിസയുടെയും സഹകരണത്തോടെ യാണ് പരിപാടി. ദേശീയ ...തുട൪ന്ന് വായിക്കുക


കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്:അറിയണം സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലി ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ വര്‍ഷം ചൂട് വര്‍ധിക്കാന്‍ സാ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട കളക്ടറേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടി ഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി സെല്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട...തുട൪ന്ന് വായിക്കുക


സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.