Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

രാഷ്ട്രീയം

കൂടുതല്‍ 

ബലിദാനികള്‍ക്കായുള്ള ബിജെപി നീക്കം സംശയാസ്പദമെന്ന് മന്ത്രി കടകംപള്ളി

13/12/2018

തിരു:ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപി പ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്‍ക്കാ രിന്‍റെ സമയോചിതമായ ഇടപെടലും പോലീസിന്‍റെ സംയമനവും കാരണം നടക്കാതെ വന്നതിന്‍റെ നൈരാശ്യമാണ് അനാവശ്യ ഹര്‍ത്താലുകളിലൂടെ ബിജെപി സംസ്ഥാന നേതൃത്വം പ്രകടമാക്കു ന്നത്. തികച്ചും ദുരൂഹമാായ സാഹചര്യത്തിലാണ് ബിജെപിയുടെ സമരപന്തലിന് മുന്നില്‍ തിരു വനന്തപുരം മുട്ടട സ്വദേശി വേണുഗോപാ‌ലന്‍ നായര്‍ മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് ബിജെപി സമരപന്തലിന് സമീപത്തെത്തി എങ്ങനെയാണ് വേണുഗോപാലന്‍ നായര്‍ 70 ശതമാനം പൊള്ള ലേറ്റ് മരിക്കാനിടയായത് എന്നത് അന്വേഷിക്കേണ്ടതാണ്. ബിജെപി സമരപന്തലിലും പുറത്തുമാ യി ബിജെപി നേതാക്കളും പ്രവര്‍ത്തകരും തമ്പടിച്ചിരുന്നപ്പോള്‍ നടന്ന ഈ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം പുറത്തുവരേണ്ടതുണ്ട്. തീഗോളമായി മാറിയ വേണുഗോപാലന്‍ നായര്‍ സമ രപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെന്നും പോലീസ് തടഞ്ഞില്ലായിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നെന്നും ബിജെപിയുടെ ഒരു പ്രധാന നേതാവ് തന്നെ രാവിലെ ടെലിവിഷന്‍ ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു.

പിന്നീട് ബിജെപി നേതാക്കള്‍ ആരോപിച്ചത് പോലെ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ചെയ്തതെങ്കില്‍ അതിന് തെരഞ്ഞെടുത്ത സ്ഥലം ബിജെപിയുടെ സമരപന്തലിന് മുന്‍ ഭാഗവും, സമയം പുലര്‍ച്ചെ രണ്ട് മണിയെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ജീവിതനൈരാ ശ്യം മൂലമാണ് ആത്മഹത്യയെന്ന് വേണുഗോപാലന്‍ നായര്‍ മരണ മൊഴി കൊടുത്തതായുള്ളവാര്‍ ത്തകള്‍ പുറത്തുവരുന്നുണ്ട്. അതെന്തായാലും ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യ മാണ്.

ഇരുചക്രവാഹനം മറിഞ്ഞ് മരിച്ച പന്തളം സ്വദേശി ശിവദാസനെ ബലിദാനിയായി ചിത്രീകരിച്ചത് പോലെ സുവര്‍‌ണാവസര മോഹികളായ ബിജെപി നേതാക്കള്‍ വേണുഗോപാലന്‍നായരെയുംബലി ദാനിയാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് വേണ്ടിയാണ് സംസ്ഥാനമാകെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്. വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സഹോദരന്‍ മാധ്യമപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞതും, പിന്നീട് ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ബന്ധുക്കളെ സ്വാധീനിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചതും പരസ്യമായ രഹസ്യമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന് ചിത്രീകരിക്കുന്നവര്‍ പുലര്‍ച്ചെ രണ്ട് മണിക്ക് വേണുഗോപാലന്‍ നായര്‍ ബിജെ പി സമരപന്തലിന് മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച എന്ത് സംഭവമാണ് ശബരിമല യില്‍ കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് വ്യക്തമാക്കണം. അതോ ബിജെപി ശബരിമലയെയുംഅയ്യ പ്പനെയും അവഹേളിക്കുന്ന തരത്തില്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചാണോ ആ ആത്മ ഹത്യ ഉണ്ടായത് ? അതോ മറ്റെന്തെങ്കിലും കാരണമാണോ ആത്മഹത്യയിലേക്ക് നയിച്ചത് ?

ആ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം പുറത്തുവരുന്നതിന് മുമ്പ് തന്നെ വേണുഗോപാലന്‍നായരെ ബലിദാനിയായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപിയെ ജനങ്ങള്‍ തിരിച്ചറി ഞ്ഞു കഴിഞ്ഞു. ഇത്രയും നാള്‍ ശബരിമലയുമായി ബന്ധപ്പെട്ട് സുവര്‍ണാവസരം ഒരുക്കാന്‍ ബി ജെപി നടത്തിയ നീക്കങ്ങളെല്ലാം തുറന്നു കാട്ടപ്പെട്ടതാണ്. അതിന്‍റെ അവസാനത്തെ ഉദാഹരണ മാണ് വേണുഗോപാലന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട ബിജെപിയുടെ നാടകം. ഈ നാടക ത്തിന് പിന്നിലെ തിരക്കഥകളും വൈകാതെ പുറത്തുവരും. വേണുഗോപാലന്‍ നായര്‍ എങ്ങനെ ബിജെപി സമരപന്തലിന് സമീപമെത്തി തീകൊളുത്തി എന്നതും, 70 ശതമാനം തീപ്പൊള്ളലേറ്റ് മരിക്കാനിടയായ കാരണമെന്താണെന്നും ലോകമറിയുമെന്നതില്‍ സംശയമില്ല. അനാവശ്യമായി ബിജെപി പ്രഖ്യാപിച്ച ഈ ഹര്‍ത്താല്‍ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയാണ്. ഈ ഹര്‍ത്താലാ ഹ്വാനം കേരള ജനത തള്ളികളയണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി ബിഎസ‌്പി– സമാജ‌്‌വാദി പാർടി സഖ്യം

ന്യൂഡൽഹി : ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി ബിഎസ‌്പി– സമാജ‌്‌വാദി പാർടി സഖ്യം. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റിൽ 38 സീറ്റുകളിൽ വീതംബിഎസ‌്പിയുംഎസ‌്പി യും മത്സരിക്കും. ലഖ‌്നൗവിൽ ശനിയാഴ‌്ച സംയുക്ത വാർത്താസമ്മേളനത്തിൽ ബിഎസ‌്പി അധ്യക്ഷ...തുട൪ന്ന് വായിക്കുക


വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞു: രമേശ് ചെന്നിത്തല.വനിതാ മതില്‍ വമ്പിച്ച പരാജയം ആയിരുന്നെന്ന് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള

തിരു; ഔദ്യോഗിക മെഷിനറി പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തി സി.പി.എം കൊട്ടിഘോഷിച്ചു കൊണ്ടു വന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ചരിത്രത്തിലുണ്ടാകാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭ...തുട൪ന്ന് വായിക്കുക


വനിതാമതില്‍ ഒരു ചരിത്രസംഭവമാകും: കാനം രാജേന്ദ്രന്‍

തിരു: സ്ത്രീശാക്തീകരണത്തിന് എതിര് നല്‍ക്കുന്ന ബി ജെ പി യും കോണ്‍ഗ്രസും ചില സാമുദായി ക സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളെയും നടത്തിയ നുണപ്രചാരണങ്ങളെയും നേരിട്ട് വനി താമതില്‍ ഒരു ചരിത്രസംഭവമായി മാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്‍ ...തുട൪ന്ന് വായിക്കുക


വനിതാ മതിൽ മതനിരപേക്ഷതയുടെയും മസൗഹാർദ്ദത്തിന്റെയും സംഗമമാകുമെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ

തിരു:നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സ‌്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതി നും സംഘടിപ്പിക്കുന്ന വനിതാ മതിൽ മതനിരപേക്ഷതയുടെയും മസൗഹാർദ്ദത്തിന്റെയും സംഗ മമാകുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളന ത്തിൽ വ്യക്...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക്

ന്യൂഡൽഹി:കോൺഗ്രസ‌് അധികാരത്തിലെത്തിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ‌്ഗ ഢിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക് വിട്ടു. മധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക‌് ഗെലോട്ടിനുമാണ‌് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തു ണ. മൂന്നിൽ രണ്ട‌...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം

ന്യൂഡൽഹി:മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം.തെലങ്കാനയിൽ കെ ചന്ദ്രശേഖരറാവു തുടരും. മിസോറമിൽ എംഎൻഎഫ‌് നേതാവ‌് സോറംതാങ്ങ മുഖ്യമന്ത്രിയാകും.മധ്യപ്രദേശിൽ കോ ൺഗ്രസിന‌് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞാൽ മുതിർന്ന നേതാവ‌് കമൽനാഥ‌ു മുഖ്യമന്ത്രിയാ കും. രാജസ്ഥ...തുട൪ന്ന് വായിക്കുക


അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് കനത്ത ആഘാതo

ന്യൂഡൽഹി: അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ‌്,രാജസ്ഥാൻ,ഛത്തീ സ‌്ഗഢ‌് സംസ്ഥാനങ്ങളിൽ ബിജെപിക്ക‌് കനത്ത ആഘാതo. തെലങ്കാനയിൽ ടിആർഎസ‌് മൂന്നിൽ രണ്ട‌് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ബിജെപി ബന്ധം ഉപേക്ഷിച്ച‌് മത്സരിച്ച മിസോ നാഷണൽ ഫ്രണ...തുട൪ന്ന് വായിക്കുക


മിസോറാം നാഷണല്‍ ഫ്രണ്ട്

ഐസ്‌വാള്‍ : കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ മിസോറാം നാഷണല്‍ ഫ്രണ്ട് നേടുമെന്ന് ഉറപ്പായി. എംഎന്‍എഫ് 27, കോണ്‍ഗ്രസ് 7, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആകെ 40 സീറ്റുകളാണുള്ളത്. ...തുട൪ന്ന് വായിക്കുക


ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് 50, ബിജെപി 30, മറ്റുള്ളവര്‍ 7

റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് 50, ബിജെപി 30, മറ്റുള്ളവര്‍ 7 എന്നിങ്ങനെയാണ് നില വിലെ നില. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയില്‍ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകളിലും കോണ്‍ഗസ് 39 സീറ്റുകളിലുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ക്ക് രണ്ട് സ...തുട൪ന്ന് വായിക്കുക


ചെന്നിത്തലയുടേത് ബിജെപിയോടുള്ള ഐക്യദാര്‍ഢ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: നാടകം ഇന്നും തുടര്‍ന്നു. ഇത് നാലാം ദിവസമാണ് തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുക യാണ് പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത...തുട൪ന്ന് വായിക്കുക


ഡിസംബർ 9 നു ശേഷം ബി.ജെ.പി രണ്ടാം ഘട്ട സമരം തുടങ്ങും

തിരു:ശബരിമല വിഷയത്തി ഡിസംബർ 9 നു ശേഷം ബി.ജെ.പി രണ്ടാം ഘട്ട സമരം തുടങ്ങും. അമിത്ഷാ ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെത്തി ശക്തമായ സമരത്തിന് തുടക്കംകുറിക്കാനാണ്‌ പരിപാടി. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഡിസംബർ 9 നു കഴിയും.അതിനുശേഷം സമരം ശക്തിപ്പെടുത്...തുട൪ന്ന് വായിക്കുക


കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്നതിൽ സിപിഎം -ബിജെപി സർക്കാരുകൾ ഒരുപോലെത്തന്നെയാണെന്ന് ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണ്: വി.എം.സുധീരൻ

തിരു: ന്യായമായ ആവശ്യത്തെ മുൻനിർത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയൽ കിളികൾ വീണ്ടും ചതിക്കപ്പെട്ടു. ആദ്യമേ അവരെ വഞ്ചിച്ചത് സംസ്ഥാന സർക്കാരാണെങ്കിൽ ഇപ്പോൾ അവരെ വഞ്ചിച്ചത് കേന്ദ്രസർക്കാരാണ്.വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമാ...തുട൪ന്ന് വായിക്കുക


മാത്യു ടി. തോമസ് രാജിക്കത്തു തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നല്കുo

തിരു: ജനതാദൾ എസിന്റെ നിർദേശപ്രകാരം മന്ത്രിസ്ഥാനമൊഴിയുന്ന മാത്യു ടി.തോമസ് രാജിക്ക ത്തു തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നല്കുമെന്നറിയുന്നു. കൃഷ്ണൻകുട്ടി ചൊവ്വാഴ്ച മന്ത്രിയായിസത്യ പ്രതിജ്ഞ ചെയ്യതാധികാരമേൽക്കുമെന്നു ജനതാദൾ എസിന്റെ കേന്ദ്രങ്ങൾ വെ...തുട൪ന്ന് വായിക്കുക


അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അയോധ്യ: എത്രയുംവേഗം രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുയർത്തി സംഘപരിവാർ ഞായറാഴ‌്ച ധരം സഭ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സംഘർഷസാധ്യത കണക്കിലെടുത്ത‌് അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുലക്ഷത്തോളം പേർ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അവകാ...തുട൪ന്ന് വായിക്കുക


ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും:കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും

ബംഗളൂരു : ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.