Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂത്ത് കോണ്‍. പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ 35 കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈനികർക്ക് തലസ്ഥാന മാധ്യമ സമൂഹ ശ്രദ്ധാഞ്ജലി ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

വിദേശം

കൂടുതല്‍ 

മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു

6/12/2018

ബ്രസീലിയ: മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു.ബ്രസീ ലിലെ സാവോപോളോ യൂണിവേഴ‌്സിറ്റി ആശുപത്രിയില്‍ ശസ‌്ത്രക്രിയയിലൂടെ പുറത്തെടുത്തകുഞ്ഞി ന‌് 2.5 കിലോഗ്രം തൂക്കമുണ്ട‌്. ആദ്യമായാണ‌് മരിച്ച സ്ത്രീയുടെ ഗർഭപാത്രംസ്വീകരിച്ചയാൾപ്രസവി ക്കുന്നത‌്. ജന്മനാ ഗർഭപാത്രമില്ലാതിരുന്ന യുവതിക്ക‌് 2016 സെപ‌്തംബറിലാണ‌് പക്ഷാഘാതത്തെ തുടർന്ന‌് മരിച്ച നാൽപ്പത്തഞ്ചുകാരിയുടെ ഗർഭപാത്രം മാറ്റിവച്ചത‌്.യുവതിയുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

2016 സെപ്റ്റംബറിലായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശു പത്രിയില്‍ മരിച്ച സ്ത്രീയില്‍ നിന്നുള്ള ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്. സ്‌ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ യിലൂടെ യുവതിയില്‍ മാറ്റിവച്ചു. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗര്‍ഭ പാത്രം അവഗണിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിരുന്നു.

ഗര്‍ഭപാത്രം മാറ്റിവച്ച്‌ 37-ാം ദിവസം യുവതിക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയാകുന്നിടം വരെ സ്ഥിരമായി ആര്‍ത്തവം ഉണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വിധയമാകുന്നതിന് മുമ്പു തന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച്‌ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായി. ഗര്‍ഭത്തിന്റെ എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണ്ണ ആരോ ഗ്യമുള്ളകുഞ്ഞും സ്വന്തമായി.

നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ആദ്യത്തെ സംഭവമാണ് ഇത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കൻ മതി ലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇത...തുട൪ന്ന് വായിക്കുക


ഇന്ത്യാക്കാരന്‍ ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി നിയമിതനായി

(ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി നിയമി തനായ ബാബു വര്‍ഗീസ്) മയാമി: അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍...തുട൪ന്ന് വായിക്കുക


മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം മേഖലയിലാകെ പുതിയ ഉണര്‍വും ആവേശവുമായെന്ന് യുഎഇ സര്‍ക്കാര്‍

മനാമ : ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച പോപ്പ് സായുധ ഏറ്റുമുട്ടലു കള്‍ ത്യജിക്കാന്‍ വലിയ മതങ്ങള്‍ കൂടുതല്‍ നിശ്ചയദാര്‍ഡ്യം കാണിക്കണമെന്ന് ആഹ്വനം ചെയ്തു. രണ്ടു ലോക മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടി...തുട൪ന്ന് വായിക്കുക


രാഷ‌്ട്രീയത്തിലേക്കില്ല: മോഹൻലാൽ

കൊച്ചി: രാഷ‌്ട്രീയം തന്റെ മേഖലയല്ലെന്നും എന്നും അഭിനേതാവായിരിക്കാനാണ‌് ആഗ്രഹമെന്നും നടൻ മോഹൻലാൽ പറഞ്ഞു. ടൈംസ‌് ഓഫ‌് ഇന്ത്യക്ക‌് നൽകിയ അഭിമുഖത്തിലാണ‌് മോഹൻലാൽ മനസ്സു തുറന്നത‌്. ഹൈദരാബാദിൽ മരയ‌്ക്കാർ സിനിമയുടെ സെറ്റിലാണ‌് ഇപ്പോൾ മോഹൻലാൽ. അഭിനേതാവായ...തുട൪ന്ന് വായിക്കുക


9000 കോടിയുടെ തട്ടിപ്പ‌് നടത്തി വിദേശത്തേക്ക‌് കടന്ന വിജയ‌് മല്ല്യ യെ ഇന്ത്യയ്ക്ക‌് കൈമാറാൻ ബ്രിട്ടീഷ‌് കോടതി തീരുമാനo

ലണ്ടൻ : ബാങ്കുകളിൽ നിന്ന‌് 9000 കോടിയുടെ തട്ടിപ്പ‌് നടത്തി വിദേശത്തേക്ക‌് കടന്ന വിജയ‌് മല്ല്യ യെ ഇന്ത്യയ്ക്ക‌് കൈമാറാൻ ബ്രിട്ടീഷ‌് കോടതി തീരുമാനിച്ചു. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി യാണ‌് ഉത്തരവിട്ടത‌്. ബ്രിട്ടിഷ‌് ആഭ്യന്തര സെക്രട്ടറി സാജിദ...തുട൪ന്ന് വായിക്കുക


കെർഷ്‌ കടലിടുക്കിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു

മോസ്‌കോ : ക്രിമിയയിലെ കെർഷ്‌ കടലിടുക്കിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു. ഒരു കപ്പലിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. മലയാളിയായ ആശിഷ്‌ അശോക്‌ നായർ ഉൾപ്പെടെ നാലുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനി യും...തുട൪ന്ന് വായിക്കുക


ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി

ടോക്യോ: ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 31 ലക്ഷം ഡോളർ (എകദേ ശം 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി. 278 കിലോഗ്രാമുള്ള പ്രത്യേകയിനം ഭീമന്‍ ചൂര ജപ്പാനിലെ വടക്കൻ തീരത്തുനിന്നാണ‌് പിടിച്ചത‌്.ജപ്പാനിലെ രുചികരമായ സുഷി വിഭവത്തിന‌് ചൂര...തുട൪ന്ന് വായിക്കുക


അമ്പാട്ടു ബാബു കെ.എച്ച്.എന്‍.എ മിഡ് വെസ്റ്റ് ആര്‍.വി.പി

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ് വെസ്റ്റ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി അമ്പാട്ടു ബാബുവിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. പൊതുരംഗത്ത് സജീവമായ അമ്...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍:അരുണ്‍ നായര്‍ രജിസ്‌ട്രേഷന്‍ ചെയര്‍; രതി മേനോന്‍ കോ ചെയര്‍

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ ദ്വൈവാർഷികകണ്‍വന്‍ ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായി അരുണ്‍ നായരേയും കോ ചെയര്‍ ആയി രതി മേനോനെ യും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോൻ, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്...തുട൪ന്ന് വായിക്കുക


ഇന്തോനേഷ്യയിൽ സുനാമി വൻ ദുരന്തം വിതച്ചു:മരണം 222 ആയി

ജക്കാർത്ത:ഇന്തോനേഷ്യയിൽ സമുദ്രത്തിലുണ്ടായ അഗ്നിപർവത സ‌്ഫോടനത്തെതുടർന്ന‌് രൂപപ്പെട്ട ശക്തമായ സുനാമി വൻ ദുരന്തം വിതച്ചു. 222 പേർ മരിച്ചതായി ഒടുവിൽ ലഭ്യമായ റിപ്പോർട്ട‌്. ആയിരത്തോളം പേരെ കാണാതായി. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമാണ‌്. മരണ സംഖ്യ ഉയരാന...തുട൪ന്ന് വായിക്കുക


കേരളത്തിൽ ജനുവരി ഒന്നിന് വനിതാമതിൽ, ബ്രിട്ടനിൽ മനുഷ്യ മതിൽ

ലണ്ടൻ : കേരളത്തിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാർഥം ബ്രിട്ട നിൽ മനുഷ്യ മതിൽ തീർക്കുന്നു. ഇന്ത്യ ഹൗസിന‌് മുമ്പിൽ സമീക്ഷയുടെ വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകരുടെയും മറ്റു പുരോഗമന സാം സ്ക്...തുട൪ന്ന് വായിക്കുക


ജീവിതം പഠിച്ചും പഠിപ്പിച്ചും ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ്

ന്യൂജഴ്‌സി: നാടിന്റെ സംസ്‌ക്കാരവും ജീവിതവും യുവതലമുറ നേരിട്ടറിയാന്‍ നടപ്പാക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവം. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ അഞ്ജന രാജേന്ദ്രന്‍,വെസ്റ...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ: ചിത്രാ മേനോന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സന്‍, മാലിനി നായര്‍ കോ ചെയര്‍പേഴ്‌സന്‍

ന്യുജഴ്‌സി: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019ലെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സനായി ചിത്രാ മേനോനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി ...തുട൪ന്ന് വായിക്കുക


ന്യുജഴ്‌സി കണ്‍വന്‍ഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ പൂര്‍ണ്ണ പിന്തുണയു മായി ഡിട്രോയിറ്റ് ചാപ്റ്റര്‍. കണ്‍വന്‍ഷന്‍ ഒരുങ്ങളുടെ ഭാഗമായി എത്തിയ കെ എച്ച് എന്‍ എപ്രസി ഡന്റ് ഡോ രേഖാ മേനോന് ഗംഭീര സ്വീകരണo ഡിട്രോയിറ്റില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍; ജയ് കുളളമ്പില്‍ കണ്‍വീനര്‍

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ പത്താമത് ദേശിയ കണ്‍വന്‍ഷന്‍ ചെയര്‍മാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളമ്പിലിനേയും നാമ നിര്‍ദ്ദേശം ചെയ്ത തായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.ഒന്ന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.