Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാഡ്ജ് ഓഫ് ഓണർ ബഹുമതി വിതരണം ചെയ്തു വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനo രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

വിദേശം

കൂടുതല്‍ 

കെ എച്ച് എന്‍ എ: ചിത്രാ മേനോന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സന്‍, മാലിനി നായര്‍ കോ ചെയര്‍പേഴ്‌സന്‍

19/12/2018

ന്യുജഴ്‌സി: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019ലെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സനായി ചിത്രാ മേനോനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. മാലിനി നായരാണ് കോ-ചെയര്‍പേഴ്‌സന്‍.

നാലു പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ കലാ സാംസ്‌ക്കാരിക ആധ്യാത്മിക രംഗത്ത് സജീ വമാണ് ചിത്രാ മേനോന്‍. തൃപ്പുണിത്തുറ സ്വദേശിയായ ചിത്രാ ഫിസ്‌ക്‌സ് പ്രൊഫസറായിരുന്നു വെങ്കിലും കര്‍ണാടക സംഗീതജ്ഞ, ഭരതനാട്യ നര്‍ത്തകി എന്നീ നിലകളിലും പ്രശസ്തി നേടിയി ട്ടുണ്ട്. ചെറുപ്പകാലം മുതല്‍ കേരളത്തിനകത്തും പുറത്തും നിരവധി നൃത്ത സംഗീത പരിപാടി കള്‍ അവതരിപ്പിച്ചിട്ടുള്ള ചിത്ര 1970 കള്‍ മുതല്‍ ആഫ്രിക്കയിലും പിന്നീട് അമേരിക്കയിലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

15 വര്‍ഷമായി ന്യൂജഴ്‌സിയില്‍ നടക്കുന്ന വിഷു ആഘോഷങ്ങളുടെ പ്രേരണയും, മുഖ്യ സംഘാട കയുമാണ്. ഒന്നര പതിറ്റാണ്ടായി എല്ലാ വര്‍ഷവും നടത്തുന്ന തിരുവാതിര മഹോല്‍സവങ്ങളുടെ അമരക്കാരിയാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയുടെ ആജീവനാന്ത അംഗവും, സംഘടനയുടെ സാംസ്‌ക്കാരിക ഭാഗമായ കേരള സ്‌ക്കൂള്‍ ഓഫ് ന്യുജഴ്സിയുടെ സ്ഥാപകാംഗങ്ങ ളില്‍ ഒരാളുമാണ്. കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്‌സി സ്ഥാപകാംഗവും, ചിന്മയാ മിഷന്റെ സജീവ പ്രവര്‍ത്തകയും, ബാലവിഹാറില്‍ മലയാളം ക്ളാസ്സുകളുടെ ചുമതലക്കാരിയുമാണ്. മകരവിളക്ക് കാലത്ത് വീടുകളും, ചിന്മയ മിഷനും കേന്ദ്രീകരിച്ച് നടക്കുന്ന അയ്യപ്പഭജനയ്ക്കും നേതൃത്വം നല്‍കുന്നു.

ന്യുജഴ്സിയിലെ പ്രശസ്തമായ സൗപര്‍ണിക ഡാന്‍സ് അക്കാദമിയുടെ ഉടമയാണ് മാലിനി നായര്‍. ഭാരതീയ കലകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം ന്ല്‍കുന്ന സ്ഥാപനമാണിത്. തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ മാലിനി നര്‍ത്തകി, ടെലി വിഷന്‍ അവതാരിക എന്നീ നിലകളില്‍ അമേരിക്കല്‍ മലയാളികള്‍ക്ക് സുപരിചിതയാണ്.സാംസ്‌ ക്കാരിക സംഘടനയായ നാമത്തിന്റെ പ്രസിഡന്റും ന്യുജഴ്സി എന്‍ എസ് എസിന്റെ നിര്‍വാഹകസമി തി അംഗവുമാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയുടെ അധ്യക്ഷ, കേരള എഞ്ചിനീ യറിംഗ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പ്‌ളാസാ ഹോട്ടലി ലാണ് കണ്‍വന്‍ഷന്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും

ന്യൂഡൽഹി :മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും. രോഹിൻഗ്യകളെ തുടച്ചുനീക്കാനുള്ള മ്യാൻമർ സേനയുടെ നടപടിയെ തുടർന്ന‌് ഏഴുലക്ഷം രോഹിൻഗ്യകൾ വീടുനഷ്ടപ്പെട്ട‌്‌ അഭയാർഥികളായി കഴിയുകയാണ‌്.തിരികെയെത്തുന്നവർക്കായി പ്രീ ഫാബ്രിക്കേറ്...തുട൪ന്ന് വായിക്കുക


കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം:ആര്‍ക്കും പരിക്കുകളില്ല

ജക്കാര്‍ത്ത : കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പം നടന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പ...തുട൪ന്ന് വായിക്കുക


മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ ഒപ്പുവച്ചു

ഇന്ത്യ- മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മില്‍ ഒപ്പുവച്ചു. കൊച്ചി തീരത്തു നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക...തുട൪ന്ന് വായിക്കുക


എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ വിവരങ്ങള്‍കൂടി രേഖപ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്

വാഷിങ‌്ടൺ:എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം മേൽ‌വിലാസവും മുന്‍ ഇ മെയില്‍ വിലാസവും ഫോണ്‍നമ്പരുകളും രേഖപ്പെടുത്തണ മെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് വിസ അപേക്ഷയില്‍ ഇത്തരം വിവരങ്ങ...തുട൪ന്ന് വായിക്കുക


ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌

ഇസ്ലാമബാദ‌്: നൂറ്റാണ്ട‌ുകൾ പഴക്കമുള്ള ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌. വിലപിടിപ്പുള്ള ജനലുകളും വാതിലുകളും മോഷ്ടിച്ച സംഘം ഇവ പാകിസ്ഥാനിലെ പഞ്ചാബ‌് പ്രവിശ്യയിൽ വിറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. നാലുനില കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo

കെയ‌്റോ: 880 ദിവസമായി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹ്‍മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ കോടതിയുത്തരവ്. രാജ്യസുരക്ഷയ‌്ക്ക് ഭീഷണിയാകുന്നവ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റ് ചെയ്തത്.എത്രയും പെട്ടെന്ന് ഹു...തുട൪ന്ന് വായിക്കുക


സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്

വാഷിങ‌്ടൺ: അമേരിക്കൻ കോൺഗ്രസിനെ മറികടന്ന‌് 800 കോടി ഡോളറിന‌് സൗദിയുമായി ആയു ധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. സൗദിക്കു പുറമെ യുഎഇയുമായും ജോർദാ നുമായും ആയുധ കരാറുകളിൽ ഏർപ്പെടാനും അമേരിക്ക തീരുമാനിച്ചു. ഇറാനിൽനിന്നുള്ള ഭീഷ ണി കണക്കിലെടുത്ത...തുട൪ന്ന് വായിക്കുക


ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു

ലണ്ടൻ: ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു.ഇന്ത്യൻ സമയം വെള്ളിയാഴ‌്ച പകൽ 12.30ന‌്.ധനമന്ത്രി ഡോ.തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടു ത്തശേഷ...തുട൪ന്ന് വായിക്കുക


നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും

മനാമ:നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും. ദീർഘകാല വിസ തേടുന്നവർക്ക‌് രാജ്യത്തെത്തി നടപടിക്രമ ങ്ങൾ പൂർത്തിയാക്കാനാണിത്.ദീർഘകാല താമസം ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ സൗകര്യ ങ്ങൾ വിലയിരുത്താനും...തുട൪ന്ന് വായിക്കുക


പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി

കാൻബറ : ഓസ‌്ട്രേലിയയിലെ അഡ്‌ലെയ്‌ഡ‌് വിമാനത്താവളത്തിന‌് മുക‌ളിൽ പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി.പ്രാതൽ കഴിക്കാതെ പരിശീല നത്തിനെത്തിയ പൈലറ്റ‌ിന‌് തലവേദനയെത്തുടർന്ന‌് ബോധം നഷ‌്ടപ്പെട്ടു. തലേദിവസം കൃത്യമായി ഉറങ്...തുട൪ന്ന് വായിക്കുക


കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ രംഗത്തെത്തി. പുരോഹിതർക്കായു ള്ള അപ്പോലി സ‌്തലിക സന്ദേശത്തിലാണ‌് മാർപാപ്പയുടെ മാർഗനിർദേശം. സഭയ‌്ക്ക‌് കീഴിലുള്ള പുരോഹിതന്മാരും കന്യാ...തുട൪ന്ന് വായിക്കുക


ഇന്തോനേഷ്യയില്‍ അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു

ജക്കാർത്ത : രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു. 1878 പേർ വിവിധ അസുഖങ്ങൾ ബാധിച്ച‌് ആശുപത്രിയിൽ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വക്താവ‌് ആരിഫ‌് പ്രിയോ സുസാന്റോ അറിയിച്ചു. ലോ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

കൊളംബോ :ശ്രീലങ്കയിൽ ഈസ‌്റ്റർ ദിനത്തിലുണ്ടായ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷണറുടെ ഓഫീസ‌് അറിയിച്ചതാണിത‌്. ചൊ വ്വാഴ‌്ച എ മരേഗൗഡ, എച്ച‌് പുട്ടരാജ എന്നിവരുടെ മരണംകൂടി സ്ഥിരീകിച്ചതോടെയാണിത‌്. സ‌്ഫോടന ത്ത...തുട൪ന്ന് വായിക്കുക


ശ്രീലങ്ക സ‌്ഫോടനപരമ്പരയിൽ 290 മരണo: 24 പേരെ അറസ്റ്റ‌് ചെയ‌്തു:

കൊളംബോ:ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയിൽ 290 പേർ മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അഞ്ഞൂറോളം പേർക്ക‌് പരിക്കേറ്റു. പലരുടെയും നില ഗുരു തരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന‌് അധികൃതർ വ്യക്തമാക്കി. മരിച്ച 36 പേർ വിദേ ശികളാ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിനി പി.എസ്.റസീനയുടെ മൃതദേഹം കൊളംബോയിൽ കബറടക്കി

കൊളംബോ; ശ്രീലങ്കയിലെ കൊളംബോ വിമാനത്തവളത്തിനടുത്തുള്ള ഷാംഗ്രിലാ റെസ്റ്റോറന്റി ലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി പി.എസ്.റസീന (60) യുടെ മൃതദേഹം തിങ്കളാഴ‌്ച രാവിലെ 9.30 ഓടെ കൊളംബോയിൽ കബറടക്കി. ദുബായിൽ വ്യാപാരിയായ ഭർത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.