Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ലഹരിവിരുദ്ധക്ലബ്ബുകള്‍ വ്യാപിപ്പിക്കും: എക്്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

6/12/2018

തിരു: വിദ്യാര്‍ഥികള്‍ക്കിടയില്‍ വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി കൂടുതല്‍ വിദ്യാ ഭ്യാസസ്ഥാപനങ്ങളില്‍േ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമ കൃഷ്ണന്‍ പറഞ്ഞു. നിലവില്‍ സ്‌കൂള്‍ തലത്തില്‍ 2761 ക്ലബ്ബുകളും കോളേജ് തലത്തില്‍ 511 ക്ലബ്ബു കളുമാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍-കോളേജ് അധികൃതരുടെ ആവശ്യപ്രകാരം കൂടുതല്‍ വിദ്യാലയങ്ങളില്‍ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി യിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ലഹരിവസ്തുക്കളുടെ പിടിയില്‍പെടാതെ വിദ്യാര്‍ഥികളെ സംര ക്ഷിക്കുകയാണ് ലഹരിവിരുദ്ധക്ലബ്ബുകളുടെ ലക്ഷ്യം. എക്‌സൈസ് കമ്മീഷണര്‍ മുതല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വരെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒന്നോ അതിലധികമോ വിദ്യാലയങ്ങ ളുടെ ചുമതല നല്‍കിയിട്ടുണ്ട്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങാണ് തിരുവനന്തപുരം കോട്ടഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുമതല വഹിക്കുന്നതെന്നംവാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധക്ലബ്ബുകളുടെ കണ്‍വീനര്‍മാരും സ്‌കൂള്‍ അധികൃതരുമായും നിരന്തര ബന്ധം പുലര്‍ ത്തിയും വിദ്യാലയ പരിസരങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയും ലഹരിവസ്തുക്കളുടെഉപയോ ഗവും വിതരണവും തടയാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നുംഅദ്ദേഹംപറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എക്‌സൈസ് വകുപ്പ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നവംബര്‍ വരെ 46,857 അബ്കാരി കേസുകളും 14,857 മയക്കുമരുന്ന് കേസുകളും 1,74,823 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ലഹരിക്ക് അടിമകളായവരെ അകറ്റിനിര്‍ത്തുകയല്ല, കരുതലും പരിചരണവും നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്ന ലക്ഷ്യത്തൊ ടെ എല്ലാ ജില്ലകളിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ഭാഗമായി രൂപം നല്‍കിയ 14 ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ആദ്യത്തേത് കൊല്ലം നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ഹെ ഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റല്‍( തിരുവനന്തപുരം) റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി(പത്തനംതിട്ട), ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി (ആലപ്പുഴ), പാല ജനറല്‍ ഹോസ്പിറ്റല്‍ (കോട്ടയം), പൈനാവ് ജില്ലാ ആശു പത്രി (ഇടുക്കി), മൂവാറ്റുപുഴ താലൂക്ക് ആശുപത്രി(എറണാകുളം),ചാലക്കുടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (തൃശൂര്‍), കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ (പാലക്കാട്),നിലമ്പൂര്‍ ജില്ലാ ആശുപത്രി(മലപ്പുറം), ബീച്ച് ആശുപത്രി (കോഴിക്കോട്), കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ (വയനാട്), പയ്യൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (കണ്ണൂര്‍), നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി(കാസര്‍കോട്) എന്നിവിടങ്ങളിലാണ് മറ്റു ജില്ലകളിലെ ഡീ അഡിക്ഷന്‍ സെന്ററുകള്‍. ഇതിനു പുറമേ ലഹരിക്കിരയായവര്‍ക്ക് കൗണ്‍സ ലിങ് നല്‍കാനായി തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും മേഖലാ കൗസലിങ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുമണിവരെ നേരിട്ടും ഫോണ്‍ മുഖേ നയും കൗണ്‍സലിങ് നല്‍കുന്നതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടണ്ടെന്നും 14405 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സെന്ററുകളുമായി ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ് സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന്

തിരു: സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡിസംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഡിസംബർ 27ലേക്ക് മാറ്റിയതായി ജോയൻറ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. രാവി ലെ 11ന് വഴുതക്കാട് ട്രാൻസ് ടവറിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. ...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന്

തിരു: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനത്തിന്റെ ഉദ്ഘാടനവും ഡിസംബർ 18 ന് നടക്കും. ശാസ്തമംഗലത്തെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന ചടങ്ങ് രീവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ-ന്യൂനപഷ ക്ഷേമ മന്ത്രി ഡോ കെ...തുട൪ന്ന് വായിക്കുക


സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം

തിരു: ഡിസംബർ 14-ന് അടയ്ക്കേണ്ടിയിരുന്ന സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി അധിക നികുതിയില്ലാതെ ഡിസംബർ 17വരെഅടയ്ക്കുന്നതിന് അനുവദിച്ച് സർക്കാർഉത്തരവായി....തുട൪ന്ന് വായിക്കുക


ആർ.സി.സി.യിൽ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org/www.rcctvm.gov.in സന്ദർശിക്കുക. ...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ

തിരു:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കുന്നതിന് സർക്കാർ അനുമതി. ഇതിലേയ്ക്കായി 40 പുതിയ തസ്തികകൾ സൃഷ്ടി ക്കാനും ഉത്തരവായിട്ടുണ്ട്. നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, പത്തനാപുരം, ചേർത്തല, ദേവികുളം, മൂവാറ്റുപുഴ...തുട൪ന്ന് വായിക്കുക


തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ: അന്യത്രസേവനത്തിന് 31 വരെ അപേക്ഷിക്കാം

തിരു; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമ നത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ്)/ തദ്ദേശസ്വയംഭരണ(എഞ്ചി നീയറിംഗ് വിംഗ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാർ 1000 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു

തിരു:സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഡിസംബർ 18ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സിസ്റ്റത്തിലൂടെയാണ് ലേലം. ലേലം സംബന്ധിച്ച വിജ്ഞാപനവും (ഉത്തരവ് നമ്പർ: എസ്.എസ്.1/447/...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍ന്നു

എറണാകുളം:മുത്തൂറ്റ് ഫിനാന്‍സില്‍ നടന്നുവന്ന സമരം ഒത്തുതീര്‍പ്പായി. ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി നടത്തിയ സമരമാണ് രാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തു വെള്ളിയാഴ്ച ബി.ജെ.പി.സംസ്ഥാന ഹർത്താൽ

തിരു: സംസ്ഥാനത്തു വെള്ളിയാഴ്ച ബി.ജെ.പി. ഹർത്താൽ.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ.ശരണം വിളിച്ചുകൊണ്ടു സെക്രട്ടറിയേറ്റിനു മുന്നിലെ ബി.ജെ.പി.സമരപ്പന്തലിനു മു ന്നിൽ ആത്‌മഹത്യക്കു ശ്രമിച്ച വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ബി. ജെ.പി ഇന്ന് ...തുട൪ന്ന് വായിക്കുക


സർഫാസി: പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടത് സ്വാഗതാർഹം: വി.എം.സുധീരൻ

തിരു:നിയമഭീകരതയുടെ പ്രതീകമായ സർഫാസി നിയമത്തിൻ്റെ കുരുക്കിൽ പെട്ട് കടക്കെണിയി ലായവരുടേയും ജപ്തിഭീഷണി നേരിടുന്നവരുടേയും പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് സം സ്ഥാന നിയമസഭയുടെ ഒരു പ്രത്യേകസമിതി രൂപീകരിക്കപ്പെട്ടത് അങ്ങേയറ്റം സ്വാഗതാർഹമാണെ ന്ന്...തുട൪ന്ന് വായിക്കുക


അന്വേഷണങ്ങള്‍ക്ക് നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍

തിരു: തൊഴില്‍ സംബന്ധിയായ എല്ലാ അന്വേഷണങ്ങള്‍ക്കും നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍. വിവിധതരത്തിലുള്ള തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ലേബര്‍ കമ്മിഷണറേറ്റിലെ കാള്‍സെന്ററിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. അന്വേഷണങ്ങ...തുട൪ന്ന് വായിക്കുക


മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി യോഗം 26ന് തിരു.ലേബര്‍ കമ്മിഷണറേറ്റില്‍

തിരു:സംസ്ഥാനത്തെ . കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, പ്രൈവറ്റ് എഡ്യൂക്കേഷന്‍(നോണ്‍ടീച്ചിംഗ്) മേഖ ലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ഡിസംബര്‍ 26ന് യഥാക്രമം ഉച്ചയ്ക്ക...തുട൪ന്ന് വായിക്കുക


പകർച്ചവ്യാധി പ്രതിരോധം: തിരു.മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കും

തിരു: മെഡിക്കൽ കോളേജ് വളപ്പിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി ക്യാമ്പസ് ക്ലീനിംഗ് നടത്താൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി...തുട൪ന്ന് വായിക്കുക


കലോത്സവ മാന്വൽ പരിഷ്കരിക്കുന്നതിനു നിർദ്ദേശം

തിരു: 2018-19 അദ്ധ്യയന വർഷത്തെ ജില്ലാ-സംസ്ഥാന കലോത്സവ­ങ്ങളുടെ അനുഭവങ്ങൾ പരിഗ ണിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കുന്നതിനും, 2019-20 വർഷത്തെ ജില്ലാ-സംസ്ഥാന കലോത്സവ ങ്ങൾ­ക്കാവശ്യമായ ജഡ്ജസ് പാനൽ കലോത്സവാ­രംഭത്തിന് ഒരു മാസം മുമ്പെങ്കിലും തയ്യാറാക്കുന്ന തിന...തുട൪ന്ന് വായിക്കുക


ശൈത്യകാല പച്ചക്കറി കൃഷിയുമായി ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്

തിരു: കൃഷിയിൽ വേറിട്ട രീതിയ്ക്ക് തുടക്കം കുറിക്കുകയാണ് ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്. എസ്. ശൈത്യകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സ്‌കൂളിലെ വിദ്യാർഥി കൾ. കോളിഫ്‌ളവർ, കാബേജ് എന്നീ ശൈത്യകാല പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 60...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.